March 31, 2011

ഇവിടെ ഇലക്‌ഷനാ.......!!!


ഇവിടെ എന്തൊരു ബഹളം !!  ..
ഇലക്‌ഷന്‍  എന്നൊരു ബഹളം!
ഇത്തിരി പോന്നൊരു നാട്ടില്‍
ഇത്രയും വേണോ ബഹളം ?!  

ഇത്രയും കാലം ഭരണം
ഇടതു മുന്നണി ഭരണം
ഇനി നമുക്ക് നോക്കാം  
ഇനിയാരുടെ ഭരണം? ....

ഇടിയുണ്ടിവിടെ അടിയുണ്ടിവിടെ
ഇടയിലോരോ “തെറി”യുമുണ്ട്... 
ഇനി എന്തൊക്കെ കാണണം നാം  ?
ഇനി എന്തൊക്കെ കേള്‍ക്കണം നാം ?

ഇടതു വലതു നോക്കിടാതെ..
ഇടയ്ക്കിടയ്ക്ക് പോയിടും നാം ..
ഇടയിലയ്യഞ്ചു വര്ഷം വീതം
ഇരുവര്‍ക്കുമായി വീതിക്കും നാം

  
ഇരുകൂട്ടരും നല്‍കിടുന്നു;
ഇടയ്ക്കിടയ്ക്ക് നല്‍കിടുന്നു..
ഇമ്പമോടെ നല്‍കിടുന്നു 
ഇര്പതായിരം വാക്ദാനങ്ങള്‍ ..

ഇവയിലോന്നുപോലും  നല്‍കിടില്ല !
ഇവിടെ പാവങ്ങള്‍ക്ക് രക്ഷയില്ല!
ഇരുട്ടുവോളം വേല ചെയ്താല്‍
ഇരന്നിടാതെ വിശപ്പടക്കാം ..

ഇനിയുമെന്തിനു  താങ്ങണം നാം?
ഇടതു വലതു  വീരന്മാരെ” !  ...
ഇലക്‌ഷന്‍  എന്നയീ  മാറാവ്യാധി
ഇനിയും നിങ്ങള്‍ ചിന്തിക്കില്ലേ??????!!


March 28, 2011

ഫേസ് ബുക്ക്‌ ...



കൂടാനൊരിടം, കൂട്ട് കൂടാനൊരിടം;
കാത്തു കാത്തുകൊണ്ടിരിക്കാനൊരിടം.
കത്തില്ലെങ്ങിലും കത്തിയാണിവിടെ !
കത്തലുകള്‍ക്കും കുറവില്ലിവിടെ.
കാല  ,ദേശ, ഭാഷയില്ലിവിടെ...
കാതലായ വിഷയവുമില്ല ..!!
കഥയറിയാതെ ആടുന്നു നാം
കാലം നാമറിയാതെ പോയിടുന്നു ...


March 24, 2011

ഓര്‍മ്മകള്‍ മരിക്കുമോ ?

ഏതൊരാള്‍ക്കും തന്റെ പിതാവിനെക്കുറിച്ചോര്‍ക്കാന്‍
ഒത്തിരി ഓര്‍മ്മകള്‍ കാണും .
പ്രത്യേകിച്ചും പിതാവ് അവരോടോപ്പമില്ലതായാല്‍ ......

ചെറുപ്പകാലം തൊട്ടേ എനിക്ക് വലിയ
ഇഷ്ട്ടമായിരുന്നു പന്ത് കളിയോടും, ഷട്ടില്‍ കളിയോടും.
അന്നൊക്കെ വേനല്‍ കാലമാവാന്‍ കാത്തിരിക്കുകയാണ്‌ പതിവ് ...
കൊയ്തു കഴിഞ്ഞ പാടങ്ങള്‍ ചെത്തി നിരത്തി ഉണ്ടാക്കുന്ന ഫുട്ബോള്‍ ഗ്രൌണ്ട് അന്നൊരു ഹരമായിരുന്നു .. വൈകിട്ട് സജീവമാവുന്ന കളിസ്ഥലങ്ങള്‍ ..
ഞായറാഴ്ച അവധി ദിവസം പോലും പത്തുമണി മുതല്‍ 
പാടങ്ങളില്‍ കളിക്കുമായിരുന്നു . അതും ശീല  ചുറ്റിയ പന്തുകൊണ്ട് .. അന്നൊക്കെ ഫുട്ബോള്‍ ഒരപൂര്‍വ വസ്തുവായിരുന്നു .വലിയ റബ്ബര്‍ പന്ത് , അല്ലെങ്ങില്‍ കെട്ടിയുണ്ടാക്കിയ വലിയ കെട്ടുപന്ത് ..പിന്നെ കുറച്ചു വളര്‍ന്നപ്പോള്‍ ഷട്ടില്‍ കളിയില്‍ താല്പര്യം കൂടി .. വലില്ലപുഴ ക്രിസ്ത്യന്‍ പള്ളിക്കടുത്താണ്‌ ആദ്യമായി ഷട്ടില്‍ കോര്‍ട്ട് ഉണ്ടാക്കുന്നത് ..രണ്ടു മൂന്നു അധ്യാപകര്‍ ആണ് കളി തുടങ്ങിയത് .. പിന്നീട് ഓരോരുത്തരായി വരവ് തുടങ്ങി .. മിക്ക ദിവസങ്ങളിലും കളി നോക്കി നില്‍ക്കും ,, പിന്നീട് നാലു പേര്‍ തികയാത്ത ദിവസങ്ങളില്‍ അവസരം കിട്ടിത്തുടങ്ങി .. അങ്ങിനെ വലിയവര്‍ക്കിടയില്‍ കളിയ്ക്കാന്‍  അവസരവും …
ആയിടക്കു അങ്ങാടിയില്‍ വര്ഷം തോറും ഷട്ടില്‍ ടൂര്‍ണമെന്റും തുടങ്ങി .....വീട്ടില്‍ നിന്ന് കളിക്ക് ഇപ്പോഴും എതിര്‍പ്പായിരുന്നു, പാത്തും പതുങ്ങിയും ആയിരുന്നു പലപ്പോഴും കളിയ്ക്കാന്‍ പോയിരുന്നത്.. പിതാവ് പലപ്പോഴും ഉപദേശിക്കും .."കളിച്ചു നടക്കാതെ വല്ലതും പഠിച് നല്ല ഒരു ജോലി വാങ്ങാന്‍ നോക്ക് ..".. കൂലിപ്പണിക്കാരനായ ആ പിതാവിന്റെ മനസ്സില്‍ മകനെ നല്ലൊരു ജോലിക്കാരനാക്കാനുള്ള   അടങ്ങാത്ത ആഗ്രഹമായിരുന്നു.
പത്താം ക്ലാസ്സിലെ പരീക്ഷക്ക്‌ തൊട്ടു മുന്‍പാണ്‌ എന്നാണ് എന്റെ ഓര്മ ... തൊട്ടടുത്ത ഗ്രാമമായ ത്രിക്കളയൂര്‍ അന്ന് നല്ല ഫുട് ബോള്‍ കളി നടക്കുന്ന സ്ഥലമാണ്‌ ..എന്റെ മിക്ക കൂട്ടുകാരും അവിടെ കളിക്കുന്നവരായിരുന്നു ..മിക്ക ദിവസങ്ങളിലും ഞാനും പോകും കളിയ്ക്കാന്‍ ..അന്നൊരു ദിവസം കളിക്കുന്നതിനിടയില്‍ വീണു കൈ പൊട്ടി .. ഇടത്തെ കൈ പത്തിക്ക് താഴെ  ഒടിഞ്ഞു.അന്നൊന്നും ഇന്നത്തെ പോലെ വാഹന സൌകര്യമില്ല .. എല്ലാവരും കൂടി മുക്കത്ത് എത്തിച്ചു .. എല്ലു ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ എല്ലാം വിശദമായി നോക്കി പറഞ്ഞു , എക്സ് റേ എടുക്കണം ..എല്ലിനു നല്ല പൊട്ടുണ്ട്.. എന്റെ കൂടെ പോന്നത് കരീം മാസ്റ്റര്‍ ആയിരുന്നു (ചേന്നമങ്ങല്ലോര്‍  ഹൈ സ്കൂള്‍  ) പിന്നെ എന്റെ അയല്‍ക്കാരന്‍ മജീദും .അങ്ങിനെ   എക്സ് റേ ഒക്കെ എടുത്തു കൈ പ്ലസ്റെര്‍ ഇട്ടു ..സമയം 9 മണി . എന്റെ വേവലാതി വീട്ടില്‍ പിതാവ് അറിഞ്ഞാലുള്ള  അവസ്ഥ ഓര്‍ത്തായിരുന്നു , അതോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വരന്‍ തുടങ്ങി .. കരീം മാസ്റ്റര്‍ എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു .. സാരമില്ല . നിന്നെ ഞാന്‍ വീട്ടില്‍ കൊണ്ടാക്കിയിട്ടെ പോകൂ.. വാപ്പയോടു ഞാന്‍ പറഞ്ഞോളാം…….
 
വീട്ടില്‍ എത്തിയപ്പോള്‍ എല്ലാവരും കോലായില്‍ തന്നെ ഉണ്ട്. എന്നെ കണ്ടപ്പോള്‍ വാപ്പക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു ..എന്റെ നേരെ വന്നു ചോദിച്ചു .." നിനക്കെന്താട ഇവിടെ കുറവ് ?" .കരീം മാസ്റ്റര്‍ ഒരുവിധം ബാപ്പയെ സമാധാനിപ്പിച്ചു ..

കുറച്ചു ദിവസങ്ങള്‍ ശാന്തം .. പരീക്ഷ അടുത്തതിനാല്‍ ഞാന്‍ വായനയില്‍ മുഴുകി.. ആഴ്ചയില്‍ ഒരിക്കല്‍ കൈ കാണിക്കാം പോകും .. രാവിലെ വാപ്പ എന്നും വന്നു ചോദിക്കും കൈക്ക് വേദന ഉണ്ടോ എന്ന് .. എന്റെ വേദനയെക്കള്‍ എന്നെ വേദനിപ്പിച്ചത് വാത്സല്ല്യ നിധിയായ പിതാവിന്റെ ആ ചോദ്യമായിരുന്നു ..ആയിടക്കാണ്‌ അങ്ങാടിയില്‍ ഷട്ടില്‍ ടൂര്‍ണമന്റ് നടക്കുന്നത് .. ഞങ്ങളുടെ നാട്ടിലെ ആദ്യ "വ്യവസായ" സ്ഥാപനമായ കല പ്രിന്റെരെസ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം .. അങ്ങിനെ വൈകുന്നേരം അങ്ങാടി സജീവമായി .കൈ കെട്ട് അഴിച്ചില്ലെങ്ങിലും പാത്തും പതുങ്ങിയും ഞാനും കളി കാണാന്‍ പോകും .. ബാപ്പ ആ പരിസരതെവിടെയും ഇല്ല എന്ന് ഉറപ്പാക്കിയിട്ടാണ് പോക്ക് ..ഒന്നാം പാത മത്സരങ്ങള്‍ ഏകദേശം കഴിയാറായി .. എന്റെ പ്ലാസ്റ്റെര്‍ അഴിച്ചു .. ഡോക്ടര്‍ ഒരു ബന്റെജ് കെട്ടി പറഞ്ഞു ,, ഭാരമുള്ളത് ഒന്നും  കുറച്ചു നാളേക്ക് എടുക്കരുത് ..  
രണ്ടാം പാത മത്സരങ്ങള്‍ തുടങ്ങി ....തൊട്ടടുത്ത അയാള്‍ പ്രദേശത്തുള്ള എല്ലാ നല്ല ടീമുകളും ഉണ്ട് ..
ഒരു ദിവസം രാവിലെ ഉണ്ട് പ്രിയ സുഹ്രത് പൂളക്കാണ്ടി നാസര്‍ വരുന്നു .. "എടാ ഇന്ന് നമ്മുടെ ടീമിന്റെ കളിയാ.. കളിക്കാം എന്ന് പറഞ്ഞിരുന്ന ബാബു ഇന്ന് വരില്ല .. നീ കളിക്കണം"! .. .
                                                                  
                
ഞാന്‍ അകെ സ്തംഭിച്ചു നിന്നു.. എന്താ പൂളെ... നീയി പറയുന്നത് ..എന്റെ കൈ ഇപ്പൊ കെട്ട് അഴിച്ചതെ ഉള്ളൂ . ബന്ടാജ് ഇപ്പോഴും ഉണ്ട് .. കൂടാതെ വാപ്പ കണ്ടാല്‍ ????
ഇതൊന്നും അവന്‍ കേട്ടില്ല ... അവന്‍ കളിയ്ക്കാന്‍ നിര്‍ബന്ദിച്ചു അങ്ങിനെ ഞാന്‍ കളിക്കാം  എന്ന് ഏറ്റു..വൈകുന്നേരം ആകുന്തോരും  നെഞ്ചിടിപ്പ്കൂടാന്‍ തുടങ്ങി ..ഒരുവശത്ത് നാട്ടിലെ സ്വന്തം ടീം .. കളിക്കുന്നത് ഞാനും ശംസുവും .. മറു വശത്ത് ഫാഷന്‍ സെന്റര് -മുക്കം ..( കളിക്കുന്നത് കുഞ്ഞനും , ഉസ്സന്‍ കുട്ടി സാറും (എം എ എം ഓ കോളേജ് പ്രിന്‍സിപ്പല്‍)നിറഞ്ഞ കാണികളുടെ മുന്‍പില്‍ മല്സരം ആരംഭിച്ചു ..
എന്റെ മനസ്സിലെ പേടി മത്സരത്തെക്കാള്‍ ബാപ്പ വരുന്നതിലയിരുന്നു .. ഇടയ്ക്കിടയ്ക്ക് ഞാന്‍ ചുറ്റും നോക്കും .. ബാപ്പ എങ്ങാന്‍ ഉണ്ടോ ?
എതിര്‍ ടീം നല്ല ശക്തിമാന്‍മാര്‍ ..ആദ്യ സെറ്റ് അവര്‍ ഈസി ആയി നേടി ..രണ്ടാമത്തെ സെറ്റ് തുടങ്ങി .. കാണികളുടെ പിന്തുന്നയോടെ ഞങള്‍ മുന്നേറുകയാണ് ..
അപ്പോള്‍ ഞാന്‍ കണ്ടു തലയില്‍ ഒരു കെട്ടു വൈക്കൊലുമായി
വാപ്പ അങ്ങ് താഴെ നിന്ന് നടന്നു  വരുന്നു ...
എന്റെ ശരീരത്തിലൂടെ കൊള്ളിയാന്‍ മിന്നി ..
ഇനി എന്തും സംഭവിക്കാം ...
കാണികള്‍ നിര്‍ത്താതെ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു ... ഇനിയവിടെ എന്തും നടക്കും ... ഞാന്‍ മനസ്സില്‍ കണ്ടു .. ബാപ്പ വരുന്നു . വൈക്കോല്‍ കെട്ട് താഴെ ഇടുന്നു .. ശീമക്കൊന്ന വടി എടുക്കുന്നു .. ഗ്രൗണ്ടില്‍ ഇറങ്ങി എന്നെ നോക്കി " എടാ അനക്ക്‌ ഈ കിട്ടിയ പൊട്ടൊന്നും പോരെ ?? ഇനിയും
 നീ കളിയ്ക്കാന്‍ ഇറങ്ങിയതാ ?!!!! "
?!!!! " .,….. ഈ ഒരു നിമിഷത്തേക്ക് കളിയിലെ ശ്രദ്ധ മുഴുവന്‍ പോയി .. കാണികള്‍ അമ്പരന്നു .. ഇവര്‍ക്കിതെന്ത് പറ്റി... ? ഞാന്‍ കളിയിലേക്ക്   തിരിച്ചു വന്നു .. അപ്പോള്‍ ബാപ്പയെ കാണാനില്ല.
വാശിയേറിയ   ആ സെറ്റ് ഞങ്ങള്‍ നേടി ..
അപ്പോഴും എന്റെ ചിന്ത ബാപ്പ എവിടെ പോയി എന്നായിരുന്നു ...  ഏതായാലും ഇനി വരുന്നോടുത്തു വെച്ച് കാണാം ..  മൂന്നാം സെറ്റ് തുടങ്ങി ..  രണ്ടും കല്പിച്ചുള്ള പോരാട്ടം ... കാണികള്‍ ആര്‍ത്തു വിളിക്കുന്നു . സെറ്റ് തീരാന്‍ 2  പോയിന്റ്‌ മാത്രം .. അപ്പോള്‍ ഞാന്‍ കണ്ടു .കാണികള്‍ക്കിടയിലൂടെ കളി ആസ്വതിക്കുന്ന  എന്റെ ബാപ്പയെ.... വാശിയേറിയ ആ മത്സരത്തില്‍ ഞങ്ങള്‍ ജയിച്ചു .. കളി കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ബാപ്പയെ തിരഞ്ഞു , കണ്ടില്ല ..  വൈക്കോല്‍ കെട്ടുമായി ബാപ്പ അപ്പോഴുക്കും പോയിരുന്നു .. അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍  ഉമ്മ പറഞ്ഞു .. "കൈ പൊട്ടിയ നീ എന്ത്തിന വീണ്ടും കളിക്കാന്‍ പോയത് എന്ന് ബാപ്പ ചോദിച്ചിരുന്നു .. പക്ഷെ നീ കളി ജയിച്ചപ്പോള്‍ ബാപ്പക്ക് പെരുത്ത്‌ സന്തോഷമായി പോലും ..."
എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ആദ്യത്തെ അനുമോദനം
 ആയിരുന്നു അത് ... പിന്നങ്ങോട്ട് പിതാവിന്റെ മരണം വരെ
 ആ നിശ്ശബ്ത സ്നേഹം അനുഭവിച്ചറിയുക ആയിരുന്നു ..
... ഇന്നിപ്പോള്‍ 22 വര്ഷം പിന്നിട്ടിരിക്കുന്നു ....ഇപ്പോള്‍ സ്വന്തം മക്കളെ വാരിപ്പുണര്‍ന്നു അവരുടെ വലിയുപ്പയുടെ കഥകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം അനുഭവപ്പെടുന്നു , കാരണം എനിക്ക് വേണ്ടി കഷട്ട്പെട്ട എന്റെ പിതാവ് എന്റെ ഈ ഉയര്‍ച്ച കാണാന്‍ നില്‍ക്കാതെ  നേരത്തെ പോയല്ലോ  എന്നോര്‍ത് .............. എന്നാലും വാത്സല്യ നിധിയായ ആ പിതാവിനെ ഓര്‍ക്കാതെ പോയ ഒരു ദിവസവും ഇല്ല എന്ന് തന്നെ പറയാം ...............


                                       

March 22, 2011

ഗ്രാമം

മക്കളുടെ "കുത്തി" വരകളാണ് ഈ ആഴ്ച ..............
======================================================

"ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം"




"അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം"



വര : ഹംന സൈനബ്  & ഹിബ സൈനബ്  

March 20, 2011

സമയം

 
 
 
രാവിലെ അഞ്ചു മണിക്ക് എണീറ്റ ഞാന്‍  രണ്ടു മണിക്കൂര്‍ മക്കള്‍ക്ക്‌ കൊടുത്തു ..
എന്നിട്ട് ഒന്‍പതു മണി   വരെ ഫേസ് ബൂകിലെ  കാണാക്കൂട്ടത്തിനും ......
പിന്നെ വൈകിട്ട് ആറുവരെ എന്റെ സമയം  സ്പോന്സേര്‍ക്കുള്ളതല്ലേ...........
ആറുമണിക്ക് വീടിലെത്തിയ ഞാന്‍ രണ്ടു മണിക്കൂര്‍ വീണ്ടും ഭാര്യക്കും കുട്ടികള്‍ക്കും വീതം വെച്ചു
 വീണ്ടും പണ്ട്രണ്ടു മണിവരെ ഫേസ് ബുകിനും ബ്ലോഗിനും ....... 
ഉറങ്ങാന്‍ കിടന്ന ഞാന്‍ ചോദിച്ച ചോദ്യം ഇതായിരുന്നു ..... ഞാന്‍ എനിക്കായി ചിലവിട്ട  സമയം എത്ര  ????????

March 16, 2011

ഒഴിവു കാലം

ഒഴിവു കാലം  
അങ്ങിനെ കാത്തിരുന്ന ആ ദിവസം വന്നെത്തി ..എല്ലാ ജോലിഭാരങ്ങള്‍ക്കും ഇനി വിട . കാത്തിരുന്ന പ്രവാസിയുടെ
വാര്‍ഷിക അവധി .എല്ലാ ഭാരവും പേറി എയര്‍  ഇന്ത്യ പറക്കുന്നു .. ഈ വര്‍ഷത്തെ എന്റെ അവധിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു...

കുഞ്ഞു മോള്‍  നാട് കാണാനുള്ള ഉത്സാഹത്തില്‍ ആയിരുന്നു .
. അവള്‍ക്കു  മൂന്നുമാസമുള്ളപ്പോള്‍ വന്നതാ .. ഇപ്പോള്‍ മൂന്നു വയസ്സായി ..പോകുമ്പോള്‍ തന്നെ മറ്റു രണ്ടുപേരും പറഞ്ഞിരുന്നു ഞങ്ങള്‍ക്ക് ഈ പ്രാവശ്യം പാടവും , നെല്ലും , കനാലും, പുഴയും കുളവും ഒക്കെ കാണണം .ഓടിച്ചാടി നടക്കണം..  എന്തെല്ലാം ആഗ്രഹങ്ങള്‍ .. അവര്‍ക്കിവിടെ അടച്ചിട്ട ഈ ജീവിതം വിരസമാണ്, അതവരുടെ മുഖത്ത് നോക്കിയാല്‍ തന്നെ അറിയാം..വീട്ടില്‍എത്തിയ ഉടനെ തന്നെ മക്കള്‍ മൂന്നുപേരും എന്നെവിട്ടു .. എന്തൊരു ആവശ്യത്തിനും ഞാന്‍ വേണ്ടിയിരുന്ന സ്ഥാനത്ത് അവര്‍ക്ക് വീടുകരെ മതി .. ആദ്യ രണ്ടു ദിവസങ്ങള്‍ വളെരെ പെട്ടെന്ന്‍ കടന്നുപോയി .. മൂന്നാം ദിവസം രാവിലെ തന്നെ മൂത്തവര്‍ രണ്ടുപേരും വന്നു ചോദിച്ചു .. ഉപ്പ പറഞ്ഞിരുന്നല്ലോ ഉപ്പ പണ്ട് കളിച്ചു നടന്നിരുന്ന സ്ഥലങ്ങള്‍ എല്ലാം കാട്ടിത്തരാം  എന്ന് .. ഓകെ .. നമുക്ക് ഇന്ന് "ചാലിപാടം" കാണാന്‍ പോകാം .. ചാലിയാര്‍ പുഴയില്‍ നിന്നും വര്‍ഷകാലത്ത്പുഴ നിറഞ്ഞു 
വലിയതോട്ടിലൂടെ ഈ പാടശേഖരങ്ങളിലെക്ക് വെള്ളം വന്നു
 നിറഞ്ഞത്‌ കൊണ്ടാവാം ഇതിനു ചാലിയാര്‍ പാടം എന്ന
പേരുവന്നത് .. 

ഒരുപാടു ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലം ..
മക്കളെക്കൂട്ടി നടക്കാന്‍ തുടങ്ങി  .. മുന്നോട്ടു നടക്കും തോറും  ഞാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ചരിക്കുകയായിരുന്നു .. കുളിച്ചു തിമര്തിരുന്ന"ആശാരി കുളം " എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞു പോയി . കാലം അധികം    പോറല്‍ എല്പിക്കാതെ  അതിപ്പോഴും അവിടെതന്നയുണ്ട്. ഞാനും , കരീമും , ശരീഫും , ബാബുവും , ഗംഗധരനുമെല്ലാം സ്കൂള്‍ വിട്ടുവന്നാല്‍ കുളിച്ചുല്ലസിച്ചിരുന്ന ആ കുളം എന്നെ ഒരുപാട് പിന്നോട്ട് കൊണ്ടുപോയി ... ... വരാല്ലും , മുശുവും , കോട്ടിയും, പരലും എല്ലാം ഉണ്ടായിരുന്ന ആ കുളം മക്കള്‍
കണ്കുളിര്‍ക്കെ കണ്ടപ്പോള്‍ ഹംനക്ക് ഒരു സംശയം .. "ഉപ്പച്ചി ചൂണ്ട ഇട്ടിരുന്നത് ഇവിടെയാണോ ?.. "പലപ്പോഴായി ഭക്ഷണം കഴിക്കാനും ,മരുന്ന് കുടിക്കാനുമായി കഥകള്‍ പറഞ്ഞു കൊടുത്തിരുന്നത്  അവള്‍ക്കു ഓര്മ വന്നതാവണം.
അതെ എന്നുപറയുമ്പോള്‍ എന്റെ മനസ്സില്‍ പനം പട്ടകൊണ്ട് ഉണ്ട്കിയ പറയുള്ള ചൂണ്ടലായിരുന്നു . പാട വരമ്പിലൂടെ നടക്കുമ്പോള്‍ മക്കള്‍ക്ക്‌ എല്ലാം പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. പണ്ടുകാലത്തെ കൊയ്തും , മെതിയും , മീന്‍പിടുത്തവും എല്ലാം . വലിയ മകള്‍ ഹിബ എല്ലാം കേട്ടു പാഠപുസ്തകത്തില്‍ അവള്‍ പഠിച്ചതുമായി  താരതമ്മ്യം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.. എല്ലാം കാട്ടികൊടുത്തു മടങ്ങുമ്പോള്‍ ഒക്കത്തിരിക്കുന്ന മൂന്നുവയസ്സുകാരി സന്തോഷത്താല്‍ ആര്‍ത്തുചിരിക്കുന്നുണ്ടായിരുന്നു, ഒന്നും മനസ്സിലായില്ലെങ്ങിലും  അവളുടെ ചിരിയില്‍നിന്നു ഞാന്‍ അറിഞ്ഞു പ്രകൃതിയുടെ സൌഹ്രതം അവള്‍ക്കു എത്ര  മാത്രം സന്തോഷം നല്‍കി എന്ന്