April 25, 2011

പെട്ടി റെഡി ......കുട്ട്യേളും ........

പ്രിയ സുഹൃത്തുക്കളെ .......
എന്റെ ഫേസ് ബുക്ക്‌ ഗ്രൂപുകളിലെ സകലമാന പോസ്റ്റുകളും നോക്കി കമന്റാനും , പിന്നെ കാക്കത്തൊള്ളായിരം ബ്ലോഗു വായിച്ചു നോക്കി അവക്കൊക്കെ തക്ക വീക്ക് കൊടുക്കാനും ,  ഇതിനിടക്ക്‌ കെട്ട്യോളയും കുട്ട്യെളയുംനോക്കാനും. ഇടയ്ക്കു ഒന്ന് ബ്ലോഗാനും ഉള്ളതുകൊണ്ട്  കഷ്ടപ്പ്ട്ടു കിട്ടിയ ഈ ജോലി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത  അവസ്ഥയില്‍ ഞാന്‍ കഴിഞ്ഞ മാസം ഒരവധിക്ക് അപേക്ഷിച്ചു.. ..

എന്റെ പോസ്റ്റിനു കമന്റ്‌ വരുന്നത് പോലെ  ഇന്നാണ് അതിനു മറുപടി കിട്ടിയത്..... " ഇന്‍ ത രുഹ് ശാഹ്രൈന്‍... മാഫി മുശ്കില. (നീ 2 മാസം പോയി ബ്ലോഗി വാ ... എന്ന് വിവര്‍ത്തനം .. ) " .. സന്തോഷംകൊണ്ടെനിക്കിരിക്കാന്‍  വയ്യേ (ഹാപ്പി ജാം കിട്ടിയിരുന്നെങ്ങില്‍..... ) സത്യം പറയാലോ .. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഓരോ പോക്കിനും രണ്ടാഴ്ചയില്‍ കൂടുതല്‍ നാട്ടില്‍ നിന്നിട്ടില്ല!

അങ്ങിനെ ഞാന്‍ അടുത്ത ഞായര്‍ ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ നാട്ടില്‍ പോകുകയാണ് ...  ആയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഞാന്‍ ഇവിടെ വളരെ ബിസി ആയിരിക്കും.   ആര്‍ക്കെങ്ങിലും എന്തെങ്ങിലും "പഞ്ഞി" കൊണ്ടുപോകാന്‍ ഉണ്ടെങ്കില്‍ (ജിദ്ദ നിവാസികള്‍ക്ക് മാത്രം-- ) ഇപ്പൊബുക്ക്‌ചെയ്യണം..എയര്‍ ഇന്ത്യയാണ് ഫ്ലൈറ്റു...  അവര്‍ വാങ്ങിയ ടിക്കറ്റ്‌ ചാര്‍ജു കൊണ്ട് ഞാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ചൈനയില്‍ പോയി വരാറുണ്ട് ! മുതലാക്കെണ്ടേ ??   ..ഇയാളെന്താ ഇതൊക്കെ ഇവിടെ പറയുന്നേ എന്ന് ചോദിക്കണ്ട .. ഇപ്പൊ കല്യാണ വിളി മുതല്‍ പതിനാറടിയന്തിരം വരെ ബ്ലോഗിലാ....)

ഇനി നാട്ടില്‍ എത്തിയാലോ ?. ഇങ്ങോട്ടിരി മാഷ് , റാണി പ്രിയ , ലിങ്ക് മൊല്ലാക്ക , ദീപക് തുടങ്ങി എന്റെ ബൂലോകത്തെ ഗ്രൂപിലെ പത്തു മുപ്പതു പേരും , എന്റെ ബ്ലോഗിലെ  സ്ഥിരം  കമ്മെന്റികളായ  പത്തു ഇരുപതു പേരും    സല്‍ക്കാരം വിളിച്ചു കാത്തിരിക്കുകയാ ...( ഇപ്പൊ തന്നെ വായില്‍ കപ്പലോടുന്നു... )ദൈവനുഗ്രഹമുണ്ടെങ്ങില്‍ നമ്മുടെ ബൂലോകത്തെ ഒരാളുടെ വിവാഹത്തിലും പങ്കെടുക്കണം  (ആളെ ഞാന്‍ പറയില്ല .. സമയമാവുമ്പോള്‍ അയാള്‍ തന്നെ പറയും)

നാട്ടിലാണങ്ങില്‍ ചക്കമാങ്ങാ കാലവും .എന്റമ്മോ.......

ഇനിആരെങ്കിലും എന്നെ സല്‍ക്കാരം വിളിക്കാന്‍ മറന്നു പോയ്ട്ടുന്ടെങ്ങില്‍ ഈ പോസ്റ്റിനെ താഴെ  കമന്റി   ഡേറ്റ് ഉറപ്പിക്കാന്‍ അപേക്ഷ ...( ഒരു ബ്ലോഗേഴ്സ് മീറ്റ്‌ (ഈറ്റും ) ആയി കണ്ടാല്‍ മതിന്നെ.. ഇപ്പൊ അതിനാണല്ലോ ഡിമാന്റ്റ്!!! ) ജൂണ്‍ 30 വരെ ഞാന്‍ റെഡി ..എന്റെ കുഗ്രാമത്തില്‍ ഞാന്‍ പോന്നതിനു ശേഷം ഇന്റര്‍നെറ്റ്‌ ഉണ്ടോ എന്നറിയില്ല .. ഉണ്ടെങ്കില്‍ കാണാം ......... പ്രാര്‍ത്ധിക്കുമല്ലോ.....
 പെട്ടി റെഡി ......കുട്ട്യേളും ........


April 19, 2011

പറഞ്ഞില്ലെന്നു വേണ്ട !!!!!!!

ഇന്നും രക്ഷയില്ല .........
എത്രയെന്നു വെച്ചാ സഹിക്കുക… .
എന്ന് തുടങ്ങിയതാ........  ഞാന്‍ ഈ ഇരിപ്പ് ..
എത്രത്തോളം കൂട്ടി  എന്നോ ഇനിയെത്ര കൂട്ടാനുണ്ടെന്നോ 
അറിയില്ല ..
ചിലര്‍ വരും ലാഭം മാത്രം കൂട്ടാനായിട്ടു.എന്നാല്‍ ലാഭം കിട്ട്യാലോ...
പിന്നെ എന്നെ ഓര്‍ക്കുക പോലുമില്ല . എന്നാലും എനിക്ക് പരാതിയില്ല കേട്ടോ  ..
വേറെ ചിലരുടെ കാര്യം ഒര്കുമ്പോഴാ എനിക്ക് സങ്കടം ... അവര്‍ എത്ര കൂടിയാലും നഷ്ടമേ വരൂ .......... 
ആ..സാരമില്ല എന്നെങ്ങിലും അവരുടെ കണക്കും ലാഭത്തിലാവും എന്ന് കണക്കാക്കാം ..
നിങ്ങള്‍ മനുഷ്യര്‍  അങ്ങിനെയൊക്കെ തന്നെ അല്ലെ?? ..
കൂട്ടലും കുറക്കലുമായി കാലം കഴിക്കുന്നവര്‍...
എന്നാലോ നിങ്ങളുടെ കണക്കു കൂട്ടല്‍ എല്ലാം ഒരു നാള്‍ തെറ്റുന്നു!!! ..
എത്രയൊക്കെ ഗുണിച്ചും ഹരിച്ചും കൂട്ടിയും കിഴിച്ചും നടന്നാലും ഒരുനാള്‍ എല്ലാം നിങ്ങള്ക്ക് വേണ്ടെന്നു വെക്കേണ്ടി വരും ..
ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട!!! ...
നിങ്ങള്‍  ആലോചിക്കുന്നുണ്ടാവും..... ഇതൊക്കെപറയാന്‍  ഇവനാരാ മോന്‍ !!!??????
താ ..........ഞാന്‍ തന്നെ ...............

സംശയമെന്ത് ?

April 14, 2011

യാത്ര ...

അന്നത്തെ ദിവസം വളരെ തിരക്കുള്ളതായിരുന്നു...
വൈകിട്ട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങണം...
നാളെ  നാട്ടില്‍ പോവുകയാണ് . എല്ലാ നാട്ടില്‍ പോക്കും  ഇങ്ങിനെ ഒക്കെ തന്നെ ...  അവസാനം ഭയങ്കര തത്രപാടാ ...
ഒന്നിനും സമയം തികയില്ല .... പലതും  ആലോചിച്ചു കൊണ്ട് ഞാന്‍  ബസ്സില്‍ കയറി .. ജിദ്ദയില്‍ ഒരു ശരാശരി പ്രവാസിയുടെ ഏക ആശ്രയമാണ് "അലാ ജെന്പു"എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മിനി ബസ്സുകള്‍  
നല്ല തിരക്കുണ്ട്‌.. എങ്കിലും പിന്‍ വശത്ത്  സീറ്റ് കിട്ടി ..ഇനി അര മണിക്കൂര്‍ ഇരിക്കണം .. എന്നാലെ  
ഞാന്‍ പോകുന്ന സ്ഥലം  എത്തുകയുള്ളൂ
ഞാന്‍ ബസ്സില്‍ ആകെ ഒന്ന് നോക്കി .. ധാരാളം യാത്രക്കാരുണ്ട് .. എല്ലാം തന്നെ പോലെ പ്രവാസികള്‍ . വീണ്ടും   ചിന്തയില്‍ മുഴുകി .. നാളെ കഴിഞ്ഞു മറ്റന്നാള്‍ നാട്ടിലെത്തും .. മൂന്നു വര്‍ഷമായി വന്നിട്ട് .. ഈ  പ്രാവശ്യമാണ്  ഇത്ര  വൈകിയത് ..  മൂത്ത മോളുടെ
കല്യാണം കഴിഞ്ഞപ്പോള്‍ നടുവൊടിഞ്ഞു .. എല്ലാ ഭാരങ്ങളും തനിക്കു സ്വന്തം പത്തു വര്‍ഷമായി ഈ മരുഭൂമിയ്ല്‍ എത്തിയിട്ട് .. എല്ലാം ഒന്നില്‍ നിന്ന് ഒന്നിലേക്കുള്ള യാത്രയായിരുന്നു.. വീടുപണി , മകന്റെ പഠനം , സഹോദരിയുടെ കല്യാണം .. എപ്പോള്‍ മകളുടെ കല്യാണം .. എന്നാണാവോ ഈ പ്രവാസം ഒന്നവസാനിപ്പിക്കാന്‍ പറ്റുക?..


"ഹല്ലോ ... ഹല്ലോ.. ഇത് കൊയയാ ........ കേള്‍ക്കുന്നുണ്ടോ.തൊട്ടു മുന്‍പിലെ സീറ്റില്‍ നിന്നുമുള്ള ഈ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് .. പ്രവാസി  മലയാളിക്ക് പൊറാട്ടയും ഫോണും ഏറ്റവും പ്രിയം എന്ന് പറയാറ് എന്റെ റൂമിലെ ഡ്രൈവര്‍ ബാപ്പു .. അപ്പോഴാണ്
 തൊട്ടു മുന്‍പിലെ മലയാളിയെ ഞാന്‍ ശ്രദ്ധിക്കുന്നത് .. ഒരു മട്ത്യവയസ്കന്‍ .. അത്യാവശ്യം  ഉറക്കെയാണ്  
സംസാരം .. നെറ്റ് ഫോണ്‍ ആയിരിക്കും എന്ന്
ഊഹിച്ചു .. കാലത്തിന്റെ പോക്കേ .... എത്രപെട്ടെന്നാ കോഇന്‍ ഫോണില്‍ നിന്ന് നെറ്റ് ഫോണിലേക്ക് മാറിയത് ...'' “”…പിന്നെ ഞാന്‍ ഇന്ന് പൈസ അയ്യക്കുന്നുണ്ട് .. അതിനു വേണ്ടി പോകുകയാ ... ഒന്ന് അയക്കുന്നുണ്ട് .. ആ കുട്ടികള്‍ അവിടെ കൊണ്ടെന്നു തരും നീ അവിടെ വേണം ..
അയാള്‍ സംസാരം തുടരുകയാണ് ..അയാള്‍ പറയുന്നത് ബസ്സ്‌ മുഴുവനും കേള്‍ക്കാം .. കല്യാണക്കാര്യമാണ്‌
തന്നെപോലെ മകളെ പറഞ്ഞയക്കാന്‍ പാട് പെടുന്ന ഒരു പിതാവ് ... ഇതിനിടയില്‍ രണ്ടു പേര്‍ ഇറങ്ങി .എന്റെ സീറ്റിലുള്ള
ഒരു പാകിസ്ഥാനിയും .മുന്‍പിലെ നമ്മുടെ മലയാളിയ്ടെ സീറ്റിലുള്ള സുദാനിയും .. പകരം രണ്ടു പേര്‍ കയറി .. ഒരു ആഫ്രികന്‍ വംശജനും ഒരു ബംഗാളിയും .. ബംഗാളി എന്റെ സീറ്റിലും ആഫ്രികന്‍ നമ്മുടെ മലയാളിയുടെ സീറ്റിലും സ്ഥാനം പിടിച്ചു റോഡില്‍ നല്ല തിരക്കാ… ഞാന്‍ ഒന്ന് കൂടി എനിക്ക്
വങ്ങേണ്ട സാധങ്ങള്‍ മനസ്സില്‍ കൂട്ടാന്‍ തുടങ്ങി ...  
.എല്ലാം വാങ്ങിയാലും ഒന്നും വാങ്ങിയില്ലേലും
 പരാതി തീരില്ല.. ,റോഡില്‍ നല്ല തിരക്കാ, ബസ്സിലും.
 ഞാന്‍ അറിയാതെ എന്റെ  പോക്കറ്റ് തപ്പി ! ..
"….ആ എല്ലാം ഭംഗിയായി നടക്കട്ടെ.. പൈസ കിട്ടിയാല്‍  വിളിക്കണം ... ഞാന്‍ ബസ്സിലാ .. പിന്നെ വിളിക്കാം .." നമ്മുടെ മുന്‍പിലെ കക്ഷി  ഫോണ്‍ വിളി അവസാനിപ്പിച്ചു
ഇതിനിടയില്‍ ബസ്സില്‍ ആരോക്കയോ കയറുകയും ഇണങ്ങുകയും ചെയ്തു ..
അങ്ങിനെ എനിക്കിറങ്ങേണ്ട സ്ഥലം എത്തി ..
.ഞാന്‍ ഇറങ്ങാന്‍ വേണ്ടി എണീറ്റപ്പോള്‍ നമ്മുടെ ഫോണ്‍ വിളിക്കാരനും എണീറ്റു..  ബസു നിന്നു.
.എന്റെ മുന്‍പേ ഇറങ്ങിയ  അയാള്‍ വേവലാതിയോടെ
തന്റെ പോക്കെറ്റ്‌ തപ്പുന്നത് കണ്ടു ഞാന്‍
ചോദിച്ചു ,… എന്തെ ?  
എന്റെ പേര്‍സ് കാണുന്നില്ല , എന്റെ ഇഖ്‌അമ , പണം ... എന്റെ റബ്ബേ ഇനി ഞാന്‍ എന്ത് ചെയ്യും.. .. ?
സഹധാപത്തോടെയും  അതിലേറെ സങ്കടത്തോടെയും  
 അയ്യാളെ ആശ്യസിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍
ഞങ്ങള്‍ക്ക് മുന്‍പില്‍ എവിടെയോ ഇറങ്ങിയആഫ്രികക്കാരന്റെ മുഖം   മായാതെ കിടന്നിരുന്നു  …..
..


April 05, 2011

ഒരു ഉള്ളിക്കഥ ............

വ്യാഴം , പതിവ് പോലെ ഹാഫ് ഡേ അവധി ആഘോഷിച്ചു കൊണ്ട് എന്റെ സ്വന്തം "തോഷിബയുടെ" മുന്പില്‍ തലേന്നത്തെ പോസ്റ്റിന്റെ കമന്റ്‌ നോക്കിയിരിക്കുമ്പോഴാ ശ്രീമതിയുടെ പിന്നില്‍ നിന്നുള്ള വിളി. "ദേ.. ഇങ്ങട്ട്  നോക്കിക്കേ ,,,... ഉള്ളിക്ക് കിലോക്ക് ഒരു റിയാല്‍!!!.. ഇതാ പുതിയ ബ്രോശേര്‍!!! ". ദിവസവും രാവിലെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നാല്‍ ജിദ്ദയിലെ എല്ലാ ഹൈപേര്‍ , സൂപ്പര്‍ ,മിനി മാര്‍കെറ്റ്കളുടെ മള്‍ട്ടി കളര്‍ ബ്രോശേര്‍ കണി കാണുന്ന എനിക്ക് അത് പുതിയ അറിവല്ലാത്തതിനാല്‍  കേള്‍ക്കാത്ത മാതിരി ഇരുന്നു ...എന്തോ അല്‍പ നേരത്തേക്ക് പിന്നെ ഒന്നും കേട്ടില്ല .. അല്പം കഴിഞ്ഞു  അടുക്കളയില്‍നിന്നും വീണ്ടും കേട്ടു വിളി . "ദേ മനുഷ്യാ . നല്ലൊരു വ്യാഴം ദിവസമായിട്ടു ആ കുന്തത്തിന്റെ മുന്നിലിരുന്നു "വട്ടു" പിടിക്കാതെ ആ കുട്ടികളെ കൂട്ടി പുറത്തിറങ്ങാന്‍ നോക്കി".
" നമുക്ക് സൂപ്പര്‍ മാര്‍കെറ്റില്‍  പോയി ഓഫറുള്ള ഉള്ളി വാങ്ങുകയും ചെയ്യാം "


അപ്പോഴാണ് ഓര്‍ത്തത്‌ ശരിയാ .. പരീക്ഷ കാരണം രണ്ടു ആഴ്ച എവിടേക്കും ഇറങ്ങിയിട്ടില്ല .ചെറിയ മോളും ശ്രീമതിയും ഈ"സെന്‍ട്രല്‍ ജയിലില്‍" തന്നെയാണല്ലോ എന്ന് !! "ഉള്ളിയെങ്ങില്‍ ഉള്ളി " ശരി മാര്‍കെറ്റില്‍ പോകാം .. സമ്മതിച്ചു ..  അങ്ങിനെ  അന്നത്തെ ദിവസം ഉള്ളി വാങ്ങല്‍ പര്ച്ചസിംഗ് സുപെര്‍മര്‍ക്ടില്‍ തന്നെ ആക്കാന്‍ തീരുമാനിച്ചു .സാധാരണ ശരഫിയ പോയി വില അല്പം കൂടിയാലും നാടന്‍ പച്ചക്കറിയും , അരി, പൊടി, മസാല
സാധനങ്ങള്‍ എന്നിവയും അല്പം  അല്പം മീനും വാങ്ങി വന്നാല്‍ ഒരഴ്ച്ചക്കായി.. പിന്നെ പുറം ലോകം കാണല്‍ അടുത്ത പര്ച്ചസിങ്ങിലാ!! 

ഇന്നിപ്പം അല്പം ഉള്ളി വാങ്ങി ആ സങ്കടം തീര്‍ക്കാം ... പുറത്ത് ഇറങ്ങലും ഉള്ളി വാങ്ങലും.!! ഒരു കല്യാണത്തിന് പോകുന്ന ഒരുക്കത്തോടെ
നമ്മുടെ പെണ്‍പട ( ഞാനുല്പെടെ 5 അംഗ ഗ്രൂപ്പില്‍ 4 ഉം പെണ്ണാ!  ) ഒരുങ്ങുകയാണ് ..  "ഉള്ളിയെങ്ങില്‍ ഉള്ളി ..ഒന്ന് പുറത്തിറങ്ങാലോ.". മൂത്ത മകള്‍ പറയ്ന്നത് കേട്ടു........ അങ്ങിനെ വിശലമായ ഒരു മണിക്കൂര്‍ ഒരുക്കത്തിന്(പെണ്ണുങ്ങളാണ് കേട്ടോ ! ) ശേഷം ഞങള്‍ തൊട്ടടുത്ത മാര്‍കെറ്റിലേക്ക്  പുറപ്പെട്ടു ... നടന്നു പോകാവുന്ന ദൂരം ............. അവിടെ എത്തിയപ്പോള്‍ മൂത്തമകള്‍ ട്രോളി എടുത്ത് ചെറിയതിനെ അതില്‍ കയറ്റി വെച്ച് ഉന്താന്‍ തുടങ്ങി.....
 
എന്തിനാ ട്രോളി ഒക്കെ ..നമുക്ക് ഉള്ളി മാത്രമല്ലേ വാങ്ങാനുള്ളത് ?..
എന്ന എന്റെ ചോദ്യത്തിന്  "ആ കിടക്കട്ടെ .. വേറെ  എന്തെങ്കിലുമൊക്കെ ഓഫര്‍ കാണാതിരിക്കില്ല"
എന്നായിരുന്നു ശ്രീമതിയുടെ മറുപടി!

അങ്ങിനെ മാര്‍കെറ്റിനുള്ളിലെ ഞങ്ങളുടെ പ്രയാണം ആരംഭിച്ചു ...ഇതിനിടക്ക്‌ ഓരോ ബ്രോഷേര്‍ വീതം ഓരോരുത്തര്‍ കൈക്കലാക്കിയിരുന്നു .. പേരറിയുന്നതും അറിയാത്തതുമായ ഓരോ സാധനങ്ങള്‍ എന്റെ ട്രോളിയിലേക്ക്
ബര്‍ലി തോമസിന്റെ പോസ്റ്റിനു കമന്റ്‌ വീഴുന്നത് പോലെ
വീഴാന്‍ തുടങ്ങി ..ഇതൊക്കെയെന്തിനാ ഇപ്പോള്‍
എന്ന എന്റെ ചോദ്യത്തിന് " ഇതൊക്കെ ഓഫ്ഫെര്‍ ആണ് .. ഇപ്പൊ വാങ്ങിവേച്ചാല്‍ ആദായമാ.." എന്നായിരുന്നു മറുപടി .. ഇതിനിടക്ക്‌  ടിവി ചാനലില്‍ കാണുന്ന സകലമാന പരസ്യ സാധനങ്ങള്‍ ഒക്കെ മക്കള്‍ കൈക്കലാക്കിയിരുന്നു !!!
അവസാനം ഉള്ളി വെച്ചിരിക്കുന്ന സ്ഥലത്ത് എത്തി.
എന്റെ ദൈവമേ . അവിടെ ഉള്ളിതോലുകള്‍ക്കിടയില്‍
അല്പം ഉള്ളി മാത്രം ഡിസ്പ്ലേയില്‍..വലിയ
ഒരു ബോര്‍ഡും " ഒണ്‍ലി 3 കിലോ/ കസ്ടമര്‍ " .ഏതായാലും വന്നതല്ലേ .തിരഞ്ഞു
പെറുക്കിക്കോ എന്ന് ശ്രീമതിക്ക് എന്റെ വക ഒരു കമന്റ്‌ കൊടുത്തു .. കൂട്ടത്തില്‍ ഹിബക്കൊരു ഐഡിയ."നമ്മള്‍ 3 പേര്‍ വലിയവരില്ലേ ..എല്ലാവര്ക്കും 3 കിലോ വീതം എടുക്കാം". ഓ അപ്പൊ ബുദ്ധിയുണ്ട്! എന്ന് എന്റെ വക ഒരു ലൈകും... അങ്ങിനെ ഏകദേശം 1 
മണിക്കൂര്‍ കൊണ്ട് എന്റെ ട്രോള്ളിയുടെ മുക്കാല്‍ ഭാഗം നിറഞ്ഞിരുന്നു .
ഇനി ബില്ലടക്കണം .. നെച്ജു പിടയാന്‍ തുടങ്ങി....
ഓരോന്ന് ഓരോന്ന് പെറുക്കി കാഷ്യറുടെ മുന്നിലേക്ക്‌ വെക്കുമ്പോള്‍ എന്റെ കണ്ണ് മെഷിന്റെ ഡിജിറ്റല്‍ ദിസ്പ്ലയില്‍ ആയിരുന്നു .എല്ലാം പെറുക്കി വെച്ചു അവസാനത്തെ "ഉള്ളിക്കീസു" കൂടി വെച്ച് കഴ്ഞ്ഞപ്പോള്‍ കാശിരുടെ വക ലേലം
വിളി .." തലത്ത  മിയ തമനീന്‍ " ( മുന്നൂറ്റി എണ്‍പത് റിയാല്‍!!)...  ഒരു ചെറിയ ഞെട്ടലോടെ ബാങ്ക്കാരന്‍ സൊജന്യമായി പിടിപ്പിച്ച ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ 1
റിയാലിന്റെ  ഉള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു !!!!! 
തിരിച്ചു ട്രോളി 
ഉന്തി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഡാ വരുന്നു അടുത്ത കമന്റ്‌ !  .. ""പിന്നേ നേരം പത്തു മണിയായി  ..ഇനി പോയിട്ട് ..ഒന്നും ഉണ്ടാക്കാന്‍ നേരമില്ല !!!! .....ഓ ലക്‌ഷ്യം മുകളിലത്തെ ഫുഡ്‌ കോര്‍ട്ട് ആണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ .. അങ്ങിനെ എല്ലാം
കഴിഞ്ഞു തിരിച്ചു റൂമിലേക്ക്‌ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ ഉള്ളി തന്നെയായിരുന്നു ...കിലോക്ക് 1 റിയാല്‍  ..
ദാ......താഴെ കാണുന്നത് പോലെ ......... ................ അല്ലേലും ഇതൊക്കെതന്നെയല്ലേ "പ്രവാസ" ജീവിതം !!  അല്ലേ .......!!!!