June 08, 2011

കല്യാണം

വളരെയേറെ പ്രതീക്ഷയോടെയാണ് ബ്രോകര്‍  ആ കല്യാണ ആലോചന കൊണ്ടുവന്നത്ഗള്‍ഫ്‌കാരനാണ് നല്ല അടക്കവും ഒതുക്കവും  ഉള്ള കുട്ടി  അത്രയെ അവര്‍ക്ക് വേണ്ടു   .... ഇതെങ്കിലും നടക്കണം. സാബി, അവളുടെ ഒപ്പമുള്ളവര്‍ക്കൊക്കെ കുട്ടികള്‍  രണ്ടും മൂന്നും ആയി .  എന്ത് ചെയ്യാം .. നിരവധി ആലോചനകള്‍ വന്നു ഒന്നും നടന്നില്ല ...  എല്ലാം  ദൈവ നിശ്ചയം ...  അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു ...
ഒരാണും ഒരു പെണ്ണും  .. പലരും പറഞ്ഞു .. അയാള്‍ എത്ര ഭാഗ്യവാന്‍ .. മകളെക്കെട്ടിച്ചു മകനെക്കൊണ്ടൊരു പെണ്ണും കെട്ടിച്ചാല്‍ സ്വസ്ഥം ..
എവിടെയാ അയാള്‍ക്ക്  തെറ്റിയത് ..മക്കളെ വളര്‍ത്തുന്നതിലോ ? ..

"ദാ അവര്‍ വന്നു" .. മൈമൂനയുടെ വാക്കുകളാണ് അയാളെ  ചിന്തയില്‍ നിന്ന്  ഉണര്‍ത്തിയത് , 
 ... ജീപ്പ് പടിക്കല്‍ വന്നു നിന്ന്.  ജീപ്പില്‍ നിന്നും ബ്രോകെറും നാലു പേരും ഇറങ്ങി
എല്ലാവരെയും ബ്രോകേര്‍ പരിചയപ്പെടുത്തി .. ഇത് ഓന്റെ ബാപ്പയും ഉമ്മയും .. പിന്നെ ഇത് സഹോദരി , ദാ ഇതാണ് പുയാപ്ല .. സംസാരങ്ങളും പെണ്ണ് കാണലും ഒക്കെ കഴിഞ്ഞു .. സാബിയെ എല്ലാര്ക്കും ഇഷ്ടമായി ..ആ ഇഷ്ടത്തിന്റെ അടയാളമായി വരന്റെ ഉമ്മ
അവളുടെ കയ്യില്‍ മോതിരം അണിയിച്ചു ..
"അപ്പൊ കാര്യങ്ങളൊക്കെ നമുക്ക് മറ്റന്നാള്‍ തീരുമാനിക്കാം" .. ബ്രോകെരുടെ വാക്കുകള്‍ ..
സന്തോഷത്തോടെ എല്ലാവരും തിരിച്ചു ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അതാ വരുന്നു ഒരു ബൈക്ക്
എന്റെ റബ്ബേ .. ഇവന്‍ ഇതെവിടെയായിരുന്നു ഇത്രയും നേരം ... അയാളുടെ നെഞ്ചു ശക്തിയായി മിടിക്കാന്‍ തുടങ്ങി .
ബൈക്കില്‍ നിന്നിറങ്ങിയവന്‍ എല്ലാവരെയും ഒന്ന് നോക്കി
രൂക്ഷമായ നോട്ടം .. എന്നിട്ടൊരു ചോദ്യം ............"  ആഴാ...എന്താ ,,, എല്ലാവഴും ...രാവിലെ തന്നെ"""" ...... ആടി വീഴാതിരിക്കാന്‍ അവന്‍ ജീപ്പില്‍ പിടിച്ചു ...
ഇവനാരാ എന്ന വരന്റെ ഉമ്മയ്ടെ ചോദ്യത്തിന് ബ്രോകര്‍ പതിയെ മറുപടി പറഞ്ഞു " ഇവിടുത്തെ മൂത്ത മോനാ ..."
അവര്‍  തമ്മില്‍ എന്തോ പിറ് പിറുത്തു  കൊണ്ട് ഉമ്മ തിരികെ വന്നു സാബിയുടെ കയ്യില്‍ അണിയിച്ച മോതിരം തിരികെ ഊരിയെടുകുമ്പോള്‍ വീഴാതിരിക്കാന്‍  അയ്യാള്‍  മൈമൂനയുടെ  തോളില്‍ പിടിച്ചിരുന്നു ...........