എത്രയും സ്നേഹം നിറഞ്ഞ എന്റെ ആമിനുട്ടി വായിക്കാന്‍ സ്വന്തം ഇക്ക എഴുതുന്നത് , നാട്ടില്‍ നിന്ന് വന്നിട്ട് രണ്ടു ആഴ്ച കഴിഞ്ഞെങ്ങിലും നിനക്ക് ഒരു കത്ത് അയക്കാനോ ഒന്ന് ഫോണ്‍ വിളിക്കാനോ ഇത് വരെ കഴിഞ്ഞില്ല ..കാരണം നിനക്ക് തന്നെ അറിയാലോ? . ഈ ഫൈസ് ബൂകിലെ തിരക്കും ബ്ലോഗു വായനയും ഒക്കെ കഴിഞ്ഞു തീരെ സമയം കിട്ടുന്നില്ല .നീ ക്ഷമിക്കും എന്ന് എനിക്ക് അറിയാമല്ലോ !
നിനക്കും കുട്ടികള്‍ക്കും ഒന്നിനും ഒരു കുറവും ഇല്ല എന്ന് വിചാരിക്കുന്നു . മക്കളൊക്കെ കൃത്യമായി സ്കൂളില്‍ പോകുന്നുണ്ടല്ലോ അല്ലെ ?.. എല്ലാത്തിലും ഒരു കണ്ടു വേണം . കാലം അത്ര ശരിയല്ല ! ..
എന്റെ വര്‍ത്തമാനങ്ങള്‍ പറയുകയാണെങ്കില്‍
തീരില്ല. നീ പോയതിനു ശേഷം ഉറക്കം "മസ്ബൂത്".... . രാവിലെ മക്കളെ എണീപ്പിച്ചു സ്കൂളില്‍ പറഞ്ഞയക്കല്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ 8 മണി വരെ ഉറങ്ങുകയാണ് എന്ന് നീ വിചാരിച്ചെങ്ങില്‍ നിനക്ക് തെറ്റി . അഞ്ചു മണിക്ക് നീ എന്നെ കുലുക്കി എണീപിച്ചിരുന്ന സ്ഥാനത്ത് ഞാന്‍ ഇപ്പോള്‍ കൃത്യമായി നാലരക്ക് തന്നെ എണീക്കാറുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ നീ വിചാരിക്കും സൌദിയില്‍ സുബഹി ബാങ്ക് നാലരക്ക് ആണെന്ന് .. എന്നാല്‍ അല്ല ! .. പിന്നെ, അത്ര നേരത്തെ എണീറ്റാല്‍ മാത്രമേ ഫേസ് ബുക്കില്‍ ആദ്യം തന്നെ രണ്ടു ലൈകും നാലു കമന്റും ഇടാന്‍ പറ്റു.. എന്നാല്‍ തന്നെ ഉറങ്ങാതെ കിടക്കുന്ന ചില പഹയന്മാര്‍ ഞാന്‍ എത്തുമ്പോഴേക്കും അവിടെ ലൈക് അടിച്ചു ഇരിക്കുന്നുണ്ടാവും!! ..
പിന്നെ ഓഫീസില്‍ പോയാല്‍ ഒന്നിനും സമയം കിട്ടാറില്ല ... ബോസ്സിന്റെ നാലു ചീത്ത കേള്‍ക്കുമ്പോഴേക്കും വൈകുന്നേരം ആകും ..
പിന്നെ നിന്റെ വേവലാതി നീ പോയതിനു ശേഷം ഞാന്‍ ഭക്ഷണം ഒക്കെ എങ്ങിനെഉണ്ടാക്കും എന്നായിരുന്നല്ലോ ..ആ കഥ പറയാതിരിക്കുന്നതാ നല്ലത് . ഓ.... ഈ പഴയ ഭക്ഷണതിന്നു ഒക്കെ ഇത്ര രുചിയാണ് എന്ന് ഇപ്പോഴാ അറിയുന്നത് . ബ്രസീലില്‍ 2 കൊല്ലം മുന്‍പ് അറുത്ത ഒരു കോഴി വാങ്ങി കറിവെച്ചാല്‍ ശനി മുതല്‍ വ്യാഴം വരെ (നീ ഏഷ്യനെറ്റില്‍ സീരിയല്‍ കാണുന്നത് പോലെ) കുബൂസു കൂട്ടി അടിക്കാം .കുബൂസ് ആണെങ്ങില്‍ ഒരു റിയാലിന് നാലെണ്ണം കിട്ടുമല്ലോ .. നീ ഉള്ളപ്പോള്‍ ദോശ വേണം , പത്തിരി വേണം , പുട്ട് വേണം ,പച്ചക്കറി വേണം എന്നൊക്കെ പറഞ്ഞിരുന്നത്
വെറുതെ ആയിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു . ഈ കുബ്ബൂസ് കഴിക്കാന്‍ തന്നെ സമയം കിട്ടാറില്ല. രാത്രി ഫൈസ് ബുക്ക് ഗ്രൂപിലെ ക്വിസ് മത്സരം കഴിഞ്ഞു നേരം ഉണ്ടെങ്കില്‍ കഴിക്കും , ഇല്ലെങ്ങില്‍ വീണ്ടും "തല്ലാജിലേക്ക്" വെക്കും .
നീ ഉണ്ടായിരുന്നപ്പോള്‍ ഡെയിലി പുതിയ പുതിയ തേച്ച പാന്റ്സും ഷര്‍ട്ടും മാറി മാറി ഇട്ടിരുന്ന സ്ഥാനത് ഇപ്പോള്‍ ഒരു പാന്റും ഷര്‍ട്ടും പരമാവധി മൂന്നു ദിവസം വരെ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യാം എന്ന ഗവേഷണത്തിലാണ് ഞാന്‍ .കാരണം മറ്റൊന്നുമല്ല. ഈ ഒടുക്കത്തെ തിരുമ്പലും തേക്കലും ഒന്നും വേണ്ടപോലെ പഠിക്കാത്തതിന്റെ കുറവേ ...
പിന്നെ ഇതിനിക്കെ എവിടെ എനിക്ക് സമയം ??.. ഒരു പോസ്ടിട്ടു അതിന്റെ കമന്റ് വരുന്ന സമയത്തല്ലേ
ഇതൊക്കെ ചെയ്യാന്‍ പറ്റു ........ഒന്നും പറയണ്ട

എന്റെ പൊന്നെ .. സമയം തീരെ ഇല്ല.
നീ നിര്‍ബന്ധപൂര്‍വ്വം ചെയ്യണം എന്ന് പറഞ്ഞിരുന്ന പതിവ് നടത്തം , ഷട്ടില്‍ കളി , തുടങ്ങി മടിയന്മാര്കുള്ള ഒരു പരിപാടിയും ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയാം .. അത് കൊണ്ട് നീ പേടിക്കേണ്ട .കൊളസ്ട്രോളും , ഷുഗറും എങ്ങിനെ കുറയ്ക്കാം എന്ന് ഞാന്‍ മുടങ്ങാതെ നെറ്റില്‍ കൃത്യമായി നോക്കാറുണ്ട് . അതുകൊണ്ട് നിനക്ക് എന്റെ കാര്യത്തില്‍ നോ ..വേവലാതി .......
നീ ഇപ്പോഴും പറയാറില്ലേ ,,"നിങ്ങളുടെ ഒരു ഒലക്കമ്മലെ കുന്ദം ബ്ലോഗ് ,ഫൈസ് ബുക്ക്.." എന്നൊക്കെ .. എടീ ..നിന്റെ നല്ല കാലം വരാന്‍ പോകുകയാണ് . നീയും എന്നെപ്പോലെ അറിയപ്പെടാനുള്ള സാദ്യത കാണുന്നുണ്ട് .. ഇന്നാള്‍ നമ്മള്‍ മദീന പോയപ്പോള്‍ കണ്ടില്ലേ ..ആ "തൊപ്പിക്കാരന്‍" ബ്ലോഗറെ .. അയാള്‍ ഇന്നലെ അയാളുടെ ബ്ലോഗില്‍ ഒരു അഭിമുഖം പോസ്റ്റ് ഇട്ടു ..ഒരു "കണ്ണൂരാന്‍" ബ്ലോഗ്ഗേറെ കുറിച്ച് .. അയ്യാളുടെ ബ്ലോഗിന്റെ പിന്നില്‍ അയാളുടെ കെട്ടിയോളാണ് പോലും!! ഇനി എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ഞാനും പറയാം എന്റെ ബ്ലോഗിന്റെ പിന്നില്‍ "ന്റെ കറുത്ത കരങ്ങള്‍"ആണ് എന്ന് !
പിന്നെ നീ അതിപ്രശസ്ത !
ബ്ലോഗില്‍ പലയിടത്തും നല്ല അടിയും പിടിയുമാ. പക്ഷെ നീ പേടിക്കേണ്ട കേട്ടോ ... ആരും തമ്മില്‍ തമ്മില്‍ കയ്യെത്തുന്ന ദൂരത്ത് അല്ലാത്തത് കൊണ്ട് പ്രശ്നം ഇല്ല ..
കൂടുതല്‍ എഴുതാന്‍ സമയം ഇല്ല ..ഇപ്പൊ തന്നെ ഞാന്‍ ഇട്ട ഒരു പോസ്റ്റിനു കമന്റ് വന്നു .. ഇനി മറുപടി എഴുതണം .. ഇടയ്ക്കിടയ്ക്ക് ഇനി ഇങ്ങനെ എഴുതാനോ ഫോണ്‍ വിളിക്കാനോ കഴിഞ്ഞില്ല എന്ന് വരും അപ്പോഴൊക്കെ ഞാന്‍ "ഹയാതില്‍" ഉണ്ടോ എന്ന് അറിയാന്‍ എന്റെ ബ്ലോഗിലോ അല്ലെങ്ങില്‍ എന്റെ ഫൈസ് ബുക്ക് പ്രൊഫൈലില്‍ ഒക്കെ ഒന്ന് പോയി നോക്കണേ. ..........
മക്കള്‍ രാവിലെ എണീറ്റാല്‍ ഉടനെ "മക്കളെ ഉപ്പചിയുടെ പുതിയ പോസ്റ്റുണ്ട്..എന്ന് പറഞ്ഞു കാട്ടിക്കൊടുക്കണം ..മറക്കരുത് ..
നീ തിരിച്ചു വന്നാല്‍ എന്റെ ഈ "പണി" ഒക്കെ നില്‍ക്കും എന്ന് എനിക്ക് അറിയാം .. അതുകൊണ്ട് തന്നെ കമ്പനി "ചോപ്പില്‍ "തന്നെയാണ് ഇപ്പോള്‍ .. ഇഖ്‌ആമ പുതിക്കുന്നില്ല എന്ന് കേട്ടു. അങ്ങിന വന്നാല്‍ പണ്ടത്തെപോലെനമുക്ക് കൈതോലപ്പയില്‍ കിടന്നു .."ഫിസ്ബുക്കെ വിട... ബ്ലോഗേ വിട...എന്നെന്നേക്കും വിട ..." എന്ന് പറഞ്ഞു സുഖം ആയി കിടന്നു ഉറങ്ങാം ..................
ഉടനെ നിന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് .ഇക്ക ....................