Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
November 24, 2011
July 05, 2011
വിരഹം
എന്നും കണ്ടു കൊണ്ടിരുന്നത്
എന്നോ ഒരുനാള്‍ കാണാതെ പോയപ്പോള്‍
എന്റെ മനസ്സില്‍ തോന്നിയ സങ്കടമോ വിരഹം ?
ഓര്‍ക്കുംതോറും മധുരം തരുന്ന
ഓരോ നാള്‍ കഴിയുമ്പോളും
ഒന്നാകാന്‍ കൊതിക്കുന്ന
ഒരുതരം വികാരമോ വിരഹം ?
കൂടെയുള്ളപ്പോള്‍ വിലയറിയാതെ
കൂടുതല്‍ ഒന്നും പറയാതെ
കണ്ണില്‍ നോക്കിയിരുന്നപ്പോള്‍
കണ്ണാലെ കാണാന്‍ കഴിഞ്ഞില്ലല്ലോ
കണ്ണകലുമ്പോള്‍ ഉള്ള ഈ വിരഹ വേദന.
അകലെയണെങ്ങിലും ഇന്ന് ഞാന്‍ അറിയുന്നു
അകലുമ്പോള്‍ ഉള്ള ഈ വിരഹ വേദന !
അകലാതിരുന്നലോ അറിയാന്‍ കഴിയുമോ
അകലുമ്പോള്‍ ഉള്ള ഈ വിരഹ വേദന ?
എരിയുമീ പൊരി വെയിലില്
എനിക്കൊരു ചെറുമേഘ തണലായ്
എന്നുമെന്‍ മനസ്സില്‍ ഉണ്ടാവട്ടെ
എരിയുമീ വിരഹ വേദന !(ചൊല്ലിയത് : ജീ . ആര് . കവിയൂര്‍)
May 17, 2011
ചക്കയും......... തൊഴിലും
ചക്ക
ഞാന്‍ ഇങ്ങനെയിരിക്കുവാന്‍
കാരണം നിങ്ങളോ ഞാനോ ..
പണ്ട് നിങ്ങളുടെ പൂര്‍വികര്‍ക്ക്
ഞാനെല്ലാം ആയിരുന്നു..
പാടത്തും വെയിലത്തും പണിയ്ടുത്തു
വിശക്കുമ്പോള്‍ കഞ്ഞിയുടെ കൂടെ,
വര്ധിയുടെ കാലത്ത് പഴമായി എന്നും
എപ്പോഴും ഞാന്‍ ഉണ്ടായിരുന്നു.
ഇടക്കാലത്ത് ആര്‍ക്കും വേണ്ടാതെ
എന്നെ പാണ്ടി ലോറിയില്‍ കയറ്റിവിട്ടു
ഇപ്പോഴോ , ബുര്‍ഗെരും, പിസ്സയും,ബ്രോസ്ടും
നിങ്ങളുടെ തീന്മേശ കയ്യടക്കിയപ്പോള്‍
ഞാന്‍ ഇവിടെ ഇരുന്നു നശിക്കുന്നു.
ഞാന്‍ ദുഖിക്കുന്നു , നിങ്ങളെ ഓര്‍ത്തു
എന്നെങ്ങിലും തിരിച്ചറിവുണ്ടായി
നിങ്ങള്‍ എന്നെത്തേടി വരുമെന്നെ
ജോലിയും കൂലിയും
തൊഴിലുണ്ടിവിടെ പക്ഷെ
തൊഴിലാളികളില്ലിവിടെ...
തൊഴിലെടുത്താല്‍ കൂലിയുണ്ടിവിടെ
തൊഴിലെടുക്കാന്‍ ആളില്ലിവിടെ..
കൂലിപ്പണി സ്റ്റാറ്റസ് അല്ലതാവുമ്പോള്‍
നാം വളര്‍ന്ന സ്റ്റാറ്റസ് നാം മറക്കുന്നു.
ഞാന്‍ ഇങ്ങനെയിരിക്കുവാന്‍
കാരണം നിങ്ങളോ ഞാനോ ..
പണ്ട് നിങ്ങളുടെ പൂര്‍വികര്‍ക്ക്
ഞാനെല്ലാം ആയിരുന്നു..
പാടത്തും വെയിലത്തും പണിയ്ടുത്തു
വിശക്കുമ്പോള്‍ കഞ്ഞിയുടെ കൂടെ,
വര്ധിയുടെ കാലത്ത് പഴമായി എന്നും
എപ്പോഴും ഞാന്‍ ഉണ്ടായിരുന്നു.
ഇടക്കാലത്ത് ആര്‍ക്കും വേണ്ടാതെ
എന്നെ പാണ്ടി ലോറിയില്‍ കയറ്റിവിട്ടു
ഇപ്പോഴോ , ബുര്‍ഗെരും, പിസ്സയും,ബ്രോസ്ടും
നിങ്ങളുടെ തീന്മേശ കയ്യടക്കിയപ്പോള്‍
ഞാന്‍ ഇവിടെ ഇരുന്നു നശിക്കുന്നു.
ഞാന്‍ ദുഖിക്കുന്നു , നിങ്ങളെ ഓര്‍ത്തു
എന്നെങ്ങിലും തിരിച്ചറിവുണ്ടായി
നിങ്ങള്‍ എന്നെത്തേടി വരുമെന്നെ
പ്രതീക്ഷയോടെ............
ജോലിയും കൂലിയും
തൊഴിലുണ്ടിവിടെ പക്ഷെ
തൊഴിലാളികളില്ലിവിടെ...
തൊഴിലെടുത്താല്‍ കൂലിയുണ്ടിവിടെ
തൊഴിലെടുക്കാന്‍ ആളില്ലിവിടെ..
കൂലിപ്പണി സ്റ്റാറ്റസ് അല്ലതാവുമ്പോള്‍
നാം വളര്‍ന്ന സ്റ്റാറ്റസ് നാം മറക്കുന്നു.
മലയാളി പ്രവാസി ആകുമ്പോള്‍
ബീഹാറികള്‍ ഇവിടെ ഡോളര്‍ കൊയ്യ്ന്നു
ഉച്ചവരെ ചെയ്തു കിട്ടുന്ന കൂലിയുമായി
ബിവരജില്‍ വരി നില്‍ക്കുന്ന പുതു തലമുറ ഉച്ചയോളം ഉറങ്ങുമ്പോഴും
നാം പറയുന്നു , തൊഴിലില്ലായ്മയെക്കുരിച്ചു..
നമുക്ക് ചെയ്യാവുന്ന ജോലിക്ക് പോലും
നാം ജോലിക്കാരെ കാത്തിരിക്കുബോള്‍
നമ്മുടെ ആരോഗ്യം നാം
മരുന്ന് കമ്പനികള്‍ക്ക് തീരെഴുതിക്കൊടുക്കുന്നു
മാറണം നാം സ്വയം മാറ്റണം പുതു തലമുറയെ
അധ്വാന ശീലര്‍ ആക്കിടെണം..
March 31, 2011
ഇവിടെ ഇലക്‌ഷനാ.......!!!
ഇവിടെ എന്തൊരു ബഹളം !! ..
ഇലക്‌ഷന്‍ എന്നൊരു ബഹളം!
ഇത്തിരി പോന്നൊരു നാട്ടില്‍ ഇത്രയും വേണോ ബഹളം ?!
ഇത്രയും കാലം ഭരണം
ഇടതു മുന്നണി ഭരണം
ഇനി നമുക്ക് നോക്കാം
ഇനിയാരുടെ ഭരണം? ....
ഇടിയുണ്ടിവിടെ അടിയുണ്ടിവിടെ
ഇടയിലോരോ “തെറി”യുമുണ്ട്...
ഇനി എന്തൊക്കെ കാണണം നാം ?
ഇനി എന്തൊക്കെ കേള്‍ക്കണം നാം ?
ഇടതു വലതു നോക്കിടാതെ..
ഇടയ്ക്കിടയ്ക്ക് പോയിടും നാം ..
ഇടയിലയ്യഞ്ചു വര്ഷം വീതം
ഇരുവര്‍ക്കുമായി വീതിക്കും നാം
ഇരുകൂട്ടരും നല്‍കിടുന്നു;
ഇടയ്ക്കിടയ്ക്ക് നല്‍കിടുന്നു..
ഇമ്പമോടെ നല്‍കിടുന്നു
ഇര്പതായിരം വാക്ദാനങ്ങള്‍ ..
ഇവയിലോന്നുപോലും നല്‍കിടില്ല !
ഇവിടെ പാവങ്ങള്‍ക്ക് രക്ഷയില്ല!
ഇരുട്ടുവോളം വേല ചെയ്താല്‍
ഇരന്നിടാതെ വിശപ്പടക്കാം ..
ഇനിയുമെന്തിനു താങ്ങണം നാം?
ഇടതു വലതു “വീരന്മാരെ” ! ...
ഇലക്‌ഷന്‍ എന്നയീ മാറാവ്യാധി
ഇനിയും നിങ്ങള്‍ ചിന്തിക്കില്ലേ??????!!
March 28, 2011
March 12, 2011
ഒന്നുമുതല്‍ പൂജ്യം വരെ
ഒന്നുമുതല്‍ പൂജ്യം വരെ
ഒന്നൊന്നിനോട് ചോദിച്ചു ..
നീ രണ്ടിനെ ക്കണ്ടോ ? !
മൂന്നാമനപ്പോള്‍ ചൊല്ലി ,
നാലുനാള്‍ മുന്‍പെ കണ്ടതാ ഞാന്‍ .
അഞ്ചാമനപ്പോള്‍ ചിരിച്ചു മൊഴിഞ്ഞു;
ആറിന്‍ കരയിലൂടെ എഴാകാശവും നോക്കി
എട്ടുമണി നേരത്ത്..
ഒമ്പതാളുകള്‍ കാണെ;
പൂജ്യനായി നടന്നു നീണ്ടി..
എവിടെയോ പോയി മറഞ്ഞതാ ...!!
March 09, 2011
ഉറക്കം...
ഉറക്കം...
അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല ...
പലതും ഓര്‍ത്തു കിടന്നു
അപ്പോള്‍ ഞാന്‍ അറിഞ്ഹു
ഉറങ്ങാന്‍ കഴിയാത്തവന്റെ വേദന ..
പിന്നീടു എപ്പോഴോ ഞാന്‍ അറിഞ്ഹു
ഞാന്‍ ഉണര്‍ന്നു എന്ന് .
അപ്പോള്‍ ഞാന്‍ അറിഞ്ഹു
എന്നെ ഉറക്കിയവന്റെ മഹാത്മ്യം ..
പിന്നെടെപ്പോഴോ ഞാന്‍ കണ്ടു
എന്നെന്നേക്കുമായി ഉറങ്ങിയ ഒരുവനെ
അപ്പോള്‍ ഞാന്‍ അറിഞ്ഹു
എനിക്കും ഒരവസാന ഉറക്കമുണ്ടെന്ന്..