March 28, 2011

ഫേസ് ബുക്ക്‌ ...



കൂടാനൊരിടം, കൂട്ട് കൂടാനൊരിടം;
കാത്തു കാത്തുകൊണ്ടിരിക്കാനൊരിടം.
കത്തില്ലെങ്ങിലും കത്തിയാണിവിടെ !
കത്തലുകള്‍ക്കും കുറവില്ലിവിടെ.
കാല  ,ദേശ, ഭാഷയില്ലിവിടെ...
കാതലായ വിഷയവുമില്ല ..!!
കഥയറിയാതെ ആടുന്നു നാം
കാലം നാമറിയാതെ പോയിടുന്നു ...


19 comments:

സത്യസന്ധമായ കവിത...

കാര്യം മനസിലാക്കിയ സ്ഥിതിക്ക് വേഗം രക്ഷപ്പെടാന്‍ നോക്ക് ! :)

നന്നായിരിക്കുന്നു !!!!!!!!!

അതെ. അതാണ് കാര്യം

“ഫേസ്‌പോക്ക്” എന്നാണോ...? :):)

ഒന്നു കൂടി നന്നായി ആ വിഷയ്ം മനസ്സിലിട്ട് ഉരുക്കിയെടുത്ത് അല്പം കൂടെ നീട്ടി എഴുതൂ...
കാരണം എട്ടുവരി ക്കവിതകള്‍ എഴുതുമ്പോള്‍ ആശയത്തിനു ലളിതമായ ഒരു തുടക്കവും ശക്തമായ ഒരു ഒടുക്കവും വേണം..
ആശയം കാച്ചിക്കുറുക്കിയിരിക്കണം..
ഇവിടെ കവി ഉദ്ദേശിച്ച പോയന്റിലേക്ക് വായനക്കാരനെ കൊണ്ടു പോവാന്‍ ശ്രമിച്ച് പാതി വഴിയില്‍ താഴെ ഇടുന്ന പോലെ ഫീല്‍ ചെയ്യുന്നു...

ധൃതി വേണ്‍ടാ.. എഴുതിയതില്‍ പകുതി ഇഷ്ടപ്പെടൂ..
പകുതിയില്‍ ഏറ്റവും നല്ല പകുതി പബ്ലിഷ് ചെയ്യൂ...
അതില്‍ പകുതി എപ്പോഴും "കിടിലന്‍" ആവും...

( ഈ തന്ത്രം ഞങ്ങള്‍ ഫോട്ടോഗ്രാഫര്‍മാരുടേതാണു കെട്ടോ...)

ജബ്ബാര്‍ ഭായ്.. കവിത നന്നായി.. കുഞ്ഞുണ്ണി മാഷുടെ കുറവ് നികത്താന്‍ താങ്കള്‍ക്ക് ആവട്ടെ എന്നാശംസിക്കുന്നു.. എന്നാലും ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു പണി പറ്റിക്കും എന്ന് ഓര്‍ത്തില്ല.. കാതലായ ചര്‍ച്ചകളും ഫേസ്‌ബുക്കില്‍ ഉണ്ടാവുന്നുണ്ട് എന്നാണു എന്റെ അഭിപ്രായം..

ഇതും ഒരു വട്ടായി കൂട്ടാം അല്ലെ?

ചെറുത്‌ , നല്ലത് ..... ആശംസകള്‍

കത്തിയുടെ ആൾ ആരാണെന്നു പറയിക്കണ്ട...:)

കാലം നാമറിയാതെ പോയിടുന്നു ...

വട്ടപ്പോയിളില്‍ ആകെ "ക" കാരം ... :) ചെറുതും വലുതുമായ കുറെ ...

അപ്പറഞ്ഞത് സത്യം.
ക കാരക്കവിത സൂപ്പര്‍..!

വന്നവര്‍ക്കും... തന്നവര്‍ക്കും... എല്ലാവര്ക്കും നന്ദി ...............

നൌഷാദ് ഫിലിം കുറെ കളഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം ...

കൊള്ളാം... പക്ഷെ ഫേസ്ബുക്കും അതുപോലെയുള്ള മറ്റു കമ്മുണിറ്റി സൈറ്റുകളും പല സുഹൃത്തുക്കലെയും കിട്ടാനും പഴയ ബന്ധമറ്റുപോയ ബന്ധങ്ങളൂം വീൻടൂം കൂട്ടിയിണക്കാനും പലപ്പോഴും സഹായിക്കുന്നു എന്നതും സത്യമണ്... എന്നാലും ഇതൊരു സമയം കൊല്ലിയാണു പലപ്പോഴും.... ആശംസകൾ

നന്നായിട്ടുണ്ട് :)

ചെറിയ കാര്യങ്ങളുടെ " തമ്പുരാന്‍ "
(കവിതയെ ഉദ്ദേശിച്)
നന്നായിരിക്കുന്നു..