June 08, 2011

കല്യാണം

വളരെയേറെ പ്രതീക്ഷയോടെയാണ് ബ്രോകര്‍  ആ കല്യാണ ആലോചന കൊണ്ടുവന്നത്ഗള്‍ഫ്‌കാരനാണ് നല്ല അടക്കവും ഒതുക്കവും  ഉള്ള കുട്ടി  അത്രയെ അവര്‍ക്ക് വേണ്ടു   .... ഇതെങ്കിലും നടക്കണം. സാബി, അവളുടെ ഒപ്പമുള്ളവര്‍ക്കൊക്കെ കുട്ടികള്‍  രണ്ടും മൂന്നും ആയി .  എന്ത് ചെയ്യാം .. നിരവധി ആലോചനകള്‍ വന്നു ഒന്നും നടന്നില്ല ...  എല്ലാം  ദൈവ നിശ്ചയം ...  അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു ...
ഒരാണും ഒരു പെണ്ണും  .. പലരും പറഞ്ഞു .. അയാള്‍ എത്ര ഭാഗ്യവാന്‍ .. മകളെക്കെട്ടിച്ചു മകനെക്കൊണ്ടൊരു പെണ്ണും കെട്ടിച്ചാല്‍ സ്വസ്ഥം ..
എവിടെയാ അയാള്‍ക്ക്  തെറ്റിയത് ..മക്കളെ വളര്‍ത്തുന്നതിലോ ? ..

"ദാ അവര്‍ വന്നു" .. മൈമൂനയുടെ വാക്കുകളാണ് അയാളെ  ചിന്തയില്‍ നിന്ന്  ഉണര്‍ത്തിയത് , 
 ... ജീപ്പ് പടിക്കല്‍ വന്നു നിന്ന്.  ജീപ്പില്‍ നിന്നും ബ്രോകെറും നാലു പേരും ഇറങ്ങി
എല്ലാവരെയും ബ്രോകേര്‍ പരിചയപ്പെടുത്തി .. ഇത് ഓന്റെ ബാപ്പയും ഉമ്മയും .. പിന്നെ ഇത് സഹോദരി , ദാ ഇതാണ് പുയാപ്ല .. സംസാരങ്ങളും പെണ്ണ് കാണലും ഒക്കെ കഴിഞ്ഞു .. സാബിയെ എല്ലാര്ക്കും ഇഷ്ടമായി ..ആ ഇഷ്ടത്തിന്റെ അടയാളമായി വരന്റെ ഉമ്മ
അവളുടെ കയ്യില്‍ മോതിരം അണിയിച്ചു ..
"അപ്പൊ കാര്യങ്ങളൊക്കെ നമുക്ക് മറ്റന്നാള്‍ തീരുമാനിക്കാം" .. ബ്രോകെരുടെ വാക്കുകള്‍ ..
സന്തോഷത്തോടെ എല്ലാവരും തിരിച്ചു ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അതാ വരുന്നു ഒരു ബൈക്ക്
എന്റെ റബ്ബേ .. ഇവന്‍ ഇതെവിടെയായിരുന്നു ഇത്രയും നേരം ... അയാളുടെ നെഞ്ചു ശക്തിയായി മിടിക്കാന്‍ തുടങ്ങി .
ബൈക്കില്‍ നിന്നിറങ്ങിയവന്‍ എല്ലാവരെയും ഒന്ന് നോക്കി
രൂക്ഷമായ നോട്ടം .. എന്നിട്ടൊരു ചോദ്യം ............"  ആഴാ...എന്താ ,,, എല്ലാവഴും ...രാവിലെ തന്നെ"""" ...... ആടി വീഴാതിരിക്കാന്‍ അവന്‍ ജീപ്പില്‍ പിടിച്ചു ...
ഇവനാരാ എന്ന വരന്റെ ഉമ്മയ്ടെ ചോദ്യത്തിന് ബ്രോകര്‍ പതിയെ മറുപടി പറഞ്ഞു " ഇവിടുത്തെ മൂത്ത മോനാ ..."
അവര്‍  തമ്മില്‍ എന്തോ പിറ് പിറുത്തു  കൊണ്ട് ഉമ്മ തിരികെ വന്നു സാബിയുടെ കയ്യില്‍ അണിയിച്ച മോതിരം തിരികെ ഊരിയെടുകുമ്പോള്‍ വീഴാതിരിക്കാന്‍  അയ്യാള്‍  മൈമൂനയുടെ  തോളില്‍ പിടിച്ചിരുന്നു ...........

51 comments:

മദ്യപിച്ചു കൂത്താടുന്ന ഇങ്ങനത്തെ സഹോദരന്മാര്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന ഉപകാരം!!

സഹോദരങ്ങളെ കുറിച്ചും, തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ബോധമില്ലാത്ത ഒരുപാടുപേരെ ഇന്ന് കാണാം.

"കയ്യില്‍ അണിയിച്ച മോതിരം തിരികെ ഊരിയെടുകുമ്പോള്‍ വീഴാതിരിക്കാന്‍ അയാള്‍ മൈമൂനയുടെ തോളില്‍ പിടിച്ചിരുന്നു ..........."
മദ്യപാനം മൂലം ശിഥിലമാവുന്ന ബന്ധങ്ങള്‍... ഒരു നല്ല സന്ദേശം ഉള്ള കഥ... തുടരുക....

നുഷ്യന്‍ ഒരു സമൂഹ ജീവി ആണെന്നുള്ള ധാരണയെ വിസ്മരിക്കുമ്പോള്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വേണ്ടി വരുന്നത് താനൊന്നു തളരുമ്പോള്‍ താങ്ങേണ്ടാവര്‍ ആണെന്ന് മറന്നു പോകുന്നു
ജബ്ബാര്‍ വട്ടപോയില്‍ നന്നായിരിക്കുന്നു

ജബ്ബര്‍ക്ക നന്നായിരിക്കുന്നു. കുടുംബത്തിന്റെ മുന്നില്‍ ചോദ്യ ചിഹ്നമായി മാറുന്ന യുവത്വം. എവിടെയും ചര്‍ച്ചാ വിഷയമാകുന്ന വിഷയം. നന്നായി അവതരിപ്പിച്ചു..

enthayalum... adunika yuvathwathinte sahodarya sneham vilichothunna mini story usharayi..keep it up.

പാവം സാബി

ചുരുങ്ങിയ വരികളില്‍ വിഷയം അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞു, ആശംസകള്‍.

ആഴാ അവിടെ ? എന്താ പ്ര്ര്ര്‍ ഷ് ണം? സാബി ഡീ മ്വാളെ...നിനക്ക് പറ്റിയ പുയ്യാപ്ലെ ഈ ഇക്കാ കൊണ്ട രാം ...നിന്‍ ക്ക് പ്പോ.. വ്വാണോ ? കൊണ്ടോഴാ ഡീ ...അവന്‍ പോട്ട് റീ ഫുല്ല്..ഫാ ..ഴാ ഴാ ഫട്ടീ ..

കുടി കുടിയെ കെടുക്കും എന്ന് തമിഴ് നാട്ടിലെ ബസിലെല്ലാം എഴുതി വച്ചിരുന്നതോര്‍മ്മ വരുന്നു. ( മദ്യപാനം വീടിനെ തകര്‍ക്കും എന്ന് അര്‍ത്ഥം)

'എവിടെയാ അയാള്‍ക്ക് തെറ്റിയത് ..മക്കളെ വളര്‍ത്തുന്നതിലോ?' അതെ അവിടെ തന്നെയാണ് തെറ്റുപറ്റിയത്...

ഉത്തരവാദിത്വം ഓര്‍ക്കാതെ ഒരു വിഭാഗം അടിച്ചുപൊളിയില്‍....

എഴുതി എഴുതി തെളിയട്ടെ...

വീട്ട്കാരനാവേണ്ടയാള്‍ കുടിക്കാരനായാല്‍..:(

ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്?

ലിപിചേച്ചിയുടെ അഭിപ്രായത്തോട് 100 ശതമാനം വിയോജിപ്പ് പ്രകടിപ്പിയ്ക്കുന്നു.
ചുരുങ്ങിയ വാക്കുകളിൽ പൂർണാാശയം പ്രകടിപ്പിക്കൻ സാധിച്ചു എന്നത് വലിയ വിജയം.
അഭിനന്ദനങ്ങൾ....

@ രഞ്ജിത്ത് കലിംഗപുരം - എന്തുകൊണ്ടാണ് 100 ശതമാനം
വിയോജിക്കുന്നത് എന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു...
ഒരു മകന്‍ അങ്ങനെ ആകുന്നതില്‍ വളര്‍ത്തിയ മാതാപിതാക്കള്‍ക്ക്
ഒരു പങ്കും ഇല്ലെന്നാണോ !!!

@ലിപിചേച്ചി.
തീർച്ചയായും ഇല്ലെന്നു ഞാൻ പറയില്ല...

പക്ഷേ
"അതെ അവിടെ തന്നെയാണ് തെറ്റുപറ്റിയത്... "
എന്ന അഭിപ്രായത്തോടാണെന്റെ 100 % വിയോജിപ്പ്...

"അവിടെയാകും തെറ്റ് പറ്റിയത്."എന്നായിരുന്നു ആ കമന്റെങ്കിൽ സ്വീകാര്യമായേനെ...

നിരത്താൻ അനുഭവസാക്ഷ്യങ്ങൾ ഒരുപാടുണ്ട്.പക്ഷേ അവരെയാരും ഇവിടെയാരും അറിയില്ലെന്നുള്ളത് കൊണ്ട് പറയുന്നില്ല.

ലിപിച്ചേച്ചി ഒരു അഡ്വോകെറ്റ് അല്ലേ...മക്കൾ കുറ്റം ചെയ്തതിന് അഛനമ്മമാരെ ശിക്ഷിക്കണമെന്ന്എവിടെയെങ്കിലും രേഖപ്പെടുതിതിയിട്ടുണ്ടൊ?ഇല്ലെന്നാണെന്റെ വിശ്വാസം.

(ഞാനടക്കമുള്ള ഇഹലോകപ്രജകളിൽ)കൗമാരപ്രായം കഴിഞ്ഞാൽ താന്തോന്നിത്തം കാട്ടുന്ന പിള്ളാരെ പിടിച്ച് കെട്ടാൻ വല്യ പാടു തന്നാണെന്നെന്റെ വിശ്വാസം.അതുകൊണ്ട് ഒരാൾ തെറ്റായ വഴിയ്ക്കാണ് നടന്നതെന്നു വച്ച് അയാളുടെ മാതാപിതാക്കളേയും അവരുടെ വളർത്തുഗുണത്തേയും കുറ്റം പറയുന്നത് എക്കാലത്തെയും ഒരു ഒഴിഞ്ഞ് മാറൽ സംസ്കാരത്തിന്റെ ഭാഗമാണെന്നേ ഞാൻ പറയൂ.ഞാൻ എന്താകണം എന്നത് എന്റെ മാത്രം ചിന്തകളാൽ എന്റെ മനസ്സിൽ രൂപപ്പെടുന്ന ഒരു ആശയമാണ്.ഞാൻ മദ്യപിക്കണമോ വേണ്ടയോ എന്നതും എന്റെ തീരുമാനംചിന്താതരംഗങ്ങളുടെ ആവൃത്തി മാറ്റിയാൽ എനിക്കൊരു പക്ഷേ നടന്ന വഴികളിൽ നിന്നും എളുപ്പം മാറാനൊക്കും...അതുകൊണ്ട് തന്നെ കാലങ്ങളോളം സ്വാധീനം ചെലുത്തി എന്നു പറയപ്പെടുന്ന മാതാപിതാക്കളുടെ വളർത്തുഗുണത്തിന് ഇവിടെ എന്ത് പ്രാധാന്യമാണുള്ളത്...?

ഇഷ്ടമായി. രഞ്ജിത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു ....സസ്നേഹം

@ ലിപിച്ചേച്ചി.. ചേച്ചി പറഞ്ഞതിനോട് ഞാനും പൂർണമായി വിയോജിക്കുന്നു.
അയാൾക്ക് തെറ്റു പറ്റിയത് കൊണ്ടായിരിക്കണമെന്നില്ല അവൻ കുടിയനാകുന്നത്. രഞ്ജിത്ത് കലിംഗപുരം പറഞ്ഞതുപോലെ ധാരാളം ഉദാഹരണങ്ങൾ എന്റെ മുന്നിലും ഉണ്ട്. എന്റെ സമപ്രായക്കാരായ ധാരാളം പേരിൽ ഞാനതു കണ്ടിട്ടുമുണ്ട്. വളരെ നന്നായി വളർത്തിയ കുട്ടികൾ അടക്കം മദ്യപാനത്തിന്റെ പിടിയിൽ അകപ്പെട്ട് ഇതുപോലെയാകുന്ന കാഴ്ച നമുക്ക് കാണാനാകും. ഒരാൾ മദ്യപാനിയാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. വീട്ടിലെ വളർത്തുദോഷം ഇതിൽ ഒരു കാരണം മാത്രമാണ്. ബാക്കി എന്തൊക്കെ കിടക്കുന്നു. വെറുതേ നേരംപോക്കിനായി മദ്യപിക്കുന്നവർ, സുഹൃത്തുക്കളുടെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി മദ്യപിച്ചവർ, കാമുകി പിരിഞ്ഞ സങ്കടത്തിന് ആദ്യമായി മദ്യപിച്ചവർ, ആകെയുണ്ടായിരുന്ന ജോലി നഷ്ടപ്പെടുമ്പോൾ.... അങ്ങനെ അങ്ങനെ.. എന്തൊക്കെ വീട്ടുകാരുമായി ബന്ധമില്ലാത്ത എന്തൊക്കെ കാരണങ്ങൾ...

എവിടെയാ അയാള്‍ക്ക് തെറ്റിയത് ..മക്കളെ വളര്‍ത്തുന്നതിലോ ?

എന്റമ്മോ അപ്പൊ എല്ലാരും കുടിയന്റെ പിന്നാലെ പോയോ ..
പോസ്റ്റില്‍ ചിന്തിക്കാനുണ്ട് ഇങ്ങനെ ഒത്തിരി സാബിമാര്‍ വിവാഹമെന്നതു സ്വപ്നമായി മാത്രം കണ്ടു കൊണ്ട് ജീവിക്കുന്നുണ്ട് . നല്ല സഹോദരങ്ങളെ കണ്ടു കൊണ്ട് വിവാഹാലോചനയുമായി ഇങ്ങോട്ട് വന്നു ഇപ്പോള്‍ നല്ല കുടുംബ ജീവിതം നയിക്കുന്നവര്‍ ഒത്തിരി പേര്‍. .

. മാതാപിതാക്കളുടെ വളര്‍ത്തു ദോഷം കൊണ്ട് മാത്രം ഒരാള്‍ കുടിയനായി എന്ന് പറയുന്നതില്‍ ശരിയില്ല .. നല്ല സ്വഭാവത്തില്‍ വളര്‍ന്നു വന്ന കുട്ടികള്‍ അറിയാതെ അകപ്പെടുന്ന കൂട്ടികെട്ടുകളില്‍ നിന്നും ഇങ്ങനെയൊക്കെ ആയി മാറാം.. അവിടെയും മാതാപിതാക്കളുടെ കണ്ണുകള്‍ എത്തുക തന്നെ വേണം... കാഴച്ചക്കാരന്‍ പറഞ്ഞ കാര്യങ്ങളും എത്തിപ്പെടുക മാതാപിതക്കളിലേക്ക് തന്നെയല്ലേ ... വളര്‍ത്തു ദോഷം എന്ന് പറയുന്നതിന് എതിരായ വാക്ക് നന്നായി വളര്‍ത്തുക എന്നതാണ് .. അതില്‍ താന്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തി മക്കളെ യാതാര്ത്യങ്ങളിലേക്ക് തിരിച്ചു കൊണ്ട് വരിക എന്ന കര്ത്യവ്യവും പെടില്ലേ ..

പിന്നെ കഥയില്‍ ചിന്തിക്കാനുണ്ടെങ്കിലും കഥയ്ക്കൊരു കഥയുടെ ഭംഗി ഇല്ലാത്ത പോലെ തോന്നി.. കുറച്ചു കൂടി ആവര്‍ത്തിച്ചു വായിച്ചതിനു ശേഷം പോസ്ടിയിരുന്നെങ്കില്‍ ഒന്ന് കൂടി ഭംഗി ആകുമായിരുന്നു .. ഇതിപ്പോ ആ വിഷയം പോലെ തന്നെ ഒരു കല്യാണം അലക്കുലുത്ത് ആയപോലുണ്ട് ..പോസ്റ്റും.. (എന്റെ മാത്രം തോന്നലുകള്‍ ആകാം കേട്ടോ ക്ഷമിക്കുക )ആശംസകള്‍

This comment has been removed by the author.

@ രഞ്ജിത്ത് കലിംഗപുരം-മക്കൾ കുറ്റം ചെയ്തതിന് അച്ഛനമ്മമാരെ
ശിക്ഷിക്കണമെന്ന്എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ,
നിയമം കുറ്റം ചെയ്തവരെ മാത്രമല്ല ശിക്ഷിക്കുക. കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചവരെയും, അതിനു കൂട്ടുനില്‍ക്കുന്നവരെയും കൂടിയാണ്. അങ്ങനെയാവുമ്പോള്‍ തീര്‍ച്ചയായും ഈ കഥയിലെ അച്ഛന്‍ കുറ്റക്കാരന്‍ തന്നെയാണ്. സ്വന്തം വീടിനും വീട്ടുകാര്‍ക്കും പോലും
ഉപദ്രവമായ ഇങ്ങനെ ഒരു മകനെ വളര്‍ത്തുന്നതു വഴി, ആ മാതാപിതാക്കള്‍ സമൂഹത്തിനും കൂടിയാണ് ദ്രോഹം ചെയ്യുന്നത് എന്നോര്‍ക്കണം.

@ kazhchakkaran, @ ഉമ്മു അമ്മാര്‍ - ഒരാള്‍ കുടിയനാവുന്നതില്‍ വീട്ടുകാരെ മാത്രം കുറ്റം പറയാന്‍ കഴിയില്ല. കഥയിലെ മകന്‍ കുടിച്ചതിനു ഉത്തരവാദി അച്ഛനാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ, സ്വന്തം സഹോദരിയുടെ വിവാഹം മുടക്കും വരെ ഒരു മകന്‍റെ ഉത്തരവാദിത്തമില്ലായ്മ വളരുന്നു എങ്കില്‍ അതില്‍ മാതാപിതാക്കള്‍ക്ക് തന്നെയാണ് ഉത്തരവാദിത്തം .

ലിപിയുടെ അഭിപ്രായത്തെ ഞാന്‍ തള്ളി പറഞ്ഞിട്ടില്ല .. പക്ഷേ അത് മാത്രം ആണോ എന്നെ ചോദിച്ചുള്ളൂ..... എങ്ങിനെ പറഞ്ഞാലും മാതാപിതാക്കളിലെ എത്തി ചേരൂ ...

കുടിയന്‍ ആങ്ങള കല്യാണം മുടക്കി. കുറഞ്ഞ വരികളില്‍ പറഞ്ഞു. എങ്കിലും കഥ എന്ന നിലയില്‍ പോരായ്മ ഉണ്ട്.

(വളരെയേറെ പ്രതീക്ഷയോടെയാണ് ബ്രോകര്‍ ആ കല്യാണ ആലോചന കൊണ്ടുവന്നത്. ഗള്‍ഫ്‌കാരനാണ് നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി അത്രയെ അവര്‍ക്ക് വേണ്ടു .... ഇതെങ്കിലും നടക്കണം. സാബി, അവളുടെ ഒപ്പമുള്ളവര്‍ക്കൊക്കെ കുട്ടികള്‍ രണ്ടും മൂന്നും ആയി . എന്ത് ചെയ്യാം .. നിരവധി ആലോചനകള്‍ വന്നു ഒന്നും നടന്നില്ല ... എല്ലാം ദൈവ നിശ്ചയം ... അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു ...)

കല്യാണം നടക്കാത്തതിലുള്ള പ്രയാസം ബ്രോക്കര്‍ക്കാണോ ?.
ഇങ്ങിനെ ചില അശ്രദ്ധകള്‍, പിന്നെ വരികളുടെ സൌന്ദര്യം കൂടി ശ്രദ്ധിച്ചാല്‍ കഥയ്ക്ക് ഭംഗി കൂടും.
ഒരു അഭിപ്രായം മാത്രം

സങ്കടമായിപോയി, ഒന്ന് കൂടിയാലോ ?!!!!!!!!!!!!!!!!!!!!!!

നല്ല അടി കിട്ടാത്തതിന്റെ കുഴപ്പം

കേവലം ജീവിച്ചു തീര്‍ക്കല്‍ കലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവതയുടെ അടയാളങ്ങളില്‍ ഒന്ന്.

@ലിപിച്ചേച്ചി....

"അങ്ങനെയാവുമ്പോള്‍ തീര്‍ച്ചയായും ഈ കഥയിലെ അച്ഛന്‍ കുറ്റക്കാരന്‍ തന്നെയാണ്. സ്വന്തം വീടിനും വീട്ടുകാര്‍ക്കും പോലും
ഉപദ്രവമായ ഇങ്ങനെ ഒരു മകനെ വളര്‍ത്തുന്നതു വഴി, ആ മാതാപിതാക്കള്‍ സമൂഹത്തിനും കൂടിയാണ് ദ്രോഹം ചെയ്യുന്നത് എന്നോര്‍ക്കണം."

അപ്പൊപ്പിന്നെ അത്തരം മക്കളെ വീട്ടിൽ നിന്നിറക്കിവിടുകയോ അതോ കൊല്ലുകയോ വേണം??????!!!!!!!

ഒന്നു രണ്ട് വർഷം മുൻപാണെന്ന് തോന്നുന്നു ചാലക്കുടിക്കടുത്തൊരു സ്ഥലത്ത് അപ്പച്ഛനും അമ്മച്ചിയും വിദ്യാർത്ഥിയായ സഹോദരനും ചേർന്ന് മദ്യപനായ ഒരു യുവാവിനെ നിർദ്ദാക്ഷിണ്യം കൊന്ന് പുഴയിൽ താഴ്ത്തിയത്...
അതൊക്കെ ന്യായീകരിയ്ക്കാവുന്നതാണോ???
ഒരു തരം കാട്ടുനീതിയല്ലേ അത്?
ഹമ്മുറബിയുടെ നിയമസംഹിതയിൽ പറയുന്നത് പോലെ കണ്ണിനു കണ്ണ് പല്ലിനു പല്ല് രീതി......

@ രഞ്ജിത്ത് കലിംഗപുരം - പറഞ്ഞു ജയിക്കുക എന്നത് മാത്രമാണോ അനിയന്‍റെ ഉദ്ദേശം ! അങ്ങനെയെങ്കില്‍
ഞാന്‍ പിന്മാറുന്നു..... കാരണം ചോദിച്ച ചോദ്യത്തില്‍ ഒരു യുക്തിയും ഇല്ലെന്നു രഞ്ജിത്തിനു തന്നെ അറിയാം. നമ്മുടെ
നാട്ടില്‍ തലതിരിഞ്ഞു പോകുന്ന മക്കളെയൊക്കെ മാതാപിതാക്കള്‍ കൊല്ലുകയോ, വീട്ടില്‍ നിന്ന് ഇറക്കിവിടുകയോ ആണോ
ചെയ്യാറ് ???

ഒരു സഹോദരിയുടെ വിവാഹം മുടക്കും വിധം പെരുമാറാന്‍
ആ മകന് എവിടുന്നു ധൈര്യം കിട്ടി ! മാതാപിതാക്കളോട് സ്നേഹവും ബഹുമാനവും ഉള്ള മക്കള്‍ അങ്ങനെ ചെയ്യുമോ ! ഇങ്ങനെയൊരു മകന്‍ പെട്ടെന്നുണ്ടായതല്ലല്ലോ....
ഈ കഥ വായിച്ചാല്‍ ആ മകന്‍ അന്നാണ് ആദ്യമായി അങ്ങനെ
പെരുമാറുന്നത് എന്ന് തോന്നിയില്ല... അവന്‍ എന്തുകൊണ്ട്
അങ്ങനെ പെരുമാറി എന്നൊന്നും കഥയില്‍ ഇല്ല.... മുന്നും പിന്നും അറിയാത്ത ഒരു കഥയുടെ പേരില്‍ തര്‍ക്കിക്കാനും
എനിക്ക് താല്‍പ്പര്യം ഇല്ല.

ഇനി ജീവിതത്തില്‍ ഇത്തരത്തിലുള്ള മക്കളുടെ കാര്യമാണെങ്കില്‍ ചീത്ത കൂട്ടുകൂടിയോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഒക്കെ
ദുശീലങ്ങള്‍ ഉണ്ടാവാം, പക്ഷെ അതൊക്കെ നിയന്ത്രിച്ചു നേര്‍
വഴിക്കു കൊണ്ടുവരാന്‍ കഴിയാത്തതു മാതാപിതാക്കളുടെ
പരാജയം ആണ് . അത്തരത്തില്‍ പരാജിതരായ ഒരു കുടുംബത്തിന്‍റെ അവസ്ഥയാണ് ഈ കഥയിലും എന്നാണു
ഞാന്‍ മനസിലാക്കിയത്... അങ്ങനെയല്ല എങ്കില്‍
കഥാകൃത്ത്‌ പറയട്ടെ അദ്ദേഹം എന്താണ് ഈ കഥ കൊണ്ട് ഉദ്ദേശിച്ചതെന്ന് .....

സത്യം പറ. ആ സ്നേഹമുള്ള സഹോദരൻ ഷമ്മി തിലകൻ അല്ലെ ? ;)

@ലിപിച്ചേച്ചി....
ഞാൻ ഒരൊറ്റ ചോദ്യം കൂടി ചോദിച്ച് അനാവശ്യ ചർച്ചയിൽ നിന്ന് പിന്മാറുന്നു...
(പിന്നെ ഒരാളോട് വാദിച്ച് ജയിക്കുവാനോ മറ്റോ ഒന്നുമല്ല ഞാനിവിടെ കമന്റുകൾ പോസ്റ്റുന്നത്.എന്നത് കൊണ്ട് തന്നെ ഒരാളുടെ അഭിപ്രായത്തെ മാനിക്കാതിരിയ്ക്കാൻ ഞാനൊട്ട് ഉദ്ദേശിക്കുന്നുമില്ല.പിന്നെ,ലിപിച്ചേച്ചി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ലെന്ന് പറഞ്ഞത് ,എന്റെ അഭിപ്രായങ്ങൾ എന്തായാലും ആരോടായാലും പറയാൻ എനിക്ക് യാതൊരു മടിയുമില്ല എന്നുള്ളത് കൊണ്ട് മാത്രമാണ്.കാരണം എന്റെ ചിന്തകൾക്കാരും വിലങ്ങിട്ടിട്ടില്ലല്ല്ലോ...

"Lipi Ranju പറഞ്ഞു...

@ രഞ്ജിത്ത് കലിംഗപുരം - എന്തുകൊണ്ടാണ് 100 ശതമാനം
വിയോജിക്കുന്നത് എന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു... "

മുകളിലേക്ക് സ്ക്രോൾ ചെയ്താലിത് കാണാമല്ലോ...
ഈ ഒരൊറ്റ ചോദ്യമാണ് എന്നെ ഉത്തരം പറയാൻ പ്രേരിപ്പിച്ചതും പിന്നീട് ലിപിച്ചേച്ചിക്ക് കൂടുതൽ ചോദ്യങ്ങൾ ഉന്നയിയ്ക്കാൻ സാഹചര്യമൊരുക്കിയതും.അതിൽ നിന്നു തന്നെ വാദിച്ച് ജയിക്കാനല്ല ഞാനിവിടെ പോസ്റ്റിക്കൊണ്ടിരിയ്ക്കുന്നത് എന്നു വ്യക്തമായല്ലോ...ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം പറയാതിരിക്കുക എങ്ങിനെ....?)


"സ്വന്തം വീടിനും വീട്ടുകാര്‍ക്കും പോലും
ഉപദ്രവമായ ഇങ്ങനെ ഒരു മകനെ വളര്‍ത്തുന്നതു വഴി, ആ മാതാപിതാക്കള്‍ സമൂഹത്തിനും കൂടിയാണ് ദ്രോഹം ചെയ്യുന്നത് എന്നോര്‍ക്കണം.''

ഇത് കൊണ്ട് എന്താണ് ലിപിച്ചേച്ചി ഉദ്ദേശീച്ചത്.എന്റെ ചോദ്യം യുക്തിക്ക് നിരക്കാത്തതെന്ന് പറഞ്ഞുവല്ലോ...വളർത്തുന്നത് ദ്രോഹമാണെന്നു ചേച്ചി തന്നെ പറാഞ്ഞു.പിന്നെ ഞാൻ പറാഞ്ഞതല്ലാത്ത മറ്റേത് ഓപ്ഷൻ ആണ് ആ മാതാപിതക്കളുടെ മുൻപിൽ ഉള്ളതെന്ന് പറയുക...

പ്രായത്തിലും അറിവിലുമെല്ലാം എന്നേക്കാൾ മുൻപിലുള്ള ലിപിച്ചേച്ചിയോട് പരാജയം സമ്മതിയ്ക്കാൻ എനിയ്ക്ക് യാതൊരു മടിയുമില്ലെന്നു കൂടി ഓർമിപ്പിക്കട്ടെ...

പിൻകുറിപ്പ്::അബ്ദുല്ലാക്കാ......ഞങ്ങളു രണ്ടാളും ഇതോരോപോസ്റ്റാക്കി ബ്ലോഗിൽ ഇറക്കിയേനെ...ഇപ്പോ ഏതണ്ട് അതിനും മാത്രം ലെങ്തി ആയിട്ടുണ്ട്....ഇങ്ങളബ്ടെ മിണ്ടാണ്ടീരിയ്ക്കണതെന്താ....?
"അങ്ങനെയല്ല എങ്കില്‍
കഥാകൃത്ത്‌ പറയട്ടെ അദ്ദേഹം എന്താണ് ഈ കഥ കൊണ്ട് ഉദ്ദേശിച്ചതെന്ന്"

ഉത്തരം പറയീന്ന്....

എനിക്ക് തോന്നിയത് ഒരു മദ്യപൻ അയാളുടേ കുടുംബത്തിന് എങ്ങിനെ ദോഷകരമായി ഭവിയ്ക്കുന്നു എന്നു പറയാനാണദ്ദേഹം ഉദ്ദേശിച്ചതെന്നാണ്....അല്ലാതെ മാതാപിതാക്കളുടെ വളർത്ത്ദോഷം.....??!!
ആവോ എനികറിഞ്ഞൂട....

ഹ് മം.. :)

വളര്‍ത്തു ദോഷം മാത്രമെന്ന് പറയാനാവില്ല, പക്ഷെ ഒരാള്‍ക്ക് നല്ലതും ചീത്തയും വിവേചനബുദ്ധിയോടെ സമീപിക്കാനുതകുന്ന പഠനം വീട്ടില്‍ നിന്നുതന്നെയാണ് തുടങ്ങേണ്ടത്. ആ ബുദ്ധി പിന്നീട് വളര്‍ത്തിക്കൊണ്ടു വരുന്നതാണ്, അതായത് വിത്ത് പാകേണ്ടത് മാതാപിതാക്കള്‍ തന്നെ, അതിനെ വളര്‍ത്തി വലുതാക്കേണ്ടത് അവനോനും. അതിവിടെ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ കഥാപാത്രം ഇത്രയ്ക്കും പ്രാധാന്യമായ കാര്യത്തിലിടപെടുമായിരുന്നില്ല. കുടിയുള്ള കുടുംബക്കാരെ ഒരുപാട് കണ്ടിട്ടുണ്ട്. വിശേഷദിവസങ്ങളില്‍ അത്തരം കുടിയന്മാര്‍ ഒഴിഞ്ഞു നില്‍ക്കും, അല്ലെങ്കില്‍ കുടിക്കില്ല..!

ഇതിപ്പൊ ഇവിടെ വളര്‍ത്ത് ദോഷം തന്നെ!

ഈ ചിന്ന കഥ ഇത്ര വലിയ ചര്ച്ചയായോ. കഥയല്ലേ. സംഭവം അല്ലല്ലോ.

ഇക്ക നന്നായിട്ടുണ്ട് .. സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലെ " കുടുംബം കലക്കിയ മണവാട്ടി " ഒന്ന് വായിക്കണേ ..
ആശംസകളോടെ റഷീദ് മോ എം ആര്‍ കെ
നഷ്ട സ്വപ്നഗളുടെ കൂട്ടുകാരന്‍
http://apnaapnamrk.blogspot.com/

നന്നായീട്ടോ

ചിന്തിക്കാന്‍ വകയുണ്ട്.

നേരാം വണ്ണം നടുക്കുന്നവര്‍ക്ക് തന്നെ ഒരു കല്യാണം ഒക്കാന്‍ പാടാ ...അപ്പോള്‍ പിന്നെ ഇയാള്‍ടെ പെങ്ങളെ കാര്യം പറയണോ ..വളത്തു ദോഷമല്ല ...കല്യാണം മുടക്കുന്നവരുടെ പ്രശ്നമാ ...അല്ല പിന്നെ ...

ഇനി അഥവാ കുടിയന്‍ നന്നാവാന്‍ തീരുമാനിച്ചാലോ..ഒന്നുകില്‍ അവന്റെ കൂട്ടുകാര്‍ തന്നെ അവനെ വഴിതെറ്റിക്കും.
അല്ലെങ്കില്‍ പുണ്യാളനെന്നു പറഞ്ഞു കളിയാക്കി വീണ്ടും കുടിപ്പിക്കും.
അതെ, സമൂഹം നന്നാവാന്‍ തീരുമാനിച്ചാലും രക്ഷയില്ല.

അച്ഛനും അമ്മയ്ക്കും മക്കളെ വളര്‍ത്തുന്നതില്‍ പങ്കില്ലെന്ന് പറയാന്‍ പറ്റില്ല.
മകന്റെ മുമ്പില്‍ നിന്ന് കുടിക്കന്ന അച്ഛനും മകളുടെ മുമ്പില്‍ നിന്ന് അച്ഛനെ തെറി പറയുന്ന അമ്മയും എങ്ങനെ കുട്ടിയെ നന്നാക്കും??
പിന്നെ, അച്ഛനും അമ്മയും ക്രിമിനലുകളായ സമൂഹത്തില്‍ അവരുടെ മക്കള്‍ തന്നെ നന്നായി വളരുന്നില്ല എന്നും പറയാന്‍ പറ്റില്ലല്ലോ..

ജബ്ബാര്‍ക്കാ നന്നായിരിക്കുന്നു, നല്ല വിഷയം ആശംസകള്‍ ......

MATHYAMKUDIKKUNNAVANU MAATHRAMALLA,THANTA CHUTTUPAADULLAVARKKUM THOSHAMUNDANNU KUDIKKUNNAVAN MANASSILAKKUNNILLALLO? KATHA NANNAYI, JABBARKKA AASHAMSAKAL!

ജബ്ബര്‍ക്കാ , നന്നായിട്ട് അവതരിപിച്ചു ....
ഒരു കുടിയന്റെ കൃമി കടിക്ക് അവന്റെ .... മുളക് തേക്കണം

അഭിനന്ദനങള്

സമകാലിക നാട്ടുനടപ്പ് ....!

ആദ്യമായി ഏറ്റവും ചുരുങ്ങിയ വാക്കില്‍ ആശയം അവതരിപ്പിച്ചതിന് ആയിരം അഭിനന്ദനങ്ങള്‍. കാരണം ബ്ലോഗ്‌, പുസ്തകം പോലെ സ്വസ്തതെയോടെ ഉള്ള ഒന്നല്ല എന്നാണെനിക്കു തോന്നുന്നത്. ഒക്കെ ഉള്ള സമയം കൊണ്ട് വായിച്ചു തീര്‍ക്കാന്‍ ഒരു പാച്ചിലാണ്.

ഇനിയും ഒരുപാട് നല്ല ആശയങ്ങള്‍ പങ്കുവയ്ക്കൂ......നമ്മളൊക്കെ ഈ പരിസരത്തോക്കെ തന്നെ കാണും.
നന്ദി പ്രിയ വട്ടപോയില്‍....

'കല്യാണം മുടക്കികള്‍' എന്നാ ജന്തുക്കള്‍ വീട്ടിലും, പരിസരത്തും, നാട്ടിലും വിലസുന്നു... സമകാലീക ചിന്തകള്‍!

അല്ല ആ സഹോദരൻ ഇനി ഷമ്മീ തിലകനാണോ? സാബ്വേട്ടൻ പറഞ്ഞ പൊലെ. നല്ല കഥ ജബ്ബാറിക്കാ. ആ സഹോദരന് തന്റെ സഹോദരിക്ക് ചെയ്ത് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ഒരു ഉപകാരം, അതല്ലേ അത് ? ആശംസകൾ ജബ്ബാറിക്കാ.

നല്ല പഷ്ട്ട് സഹോദരന്‍

Those are living in our own surrounding too

ചുരുങ്ങിയ വരികള്‍ കൊണ്ട് നല്ലൊരു കഥ അവതരിപ്പിച്ച ജബ്ബാറിക്കാക്ക് അഭിനന്ദനങ്ങള്‍ !!!