May 23, 2011

നുറുങ്ങുകള്‍ .........

തേനീച്ച
വിരിയാത്ത പൂവിനു ചുറ്റും പറന്ന തേനീച്ചയുടെ ചുണ്ടില്‍
വിരിഞ്ഞ പൂവിലെ മധുവിന്റെ രുചിയായിരുന്നു !
വിരിയാത്ത പൂവ് വിടര്ന്നപ്പോഴോ , അത്
ഇനുയും വിടരാനുള്ള  പൂവിനെക്കുറിച്ച
മോഹങ്ങളായിരുന്നു !
എല്ലാം വിടര്ന്നപ്പോഴോ  തേനീച്ച
ഒന്നും നുകരാന്‍  കഴിയാതെ യാത്രയായിരുന്നു !


കാക്ക 
പതിവുപോലെ മാലിന്യം ചികയാന്‍  ഇറങ്ങിയ കാക്ക  കണ്ടത് "മാലിന്യ മുക്ത കേരളം " എന്നെഴുതിയ പേപറിനു ചുറ്റും തൊട്ടടുത്ത  കോഴിക്കടയില്‍ നിന്നും നടുറോട്ടില്‍  കൂടിയിട്ട മാലിന്യകൂമ്പാരം !


എഴുത്ത് !
വെട്ടിയാല്‍ പോര
വീഴണം !
കൊത്തിയാല്‍ പോര
കൊള്ളണം !
വായിച്ചാല്‍ പോര
വളരണം !
എഴുതിയാല്‍ പോര
ഏല്‍ക്കണം !

23 comments:

തേനീച്ച,കാക്ക,എഴുത്ത് ഈ മൂന്നു മിനി കവിതകളും നന്നായി..എന്നാലും ഇതിലെ 'എഴുത്ത് ' എന്ന കവിത അസ്സലായി..കാരണം ഒരു കവിത എഴുതി ഇരിക്കുകയായിരുന്നു.. എന്‍റെ മനസ്സില്‍ ഈകവിതയിലെ വരികള്‍ ചോദ്യ ചിഹ്നമായി ഉയരുന്നു.."എഴുതിയാല്‍ പോര
ഏല്‍ക്കണം!!!"

എഴുത്ത് !
------[
എന്റെ ബ്ലോഗ്ഗിലെ പോസ്റ്റുകള്‍ വായിച്ചാണ്‍ അദ്ദേഹം ഈ മഹത്തായ "ബ്ലോഗ്ഗേഴ്സിനുള്ള ഉണര്‍ത്തുപാട്ട് " എഴുതിയതെന്ന് ഞാന്‍ സംശയിക്കുന്നു....!!! എന്തായാലും ഇനി വല്ലതുമൊക്കെ എഴുതി പോസ്റ്റിടുന്നതിനുമുന്‍പ് ഇങ്ങനെ ചിലത് ആലോചിച്ചാല്‍ നമ്മുടെ പോസ്റ്റിന്റെ എണ്ണം കുറക്കാം!!!.

അടങ്ങാത്ത ആഗ്രഹങ്ങളെ തേനീച്ചയിലൂടെ...

കാക്കയിലൂടെ ആക്ഷേപം...

'ഏല്‍ക്കണമെങ്കില്‍ വേണം സമര്‍പ്പണം...'

ഏറ്റിരിക്കുന്നു... എന്നെപ്പോലുള്ളവന് വരെ മനസ്സിലാക്കാന്‍ സാധിച്ചില്ലേ... ആശംസകള്‍...

ആഹാ.. കലക്കന്‍ വരികള്‍ ///
ആ "എഴുത്ത്" എനിക്കിട്ടാനോന്നു സംശയം

ഇനി എന്നെയാണോ..?

This comment has been removed by the author.

തേനീച്ച: ലഭ്യമായതില്‍ ആസ്വാദനം കണ്ടെത്താനാവാത്തതാണ് ഏറ്റവും വലിയ നഷ്ടമെന്നു 'തേനീച്ച' വിളംബരം ചെയ്യുന്നു.

കാക്ക: മലയാളിയുടെ പരിസര ശുചീകരണത്തെ കാകന്‍ പരിഹസിക്കുന്നു.

എഴുത്ത്: എഴുത്താണിയുടെ അലകും പിടിയും ഉറപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു.

മൊത്തത്തില്‍, ഈ 'നുറുങ്ങുകള്‍' ഒരു മുന്നറിയിപ്പായി അനുഭവപ്പെടുന്നു.

ഏല്‍ക്കണം...അല്ലെങ്കില്‍ എഴുതിയിട്ട് കാര്യമില്ല. അത് തിരിച്ചറിഞ്ഞതുകൊണ്ട് ഞാനിപ്പോള്‍ എഴുത്ത് കുറച്ചു; വായന കൂടുതലാക്കി.

Unique Vattappoyil Style.സമൂഹത്തിന്റെ നേരെ തിരിച്ചുവെച്ച ഒരു കണ്ണാടിയാണ് വട്ടാപ്പൊയിലിന്റെ മനസ്.നിരീക്ഷണങ്ങള്‍ ഇത്തരം നല്ല വരികളായി പ്രതിഫലിക്കപ്പെടുന്നു.അഭിനന്ദനങ്ങള്‍

എഴുതിയാല്‍ പോര ഏല്‍ക്കണം ...
ഏറ്റു മാഷേ... ഇത് ശരിക്കും ഏറ്റു ... :)

നല്ല വരികള്‍ .... :)

വെട്ടിയാല്‍ പോര
വീഴണം !
കൊത്തിയാല്‍ പോര
കൊള്ളണം !
വായിച്ചാല്‍ പോര
വളരണം !
എഴുതിയാല്‍ പോര
ഏല്‍ക്കണം !
ഇത് ഞാനടക്കം വരുന്ന ആളുകള്‍ക്ക് ഒരു കൊട്ടല്ലേ എന്നൊരു സംശയം

ഇനി വട്ട പൊയിലെ ഞാനൊരു സ്വകാര്യം പറയാം ആരോടും പറയണ്ട എന്റെ എയുത് ഏല്‍ക്കാന്‍ വേണ്ടി ഉള്ളതല്ല ബോറടിക്കുമ്പോള്‍ ഉള്ള ഒരു നരം പോക്ക് മാത്രമാണ്

വെട്ടിയാല്‍ പോര
വീഴണം !
കൊത്തിയാല്‍ പോര
കൊള്ളണം !
വായിച്ചാല്‍ പോര
വളരണം !
എഴുതിയാല്‍ പോര
ഏല്‍ക്കണം !

ദേ ഇദ്ദാണു ഹൈലൈറ്റ്...

നന്നായി
ചെറിയ വരികള്‍ ,വലിയ നിരീക്ഷണം
എന്‍റെ ആശംസകള്‍

കുറെ നേരായല്ലോ ഏറ്റു, വെട്ടി, വളര്‍ന്നു, കൊത്തി, വീണു..
എന്താപ്പോ പരിപാടി,...
ഒരാളെയിട്ട് ഇങ്ങനെ കൊല്ലാമോ?

എന്തായാലും കവിത എറ്റൂട്ടോ..ഹി ഹി..

" എഴുത്ത് " ഉഗ്രന്‍ മാഷെ...:)

എനിക്കു ഇത് ഏറ്റു കേട്ടോ നന്നായിരിക്കുന്നു എന്റെ യെല്ലാവിത ആശംസകളും . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

http://apnaapnamrk.blogspot.com/

ബൈ റഷീദ് എം ആര്‍ കെ

എഴുതിയാല്‍ പോര
ഏല്‍ക്കണം !

ഇതേറ്റു, ശരിക്കും :)

തേൻ? അതു തേനീച്ച തരും. ശുചിത്വം?അതു കാക്ക ചെയ്തോളും. എഴുത്ത്? അത് ഏൽക്കുന്ന വിധം എഴുതുന്നവരെ ഏല്പിക്കണം .ഏറ്റല്ലോ?