May 17, 2011

ചക്കയും......... തൊഴിലും

ചക്ക
ഞാന്‍ ഇങ്ങനെയിരിക്കുവാന്‍
കാരണം നിങ്ങളോ ഞാനോ ..
പണ്ട് നിങ്ങളുടെ പൂര്‍വികര്‍ക്ക്
ഞാനെല്ലാം ആയിരുന്നു.. 
പാടത്തും വെയിലത്തും പണിയ്ടുത്തു 
വിശക്കുമ്പോള്‍ കഞ്ഞിയുടെ കൂടെ,
വര്ധിയുടെ കാലത്ത് പഴമായി എന്നും
എപ്പോഴും ഞാന്‍ ഉണ്ടായിരുന്നു.
ഇടക്കാലത്ത് ആര്‍ക്കും വേണ്ടാതെ
എന്നെ പാണ്ടി ലോറിയില്‍ കയറ്റിവിട്ടു
ഇപ്പോഴോ , ബുര്‍ഗെരും, പിസ്സയും,ബ്രോസ്ടും
നിങ്ങളുടെ തീന്മേശ കയ്യടക്കിയപ്പോള്‍
ഞാന്‍ ഇവിടെ ഇരുന്നു നശിക്കുന്നു.
ഞാന്‍ ദുഖിക്കുന്നു , നിങ്ങളെ ഓര്‍ത്തു 
എന്നെങ്ങിലും തിരിച്ചറിവുണ്ടായി 
നിങ്ങള്‍ എന്നെത്തേടി വരുമെന്നെ 
പ്രതീക്ഷയോടെ............


ജോലിയും കൂലിയും
തൊഴിലുണ്ടിവിടെ  പക്ഷെ
തൊഴിലാളികളില്ലിവിടെ...
തൊഴിലെടുത്താല്‍ കൂലിയുണ്ടിവിടെ
തൊഴിലെടുക്കാന്‍ ആളില്ലിവിടെ..
കൂലിപ്പണി സ്റ്റാറ്റസ് അല്ലതാവുമ്പോള്‍
നാം വളര്‍ന്ന സ്റ്റാറ്റസ് നാം മറക്കുന്നു.
മലയാളി  പ്രവാസി ആകുമ്പോള്‍ 
ബീഹാറികള്‍ ഇവിടെ  ഡോളര്‍ കൊയ്യ്ന്നു 
ഉച്ചവരെ ചെയ്തു കിട്ടുന്ന കൂലിയുമായി
ബിവരജില്‍ വരി നില്‍ക്കുന്ന പുതു തലമുറ
ഉച്ചയോളം ഉറങ്ങുമ്പോഴും  
നാം പറയുന്നു , തൊഴിലില്ലായ്മയെക്കുരിച്ചു..
നമുക്ക് ചെയ്യാവുന്ന ജോലിക്ക് പോലും
നാം ജോലിക്കാരെ കാത്തിരിക്കുബോള്‍
നമ്മുടെ ആരോഗ്യം നാം
മരുന്ന് കമ്പനികള്‍ക്ക് തീരെഴുതിക്കൊടുക്കുന്നു
മാറണം നാം സ്വയം മാറ്റണം പുതു തലമുറയെ
അധ്വാന ശീലര്‍ ആക്കിടെണം..

21 comments:

ഹോ,നാട്ടിലെത്തിയപ്പോള്‍ ബുദ്ധി തെളിഞ്ഞോ..?
വല്ലാതെ ചിന്തിക്കേണ്ട..അവധി കുളമാകും.

നാട്ടില്‍ത്തന്നെ കൂടാന്‍ തീരുമാനിച്ചോ ...

ഏത് തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടാലും , ആര് വേണ്ട എന്ന് പറഞ്ഞ് ഉപേക്ഷിച്ചാലും ഞാന്‍ നാട്ടിലെത്തുമ്പോള്‍ ചക്ക അവിടെ കാണണം എന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്‌.
തേനൂറുന്ന വരിക ചക്ക തിന്നിട്ട് കാലമെത്രയായി. ഇവിടെ വാനിക്കാന്‍ കിട്ടും. പ്ലാവിന്ന് തോട്ടിയില്‍ കത്തി കെട്ടി പറിക്കുന്നതിന്റെ രുചി കിട്ടുമോ ഇതിന്.

നാട്ടില്‍:- പണ്ടാരടങ്ങാന്‍.. ആ ചക്കയൊക്കെ നിലത്ത് വീണ് ചീഞ്ഞ് നാറ്റം കൊണ്ട് ഇവിടെയൊന്നും ഇരിക്കാനേ പറ്റുന്നില്ല...

ഗള്‍ഫില്‍:- ഇന്ന് ലുലുവില്‍ പോയി 'ജാക്ക് ഫ്രൂട്ട്' വാങ്ങാം... ഒരു പീസിന് 20 ദിര്‍ഹംസ് അല്ലേ ഉള്ളൂ... കഴിക്കാന്‍ കൊതിയായി...

അല്ല.. ജൂണ്‍ ആവുംബോഴേക്കും ഈ ചക്കയൊക്കെ തീരുമോ?

വിശന്നവനേ ഭക്ഷണത്തിന്റെ വിലയറിയു.എന്ന് പറഞ്ഞപോലെ പ്രവാസമറിയണം നാടിനെ അറിയുവാന്‍ എന്ന് എഴുതുവാന്‍ തോന്നുന്നു,താങ്കളുടെ ഈയിടെയായുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍

ഓ..ചക്ക!!മൈ സ്വീറ്റ് ഹാര്‍ട്ട്..

ചക്ക ക്കൂട്ടാനും കൂട്ടി കൂലി പ്പണിയും എടുത്തു ശിഷ്ടകാലം അവിടെ തന്നെ അങ്ങ് കൂടിക്കോ ...:)

ഒരു നല്ല ചക്ക ക്കാല ആശംസകള്‍

ഇക്കാ ഒരു ആറു മാസം കൂടി എങ്ങനെങ്കിലും ഇവിടെ നിക്കട്ടെ ...ചുമ്മാ ഓരോന്ന് പറഞ്ഞു എന്റെ വീട്ടുകാര്‍ക്ക് പണിയാക്കല്ലേ

ചക്കാ മാങ്ങാ കാലം കുഞ്ഞോന്‍ ഏണ്ടൂ പോണൂ..?
അവിടെ തന്നെ അങ്ങ് നിന്നോ... !!

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

പാണ്ടി ലോറിക്കു കേറ്റിവിടുമെന്നോ..
ഞങ്ങളുടെ ചക്ക ഞങ്ങള്‍ തന്നെ തിന്നും.
ചക്കയുണ്ടെങ്കില്‍ പിന്നെ എനിക്ക് ചോറ് വേണ്ട.

ഇവിടെ ആദ്യം. ഇനിയും വരാം.

എന്തൊക്കെ പറഞ്ഞാലും ചക്ക ഇന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.ബര്‍ഗറും പിസയും ബേക്കറിയില്‍ കിട്ടുന്നത് പോലെ ചക്കയും പാക്കറ്റില്‍ കിട്ടുന്ന കാലം വരും.അന്ന് നമ്മുടെ പുതു തലമുറ ചക്ക കഴിച്ചു തുടങ്ങും,

ചക്കയെ മറന്നു ഒരു ജീവിതമില്ല... നാട്ടില്‍ പോയാല്‍ ചക്കയും മാങ്ങയും തിന്നു കൊതിമാറാറുമില്ല... :)

തൊഴിലുണ്ടിവിടെ പക്ഷെ തൊഴിലാളികളില്ലിവിടെ.....
എത്ര ശരി....

വട്ടപ്പോയിലിനു ശരിക്കും വട്ടാണെന്ന് ഇതു വായിച്ചപ്പോഴാ മനസ്സിലായത്‌...
ഹഹ്ഹഹാ..

കവിത ഇഷ്ടായി ട്ടോ..
ശരിക്കും ഒരു തേങ്ങാക്കൊല കവിത തന്നെ..

എന്‍റെ ബ്ലോഗില്‍ വന്നു അനുഗ്രഹിച്ചതിനു നന്ദി..
ഇനിയും പ്രതീക്ഷിക്കാമല്ലോ.. ല്ലേ..?

musafirvl@gmail.com
kachatathap.blogspot@gmail.com

കവിത ഇഷ്ടായി ട്ടോ..

ഒരു ചക്കക്കൂട്ടൻ തിന്ന രസം...!

ചക്കയും കൊള്ളാം തൊഴിലും കൊള്ളാം
പക്ഷേ ചെറുതിന്‍‍റെ നാട്ടില്‍ ചക്കക്ക് ഒരു ക്ഷാമോം ഇല്ല
ചക്കപുഴുക്കും, ചക്കകൂട്ടാനും, ചക്ക പഴുത്തതും, ചക്കക്കുരുതോരന്‍ വരെ ഇപ്പഴും സുലഭമായി ഉണ്ട്.

പിന്നെ കൂലിപണി........അതിച്ചിരി പ്രശ്നം തന്നാ. പാതിദിവസത്തെ കൂലിയുംകൊണ്ട് ബിവറേജസ് ക്യൂവില്‍ നില്‍ക്കുന്നത് പുതിയ തലമുറ അല്ലെന്നാണ്‍ ചെറുതിന് തോന്നുന്നത്. മ(ദ്)ധ്യ തലമുറയാ ;)

പുതിയ തലമുറ പഴയതിനെ അപേക്ഷിച്ച് അല്പം കണ്ട്രോളണില്ലേ? ഉണ്ടോ? :-? (കേരളത്തിലെ കാര്യാണേ)

ഉണര്‍വ്വ് കൊള്ളാം.