July 22, 2011

ഒരു "ദുഫായ്" കത്ത് ......



എത്രയും സ്നേഹം നിറഞ്ഞ എന്റെ ആമിനുട്ടി വായിക്കാന്‍ സ്വന്തം ഇക്ക എഴുതുന്നത്‌ , നാട്ടില്‍ നിന്ന് വന്നിട്ട് രണ്ടു ആഴ്ച കഴിഞ്ഞെങ്ങിലും നിനക്ക് ഒരു കത്ത് അയക്കാനോ ഒന്ന് ഫോണ്‍ വിളിക്കാനോ ഇത് വരെ കഴിഞ്ഞില്ല ..കാരണം നിനക്ക് തന്നെ അറിയാലോ? . ഈ ഫൈസ് ബൂകിലെ തിരക്കും ബ്ലോഗു വായനയും ഒക്കെ കഴിഞ്ഞു തീരെ സമയം കിട്ടുന്നില്ല .നീ ക്ഷമിക്കും എന്ന് എനിക്ക് അറിയാമല്ലോ !

നിനക്കും കുട്ടികള്‍ക്കും ഒന്നിനും ഒരു കുറവും ഇല്ല എന്ന് വിചാരിക്കുന്നു . മക്കളൊക്കെ കൃത്യമായി സ്കൂളില്‍ പോകുന്നുണ്ടല്ലോ അല്ലെ ?.. എല്ലാത്തിലും ഒരു കണ്ടു വേണം . കാലം അത്ര ശരിയല്ല ! ..
എന്റെ വര്‍ത്തമാനങ്ങള്‍ പറയുകയാണെങ്കില്‍
തീരില്ല. നീ പോയതിനു ശേഷം ഉറക്കം "മസ്ബൂത്".... . രാവിലെ മക്കളെ എണീപ്പിച്ചു സ്കൂളില്‍ പറഞ്ഞയക്കല്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ 8 മണി വരെ ഉറങ്ങുകയാണ്‌ എന്ന് നീ വിചാരിച്ചെങ്ങില്‍ നിനക്ക് തെറ്റി . അഞ്ചു മണിക്ക് നീ എന്നെ കുലുക്കി എണീപിച്ചിരുന്ന സ്ഥാനത്ത് ഞാന്‍ ഇപ്പോള്‍ കൃത്യമായി നാലരക്ക് തന്നെ എണീക്കാറുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ നീ വിചാരിക്കും സൌദിയില്‍ സുബഹി ബാങ്ക് നാലരക്ക് ആണെന്ന് .. എന്നാല്‍ അല്ല ! .. പിന്നെ, അത്ര നേരത്തെ എണീറ്റാല്‍ മാത്രമേ ഫേസ് ബുക്കില്‍ ആദ്യം തന്നെ രണ്ടു ലൈകും നാലു കമന്റും ഇടാന്‍ പറ്റു.. എന്നാല്‍ തന്നെ ഉറങ്ങാതെ കിടക്കുന്ന ചില പഹയന്മാര്‍ ഞാന്‍ എത്തുമ്പോഴേക്കും അവിടെ ലൈക്‌ അടിച്ചു ഇരിക്കുന്നുണ്ടാവും!! ..

പിന്നെ ഓഫീസില്‍ പോയാല്‍ ഒന്നിനും സമയം കിട്ടാറില്ല ... ബോസ്സിന്റെ നാലു ചീത്ത കേള്‍ക്കുമ്പോഴേക്കും വൈകുന്നേരം ആകും ..

പിന്നെ നിന്റെ വേവലാതി നീ പോയതിനു ശേഷം ഞാന്‍ ഭക്ഷണം ഒക്കെ എങ്ങിനെഉണ്ടാക്കും എന്നായിരുന്നല്ലോ ..ആ കഥ പറയാതിരിക്കുന്നതാ നല്ലത് . ഓ.... ഈ പഴയ ഭക്ഷണതിന്നു ഒക്കെ ഇത്ര രുചിയാണ് എന്ന് ഇപ്പോഴാ അറിയുന്നത് . ബ്രസീലില്‍ 2 കൊല്ലം മുന്‍പ് അറുത്ത ഒരു കോഴി വാങ്ങി കറിവെച്ചാല്‍ ശനി മുതല്‍ വ്യാഴം വരെ (നീ ഏഷ്യനെറ്റില്‍ സീരിയല്‍ കാണുന്നത് പോലെ) കുബൂസു കൂട്ടി അടിക്കാം .കുബൂസ് ആണെങ്ങില്‍ ഒരു റിയാലിന് നാലെണ്ണം കിട്ടുമല്ലോ .. നീ ഉള്ളപ്പോള്‍ ദോശ വേണം , പത്തിരി വേണം , പുട്ട് വേണം ,പച്ചക്കറി വേണം എന്നൊക്കെ പറഞ്ഞിരുന്നത്
വെറുതെ ആയിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു . ഈ കുബ്ബൂസ് കഴിക്കാന്‍ തന്നെ സമയം കിട്ടാറില്ല. രാത്രി ഫൈസ് ബുക്ക്‌ ഗ്രൂപിലെ ക്വിസ് മത്സരം കഴിഞ്ഞു നേരം ഉണ്ടെങ്കില്‍ കഴിക്കും , ഇല്ലെങ്ങില്‍ വീണ്ടും "തല്ലാജിലേക്ക്" വെക്കും .

നീ ഉണ്ടായിരുന്നപ്പോള്‍ ഡെയിലി പുതിയ പുതിയ തേച്ച പാന്റ്സും ഷര്‍ട്ടും മാറി മാറി ഇട്ടിരുന്ന സ്ഥാനത് ഇപ്പോള്‍ ഒരു പാന്റും ഷര്‍ട്ടും പരമാവധി മൂന്നു ദിവസം വരെ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യാം എന്ന ഗവേഷണത്തിലാണ് ഞാന്‍ .കാരണം മറ്റൊന്നുമല്ല. ഈ ഒടുക്കത്തെ തിരുമ്പലും തേക്കലും ഒന്നും വേണ്ടപോലെ പഠിക്കാത്തതിന്റെ കുറവേ ...
പിന്നെ ഇതിനിക്കെ എവിടെ എനിക്ക് സമയം ??.. ഒരു പോസ്ടിട്ടു അതിന്റെ കമന്റ്‌ വരുന്ന സമയത്തല്ലേ
ഇതൊക്കെ ചെയ്യാന്‍ പറ്റു ........ഒന്നും പറയണ്ട
 എന്റെ പൊന്നെ .. സമയം തീരെ ഇല്ല.
നീ നിര്‍ബന്ധപൂര്‍വ്വം ചെയ്യണം എന്ന് പറഞ്ഞിരുന്ന പതിവ് നടത്തം , ഷട്ടില്‍ കളി , തുടങ്ങി മടിയന്മാര്കുള്ള ഒരു പരിപാടിയും ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയാം .. അത് കൊണ്ട് നീ പേടിക്കേണ്ട .കൊളസ്ട്രോളും , ഷുഗറും എങ്ങിനെ കുറയ്ക്കാം എന്ന് ഞാന്‍ മുടങ്ങാതെ നെറ്റില്‍ കൃത്യമായി നോക്കാറുണ്ട് . അതുകൊണ്ട് നിനക്ക് എന്റെ കാര്യത്തില്‍ നോ ..വേവലാതി .......

നീ ഇപ്പോഴും പറയാറില്ലേ ,,"നിങ്ങളുടെ ഒരു ഒലക്കമ്മലെ കുന്ദം ബ്ലോഗ്‌ ,ഫൈസ് ബുക്ക്‌.." എന്നൊക്കെ .. എടീ ..നിന്റെ നല്ല കാലം വരാന്‍ പോകുകയാണ് . നീയും എന്നെപ്പോലെ അറിയപ്പെടാനുള്ള സാദ്യത കാണുന്നുണ്ട് .. ഇന്നാള്‍ നമ്മള്‍ മദീന പോയപ്പോള്‍ കണ്ടില്ലേ ..ആ "തൊപ്പിക്കാരന്‍" ബ്ലോഗറെ .. അയാള്‍ ഇന്നലെ അയാളുടെ ബ്ലോഗില്‍ ഒരു അഭിമുഖം പോസ്റ്റ്‌ ഇട്ടു ..ഒരു "കണ്ണൂരാന്‍" ബ്ലോഗ്ഗേറെ കുറിച്ച് .. അയ്യാളുടെ ബ്ലോഗിന്റെ പിന്നില്‍ അയാളുടെ കെട്ടിയോളാണ് പോലും!! ഇനി എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ഞാനും പറയാം എന്റെ ബ്ലോഗിന്റെ പിന്നില്‍ "ന്റെ കറുത്ത കരങ്ങള്‍"ആണ് എന്ന് !
പിന്നെ നീ അതിപ്രശസ്ത !

ബ്ലോഗില്‍ പലയിടത്തും നല്ല അടിയും പിടിയുമാ. പക്ഷെ നീ പേടിക്കേണ്ട കേട്ടോ ... ആരും തമ്മില്‍ തമ്മില്‍ കയ്യെത്തുന്ന ദൂരത്ത് അല്ലാത്തത് കൊണ്ട് പ്രശ്നം ഇല്ല ..

കൂടുതല്‍ എഴുതാന്‍ സമയം ഇല്ല ..ഇപ്പൊ തന്നെ ഞാന്‍ ഇട്ട ഒരു പോസ്റ്റിനു കമന്റ്‌ വന്നു .. ഇനി മറുപടി എഴുതണം .. ഇടയ്ക്കിടയ്ക്ക് ഇനി ഇങ്ങനെ എഴുതാനോ ഫോണ്‍ വിളിക്കാനോ കഴിഞ്ഞില്ല എന്ന് വരും അപ്പോഴൊക്കെ ഞാന്‍ "ഹയാതില്‍" ഉണ്ടോ എന്ന് അറിയാന്‍ എന്റെ ബ്ലോഗിലോ അല്ലെങ്ങില്‍ എന്റെ ഫൈസ് ബുക്ക്‌ പ്രൊഫൈലില്‍ ഒക്കെ ഒന്ന് പോയി നോക്കണേ. ..........

മക്കള്‍ രാവിലെ എണീറ്റാല്‍ ഉടനെ "മക്കളെ ഉപ്പചിയുടെ പുതിയ പോസ്റ്റുണ്ട്..എന്ന് പറഞ്ഞു കാട്ടിക്കൊടുക്കണം ..മറക്കരുത് ..

നീ തിരിച്ചു വന്നാല്‍ എന്റെ ഈ "പണി" ഒക്കെ നില്‍ക്കും എന്ന് എനിക്ക് അറിയാം .. അതുകൊണ്ട് തന്നെ കമ്പനി "ചോപ്പില്‍ "തന്നെയാണ് ഇപ്പോള്‍ .. ഇഖ്‌ആമ പുതിക്കുന്നില്ല എന്ന് കേട്ടു. അങ്ങിന വന്നാല്‍ പണ്ടത്തെപോലെനമുക്ക് കൈതോലപ്പയില്‍ കിടന്നു .."ഫിസ്ബുക്കെ വിട... ബ്ലോഗേ വിട...എന്നെന്നേക്കും വിട ..." എന്ന് പറഞ്ഞു സുഖം ആയി കിടന്നു ഉറങ്ങാം ..................

ഉടനെ നിന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് .ഇക്ക ....................

48 comments:

ellavarkkum mania, namalkkellavarkkum mania. commentillatha postukal kandu maduthu. likkukal venam, commentuakal venam

എല്ലാരും വാളും എടുത്തു ഫേസ് ബുക്കിന്റെ പുറകെയാണല്ലോ ..Zuckerberg നമ്മള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമോ എന്ന എന്റെ പേടി!! ജിദ്ദയില്‍ നിന്നും ഒരു ദുഫായി കത്തോ? കത്തെഴുതാനും നിങ്ങള്‍ക്ക് ഞങ്ങള്‍ ദുബായിക്കാര്‍ വേണം അല്ലെ !!

മുഴുവന്‍ വായിക്കാന്‍ സമയമില്ല. പോയി കുറച്ച് കമന്റും ലൈക്കുമൊക്കെ ഇടട്ടെ

ഈ കുബ്ബൂസ് കഴിക്കാന്‍ തന്നെ സമയം കിട്ടാറില്ല. രാത്രി ഫൈസ് ബുക്ക്‌ ഗ്രൂപിലെ ക്വിസ് മത്സരം കഴിഞ്ഞു നേരം ഉണ്ടെങ്കില്‍ കഴിക്കും ...... ഞാന്‍ ഇബടെ നിന്നാ 'ഗപ്' ശ്രീജിത്ത്‌ ഏട്ടന്‍ കൊണ്ടോവും ........ അപ്പൊ ഫേസ് ബുകി കാണാം...

കത്ത് വായിച്ച ബ്ലോഗ്ഗെരുടെ മകള്‍ ഉമ്മച്ചി കത്ത് വായിക്കതിരിക്കട്ടെ എന്നാണു പറയുന്നത് .....
കൊള്ളാം നഗ്ന യാതാര്ത്യങ്ങളുടെ ഒരു പരമ്പര തന്നെ ഈ ബ്ലോഗ്‌ ..

ഒരു ലൈക്ക് ഞാനും അടിച്ചു

ജിദ്ദയില്‍ നിന്നും അയച്ച ദുഫായ് കത്ത്..!?
കൊള്ളാം,വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു,കെട്ടോ.

മുകളില്‍ സിവില്‍ എന്‍ജിനീയര്‍, കാട്ടാക്കടയുടെ കണ്ണട, പാരഡി രചിച്ചിരിക്കുന്നു മംഗ്ലിഷില്‍..
മലയാളത്തിലെഴുതാമായിരുന്നു എന്‍ജിനീയരേ.

നാട്ടീന്നു ഒന്ന് രണ്ടു 'ടാഗും' കൂടെ വന്നാല്‍ സംഗതി ജോറായി..!!

പ്ലസ്‌ വന്നതോടെയാണോ ഇപ്പോള്‍ എല്ലാവരും ഫേസ്‌ബുക്കിന് നേരെ...?

@സിവില്‍ എഞ്ചിനീയര്‍ :
എന്ജിനിയേറെ... .നന്ദി കമന്റ്‌ ഉല്‍ ഘാടിച്ചതിനു

@ ഒരു ദുബായിക്കാരന്‍ : ഇത്രയെ എന്നെക്കൊണ്ട് പറ്റൂ ...........!

@ Ajith : വേഗം പോയി വീണ്ടും വരൂ !

@YUNUS COOL: ഗപ്പ് ...മിക്കവാറും ശ്രീജിത്ത്‌ കൊണ്ടുപോകും .................

@ ഗുരുനാഥന്‍: ഗുരുനാഥാ .കള്ളി പൊട്ടിക്കല്ലേ !

@HASHIK :നന്ദി .........

@~ex-pravasini*: അപ്പൊ നിങ്ങള്‍ ഇവിടെ ഒക്കെ ഉണ്ട് .ഞാന്‍ വിചാരിച്ചു ബ്ലോഗ്‌ നിര്‍ത്തി തിരിച്ചു പോയൊന്നു !
പിന്നെ "സര്‍ജറി" കഴിഞ്ഞു ലാപ്‌ ടോപ്‌ കിട്ടിയോ ??????????

@നാമൂസ:വരുമോ എന്ന് നോക്കാം അല്ലെ ?

@SONY: എന്തോ അറിയില്ല !

എന്റെ ബ്ലോഗില്‍ പുതുതായി വന്ന എല്ലാവര്ക്കും നന്ദി ..വീണ്ടും വരിക

ചുമ്മാ ആ പാവത്തിനെ കൊതിപ്പിക്കരുതേ...

രാവിലെ എണീറ്റ്‌ വന്ന ഉടനെയാണ് ഇത് കാണുന്നത്.........ഇങ്ങനെ പോയാല്‍ ഞാനും എന്താകും ഒരു പിടിത്തവുമില്ല..

"ബ്ലോഗില്‍ പലയിടത്തും നല്ല അടിയും പിടിയുമാ. പക്ഷെ നീ പേടിക്കേണ്ട കേട്ടോ ... ആരും തമ്മില്‍ തമ്മില്‍ കയ്യെത്തുന്ന ദൂരത്ത് അല്ലാത്തത് കൊണ്ട് പ്രശ്നം ഇല്ല .."

ഹ ഹ ഹ .... ആ ധൈര്യത്തിലല്ലേ ജബ്ബാര്‍ക്കാ ഈ കളിയൊക്കെ കളിക്കുന്നത്.

ഇക്കാ ശ്രദ്ധിക്കണം കെട്ടാ.....അനവധി കുടുംബങ്ങളിലെ വില്ലന്മാരാന് ബ്ലോഗും ഫെയ്സ്ബുക്കും...എനിക്ക് ശ്രീമതി സമയം വെക്കാന്‍ പോകുകയാണ്...എന്റെയൊരു സങ്കടം.....ഇക്ക ഗള്‍ഫില്‍ ആയത് ഭാഗ്യം....ഞാനും ചൂലും കുറഞ്ഞ ദൂരമേയുള്ളൂ......പിന്നെ ഒക്കെ ശരിയാകുംന്നെ.....പ്രാര്‍തിക്കൂ...

കൂടുതല്‍ എഴുതാന്‍ സമയം ഇല്ല ..ഇപ്പൊ തന്നെ ഞാന്‍ ഇട്ട ഒരു പോസ്റ്റിനു കമന്റ്‌ വന്നു .. ഇനി മറുപടി എഴുതണം .. ഇടയ്ക്കിടയ്ക്ക് ഇനി ഇങ്ങനെ എഴുതാനോ ഫോണ്‍ വിളിക്കാനോ കഴിഞ്ഞില്ല എന്ന് വരും അപ്പോഴൊക്കെ ഞാന്‍ "ഹയാതില്‍" ഉണ്ടോ എന്ന് അറിയാന്‍ എന്റെ ബ്ലോഗിലോ അല്ലെങ്ങില്‍ എന്റെ ഫൈസ് ബുക്ക്‌ പ്രൊഫൈലില്‍ ഒക്കെ ഒന്ന് പോയി നോക്കണേ. ..........

മക്കള്‍ രാവിലെ എണീറ്റാല്‍ ഉടനെ "മക്കളെ ഉപ്പചിയുടെ പുതിയ പോസ്റ്റുണ്ട്..എന്ന് പറഞ്ഞു കാട്ടിക്കൊടുക്കണം ..മറക്കരുത് ..

നീ തിരിച്ചു വന്നാല്‍ എന്റെ ഈ "പണി" ഒക്കെ നില്‍ക്കും എന്ന് എനിക്ക് അറിയാം .. അതുകൊണ്ട് തന്നെ കമ്പനി "ചോപ്പില്‍ "തന്നെയാണ് ഇപ്പോള്‍ .. ഇഖ്‌ആമ പുതിക്കുന്നില്ല എന്ന് കേട്ടു. അങ്ങിന വന്നാല്‍ പണ്ടത്തെപോലെനമുക്ക് കൈതോലപ്പയില്‍ കിടന്നു .."ഫിസ്ബുക്കെ വിട... ബ്ലോഗേ വിട...എന്നെന്നേക്കും വിട ..." എന്ന് പറഞ്ഞു സുഖം ആയി കിടന്നു ഉറങ്ങാം ..................

ഉടനെ നിന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് .ഇക്ക ....................

ഈ കത്തിന് എന്‍റെ വക ഒരു ലൈക്ക്

ജബ്ബാര്‍ക്കാ,,, കത്ത് ഗംഭീരായിട്ടൊ,,, മറുപടിയും ഉടന്‍ പ്രതീക്ഷിക്കുന്നു,,,, എല്ലാവിധ ഭാവുകങ്ങളും,,,,

സംഗതി കലക്കി, ന്നാലും ന്റെ ജബ്ബാര്കാ ഇത്രയ്ക്കു വേണ്ടീര്ന്നോ, അതും ജിദ്ദയില്‍ താമസിക്കുന്ന ങ്ങള് ദുബൈക്കാരന്റെ തലയില്‍ വെച്ചിട്ട്...... മറുപടിയെങ്കിലും ജിദ്ദേകെന്നെ ആയികൊട്ടെ, അത് അടുത്ത് ഉണ്ടാവൂലെ?; അതെങ്കിലും, കൊറച്ച് ആളുകള്‍ വാലില്ലാപൊഴ കാണാന്‍ പോയ പോലെ ആവരുത് അവടെ നിരന്ന പറമ്പ് കണ്ട് ഇതാണ് വാലില്ലാപൊഴ (അല്ലേലും ങ്ങളെ നാട്ടാര് ആണല്ലോ ആ പരിസരത്ത് ആദ്യായി ആ ശയ്താനെ (ജെ സി ബി) കൊണ്ടെന്നത് ന്നട്ട് ആ പൊഴേല് തൊട്ടടുത്ത കുന്ന്‌ മാന്തി നികതിയാണല്ലോ അയിന്റെ (ജെ സി ബി) ഉത്ഘാടനം കയിച്ചത്) ന്ന് ങ്ങളെ നാട്ടാര് പറഞ്ഞു കൊട്തപ്പോള്‍ തലയും കുല്‍ക്കി ഓല് മടങ്ങിയ മാതിരി ങ്ങളെ മറുപടി ദുഫായിക് അയച്ചാല്‍ ആളില്ലാന്നും പറഞ്ഞു തിരിച്ചെത്താന്‍ ഇട വരുത്തരുത്, കേട്ടോ ......

ഹി പഹയ കൊള്ളാം നല്ല കത്ത്
പക്ഷെ ഇത് ഫുള്‍ നുണയ
ആ ചാറ്റിങ്ങ് ഹിസ്റ്ററി കൂടി വരട്ടെ

കൊള്ളാം ഇക്കാ

ഇത് പോലുള്ള അല്‍ കുല്‍ത്ത് കത്തെഴുതി ആണിന്റെ വെല കളയരുത് വട്ട പോയിലെ

ഹ ഹ ഗൂഗിള്‍ പ്ലസ്‌ എല്ലാവര്ക്കും എന്തോ ഓഫര്‍ കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. എല്ലാവരും ഇപ്പം ഫേസ് ബുക്കിന്റെ നെഞ്ഞതാനല്ലോ.. ഇപ്പം ദേ ജബ്ബാര്‍ ഇക്കയും.. കൊള്ളാം നടക്കട്ടെ.. രസകരമായി എഴുതി ഹി ഹി

പ്പോ ഫേസ് ബുക്ക്‌ അന്ന് താരം ല്ലേ ! കൊള്ളാം..കൊള്ളാം !

ഞാനും ഒരാഴ്ച ഒറ്റക്കാരുന്നു ..ങ്ങനെ ഉണ്ടാര്‍ന്നു ഒരാഴ്ച, എന്ന് ചോദിച്ചപ്പോള്‍ " മനസമാധാനം ഉണ്ടാര്‍ന്നു...രണ്ടു പോസ്റ്റ്‌ ഇട്ടു...എല്ലാ ദിവസവും ഈരണ്ടു പടമം കാണാന്‍ പറ്റി" എന്നൊക്കെ ഉത്തരം പറയണം എന്ന് വിചാരിച്ചെങ്കിലും, വേണ്ട എന്ന് വെച്ചു..

ഇനീം ജീവിക്കനോല്ലോ !

ജബ്ബാര്‍ ഭായ്....വട്ടപ്പോയിലില്‍ നിന്ന് ഒരു ഗള്‍ഫ്‌ കത്ത് വട്ടമിട്ടു പറക്കുന്നെന്നു കേള്‍ക്കാന്‍ തുടങ്ങീട്ടു നാളിത്തിരി ആയി...ഏതായാലും അതിങ്ങനെ അങ്ങോട്ട്‌ കഴിഞ്ഞല്ലോ.. വെറുതെ പറയുകയല്ല കോയാ.. സംഭം ഉഷാറായിരിക്കുന്നു. നര്‍മ്മം തെളിഞ്ഞു വരുന്നുണ്ട് കേട്ടോ...

വായിക്കാൻ നല്ല രസമുണ്ടായിരുന്നൂട്ടോ ജബ്ബാർക്ക. ഇനി അങ്ങൊട്ടു വന്നാലും എന്നെ ക്ഷണിക്കരുതു. പഴയ കോഴിക്കറി എനിക്കലർജിയാ..

സംഗതി ഏറെക്കുറെ സത്യമാണു, ജബ്ബാർ. എന്റെ കുടുംബവും വേനലവധിയ്ക്ക്‌ നാട്ടിൽ പോയിരിയ്ക്കുകയാണു. അതുകൊണ്ട്‌ ക്വിസും, ലൈക്കും ഒക്കെ നടക്കുന്നുണ്ട്‌.

നോമ്പ്‌ തുടങ്ങുന്ന ദിവസംതിരിച്ചെത്തണം, ഇവിടെ ഭക്ഷണം കിട്ടില്ല, പട്ടിണി കിടന്ന് ഞാൻ ചത്തു പോകും എന്നൊക്കെയായിരുന്നു കരാർ. ഇന്നലെ വിളിച്ച്‌, ഒരു രണ്ടാഴ്ച കൂടി 'ചക്കര' അമ്മയുടെ അടുത്ത്‌ (നാട്ടിൽ) നിന്നോളൂ എന്ന് അനുമതി കൊടുത്തു.

കുറച്ചു നാളുകൂടി ഇങ്ങനെയങ്ങ്‌ പോട്ടെ, അല്ലേ?

ഞാന്‍ എന്‍റെ ഫേസ്ബുക്ക്‌ ഡിലീറ്റു ചെയ്തിട്ട് മാസം ഒന്നായി ...
hi hi...al de best

ബ്ലോഗ് ബസ് പ്ലസ് ഫേസ്ബുക്ക് തകർക്കുന്ന ജീവിതത്തിന്റെ പ്രൈം ടൈം നർമ്മത്തിലൂടെ അവതരിപ്പിച്ചത് നന്നായി.

വേഗം പോയി ഫേസ് ബുക്കിൽ ആരെങ്കിലും ലൈക്കിയിട്ടുണ്ടോ എന്ന് നോക്കട്ടെ!

ഞാനും ലൈക്കി....
ഇയ്യാൾ ഇതുവരെ വട്ടത്തിലായില്ലേ..???(google+)

ഇത്രയൊക്കെ പ്രാധാന്യം ഇതിനൊക്കെ നമ്മുടെ ലൈഫില്‍ ഉണ്ടോ..? കാര്യങ്ങള്‍ വെറുതെ എക്സാജെരേറ്റ് ചെയ്യുകയാണൊ എല്ലാവരും കൂടെ..?എന്തോ എനിക്കറിയില്ല.

എന്തിനാണിക്കാ മറുപടി അയക്കാന്‍ പറഞ്ഞത്‌.... ? അത് വായിക്കാന്‍ ഇനി എവിടുന്നു സമയം കണ്ടെത്തും ?

എന്തിനാ മാഷെ ഫെയിസ് ബുക്കിന്റെ പുറകെ...എല്ലാത്തിലും ഒരു നല്ല കാര്യം കണ്ടാൽ പോരെ??മാസങ്ങളും വർഷങ്ങളായും നഷ്ടപ്പെട്ട കൂട്ടുകാരെ കണ്ടുപിടിക്കാം,എല്ലാ സുഹൃത്തുക്കളും ബന്ധുക്കളുമായി ചിത്രങ്ങളും ഫോട്ടോകളും പൻകിടാം,ഒരു പരിധിവരെ ഫോൺബില്ലും കുറക്കാം.പിന്നെ അനധികൃധ അധിനിവേശം, ഇടപെടലുകൾ അതിനും ഇവർതന്നെ വഴി പറഞ്ഞു തരുന്നുണ്ടല്ലോ? പിന്നെ ഭാര്യയെ പിരിഞ്ഞുള്ള ജീവിതം,ദൈനംദിനജീവിതത്തിന്റെ സൻകടങ്ങൾ ഇതൊന്നും നമ്മുടെ ആടുജീവിതത്തിലെ കഥ പോലെ അല്ലല്ലോ എന്നു വിചാരിച്ചു സമാധാനിക്കുക.ഇവിടെ എത്തിയതും പരിചയപ്പെട്ടതും ഫെയിസ് ബുക്കിൽ നിന്നു തന്നെ

ഒരു ഒന്ന് ഒന്നര ലൈക്‌ ഞാനും അടിക്കുന്നു...

ഫെയിസ് ബുക്കിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ ! :))

ആമിനൂട്ടി=ഫേസ്ബുക്ക്‌ !!
പുതിയ സമവാക്യങ്ങള്‍ ജീവിത താളം തെറ്റിക്കും കേട്ടോ..
ഏതായാലും തമാശ രസിച്ചു.

സംഗതി കലക്കി എന്നല്ല സത്യം തന്നെ എന്നല്ലേ പറയേണ്ടത്‌?!

ഇത് ഏതൊക്കെയോ പോസ്റ്റിനുള്ള കമന്റു ആണെന്ന് തോന്നുന്നു. അല്ലെങ്കിലും ബൂലോകത്ത് ഇപ്പോള്‍ അങ്ങനെ ആണല്ലോ. ബ്ലോഗ്ഗേര്‍സ് കമെന്റ്റ്‌ എഴുതുന്നു വായനക്കാര്‍ അതിനു പോസ്റ്റ്‌ എഴുതുന്നു. സംഗതി എന്തായാലും കലക്കി. പുതിയ പ്രവണതക്ക് യോജിക്കുന്നുണ്ട്.
ഇനിയും എന്തൊക്കെ വായിക്കുകയും കേള്‍ക്കുകയും വേണം ആവൊ?

നല്ല രസികന്‍ പോസ്റ്റ്. ശരിക്കും ചിരിപ്പിച്ചു. പ്രത്യേകിച്ചും ആ അവസാനത്തെ വാചകങ്ങള്‍. >>>അങ്ങിന വന്നാല്‍ പണ്ടത്തെപോലെനമുക്ക് കൈതോലപ്പയില്‍ കിടന്നു "ഫേസ് ബൂക്കേ വിട, ബ്ലോഗേ വിട, എന്നെന്നേക്കു വിട...എന്നത്.

ഇത്തരം നര്‍മ്മ ഭാവനകളാണ് ബൂലോകത്തിന്റെ പിരിമുറുക്കം കുറക്കുന്നത്. വട്ടപ്പോയിലിനു എന്‍റെ ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍.

ഓഫ്
(അക്ഷരപ്പിശാചുക്കള്‍ കടന്നു കൂടിയിട്ടുണ്ട്)

ഇനിയെന്റെ ബ്ലോഗും
ഇനിയെന്റെ ഫേസ് ബുക്കും
ഇനിയെന്റെ കമന്റും
ഇനിയെന്റെ ലൈക്കും
എടുത്തു കൊള്‍കാ..
ഇനിയെന്റെ ബ്ലോഗും
എടുത്തു കൊള്‍കാ..

പോസ്റ്റിനും എല്ലാരുടെയും കമ്മന്റിനും കൂടി ഞാന്‍ അടിച്ചിരിക്കുന്നു ഒരു ഹോള്‍സൈല്‍ ലൈക്‌

ഇക്കാക്ക്‌,
ഞമ്മളും ഒരു ബ്ലോഗ്‌ തുടങ്ങി ,ബിഷയം പാചകം ..അന്ന് ഇക്ക " പോര പോര " എന്ന് പറഞ്ഞ , ഞാന്‍ ഇണ്ടാക്കി തന്നിരുന്ന സാധനങ്ങള് ബെറുതെ എഴുതി ബച്ചപ്പോള്‍
ഇക്കാക്ക്‌ കിട്ടുന്ന കമന്റ്‌ നേക്കാള്‍ കൂടുതല്‍ കമന്റ്‌ ..! ഫേസ് ബുക്കില്‍ ചുമ്മാ മീര ജാസ്മിന്‍റെ പടം ഇട്ട് ആമിനാന്നു മാത്രം എഴുതിയപ്പോ ...
ഇക്കാക്ക് ഉള്ള കൂട്ട് കാരെക്കാള്‍ പെരുത്ത്‌ കൂട്ടുകാര് ..ഇന്ന് ഞമ്മളും ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കാം . " മാരീഡ് " എന്ന് ഫാമിലി സ്ടാടസ് ഇല്‍ ഇടുന്നില്ല ..ആരാധകരു കുറയും .
ഇക്കാ വന്നിട്ട് വേണം ടി.വി .യില് ഒരു പാചകം സെഗമെന്റ് ചെയ്യാം പറ്റുമോ എന്ന് ചോയിചിട്ടുണ്ട് . ഇക്ക ബന്നിട്ടു തീരുമാനിക്കാം ല്ലേ ?, ഞമ്മളും പറയും .. എല്ലാത്തിനും പിന്നില്‍ ന്റെ ഇക്ക മാത്രമാം ആണെന്ന് ....
ഇക്കാന്റെ ആമിന

ഇക്കാക്കാ ഇങ്ങള് അങ്ങ് ദുഫായില്‍ പോവാന്‍ കയ്യാതെ ഷറഫിയ അങ്ങാടിയിലെ ദുഫായി പ്ലാസ യില്‍ നിന്നും അയച്ച കത്തു ഇബടെ കിട്ടി !
.ഞാന്‍ ഇല്ലാത്ത നേരം നോക്കി ങ്ങള് കണ്ട ഫേസ് ബൂക്കില്‍ ഗ്ലൂഗി യാല്‍ അരിം സാമാനും ബെര്തെ കിട്ടൂല അയന് അത് തന്നെ ബേണം ഓളെ ഞാന്‍ കാണിച്ചുകൊടുക്കാം ആ എരണം ഫേസ്ബുക്കിനെ ങ്ങളാ ഈ കൊയപ്പം ഒക്കണ്ടാക്കിയത്‌ കല്യാണം കയ്ചിടില്ലാന്നു നുണയും പറഞ്ഞു ഇന്നേ നിക്കാഹ് ചെയ്യാന്‍ മാണ്ടി അന്നെടുത്ത ആ ഫോട്ടോ ഓളെ കാണിക്കാന്‍ ഞാന്‍ പറഞ്ഞോ !!
ഞ്ഞി നോക്കിയിട്ട് കാര്യമില്ല ഞാനും തൊടങ്ങാ
"ആമിനാന്റെ ബട്ടുകള്‍"

ഉപ്പചിയുടെ ഈ ബ്ലോഗ്‌ മക്കള്‍ വായിച്ചോ?
ഹഹഹഹ..രസകരമായ കത്ത്..
ആശംസകള്‍ നേരുന്നു..സസ്നേഹം..

www.ettavattam.blogspot.com

അതു ശരി...ഫാര്യക്കുള്ള കത്തും പോസ്റ്റിയോ??

അതേയ് .... ആ മറുപടി കൂടി ഒന്നു പോസ്റ്റിയാല്‍ നന്നായിരുന്നു...ഹി ഹി

familyodum blogum FB profilum okke undaakkaan parayaam. eniitu ellavarkkum koodi blogilum FBiyilum angu jeevikkaam.. enthaa...pore?

good!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!

ഇത് ഇപ്പോളാണ് വായിച്ചത് കല്‍ക്കി എന്റെ ഇക്കോ...