July 05, 2011

വിരഹം


എന്നും കണ്ടു കൊണ്ടിരുന്നത് 
എന്നോ ഒരുനാള്‍ കാണാതെ പോയപ്പോള്‍ 
എന്റെ മനസ്സില്‍ തോന്നിയ സങ്കടമോ വിരഹം ?

ഓര്‍ക്കുംതോറും മധുരം തരുന്ന
ഓരോ നാള്‍ കഴിയുമ്പോളും 
ഒന്നാകാന്‍ കൊതിക്കുന്ന
ഒരുതരം വികാരമോ വിരഹം ?

കൂടെയുള്ളപ്പോള്‍ വിലയറിയാതെ
കൂടുതല്‍ ഒന്നും പറയാതെ
കണ്ണില്‍ നോക്കിയിരുന്നപ്പോള്‍
കണ്ണാലെ കാണാന്‍ കഴിഞ്ഞില്ലല്ലോ
കണ്ണകലുമ്പോള്‍ ഉള്ള ഈ വിരഹ വേദന.

അകലെയണെങ്ങിലും  ഇന്ന് ഞാന്‍ അറിയുന്നു
അകലുമ്പോള്‍ ഉള്ള  ഈ  വിരഹ വേദന !
അകലാതിരുന്നലോ അറിയാന്‍ കഴിയുമോ
അകലുമ്പോള്‍ ഉള്ള  ഈ  വിരഹ വേദന ?

എരിയുമീ പൊരി  വെയിലില്
എനിക്കൊരു ചെറുമേഘ  തണലായ്‌
എന്നുമെന്‍ മനസ്സില്‍   ഉണ്ടാവട്ടെ
എരിയുമീ വിരഹ വേദന !


39 comments:

വിരഹവേദന സങ്കടകടലാകാതെ ചെറുതണലായി മനസ്സിനെ തണുപ്പിക്കട്ടെ.........

ആശംസകള്‍

ആശംസകള്‍.........വിരഹം ഇതൊന്നുമല്ല ... എന്നാല്‍ ഇതൊക്കെയാണ്...

വിരഹം കണ്ടു മുട്ടലിന്റെ തീവ്രതയും തരുന്നു.. ആശംസകള്‍ ഇക്ക.

"വിരഹത്തിന്‍ വേദനയറിയാന്‍
പ്രണയിക്കൂ ഒരു വട്ടം...."

എന്നാണു കവി പാടിയിട്ടുള്ളത് .... :)

വിരഹം ഒരിക്കലും സുഘമുള്ള ഒരു വേദന അല്ല മനസ്സിനെ കശക്കി എരിയുന്ന ഒരു തീകൊള്ളിയാണ് സ്നേഹിക്കപെട്ടവര്‍ ഇട്ടേച്ചു പോകുമ്പോള്‍ അതല്ലെങ്കില്‍ പ്രകടിപ്പിച്ച സ്നേഹം ഒരു നാടകം മാത്രമായിരുന്നു എന്നറിയുമ്പോള്‍ മനസ്സിനെ കാര്‍ന്നു തിന്നുന്ന ഒരു വൈറസ് ആണ് വിരഹം

സ്നേഹവും വിരഹവും ഒക്കെ നിര്‍വചങ്ങള്‍ ക്കുള്ളില്‍ ഒതുങ്ങുന്ന കാര്യങ്ങള്‍ അല്ല അസര്‍ പ്പെ ..:)

സാരമില്ല...

വിരഹത്തിന്‍ വേദനയരിയാന്‍ ഒരു വട്ടം പ്രണയിക്കൂ...........

പ്രണയത്തേക്കാള്‍ തീക്ഷ്ണമായ അനുഭവം വിരഹമാണെന്നാ ഈയുള്ളവന്റെയും അനുഭവം.. അതിന്റെ ആസ്വാദ്യതയില്‍ ഞാനിപ്പോള്‍ സ്വയം ആഴ്ന്നിറങ്ങുന്നു... :) ഇഷ്ടായി കുഞ്ഞുകവിത

വിരഹമൊരു പേമാരിയായി പെയ്യുമ്പോള്‍ ആ ശക്തിയില്‍ നമ്മള്‍ വിറങ്ങലിച്ചുപോകും..
എങ്കിലും കവിത കൊള്ളാം.

ആകെ വിരഹത്തില്‍ മുങ്ങിയിരിക്കുവാണല്ലോ!
കവിത ഇഷ്ടായിട്ടോ.... :)

വിരഹമേ.. ആ‍...... വിരഹമേ നീയുണ്ടെങ്കില്‍
പ്രണയം പടരും സിരയിലൊരു തേന്മഴയായ് ...ആശംസകള്‍.

അവധി കഴിഞ്ഞോ..?

വേര്‍പാട് ദു:ഖമാണ്.വിരഹങ്ങള്‍ക്കു ശേഷമുള്ള സമാഗമങ്ങള്‍ക്കാണ് ഒരു സാഫല്യത്തിന്റെ പുതുമണം....

വിരഹം വിരഹം സര്‍വത്ര...കവിത ഇഷ്ടായിട്ടോ.

നന്നായിട്ടുണ്ട്.

എല്ലാവര്ക്കും നന്ദി ................

വിരഹം അത് ഹൃദയത്തിന്റെ വിങ്ങലാണ്‌ ..ഒറ്റപ്പെടലിന്റെ വേദനയും ..

നാട്ടീന്നു തിരിച്ചുവല്ലേ...?

പെണ്ണുമ്പിള്ളയെയും കുട്ടികളെയും നാട്ടില്‍വിട്ടു എന്ന് മുന്‍ പോസ്റ്റില്‍ വായിച്ചപോഴേ ഈ "വിരഹം"ത്തിന്റെ മണം എനിക്ക് ഫീല്‍ ചെയ്തതാ .......അനുഭവിക്ക്

കവിത
ഇഷ്ടമായി വിരഹം ? പകരം വിരഹമോ ,കണ്ണില്‍ കണ്ണില്‍ ഇതു ചേര്‍ത്താല്‍ ചൊല്ലുമ്പോള്‍ സുഖം തോന്നുന്നു പിന്നെ തോന്നുന്നു താങ്കള്‍ അനുവദിക്കുകില്‍ ഇത് ഞാന്‍ ചൊല്ലി mp3 ആക്കി തരുവാന്‍ ആഗ്രഹിക്കുന്നു താങ്കളുടെ അനുവാദത്തിനായി കാക്കുന്നു

ജീ . ആര്‍ . കവിയൂര്‍ : തീര്‍ച്ചയായും ......

http://www.4shared.com/audio/cARSTkQF/viraham_kavitha_by_adbul_jabar.html
ഇതാ കവിത ചൊല്ലി അതിന്റെ ലിങ്ക്
താങ്കളുടെ ഇമെയില്‍ id തന്നാല്‍
mp3 ഫയല്‍ അയച്ചു തരാം
പിന്നെ ചൊല്ലിയത് അത്രകണ്ട് നല്ലതായി തോന്നിയില്ല
ദവു ചെയ്യ്തു ഇമെയില്‍ ചെയ്യുമല്ലോ
അഭിപ്രായം എന്റെ ഇമെയില്‍ ID grkaviyoor @gmail .com

വിധിയുടെ കൈകള്‍ക്കറിയിലല്ലോ വിരഹ വേദന

കവിത നന്നായിടുണ്ട് ആശംസകള്‍

അകലാതിരുന്നലോ അറിയാന്‍ കഴിയുമോ
അകലുമ്പോള്‍ ഉള്ള ഈ വിരഹ വേദന ?

ശരിയാണ്. നല്ല വരികള്‍.

കവിത കേട്ടു, കവിതവായിക്കുമ്പോഴാനു, കവിതയുടെ മനോഹാരിത കൂടുതല്‍ അറിയുന്നത്...

"കൂടെയുള്ളപ്പോള്‍ വിലയറിയാതെ
കൂടുതല്‍ ഒന്നും പറയാതെ
കണ്ണില്‍ നോക്കിയിരുന്നപ്പോള്‍
കണ്ണാലെ കാണാന്‍ കഴിഞ്ഞില്ലല്ലോ
കണ്ണകലുമ്പോള്‍ ഉള്ള ഈ വിരഹ വേദന..."
നല്ല വരികള്‍
കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കെ
സ്നേഹം മനസ്സിലേക്ക് ഒഴുകിയെത്തും
പിന്നെ അകലങ്ങളിലിരുന്നു
വിധൂരധയിലേക്ക് കണ്ണെറിഞ്ഞിരിക്കുമ്പോള്‍
വിരഹം കണ്ണില്‍ നിന്നു ഒഴുകിയകലും...
മോന്‍സ്.........

ഇങ്ങളൊരു കവി കൂടിയായിരൂന്നു എന്ന് ഇപ്പൊഴല്ലേ അറിഞ്ഞത്..! കവിത നന്നായിരുന്നു... ആശംസകള്‍!

വിരഹം വിഭോഗം പോലെ വേദനാജനകം... :(

"കൂടെയുള്ളപ്പോള്‍ വിലയറിയാതെ
കൂടുതല്‍ ഒന്നും പറയാതെ
കണ്ണില്‍ നോക്കിയിരുന്നപ്പോള്‍
കണ്ണാലെ കാണാന്‍ കഴിഞ്ഞില്ലല്ലോ
കണ്ണകലുമ്പോള്‍ ഉള്ള ഈ വിരഹ വേദന.
"

നല്ല വരികൾ..
ആശംസകൾ

viraha vedana manassil thattum vidham chitrikarichu

പെയ്യാന് മടിച്ചു നിന്ന മേഘങ്ങള്‍ക്ക് താഴെ
എന്‍റെ പ്രണയത്തെ ഞാന്‍ തുറന്നു വിടുന്നു.
ഇനി മഴ പെയ്യുമ്പോള്, നിന്‍ ജനാലകള്‍ക്കു
ചാരെ ചെവിയോര്‍ത്തിരിക്കുക നീ...
നീ അറിയാതെ പോയ കഥകളും
കേള്‍ക്കാതെ പോയ വാക്കുകളും
മഴ നിനക്ക് പറഞ്ഞുതരും.....
അപ്പോള് ഒരു തുള്ളി കണ്ണുനീര്
നിന്‍ മിഴിയറിയാതെ പെയ്താല്,
എന്‍റെ സ്നേഹത്തിന്‍റെ ആഴത്തെക്കുറിച്ചും
ഞാന്‍ പറയാതെ തന്നെ നീ അറിയും....


https://m.facebook.com/profile.php?id=457712337649292&refid=17&ref=bookmark&_ft_=top_level_post_id.848271445260044&__tn__=C