March 09, 2011

ഉറക്കം...

ഉറക്കം...


അന്ന്  രാത്രി ഞാന്‍ ഉറങ്ങിയില്ല ...
പലതും ഓര്‍ത്തു കിടന്നു
അപ്പോള്‍ ഞാന്‍ അറിഞ്ഹു
ഉറങ്ങാന്‍ കഴിയാത്തവന്റെ വേദന ..

പിന്നീടു എപ്പോഴോ ഞാന്‍ അറിഞ്ഹു
ഞാന്‍ ഉണര്‍ന്നു എന്ന് .
അപ്പോള്‍ ഞാന്‍ അറിഞ്ഹു
എന്നെ ഉറക്കിയവന്റെ മഹാത്മ്യം ..

പിന്നെടെപ്പോഴോ ഞാന്‍ കണ്ടു 
എന്നെന്നേക്കുമായി ഉറങ്ങിയ  ഒരുവനെ
അപ്പോള്‍ ഞാന്‍ അറിഞ്ഹു
എനിക്കും ഒരവസാന ഉറക്കമുണ്ടെന്ന്..

6 comments:

السلام عليكم ورحمة الله وبركاته

അനുഭവിച്ചറിയുന്ന അറിവുകള്‍ക്കപ്പുറം നമ്മെ കാത്തിരിക്കുന്ന അവസാന ഉറക്കത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍... നാഥന്‍ വിജയകരമായ ഉറക്കം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം .


പ്രതീക്ഷയോടൊപ്പം ഒരു കൂട്ടുകാരനായി കൂടിയതിനു നന്ദി അറിയിക്കുന്നു . നിങ്ങളുടെ വിലപ്പെട്ട വിലയിരുത്തലുകളും പ്രതീക്ഷിക്കുന്നു.

അറിഞ്ഹു എന്നത് അറിഞ്ഞു എന്നല്ലേ? അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.വായനയുടെ സുഖം നഷ്ടപ്പെടുത്തും.ഇനിയും എഴുതൂ..ആശംസകളോടെ...

മനസ്സിലാകുന്ന കവിത.
ഭാവുകങ്ങള്‍..

അര്‍ത്ഥവത്തായ കവിത
ഭാവുകങ്ങള്‍