March 16, 2011

ഒഴിവു കാലം

ഒഴിവു കാലം  
അങ്ങിനെ കാത്തിരുന്ന ആ ദിവസം വന്നെത്തി ..എല്ലാ ജോലിഭാരങ്ങള്‍ക്കും ഇനി വിട . കാത്തിരുന്ന പ്രവാസിയുടെ
വാര്‍ഷിക അവധി .എല്ലാ ഭാരവും പേറി എയര്‍  ഇന്ത്യ പറക്കുന്നു .. ഈ വര്‍ഷത്തെ എന്റെ അവധിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു...

കുഞ്ഞു മോള്‍  നാട് കാണാനുള്ള ഉത്സാഹത്തില്‍ ആയിരുന്നു .
. അവള്‍ക്കു  മൂന്നുമാസമുള്ളപ്പോള്‍ വന്നതാ .. ഇപ്പോള്‍ മൂന്നു വയസ്സായി ..പോകുമ്പോള്‍ തന്നെ മറ്റു രണ്ടുപേരും പറഞ്ഞിരുന്നു ഞങ്ങള്‍ക്ക് ഈ പ്രാവശ്യം പാടവും , നെല്ലും , കനാലും, പുഴയും കുളവും ഒക്കെ കാണണം .ഓടിച്ചാടി നടക്കണം..  എന്തെല്ലാം ആഗ്രഹങ്ങള്‍ .. അവര്‍ക്കിവിടെ അടച്ചിട്ട ഈ ജീവിതം വിരസമാണ്, അതവരുടെ മുഖത്ത് നോക്കിയാല്‍ തന്നെ അറിയാം..വീട്ടില്‍എത്തിയ ഉടനെ തന്നെ മക്കള്‍ മൂന്നുപേരും എന്നെവിട്ടു .. എന്തൊരു ആവശ്യത്തിനും ഞാന്‍ വേണ്ടിയിരുന്ന സ്ഥാനത്ത് അവര്‍ക്ക് വീടുകരെ മതി .. ആദ്യ രണ്ടു ദിവസങ്ങള്‍ വളെരെ പെട്ടെന്ന്‍ കടന്നുപോയി .. മൂന്നാം ദിവസം രാവിലെ തന്നെ മൂത്തവര്‍ രണ്ടുപേരും വന്നു ചോദിച്ചു .. ഉപ്പ പറഞ്ഞിരുന്നല്ലോ ഉപ്പ പണ്ട് കളിച്ചു നടന്നിരുന്ന സ്ഥലങ്ങള്‍ എല്ലാം കാട്ടിത്തരാം  എന്ന് .. ഓകെ .. നമുക്ക് ഇന്ന് "ചാലിപാടം" കാണാന്‍ പോകാം .. ചാലിയാര്‍ പുഴയില്‍ നിന്നും വര്‍ഷകാലത്ത്പുഴ നിറഞ്ഞു 
വലിയതോട്ടിലൂടെ ഈ പാടശേഖരങ്ങളിലെക്ക് വെള്ളം വന്നു
 നിറഞ്ഞത്‌ കൊണ്ടാവാം ഇതിനു ചാലിയാര്‍ പാടം എന്ന
പേരുവന്നത് .. 

ഒരുപാടു ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലം ..
മക്കളെക്കൂട്ടി നടക്കാന്‍ തുടങ്ങി  .. മുന്നോട്ടു നടക്കും തോറും  ഞാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ചരിക്കുകയായിരുന്നു .. കുളിച്ചു തിമര്തിരുന്ന"ആശാരി കുളം " എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞു പോയി . കാലം അധികം    പോറല്‍ എല്പിക്കാതെ  അതിപ്പോഴും അവിടെതന്നയുണ്ട്. ഞാനും , കരീമും , ശരീഫും , ബാബുവും , ഗംഗധരനുമെല്ലാം സ്കൂള്‍ വിട്ടുവന്നാല്‍ കുളിച്ചുല്ലസിച്ചിരുന്ന ആ കുളം എന്നെ ഒരുപാട് പിന്നോട്ട് കൊണ്ടുപോയി ... ... വരാല്ലും , മുശുവും , കോട്ടിയും, പരലും എല്ലാം ഉണ്ടായിരുന്ന ആ കുളം മക്കള്‍
കണ്കുളിര്‍ക്കെ കണ്ടപ്പോള്‍ ഹംനക്ക് ഒരു സംശയം .. "ഉപ്പച്ചി ചൂണ്ട ഇട്ടിരുന്നത് ഇവിടെയാണോ ?.. "പലപ്പോഴായി ഭക്ഷണം കഴിക്കാനും ,മരുന്ന് കുടിക്കാനുമായി കഥകള്‍ പറഞ്ഞു കൊടുത്തിരുന്നത്  അവള്‍ക്കു ഓര്മ വന്നതാവണം.
അതെ എന്നുപറയുമ്പോള്‍ എന്റെ മനസ്സില്‍ പനം പട്ടകൊണ്ട് ഉണ്ട്കിയ പറയുള്ള ചൂണ്ടലായിരുന്നു . പാട വരമ്പിലൂടെ നടക്കുമ്പോള്‍ മക്കള്‍ക്ക്‌ എല്ലാം പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. പണ്ടുകാലത്തെ കൊയ്തും , മെതിയും , മീന്‍പിടുത്തവും എല്ലാം . വലിയ മകള്‍ ഹിബ എല്ലാം കേട്ടു പാഠപുസ്തകത്തില്‍ അവള്‍ പഠിച്ചതുമായി  താരതമ്മ്യം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.. എല്ലാം കാട്ടികൊടുത്തു മടങ്ങുമ്പോള്‍ ഒക്കത്തിരിക്കുന്ന മൂന്നുവയസ്സുകാരി സന്തോഷത്താല്‍ ആര്‍ത്തുചിരിക്കുന്നുണ്ടായിരുന്നു, ഒന്നും മനസ്സിലായില്ലെങ്ങിലും  അവളുടെ ചിരിയില്‍നിന്നു ഞാന്‍ അറിഞ്ഞു പ്രകൃതിയുടെ സൌഹ്രതം അവള്‍ക്കു എത്ര  മാത്രം സന്തോഷം നല്‍കി എന്ന്

24 comments:

കണ്ടതില്‍ സന്തോഷം..വീണ്ടും കാണാം...

ചിത്രങ്ങള്‍ വല്ലാതെ കൊതിപ്പിക്കുന്നു ...

കഴിഞ്ഞ തവണയാണ് രണ്ടാമത്തെ മോള്‍ക്ക്‌ തൊട്ടാവാടിയുടെ തോട്ടാവാടല്‍ കാണിച്ചു കൊടുത്തത്. പ്രകൃതിയെ അറിയാന്‍ കഴിഞ്ഞാല്‍ അതൊരു വിദ്യാഭ്യാസത്തിനും നല്‍കാനാവാത്ത അറിവ് പ്രദാനം ചെയ്യുന്നു.

നാട് കാണാന്‍ കൊതി തോന്നുന്ന വരികള്‍!

പാവം കുട്ടികളെ കൂടി നിങ്ങളുടെ സ്വാര്‍ത്ഥതയുടെ പേരില്‍ ക്രൂഷിക്കുന്നു
അവരും നാളെ ഇതുപോലെ ഒരു ബാല്യ കാലം ഓര്‍ക്കുന്നതില്‍ നിങ്ങള്‍ വിലക്ക് നല്‍കി

നല്ല ഓര്‍മ്മകള്‍... എന്റെ നാട്ടിലുമുണ്ട് ഒരു ചാലിപ്പാടം...

നല്ല ചിത്രങ്ങള്‍ ....നല്ല നാടും

എല്ലാവര്ക്കും നന്ദി .. ഫോട്ടോകള്‍ക്ക് ഹഫീസിനോട് കടപ്പാട് (ഒറിജിനല്‍ ഫോട്ടോയാണ് )

ഫോട്ടോകളും നന്നായിരിക്കുന്നു ഒപ്പം അനുഭവവും. ഇക്ക നടന്ന സ്ഥലങ്ങൾ ഇപ്പോഴും ഉണ്ടല്ലൊ അതു തന്നെ ഭാഗ്യം. ഇവിടെ ഉണ്ടായിരുന്നു എന്നു പറയേണ്ടി വന്നില്ലല്ലോ..

ഗൃഹാതുര സ്മരണകള്‍... നമ്മുടെ നാടിന്‍റെ ഭംഗിയും, ബാല്യകാല സ്മരണകളും നന്നായി അവതരിപ്പിച്ചു. ഇതേപോലുള്ള ഓര്‍മ്മകള്‍ ഓരോ മലയാളിയും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാകും എന്ന് തീര്‍ച്ച.. ഓര്‍മ്മകള്‍ ചികഞ്ഞുപോകുമ്പോള്‍ നഷ്ടബോധം തോന്നുന്നു... ആശംസകള്‍ ജബ്ബാര്‍ ഭായ് :)

ഗൃഹാതുരത നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക്ഉണ്ടാവുണ്ണ്‍ നഷ്ടബോധവും കാണിച്ചു.
നാടിന്‍റെ സ്മരണകള്‍ ഭംഗിയായി അവതരിപ്പിച്ചതിന് ആശംസകള്‍.

നാട്ടോര്‍മ്മകള്‍ നെടുവീര്‍പ്പ് തന്നെയാണ് പ്രവാസിക്ക്.!!
നല്ലപടങ്ങള്‍കാട്ടി നന്നായിപറഞ്ഞു.:)

ഞാന്‍ സജില്‍ ആലപ്പുഴയില്‍ താമസം ഇപ്പോള്‍ സൗദി അറേബ്യ
ഓര്‍മ്മകള്‍ക്ക് മരണം ഇല്ല എന്ന് പറയുന്നത് സത്യം ആണ് പാടവും പുഴയും കുളവും എല്ലാം കാണുമ്പോള്‍ ഓടി അണയാന്‍ തൊന്നുന്നു സ്വന്തം നാട്ടില്‍ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് ഒരുപാടു നന്ദി

ജബ്ബാര്‍ ഭായ്, താങ്കള്‍ മക്കളെ കൈപിടിച്ച് നാട് കാണിച്ചപ്പോള്‍, എനിക്കും കൂടേണ്ടിവന്നു നിങ്ങളുടെ കൂട്ടത്തില്‍. പക്ഷെ എനിക്ക് നടക്കേണ്ടി വന്നത് എന്‍റെ നാട്ടിന്‍ പുറത്തുക്കൂടെ യായിരുന്നുവെന്ന് മാത്രം. ഒരു നിമിഷം ഞാന്‍ നീന്തല്‍ പഠിച്ച പുഴക്കടവും, ചൂണ്ടയിട്ട പുഴയുമെല്ലാം മനസ്സില്‍ ഓര്‍മ്മവന്നു.
അഭിനന്ദനങ്ങള്‍, ഈ ഓര്‍മ്മപ്പെടുതലുകള്‍ക്ക്.

ചെറുപ്പത്തിലെ എത്ര ഐറ്റംസുകൾ ഇല്ലാതായിരിക്കുന്നു എന്നോർക്കുമ്പോഴാണ് സങ്കടം. കഴിഞ്ഞ വെക്കേഷനിൽ തുമ്പ പൂവും ചെടിയും തിരഞ്ഞുനടന്നിട്ട് മകൾക്ക് കാണിച്ച് കൊടുക്കാൻ ഒന്ന് പോലും കിട്ടിയില്ല.

പോസ്റ്റൊരൂ നോസ്റ്റാൾജ്യ… :)

ജബ്ബാര്‍ക്കാ,
നല്ല പോസ്റ്റ്,നല്ല ചിത്രങ്ങള്‍!മൊത്തത്തില്‍ നല്ലൊരു ബ്ലോഗ്!
നമ്മുടെ നല്ല ചെയ്തികള്‍ പലര്‍ക്കും വട്ടായിത്തോന്നുന്ന ഇക്കാ
ലത്ത് ബ്ലോഗിന്റെ പേര് ഉചിതം തന്നെ. ഇക്കയുടെ ബ്ലോഗ്
പശ്ചാത്തലം-തിരയടങ്ങാത്ത കടല്‍-ഗംഭീരം!നമ്മുടെയൊക്കെ
മനസ്സല്ലേ അത്-പ്രത്യേകിച്ചും ഒരു പ്രവാസിയുടെ?

ചാലി പാടത്തു കളിയും കണ്ടു നിന്നത് ഇപ്പോയും മറകാരയിട്ടില്ല.
ചാലിയാറിന്റെ തീരത്തിന് വല്ലാത്ത ഒരു വശ്യത് ഉണ്ട്,ഒരിക്കല്‍ രാത്രി 2 മണിക്ക് കൂട്ടുകാരനോട് ഒന്നിച്ചു പുഴ വക്കത് ഇരുന്നതും ഒക്കെ ഓര്‍മയില്‍ ജീവിക്കുന്നു.പക്ഷെ ഇനി അവിടെ പോയി ഇരിക്കാന്‍ സാധികുമെന്നു തോന്നുന്നില്ല


സ്നേഹാശംസകള്‍

മനോഹരമായ വാക്കും ചിത്രവും

നന്നായിട്ടുണ്ട് ജബ്ബാര്‍ക്ക ....ഞാന്‍ നിങ്ങളുടെ കുട്ടികളെ പോലെ ആയിരുന്നു ....വളര്‍ന്നത്‌ അങ്ങ് മദീനയില്‍ .....എനിക്കും ഇത് പോലെ നാട് കാണണം .......

നന്നായി എഴുതി ....

ഫൈസു & ആരിഫ്‌ സര്‍ ..........നന്ദി ,ഇവിടെ വന്നതിനും നല്ല വാക്ക് തന്നതിനും .........

@ കുന്നെക്കാടന്‍ നന്ദി , താങ്കളുടെ ആഗ്രഹം നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ......

താങ്കളുടെ കൂടെ നടന്ന പോലെ. ചിലപ്പോ നമ്മള്‍ നമ്മളുടെ മക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും വിരസമാര്‍ന്ന ഈ ഫ്ലാറ്റ് ജീവിതം.

sugham tharunna ormmakal, nalla vivaranam...all the very best..