ഏതൊരാള്‍ക്കും തന്റെ പിതാവിനെക്കുറിച്ചോര്‍ക്കാന്‍
ഒത്തിരി ഓര്‍മ്മകള്‍ കാണും .
പ്രത്യേകിച്ചും പിതാവ് അവരോടോപ്പമില്ലതായാല്‍ ......
ചെറുപ്പകാലം തൊട്ടേ എനിക്ക് വലിയ
ഇഷ്ട്ടമായിരുന്നു പന്ത് കളിയോടും, ഷട്ടില്‍ കളിയോടും.
അന്നൊക്കെ വേനല്‍ കാലമാവാന്‍ കാത്തിരിക്കുകയാണ് പതിവ് ...
കൊയ്തു കഴിഞ്ഞ പാടങ്ങള്‍ ചെത്തി നിരത്തി ഉണ്ടാക്കുന്ന ഫുട്ബോള്‍ ഗ്രൌണ്ട് അന്നൊരു ഹരമായിരുന്നു .. വൈകിട്ട് സജീവമാവുന്ന കളിസ്ഥലങ്ങള്‍ ..
ഞായറാഴ്ച അവധി ദിവസം പോലും പത്തുമണി മുതല്‍ പാടങ്ങളില്‍ കളിക്കുമായിരുന്നു . അതും ശീല ചുറ്റിയ പന്തുകൊണ്ട് .. അന്നൊക്കെ ഫുട്ബോള്‍ ഒരപൂര്‍വ വസ്തുവായിരുന്നു .വലിയ റബ്ബര്‍ പന്ത് , അല്ലെങ്ങില്‍ കെട്ടിയുണ്ടാക്കിയ വലിയ കെട്ടുപന്ത് ..

ആയിടക്കു അങ്ങാടിയില്‍ വര്ഷം തോറും ഷട്ടില്‍ ടൂര്‍ണമെന്റും തുടങ്ങി .....വീട്ടില്‍ നിന്ന് കളിക്ക് ഇപ്പോഴും എതിര്‍പ്പായിരുന്നു, പാത്തും പതുങ്ങിയും ആയിരുന്നു പലപ്പോഴും കളിയ്ക്കാന്‍ പോയിരുന്നത്.. പിതാവ് പലപ്പോഴും ഉപദേശിക്കും .."കളിച്ചു നടക്കാതെ വല്ലതും പഠിച് നല്ല ഒരു ജോലി വാങ്ങാന്‍ നോക്ക് ..".. കൂലിപ്പണിക്കാരനായ ആ പിതാവിന്റെ മനസ്സില്‍ മകനെ നല്ലൊരു ജോലിക്കാരനാക്കാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു.
പത്താം ക്ലാസ്സിലെ പരീക്ഷക്ക് തൊട്ടു മുന്‍പാണ് എന്നാണ് എന്റെ ഓര്മ ... തൊട്ടടുത്ത ഗ്രാമമായ ത്രിക്കളയൂര്‍ അന്ന് നല്ല ഫുട് ബോള്‍ കളി നടക്കുന്ന സ്ഥലമാണ് ..എന്റെ മിക്ക കൂട്ടുകാരും അവിടെ കളിക്കുന്നവരായിരുന്നു ..മിക്ക ദിവസങ്ങളിലും ഞാനും പോകും കളിയ്ക്കാന്‍ ..അന്നൊരു ദിവസം കളിക്കുന്നതിനിടയില്‍ വീണു കൈ പൊട്ടി .. ഇടത്തെ കൈ പത്തിക്ക് താഴെ ഒടിഞ്ഞു.അന്നൊന്നും ഇന്നത്തെ പോലെ വാഹന സൌകര്യമില്ല .. എല്ലാവരും കൂടി മുക്കത്ത് എത്തിച്ചു .. എല്ലു ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ എല്ലാം വിശദമായി നോക്കി പറഞ്ഞു , എക്സ് റേ എടുക്കണം ..എല്ലിനു നല്ല പൊട്ടുണ്ട്.. എന്റെ കൂടെ പോന്നത് കരീം മാസ്റ്റര്‍ ആയിരുന്നു (ചേന്നമങ്ങല്ലോര്‍ ഹൈ സ്കൂള്‍ ) പിന്നെ എന്റെ അയല്‍ക്കാരന്‍ മജീദും .അങ്ങിനെ എക്സ് റേ ഒക്കെ എടുത്തു കൈ പ്ലസ്റെര്‍ ഇട്ടു ..സമയം 9 മണി . എന്റെ വേവലാതി വീട്ടില്‍ പിതാവ് അറിഞ്ഞാലുള്ള അവസ്ഥ ഓര്‍ത്തായിരുന്നു , അതോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വരന്‍ തുടങ്ങി .. കരീം മാസ്റ്റര്‍ എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു .. സാരമില്ല . നിന്നെ ഞാന്‍ വീട്ടില്‍ കൊണ്ടാക്കിയിട്ടെ പോകൂ.. വാപ്പയോടു ഞാന്‍ പറഞ്ഞോളാം…….
വീട്ടില്‍ എത്തിയപ്പോള്‍ എല്ലാവരും കോലായില്‍ തന്നെ ഉണ്ട്. എന്നെ കണ്ടപ്പോള്‍ വാപ്പക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു ..എന്റെ നേരെ വന്നു ചോദിച്ചു .." നിനക്കെന്താട ഇവിടെ കുറവ് ?" .കരീം മാസ്റ്റര്‍ ഒരുവിധം ബാപ്പയെ സമാധാനിപ്പിച്ചു ..
കുറച്ചു ദിവസങ്ങള്‍ ശാന്തം .. പരീക്ഷ അടുത്തതിനാല്‍ ഞാന്‍ വായനയില്‍ മുഴുകി.. ആഴ്ചയില്‍ ഒരിക്കല്‍ കൈ കാണിക്കാം പോകും .. രാവിലെ വാപ്പ എന്നും വന്നു ചോദിക്കും കൈക്ക് വേദന ഉണ്ടോ എന്ന് .. എന്റെ വേദനയെക്കള്‍ എന്നെ വേദനിപ്പിച്ചത് വാത്സല്ല്യ നിധിയായ പിതാവിന്റെ ആ ചോദ്യമായിരുന്നു ..ആയിടക്കാണ് അങ്ങാടിയില്‍ ഷട്ടില്‍ ടൂര്‍ണമന്റ് നടക്കുന്നത് .. ഞങ്ങളുടെ നാട്ടിലെ ആദ്യ "വ്യവസായ" സ്ഥാപനമായ കല പ്രിന്റെരെസ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം .. അങ്ങിനെ വൈകുന്നേരം അങ്ങാടി സജീവമായി .കൈ കെട്ട് അഴിച്ചില്ലെങ്ങിലും പാത്തും പതുങ്ങിയും ഞാനും കളി കാണാന്‍ പോകും .. ബാപ്പ ആ പരിസരതെവിടെയും ഇല്ല എന്ന് ഉറപ്പാക്കിയിട്ടാണ് പോക്ക് ..ഒന്നാം പാത മത്സരങ്ങള്‍ ഏകദേശം കഴിയാറായി .. എന്റെ പ്ലാസ്റ്റെര്‍ അഴിച്ചു .. ഡോക്ടര്‍ ഒരു ബന്റെജ് കെട്ടി പറഞ്ഞു ,, ഭാരമുള്ളത് ഒന്നും കുറച്ചു നാളേക്ക് എടുക്കരുത് ..
രണ്ടാം പാത മത്സരങ്ങള്‍ തുടങ്ങി …....തൊട്ടടുത്ത അയാള്‍ പ്രദേശത്തുള്ള എല്ലാ നല്ല ടീമുകളും ഉണ്ട് ..ഒരു ദിവസം രാവിലെ ഉണ്ട് പ്രിയ സുഹ്രത് പൂളക്കാണ്ടി നാസര്‍ വരുന്നു .. "എടാ ഇന്ന് നമ്മുടെ ടീമിന്റെ കളിയാ.. കളിക്കാം എന്ന് പറഞ്ഞിരുന്ന ബാബു ഇന്ന് വരില്ല .. നീ കളിക്കണം"! .. .
ഞാന്‍ അകെ സ്തംഭിച്ചു നിന്നു.. എന്താ പൂളെ... നീയി പറയുന്നത് ..എന്റെ കൈ ഇപ്പൊ കെട്ട് അഴിച്ചതെ ഉള്ളൂ . ബന്ടാജ് ഇപ്പോഴും ഉണ്ട് .. കൂടാതെ വാപ്പ കണ്ടാല്‍ ????
ഇതൊന്നും അവന്‍ കേട്ടില്ല ... അവന്‍ കളിയ്ക്കാന്‍ നിര്‍ബന്ദിച്ചു അങ്ങിനെ ഞാന്‍ കളിക്കാം എന്ന് ഏറ്റു..വൈകുന്നേരം ആകുന്തോരും നെഞ്ചിടിപ്പ്കൂടാന്‍ തുടങ്ങി ..ഒരുവശത്ത് നാട്ടിലെ സ്വന്തം ടീം .. കളിക്കുന്നത് ഞാനും ശംസുവും .. മറു വശത്ത് ഫാഷന്‍ സെന്റര് -മുക്കം ..( കളിക്കുന്നത് കുഞ്ഞനും , ഉസ്സന്‍ കുട്ടി സാറും (എം എ എം ഓ കോളേജ് പ്രിന്‍സിപ്പല്‍)…നിറഞ്ഞ കാണികളുടെ മുന്‍പില്‍ മല്സരം ആരംഭിച്ചു ..
എന്റെ മനസ്സിലെ പേടി മത്സരത്തെക്കാള്‍ ബാപ്പ വരുന്നതിലയിരുന്നു .. ഇടയ്ക്കിടയ്ക്ക് ഞാന്‍ ചുറ്റും നോക്കും .. ബാപ്പ എങ്ങാന്‍ ഉണ്ടോ ?
എതിര്‍ ടീം നല്ല ശക്തിമാന്‍മാര്‍ ..ആദ്യ സെറ്റ് അവര്‍ ഈസി ആയി നേടി ..രണ്ടാമത്തെ സെറ്റ് തുടങ്ങി .. കാണികളുടെ പിന്തുന്നയോടെ ഞങള്‍ മുന്നേറുകയാണ് ..
അപ്പോള്‍ ഞാന്‍ കണ്ടു തലയില്‍ ഒരു കെട്ടു വൈക്കൊലുമായി
വാപ്പ അങ്ങ് താഴെ നിന്ന് നടന്നു വരുന്നു ...
എന്റെ ശരീരത്തിലൂടെ കൊള്ളിയാന്‍ മിന്നി ..
ഇനി എന്തും സംഭവിക്കാം ...
കാണികള്‍ നിര്‍ത്താതെ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു ... ഇനിയവിടെ എന്തും നടക്കും ... ഞാന്‍ മനസ്സില്‍ കണ്ടു .. ബാപ്പ വരുന്നു . വൈക്കോല്‍ കെട്ട് താഴെ ഇടുന്നു .. ശീമക്കൊന്ന വടി എടുക്കുന്നു .. ഗ്രൗണ്ടില്‍ ഇറങ്ങി എന്നെ നോക്കി " എടാ അനക്ക് ഈ കിട്ടിയ പൊട്ടൊന്നും പോരെ ?? ഇനിയും
നീ കളിയ്ക്കാന്‍ ഇറങ്ങിയതാ ?!!!! "
?!!!! " .,….. ഈ ഒരു നിമിഷത്തേക്ക് കളിയിലെ ശ്രദ്ധ മുഴുവന്‍ പോയി .. കാണികള്‍ അമ്പരന്നു .. ഇവര്‍ക്കിതെന്ത് പറ്റി... ? ഞാന്‍ കളിയിലേക്ക് തിരിച്ചു വന്നു .. അപ്പോള്‍ ബാപ്പയെ കാണാനില്ല.
വാശിയേറിയ ആ സെറ്റ് ഞങ്ങള്‍ നേടി ..
അപ്പോഴും എന്റെ ചിന്ത ബാപ്പ എവിടെ പോയി എന്നായിരുന്നു ... ഏതായാലും ഇനി വരുന്നോടുത്തു വെച്ച് കാണാം .. മൂന്നാം സെറ്റ് തുടങ്ങി .. രണ്ടും കല്പിച്ചുള്ള പോരാട്ടം ... കാണികള്‍ ആര്‍ത്തു വിളിക്കുന്നു . സെറ്റ് തീരാന്‍ 2 പോയിന്റ് മാത്രം .. അപ്പോള്‍ ഞാന്‍ കണ്ടു .കാണികള്‍ക്കിടയിലൂടെ കളി ആസ്വതിക്കുന്ന എന്റെ ബാപ്പയെ.... വാശിയേറിയ ആ മത്സരത്തില്‍ ഞങ്ങള്‍ ജയിച്ചു .. കളി കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ബാപ്പയെ തിരഞ്ഞു , കണ്ടില്ല .. വൈക്കോല്‍ കെട്ടുമായി ബാപ്പ അപ്പോഴുക്കും പോയിരുന്നു .. അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഉമ്മ പറഞ്ഞു .. "കൈ പൊട്ടിയ നീ എന്ത്തിന വീണ്ടും കളിക്കാന്‍ പോയത് എന്ന് ബാപ്പ ചോദിച്ചിരുന്നു .. പക്ഷെ നീ കളി ജയിച്ചപ്പോള്‍ ബാപ്പക്ക് പെരുത്ത് സന്തോഷമായി പോലും ..."
എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ആദ്യത്തെ അനുമോദനം
ആയിരുന്നു അത് ... പിന്നങ്ങോട്ട് പിതാവിന്റെ മരണം വരെ
ആ നിശ്ശബ്ത സ്നേഹം അനുഭവിച്ചറിയുക ആയിരുന്നു ..
... ഇന്നിപ്പോള്‍ 22 വര്ഷം പിന്നിട്ടിരിക്കുന്നു ....ഇപ്പോള്‍ സ്വന്തം മക്കളെ വാരിപ്പുണര്‍ന്നു അവരുടെ വലിയുപ്പയുടെ കഥകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം അനുഭവപ്പെടുന്നു , കാരണം എനിക്ക് വേണ്ടി കഷട്ട്പെട്ട എന്റെ പിതാവ് എന്റെ ഈ ഉയര്‍ച്ച കാണാന്‍ നില്‍ക്കാതെ നേരത്തെ പോയല്ലോ എന്നോര്‍ത് .............. എന്നാലും വാത്സല്യ നിധിയായ ആ പിതാവിനെ ഓര്‍ക്കാതെ പോയ ഒരു ദിവസവും ഇല്ല എന്ന് തന്നെ പറയാം ...............
43 comments:
മക്കളെ വാരിപ്പുണര്‍ന്നു അവരുടെ വലിയുപ്പയുടെ കഥകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം അനുഭവപ്പെടുന്നു , കാരണം എനിക്ക് വേണ്ടി കഷട്ട്പെട്ട എന്റെ പിതാവ് എന്റെ ഈ ഉയര്‍ച്ച കാണാന്‍ നില്‍ക്കാതെ നേരത്തെ പോയല്ലോ എന്നോര്‍ത് .............. എന്നാലും വാത്സല്യ നിധിയായ ആ പിതാവിനെ ഓര്‍ക്കാതെ പോയ ഒരു ദിവസവും ഇല്ല എന്ന് തന്നെ പറയാം ...............
നിങ്ങളുടെ ഈ വരികള്‍ എന്നെ വല്ലാതെ
ആകര്‍ഷിച്ചു - കൂട്ടത്തില്‍ നൊമ്പരവും
കളിയും, ചിരിയും, സ്നേഹവും, നൊമ്പരവും എല്ലാം ചേർന്നപ്പൊൾ മനസ്സിൽ തട്ടുന്ന ഒന്നായി ജബ്ബാർക്ക ഈ നോട്ട്. കളിസ്ഥലം വീണ്ടും എന്നെ എന്റെ നാട്ടിലേക്കു കൊണ്ടുപോയി ആ നാലുമണി സമയത്തേക്കു.. ആശംസകൾ ഇക്കാ
ഓര്‍മ്മകള്‍..!
ഓര്‍ക്കുന്തോറും വളര്‍ന്ന്കൊണ്ടിരിക്കും...
ഒരുപാട് ഓര്‍മ്മിപ്പിച്ചു ഈപോസ്റ്റും....
ഇഷ്ടമായി.
jabbar bai,,,,,,,,, nanariyunna nalla sahodaran, nalla sangadakan, nalla adyakshan, pakshe ippol nanariyunnu ningalile nalla makane, nalla pitavine,,,,, keep it up..... thanks......... ariyathe kannu nanachathinu.....
ജബ്ബാർക്കാ.... ഒരിക്കലും നികത്താനാവാത്ത വിടവുകൾ!
ചില വേർപ്പിരിയലുകൾ ജീവിതാന്ത്യം വരെ നമ്മിൽ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും......
എല്ലാ നന്മകളും നേരുന്നു
അനുഭവം ശരിക്കും അനുഭവിപ്പിച്ചു.
ഉപ്പ എന്നാല്‍ എനിക്ക് മറ്റൊരാളാണ്. എഴുതിയിട്ടുണ്ട്. പ്രസിദ്ധപ്പെടുത്തിയിട്ടില്ല..
ഉമ്മ സ്വര്‍ഗത്തിലായിരിക്കും എന്ന എന്റെ കുറിപ്പില്‍ ഉപ്പ വരുന്നുണ്ട്.
അക്ഷരങ്ങള്‍ എന്താണ് പല വലുപ്പത്തില്‍? ഏക രൂപം വരുത്തണം. വായനക്കാരെ അടുപ്പിക്കാന്‍ അതൊക്കെ ശ്രദ്ധിക്കണം .
ആശംസകളോടെ
മറവികള്‍ ഒരു തരത്തില്‍ അനുഗ്രഹമാണ്...മറക്കുമായിരുന്നില്ലെന്കില്‍ ഈ ലോകം നന്നായേനെ എന്തേ..നന്നായി പറഞ്ഞു ..ചില ഓര്‍മ്മകള്‍ മനസ്സിനുള്ളില്‍ എന്നും ഒരു വിങ്ങലായി ഉണ്ടാകും അല്ലെ ..
നന്നായിട്ടുണ്ട് ....ആശംസകള്‍
എന്‍റെ ബ്ലോഗില്‍ വന്നു എനിക്കിവിടെ വരാന്‍ അവസരം ഒരുക്കിത്തന്നതിനുള്ള സന്തോഷം ആദ്യം തന്നെ അറിയിക്കുന്നു.
പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോഴെക്കും കണ്ണുകള്‍ നിറഞ്ഞിരുന്നു.മനസ്സില്‍ തട്ടിയ അനുഭവം വളരെ നന്നായി പറഞ്ഞിരിക്കുന്നു,
ബ്ലോഗ് മൊത്തം ഒന്ന് ചുറ്റിക്കണ്ടുള്ള വരവാണ്.
കൊള്ളാം,പോസ്റ്റുകളൊക്കെ ഇഷ്ട്ടപ്പെട്ടു.
എങ്കിലും എന്‍റെ ശ്രദ്ധയില്‍ പെട്ട ഒരുകാര്യം ഞാന്‍ പറയുകയാണ്.
താങ്കള്‍ വിരുന്നു വരുന്നവരെ ഗൌനിക്കുന്നില്ല!!?
മനസ്സിലായില്ല ല്ലേ..
അഭിപ്രായം പറയുന്നവരെ മൈന്‍ഡ് ചെയ്യുന്നില്ലാന്നു.
ഒരു നന്ദി വാക്കൊക്കെ ആകാം മാഷേ..
എന്നാലല്ലേ വന്നവര്‍ക്ക് പിന്നെയും വരാന്‍ തോന്നൂ..
എന്‍റെയൊരു അഭിപ്രായമാണേ...
: )
@WARDAH, JEFU, ISHAQ,SALAM , KUNHI, AACHARYAN, MOIDEEN KM, എല്ലാവര്ക്കും നന്ദി , ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ...
@ഉസ്മാന്‍ക... വളരെ സന്തോഷം .. ഇവിടെ വന്നതിനു .. അഭിപ്രായം അതിന്‍റെ പ്രാധാന്യത്തോടെ കാണുന്നു ..ഇനി ശ്രദ്ധിക്കാം ...
@EX-PRAVASINI .. ഇവിടെ വന്നതിനു നന്ദി...അതിലേറെ സന്തോഷം വിലപ്പെട്ട ഒരു നിര്‍ദേശം തന്നതിന് ....
തുടക്കകാരനല്ലേ ... ഇനി ശ്രദ്ധിക്കാം .....
അഭിപ്രായം അതിന്‍റെ പ്രാധാന്യത്തോടെ കാണുന്നു
നന്നായി എഴുതി. ബാഡ്‌മിന്ടന്‍ കളിയോട് ചെറുപ്പം മുതലേ താത്പര്യം ഉള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് നന്നായി ആസ്വദിച്ചു.
@ Thanks Basheer ka ..
പലതും മനസ്സില്‍ നൊമ്പരമായി അവശേഷിക്കും...... എന്നാലും മക്കളോട് ഇനിയും വല്യുപ്പയുടെ കഥകള്‍ പറയുക... എന്റെ നാട്ടുകാരന്റെ നാട്ടിലെ അറിയാകഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു....
വിദേശത്തുള്ളവര്‍ മനപ്പൂര്‍വമോ അല്ലാതെയോ മാതാപിതാക്കളെ അവഗണിക്കുകയും മറക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ഇതെഴുതിയ താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു....
"കാരുണ്യത്തോടുകൂടി എളിമയുടെ ചിറകു നീ അവര്‍ക്കിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക .എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവരിരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണേ എന്ന് നീ പറയുകയും ചെയ്യുക " (വിശുദ്ധ ഖുറാന്‍ 17:24)
@ നന്ദി സൈഫു ...തമ്മില്‍ കാണാനും കൂടുതല്‍ അറിയാനും നാഥന്‍ കനിയട്ടെ ..
@Saif Arash : നന്ദി .. വന്നതിനും ഈ കുറിപ്പെഴുതിയതിനും
: )
ഇതിലേക്ക് വോളിബോള്‍ കൂടി കൂട്ടിയാല്‍ ബാക്കിയെല്ലാം എന്റെ കൂടി അനുഭവമാണ്...ഗള്ഫിലേക്ക് വരുന്നതിന്റെ തലേ ആഴ്ച വരെ ഫുട്ബോള്‍ കളിച്ച കാലിന്റെ ഉളുക്കുമായാണ് പോന്നത്. കഴിഞ്ഞ തവണ നാട്ടില്‍ പോയി വോളിബോള്‍ കളിച്ചു കൈ പണിയായി...
മരിക്കാത്ത ഓര്മ്മ്കള്‍...
@ ikkarappadiyan : Thanks Saleemka
ബാപ്പയെ കുറിച്ചുള്ള ഓർമ്മ കുറിപ്പ് ;)
സ്പോർട്സ്മാൻ സ്പിരിറ്റ് ഇഷ്ടപെട്ടു. പ്രത്യേകിച്ച് ബാഡ്മിന്റൺ.. ഞാൻ നാട് വിട്ടതിന് ശേഷവും കുറച്ചുകാലം ഷട്ടിൽ കളിച്ചിരുന്നു. ജുബൈലിൽ നിന്നും ട്രോഫിയും നേടിയിട്ടുണ്ട്. പിന്നീട് കോർട്ട് നഷ്ടമായതോടെ നിന്നു.
പ്രവാസ ജീവിതത്തിൽ ശാരീരികവും മാനസികവുമായ വലിയ നഷ്ടമാണ് സ്പോർട്സ്.
വളരെ നല്ല പോസ്റ്റ് .....
മക്കളെ വാരിപ്പുണര്‍ന്നു അവരുടെ വലിയുപ്പയുടെ കഥകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം അനുഭവപ്പെടുന്നു , കാരണം എനിക്ക് വേണ്ടി കഷട്ട്പെട്ട എന്റെ പിതാവ് എന്റെ ഈ ഉയര്‍ച്ച കാണാന്‍ നില്‍ക്കാതെ നേരത്തെ പോയല്ലോ എന്നോര്‍ത് .............. എന്നാലും വാത്സല്യ നിധിയായ ആ പിതാവിനെ ഓര്‍ക്കാതെ പോയ ഒരു ദിവസവും ഇല്ല എന്ന് തന്നെ പറയാം ...............
സ്നേഹാശംസകള്‍
ormmakal undayirikkanam, valare nannayittundu.... aashamsakal..........
@ബെന്ചാലി ---------- നന്ദി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ..
@നൌഷു .. നന്ദി ...........
@ kunnekkaden ------- many thanks
@ Jayaraj ---------- many thanks
വായിച്ചു ... താങ്കളുടെ അനുഭവം ... അന്നു പിന്നിട്ട വഴികൾ ഇന്നോർത്തെടുക്കുംബോൾ സ്നേഹത്തിന്റെ സുഖവും വിരഹത്തിന്റെ ദുഖവും ചാലിച്ചിരിക്കുന്നു ... പിതാവ് (സ്നേഹം വാനോളം നെഞ്ചകത്തു ഒളിപ്പിച്ചു നിർത്തുന്ന കൈത്താങ്ങ്) എനിക്കും ഒരു ഓർമ്മയാണു ... താങ്കളുടെ വരികളിൽ ഞാൻ ബാപ്പയുടെ സ്വഭാവം മനസ്സിൽ കണ്ടു. അടക്കി പിടിച്ച സ്നേഹം നാം അറിയാതെ നമുക്ക് നൽകി ; വേർപിരിയുംബോൾ മാത്രം നാം അതു തിരിച്ചറിയുന്നു ..
നമ്മുടെ മാതാ പിതാക്കളെ നാഥൻ സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ (ആമീൻ )
ജബ്ബാര്‍ ഭായ് പോസ്റ്റ് വായിച്ചു.. മനോഹരം ആയിട്ടുണ്ട്. നാടിനെ കുറിച്ചുള്ള ഗൃഹാതുര സ്മരണകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന താങ്കളുടെ പഴയ ഓര്‍മകളുടെ അയവിറക്കല്‍ ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു.. പിതാവിനെ കുറിച്ചുള്ള താങ്കളുടെ വാക്കുകളില്‍ നിങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തിന്റെ തീവ്രത അനുഭവിച്ചറിയാന്‍ ആയി...
@ SAMEER AND @ SREE ...... THANKS
കുട്ടിക്കാല അനുഭവങ്ങള്‍ വായിച്ചു. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
അറിയാതെ കണ്ണ് നിറഞ്ഞു പോയി....
പൂര്‍ണ്ണതയുള്ള എഴുത്ത്... ഇതിലെല്ലാമുണ്ട്... ഓര്‍മ്മയും, നൊസ്റ്റാള്‍ജിയും, സ്നേഹവും, നൊമ്പരവും എല്ലാം... രസകരമായി വായിച്ചു. ഈ മകന്റെ ഉപ്പയെ ഇഷ്ടപ്പെട്ടു... അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു... ആശംസകള്‍
സ്നേഹനിധിയായ ബാപ്പയുടെ കഥ മനസ്സിൽ തട്ടുന്നതായി.... ബപ്പക്ക് ദൈവം എല്ലാ നന്മയും വരുത്തട്ടെ.....
എല്ലാ ആശംസകളൂം
അസീസ് ക , നൌഷാദ്,ഷബീര്‍ , നസീഫ് എല്ലാവര്‍ക്കും നന്ദി .................... \
ആദ്യം എന്റെ ഫോളോ ചെയ്തതിന് നന്ദി.ആ വഴിയാണ് ഞാന്‍ ഇവിടെത്തിയതും.
മൊത്തം ഒന്നോടിച്ചു നോക്കി.
അതില്‍ ഓര്‍മകള്‍ നിറഞ്ഞ ഇത് നന്നാവും എന്ന് കരുതി ആദ്യ വായന ഇത് തന്നെയാക്കി.
നിരാശപ്പെടുത്തിയില്ല, വയലുകളും, കളികളും നിറഞ്ഞ ചെറുപ്പ കാലം മനസില്‍ നല്ലൊരു ചിത്രം തന്നു. ഇത്തരം നല്ല ഓര്‍മകള്‍ ഇനിയും വരട്ടെ.
ഉപ്പയുടെ ഓര്‍മകള്‍ മനസില്‍ നൊമ്പരമുണ്ടാക്കി.
നല്ലൊരു പോസ്റ്റ്. നല്ല വായന തണത്തില്‍ പ്രത്യേക നന്ദി അറിയിക്കുന്നു.
ഇനിയും വരാം.
@ sulfi : thanks
ഹൌ..ഓർമകളുടെ കടലിരമ്പം..നല്ല ഒഴുക്കുള്ള ശൈലി..
എനിക്കിതങ്ങ് സത്യത്തിൽ പെരുത്തിഷ്ടമായി..അഭിനന്ദനങ്ങൾ
ഞാനും കൂടെ കൂടി..
നമ്മളൊക്കെ തുല്യദുഖിതര്‍.... താങ്കളുടെ പോസ്റ്റ് വായിക്കുമ്പോള്‍ മനസുനിറയെ അച്ഛനായിരുന്നു.
ഇത് വായിച്ചപ്പോള്‍ പലതും ഓര്‍ത്തു........
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
ജബ്ബാര്‍ ബായി എന്റെ വാപ്പയും ഇതുപോലെ ആയിരുന്നു എല്ലാം ഓര്‍മ്മകള്‍
ജബ്ബര്‍ക്കന്റെ അനുഭവങ്ങള്‍ ------------------
ഓര്‍മ്മിക്കാന്‍ നാല്ലോരോര്മകള്‍...
ജീവിക്കാന്‍ നാല്ലോരോര്മകള്‍....
മക്കളോട് പറയാന്‍ നാല്ലോരോര്മകള്‍...
മക്കള്‍ക്കും പറയാന്‍ നാല്ലോരോര്മകള്‍..
ഓർമ്മകളിൽ ചിലത് നീറ്റും നമ്മളെ ... സ്നേഹത്തിൽ.... ആ നോവിനുമില്ലേ സൌന്ദര്യം?ആശംസകൾ
Post a Comment