March 12, 2011

ഒന്നുമുതല്‍ പൂജ്യം വരെ

ഒന്നുമുതല്‍ പൂജ്യം വരെ
=====================

ഒന്നൊന്നിനോട് ചോദിച്ചു ..
നീ രണ്ടിനെ ക്കണ്ടോ ? !
മൂന്നാമനപ്പോള്‍ ചൊല്ലി ,
നാലുനാള്‍ മുന്‍പെ കണ്ടതാ ഞാന്‍ .
അഞ്ചാമനപ്പോള്‍ ചിരിച്ചു മൊഴിഞ്ഞു;
ആറിന്‍ കരയിലൂടെ എഴാകാശവും നോക്കി
എട്ടുമണി നേരത്ത്..
ഒമ്പതാളുകള്‍ കാണെ;
പൂജ്യനായി നടന്നു നീണ്ടി..
എവിടെയോ പോയി മറഞ്ഞതാ ...!!

13 comments:

ഒരു നൂറ് വരെ ആകാമായിരുന്നു ;)

നന്നായിട്ടുണ്ട്

ഹഹഹ പത്തുവരെ മാത്രമാ ഇയാള്‍ക്ക് എന്നാന്‍ അറിയുക ഒള്ളൂ അല്ലെ

ആദ്യമേ തന്നെ മധുരമായ വാക്കുകളില്‍
എന്റെ ചിത്രം കോറിയിട്ട
ആ സൗമനസ്യത്തിനു ഒരായിരം നന്ദി പറയട്ടെ...!

ഒപ്പം കൂടുതല്‍ എഴുതുവാനും ബൂലോകത്ത്
സജീവമാകാനും കഴിയട്ടെ എന്നാശംസിക്കുന്നു.

നമ്മുടെ ഗ്രൂപ്പിലെ താങ്കളുടെ പോസ്റ്റുകളുടേയും
കംമന്റുകളുടെയും ശൈലിയും ഭാഷയുമൊക്കെ നല്ല
കൈത്തഴക്കവും ഭാഷാപ്രാവീണ്യവുമൊക്കെ കാണിക്കുന്നുണ്ട്..

അത് കൈമോശം വരുത്തരുത്..
ധാരാളം നന്നായി എഴുതുവാന്‍
നാഥന്‍ അനുഗ്രഹിക്കട്ടെ!

Ameen!

(1)ടൈറ്റില്‍ ടെക്സ്റ്റ് ബോള്‍ഡ് ഫോണ്ട് ആക്കാം
പക്ഷേ മാറ്റര്‍ ബോള്‍ഡ് ആക്കിയാല്‍ പാരായണ ക്ഷമത കുറയും.

(2) വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളയുക.
കാരണം കമന്റ് പറയാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാവും.
ശ്രദ്ധിക്കുമല്ലോ!

sirajka, juvairiya, jubi, ayoppavam,noufal -- thanks
@naoushadka- will take care . thanks for advise and keep in touch ,, thanks

പൂജ്യം ആകാതെ പൂജ്യന്‍ ആകുക....
ഒന്നോര്‍ത്താല്‍ “പൂജ്യം” വെറും പൂജ്യം ....
പക്ഷെ .... പൂജ്യത്തിന്റെ വിലയോ .....??
100000000000000000 ആശംസകള്‍ ...........

വേര്‍ഡ് വെരിഫിക്കേഷന്‍ ... പാരയാണു....

nannayittundu. ie kochumanushyante ullil oru kala hrdayam kudikollunnu ennarinchathil very happy. Wish u all the best Jabbarka.....

നന്നായിട്ടുണ്ട്.....

മുമ്പൊക്കെ സംപൂജ്യന്മാര്‍ ഉണ്ടായിരുന്നു
ഇപ്പോള്‍ വട്ടപൂജ്യന്മാരെ ഉള്ളൂ
ആ ... ശം... സ... ക....ള്‍

എന്നെ കണ്ടത് ഇങ്ങനെ എല്ലാവരോടും വിളിച്ചു പറയണമോ ചങ്ങാതീ..?
നാളെയും നമ്മള്‍ കാനെണ്ടാതല്ലേ തമ്മില്‍?