Thursday, November 24, 2011
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
ഒന്നായി
ഇനിയെപ്പോ ഒന്നുക്കൂടി
എന്നവള്‍ ചോദിച്ചപ്പോള്‍
ഒന്നായാല്‍ ഒന്നാകാം
എന്നവന്‍ മൊഴിഞ്ഞെങ്കിലും
ഒന്നാകാന്‍ കഴിയാതെ
ഒന്നായ കാലത്തെ
ഓര്‍ത്തവര്‍
കാലം കഴിച്ചു !
അപ്പോഴും തുറന്നു വെച്ച
സ്ക്രീനില്‍ അവര്‍ മുടങ്ങാതെ
മാതൃകാ കുടുംബം
പരിപാടി കാണാറുണ്ടായിരുന്നു !

42 comments:
വട്ടു കൂടിയോ?? നാം ഒന്ന് നമുക്കൊന്നും വേണ്ട..:)
മാതൃകാ കുടുംബം പരിപാടി കണ്ടോണ്ടിരുന്നാല്‍ രണ്ടാമതൊന്നു പ്രാവര്‍ത്തികമാകില്ല. ആയതു കൊണ്ട് ആ ടി വി ഓഫ് ചെയ്തേക്കൂ ....
അപ്പോഴും തുറന്നു വെച്ച
സ്ക്രീനില്‍ അവര്‍ മുടങ്ങാതെ
മാതൃകാ കുടുംബം
പരിപാടി കാണാറുണ്ടായിരുന്നു !
ഇതിപ്പോ കുഞ്ഞുണ്ണിമാഷിന്‍റെ കവിതപോലുണ്ടല്ലോ..
ആയീ ടായീ ..മിട്ടായി...
വട്ടം തിരിപ്പിക്കുന്ന കവിത.
നന്നായി.ആശംസകള്‍..
ഒന്നെങ്കിലും ആയല്ലോഎന്ന് നിനച്ചു മാതൃകയാവുക അത്ര തന്നെ ...............
അപ്പോഴും തുറന്നു വെച്ച
സ്ക്രീനില്‍ അവര്‍ മുടങ്ങാതെ
മാതൃകാ കുടുംബം
പരിപാടി കാണാറുണ്ടായിരുന്നു !
നന്നായാല്‍ ഒന്നാകാം...
ഒന്നായാല്‍ നന്നായി...
എഴുതും നന്നായി...
ഒന്നാവുക, ഒന്നുമാവാതിരിക്കരുത്..!!
ഒരു പ്രവാസ അകല്‍ച്ചയുടെ നൊമ്പരമുണ്ടോ ,കവിതയില്‍ ?എല്ലാം ശരിയായിക്കൊള്ളും.ആശംസകള്‍ !
വട്ടന്‍ ചിന്തകള്‍ നന്നായി കേട്ടോ ....ഇനിയും വട്ടത്ത രം എഴുതണം ..ചാച്ചുവും ഇങ്ങിനെയാ ..ഇങ്ങിനെ ഓരോന് എഴുതും ഒരിക്കെ ഞാന്‍ ചോദിച്ചു എങ്ങിനാ ഇതൊക്കെ എഴുതുന്നെ എന്ന് തലയ്ക്കു ഒരടി ..:) പിന്നെ ഞാന്‍ ചോദിചില്ലാ ട്ടോ ....:)
നല്ല ഒന്നിന്റെ കവിത ..ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍ പീലി
ഒരു വട്ടുണ്ണി മാഷാവോ? മാഷേ
ഒരു വിരഹം മണക്കുന്നു. ........പക്ഷെ കവിത നന്നായി.....
വട്ടു കവിത കൊള്ളാം...
നന്നായി !
കൂടുതല്‍ തവണ വായിച്ചു ട്ടൊ..അപ്പഴാ കാര്യം പിടി കിട്ടിയത്...എന്താ ഇപ്പൊ പറയാ...ആശംസകള്‍ ട്ടൊ..!
കുഞ്ഞു വരികളില്‍ കൊണ്ടു വരുന്ന വലിയ ആശയ രീതി വളരെ ഇഷ്ടാണ്‍..ഇതും ഇഷ്ടായി...!
ഒന്നാവാന്‍ കഴിയുന്ന കാലത്ത്
ഒന്നാവാന്‍ കഴിയാതിരുന്നവര്‍ക്കായി സമര്‍പ്പണം...
വായിക്കുംന്തോറും ആശയങ്ങളേറിവരുന്ന വരികള്‍... കുഞ്ഞുണ്ണിമാഷേ ഓര്‍മ്മിപ്പിച്ചു.. വളരെ നന്നായി.
ഒരുപാട് അര്‍ത്ഥതലങ്ങളിലൂടെ ഒഴുകിപ്പരക്കുന്ന വരികള്‍ .
അപ്പോഴും മാതൃകാ കുടുമ്പം ആയില്ല അല്ലെ?...ഒരിക്കലും ഒരേ പോലെ വേറൊന്നു നടക്കില്ല കേട്ടാ
നന്നായിരിക്കുന്നു കുഞ്ഞൻ വരികൾ..
ഒരു വിരഹത്തിന്റെ വേദനയാണെനിക്ക് വായിക്കാനായത് ഒരു പ്രവാസിയായതിനാലാവാം
ഒന്നാകാന്‍ കഴിയാതെ
ഒന്നായ കാലത്തെ
ഓര്‍ത്തവര്‍
കാലം കഴിച്ചു
കവിതയുടെ ഹൃദയം ഇവിടാണല്ലേ...? രണ്ടുപ്രാവശ്യം വായിക്കേണ്ടിവന്നു മനസ്സിലാക്കാന്‍
അപ്പോഴും തുറന്നു വെച്ച
സ്ക്രീനില്‍ അവര്‍ മുടങ്ങാതെ
മാതൃകാ കുടുംബം
പരിപാടി കാണാറുണ്ടായിരുന്നു !
ETHU CHEYYAN?
AASAMSAKAL
ഇത്തിരി വരികളില്‍ ഒത്തിരി കാര്യം... ഒന്നുക്കൂടി,മൊഴിഞ്ഞെങ്ങിലും ഇവയില്‍ അക്ഷര പിശാച് ഉള്ളത് പോലെ .....ആശംസകള്‍ ...
ഒന്നാണ് നന്നെന്നാണ്... അതുകൊണ്ട് ഒന്നുക്കൂടി വേണ്ടാ :) പക്ഷെ ഒന്നാകാന്‍ കഴിയാത്തത് സങ്കടം തന്നെ!
കുട്ടിക്കവിത കൊള്ളാല്ലോ... :)
ഹൊ ഒന്നില്ലെങ്കിലും നമുക്കൊന്നാകാം
ഇതേതായാലും "നന്നായി "
-----------------
കുഞ്ഞു വരികള്‍ക്കിടയില്‍ കൂടുതല്‍ കാര്യങ്ങള്‍ !!
അപ്പോഴും തുറന്നു വെച്ച സ്ക്രീനില്‍ അവര്‍ മുടങ്ങാതെ മാതൃകാ കുടുംബം പരിപാടി കാണാറുണ്ടായിരുന്നു...(വല്ല സീരിയലും കാണാഞ്ഞത് നന്നായി!! പിന്നെ ഒരുകാലത്തും ഒന്നാകില്ലായിരുന്നു !!)
കുട്ടിക്കവിത കൊള്ളാല്ലോ... :)
വൈകി വായിച്ചെങ്കിലും നല്ലത് ആണെന്ന് പറയാതെ പോകാന്‍ കഴിയുന്നില്ല
നന്നായി രസിച്ചു.
ഇതു വട്ടല്ലല്ലോ. നല്ല ഒന്നാന്തരം കവിത. അപ്പൊ ഇതൊക്കെ കയ്യിലുണ്ടല്ലെ.
എന്റമ്മോ...!
ഒന്നിന് ഇത്ര വലിയ അര്‍ത്ഥമുണ്ടായിരുന്നോ ...
ഒന്നിന്‍റെ പിന്നാമ്പുറം കിട്ടിയത് രണ്ടു മൂന്നു തവണ വായിച്ചപ്പോ...
ഒന്നായിട്ടും ഒന്നുമകാത്തവര്‍... ഇവരെ കൂടി ഉള്‍പെടുത്താമായിരുന്നു..
നല്ല ആശയം...
എന്റമ്മോ...!
ഒന്നിന് ഇത്ര വലിയ അര്‍ത്ഥമുണ്ടായിരുന്നോ ...
ഒന്നിന്‍റെ പിന്നാമ്പുറം കിട്ടിയത് രണ്ടു മൂന്നു തവണ വായിച്ചപ്പോ...
ഒന്നായിട്ടും ഒന്നുമകാത്തവര്‍... ഇവരെ കൂടി ഉള്‍പെടുത്താമായിരുന്നു..
നല്ല ആശയം...
ഇമ്മിണി ബല്യ ഒന്നാണല്ലോ...നന്നായി..കവിതയായും മിനിക്കഥയായും കൂട്ടാം
ഒന്നായാല്‍ പിന്നെ
ഒന്നൂടെയൊക്കെ
ആയിക്കൂടെ, ഒന്ന്?
കുഞ്ഞൻ കവിത ഇഷ്ടായി ട്ടോ ...
അപ്പോ ഒന്നും ഉണ്ടായിരുന്നില്ലേനോ?
മാതൃകാ കുടുംബം കാണുന്നതാണ് പശ്നം
ഒന്നായാല്‍ ഒന്ന് കൂടി ആകാം എന്ന് തന്നെയാണ് എന്റെയും തീരുമാനം. പക്ഷെ നടക്കുമോ? ഈ എഴുത്ത് ഒരല്പം ടെക്നിക്ക് ഉപയോഗിച്ച് എഴുതിയ പോലുണ്ട്. എന്‍റെ മനസ്സ് വായിച്ച പോലെ.
കുഞ്ഞുണ്ണിമാഷടെ ഒരു സ്റ്റൈലാ ട്ടോ. അടിപൊളി. ഇത് സർക്കാർ കണ്ടാ ങ്ങളെ കുടുംബാസൂത്രണത്തിന്റെ പ്രചാരകനാക്കും.ഉറപ്പാ.
gooood!!
കാണുന്നതൊന്നും.. പ്രവര്തിക്കുന്നതോന്നും .. അതാണല്ലോ ഇക്കാ ഇപ്പോഴത്തെ ഫാഷന്‍ ...........
കാംബുല്ലൊരു വട്ട് ..
കുട്ടിക്കവിത കൊള്ളാം .....
ആശംസകള്‍ .....
Post a Comment