January 16, 2013

പൊറാട്ട ഇന്‍ ഹാര്‍ബര്‍ സിറ്റി !!!

പൊറാട്ട  ഇന്‍ ഹാര്‍ബര്‍ സിറ്റി  !!!
==========================

രണ്ടായിരത്തി ഏഴു ഏപ്രില്‍ ഇരുപത്തി രണ്ടിലെ  മനോഹരമായ ഒരു സായാഹ്നം .സ്ഥലം ഹോങ് കോങ് നഗരത്തിലെ ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാള്‍. ഏപ്രില്‍ പത്തിനഞ്ചിനു ഗുവങ്ങ്സുവില് നിന്ന് തുടങ്ങി, യിവു , ഷന്കായി വഴി   തിരക്ക് പിടിച്ച പര്‍ച്ചേസ് മഹാമഹത്തിന്റെ കൊട്ടിക്കലാശം . കൂടെ ഈജിപ്ത് കാരന്‍ താരിക്ക്‌ മഹമൂദ്‌ , ഹോങ് കോങ് ബയിംഗ് ഓഫീസിലെ  കാരെന്‍ പിന്നെ ബോസും.  നാലു മണിക്ക് ഹോങ് കോങ് കണ്‍വെന്‍ഷന്‍  സെന്ററില്‍ നിന്ന് അവസാനത്തെ കോണ്ട്രാക്റ്റ് സൈന്‍ ചെയ്തു  കഴിഞ്ഞു നേരെ വിട്ടതാണ് ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാളിലേക്ക്. മനോഹരമായ മാള്‍- വിവിധ ലോകോത്തര ബ്രാന്‍ഡുകള്‍ ഒപ്പം സ്വദേശി ബ്രാന്‍ഡുകളും നിറഞ്ഞ വിവിധ ഷോപ്പുകള്‍. രണ്ടു വലിയ സിനിമ തിയേറ്റര്‍ ഇതിന്റെ ഉള്ളില്‍ ഉണ്ട് എന്ന് കാരെന്‍ പറഞ്ഞു തന്നു. തിരക്കേറിയ  സ്ഥലം തന്നെ.  പക്ഷെ എന്റെ പ്രശ്നം അതൊന്നും ആയിരുന്നില്ല . നമ്മള്‍ മലയാളികള്‍ എവിടെ പോയാലം ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട് സ്വന്തം വയര്‍. അതെ വിശപ്പ്‌ തന്നെ. ഏഴ് ദിവസമായി വായക്കു രസമുള്ള വല്ലതും കഴിച്ചിട്ട്. ചൈനയില്‍ ആയിരുന്ന സമയത്ത് മൂന്ന് ദിവസം പെട്ടിയില്‍ കൂടെ കരുതിയ നമ്മുടെ സ്വന്തം കുബൂസും ചീസും തൂണയും ഒക്കെ അഡ്ജസ്റ്റ് ചെയ്തു. പിന്നെ മൂന്നു ദിവസത്തെ യാത്രയില്‍ ഒക്കെ ഒരു കഥ തന്നെ. യാത്രക്കിടയില്‍ വല്ല വെജിറ്റബിള്‍ സാന്‍ഡ വിച്ചോ , അല്ലേല്‍ വല്ല ഫിഷ്‌  ബര്‍ഗറോ തന്നെ ശരണം. മൂന്നായി അരിയുടെ കുത്തരി ചോറ് തിന്നുന്ന നമുക്ക് ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യാന്‍ !! പക്ഷെ കൂടെ ബോസ്സ് ഉളളത് കൊണ്ട് അല്പം  അഡ്ജസ്റ്റ്‌ ചെയ്തെ പറ്റൂ. കുറെ നേരത്തെ കറക്കത്തിനു ശേഷം ഞാന്‍ വിഷയം നമ്മുടെ "മസ്രി"യോട് അവതരിപ്പിച്ചു. അവനാണ് ബോസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മിടുക്കന്‍. ഒരു അര മണിക്കൂറിനു ശേഷം ഉത്തരവ് കിട്ടി . കാരനെയും കൂട്ടി മുകളില്‍ ഫുഡ്‌ കോര്‍ട്ടിലേക്ക് . ലോകത്തിലെ ഏകദേശം എല്ലാ വിഭവങ്ങളും കിട്ടും എന്ന് കാരന്‍ പറഞ്ഞപ്പോഴും എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു. എന്നെയും കാരനെയും  ഫുഡ്‌ സെലക്റ്റ്‌ ചെയ്യാന്‍ ഏല്പിച്ചു ബോസ്സ് അല്പം അകലെ മാറി ഇരുന്നു. ഫുഡ്‌ കോര്‍ട്ടിലൂടെ ഞങ്ങള്‍ ഒന്ന് കറങ്ങി. പല നിറങ്ങള്‍ , പല വിഭവങ്ങള്‍. പക്ഷെ എന്റെ പ്രതീക്ഷ അസ്തമിക്കാന്‍ തുടങ്ങി. ഇന്ന് വല്ല  സാന്‍ഡവിച്ചും , ജ്യൂസും തന്നെ ശരണം. . കാരനെയും കൂട്ടി  ഒരു വട്ടം കൂടി ഒന്ന് കറങ്ങി .അത് വെറുത ആയില്ല.  മനോഹരമായി അലങ്കരിച്ച ഒരു  ഫുഡ്‌ കോര്‍ട്ട്. വിവിധ തരം റൊട്ടികള്‍ , സലാഡുകള്‍. അതിന്റെ ഉള്ളില്‍ ഒരാള്‍ പൊറാട്ട ചുടുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞില്ല. കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി. അതെ സാക്ഷാല്‍ പൊറാട്ട തന്നെ. കാരനോട് വിവരം പറഞ്ഞു. അടുത്ത് ചെന്ന് കുശലം പറഞ്ഞപ്പോള്‍ പുള്ളി ഒരു തലശ്ശേരി കാരന്‍ ആണ്. തലശ്ശേരി ക്കാര്‍ക്ക് പലയിടത്തും ഹോട്ടല്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ ഈ  ഹോങ് കോങ് നഗരത്തിലും.! ഏതായാലുംഎല്ലാവര്ക്കും പൊറാട്ട തന്നെ ഓര്‍ഡര്‍ കൊടുത്തു കൂടെ വെജിറ്റബിള്‍ കറിയും. "കുബ്ബൂസ് ഹിന്ദി" എന്ന് പറഞ്ഞാണ് ബോസിനെ ഇത് തീറ്റിച്ചത്. ഏതായാലും പുള്ളിക്ക് ഇതു വളരെ ഇഷ്ടപ്പെട്ടു. പിന്നീട് പല സ്ഥലത്ത് നിന്ന് പൊറാട്ട കഴിച്ചു എങ്കിലും ആ രുചി നാവില്‍ ഇപ്പോഴും മായാതെ നില്‍കുന്നു. അത് പോലെ വല്ലപ്പോഴും ബോസ്സ് തമാശ പറയുമ്പോള്‍ "ഫീ ഇന്തക്ക് കുബ്ബൂസ് ഹിന്ദി" എന്ന ചിരിച്ചു കൊണ്ടുള്ള  ചോദ്യവും... ഓര്‍മകള്‍ക്ക് എന്നും ഇരട്ടി മധുരം .



12 comments:

പൊറാട്ട ഇന്‍ ഹോങ് കോങ്
തലശ്ശേരിക്കാരന്റെ ഹോട്ടല്‍ കീ ജയ്

ഹോങ്ങ്കോങ്ങ് വിശേഷങ്ങള്‍ ഇത്ര തന്നെയേ ഉള്ളൂ? ഇനിയും വേണ്ടേ വിശേഷങ്ങള്‍?

"കുബ്ബൂസ് ഹിന്ദി" ഹ.ഹ.. പ്രയോഗം ഇഷ്ടപ്പെട്ടു.

എന്തായാലും ഈ പൊറോട്ട കണ്ടിട്ട് ഇങ്ങള് പിറകോട്ടടിച്ചില്ലല്ലോ ...)

ഹോങ്ങ്കോങ്ങിലും പൊറാട്ട..മലയാളികൾ ഹോട്ടൽ തുടങ്ങാത്ത സ്ഥലമുണ്ടോ ..

നന്നായിട്ടുണ്ട് പൊറോട്ട കഥ .... അഭിനന്ദനങ്ങള്‍

കുബ്ബൂസ് ഹിന്ദി അധികം കഴിക്കണ്ടാ.....മൈദാ ആണ് മൈദാ...അല്ലെങ്കില്‍ തന്നെ വെളിയില്‍ ചാടുന്നുണ്ട്...

ഏപ്രില്‍ പത്തിനഞ്ചിനു ഗുവങ്ങ്സുവില് നിന്ന് തുടങ്ങി, യിവു , ഷന്കായി വഴി.......>>>>> ദെന്തൂട്ട് സ്ഥലപ്പേരാണെന്‍റമ്മോ...!! ഇതൊരു നാല് പ്രാവശ്യം പറഞ്ഞാല്‍ തന്നെ ഒരു ഡസന്‍ "കുബൂസ് ഹിന്ദി" വിഴുങ്ങാനുള്ള വിശപ്പ്‌ കിട്ടും :)

ചേരയെത്തിന്നുന്ന നാട്ടില്‍ നടുക്കണ്ടം.......എന്നുള്ളപ്പോള്‍ നാടന്‍ വാങ്ങി നാട് നന്നാക്കാന്‍ തത്രപ്പാടിത്തിരി ഓവറായിട്ടോ...:(

ഏതായാലും ഹോങ്കോംഗ് വിശേഷങ്ങള്‍ കാപ്സ്യൂള്‍ പരുവത്തിലാക്കിയതൊട്ടും ശരിയായില്ല. നിങ്ങളുടെ ബ്ലോഗ്ഗില്‍ ഒരു പച്ചപ്പ് കണ്ടിട്ടൊരു നൂറ്റാണ്ട് കഴിഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും.

ലോകത്ത് ഏത് കോണിലും മല്ലൂസ് ഉണ്ടേ അതാണ്ട നുമ്മൾ

ഹോങ്ങ്ങ്കോങ്ങ് വരെ പോയിട്ട് ഈ തീറ്റവിശേഷം മാത്രേ പറയാനുള്ളൂ? ഒരു നല്ല യാത്രാവിവരണം പോന്നോട്ടെ അ ജ വ..

കൊള്ളാം, പോരാട്ട വിശേഷം, നാളെ തന്നെ തട്ടിയിരിക്കും രണ്ടെണ്ണം!

ആ ഗോള ജീവി അവിടെയും ഉണ്ടല്ലേ?...അതും 'ബെറോട്ട' യുമായി!