പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങള്‍ വീട്ടു മുറ്റത്തെ പൂമര ചില്ലകള്‍ക്കിടയിലൂടെഅരിച്ചിറങ്ങിചെറിയ ചൂട് പകര്ന്നപ്പോഴാണ് പേപ്പര്‍ വായന അവസാനിപ്പിച്ചത്.
അതൊരു വല്ലാത്ത സുഖമാണ് രാവിലെ സിറ്റ്ഔട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കാന്‍. നേരം ഒത്തിരി ആയി. ചായ കുടിക്കാന്‍ രണ്ടു പ്രാവശ്യം അടുക്കളയില്‍ നിന്ന്
വിളി കിട്ടിയിട്ടും മറുപടി ഒരു മൂളലില്‍ ഒതുക്കിയതാ ഞാന്‍.
പേപ്പര്‍ മടക്കി പതുക്കെ എഴുന്നേറ്റു.ഇനിയുംരണ്ടു
ദിവസം കൂടി കഴിഞ്ഞാല്‍ അവധി തീര്‍ന്നു .അവധി
ദിവസങ്ങള്‍ എത്ര പെട്ടെന്നാ പോയത്. എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഓരോ പ്രവാസിയും
തന്റെ അവധി ദിനങ്ങള്‍കണക്കുകൂട്ടുന്നത്.പക്ഷെ എവിടെയും എത്താതെ
പലപ്പോഴും പരാതി കൂമ്പാരങ്ങള്‍ സ്വയം ഏറ്റു വാങ്ങി
തിരികെ സ്വന്തംതട്ടകത്തിലേക്ക് തിരിക്കാനാണ് പലരുടെയും
വിധി.
“ഇന്നെങ്കിലും നിങ്ങള്‍ ഒന്നവിടെ വരെ പോകണം .അവര്‍ രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ പോകും"
ചായ കുടിക്കുന്നതിനിടയില്‍ ബീവിയുടെ സ്നേഹത്തോടെയുള്ള ഓര്‍മ്മപ്പെടുത്തല്‍ .
ശരിയാണ് ഇത്ര ദിവസം ആയിട്ടും അവിടെ ഒന്ന് കയറിയിട്ടില്ല. എന്തോ എനിക്കറിയില്ല എന്താണ് അതിനു കാരണം.
ഒരു പക്ഷെ ഓരോ പ്രവാസിയുടെയും പതിവ് മരവിപ്പ് തന്നെ ആകാം കാരണം
പറയുമ്പം അയല്പക്കമാണ്.രണ്ടു മൂന്നു വീട് ദൂരെ. ഇനിയിപ്പോ അവര്‍ പോയാല്‍...!!?വേഗം ചായ കുടിച്ചു ഇറങ്ങി.
കഴിഞ്ഞ വെകേഷനില്‍ അവിടെ പോയതാ ,അന്ന് എന്തൊരു സന്തോഷമായിരുന്നു ആ ഉമ്മാക്ക്. അല്ലേലും എന്നും അവര്‍ക്ക് എന്നോട് വാത്സല്യമായിരുന്നു . ചെറുപ്പത്തില്‍ അവരുടെ വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ പല ചരക്കു കടയില്‍ നിന്ന് കൊണ്ട് കൊടുക്കുമ്പോള്‍ സ്നേഹത്തോടെ തരുന്ന ഒറ്റ രൂപാ നോട്ടുകള്‍
മനസ്സില്‍ മായാതെ കിടക്കുന്നു. എത്ര പെട്ടെന്നാ കാര്യങ്ങള്‍ അവര്‍ക്ക് എല്ലാം കൈവിട്ടു പോയത്.
തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ കുടുംബം മൂന്നു ആണ്‍കുട്ടികള്‍
സന്തുഷ്ട കുടുംബം . ഏറ്റവും ഇളയ കുട്ടി റാഫി
എന്റെ കളിക്കൂട്ടുകാരന്‍ .
മക്കളെ ലാളിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍. മൂത്തമകന്‍ പഠനവസാനം പ്രേമിച്ചവളുടെ കൂടെ പോകാന്
തീരുമാനിച്ചപ്പോള്‍ നല്ലരീതിയില്‍ വിവാഹം നടത്തികൊടുത്തവര്‍. പക്ഷെ വിധി
അവരെ ഒന്നിക്കാന്‍ വിട്ടില്ല . ഒരു ബൈകപകടതിന്റെ രൂപത്തില്‍ അവരുടെ ജീവിതം പൊലിഞ്ഞു പോയി.
രണ്ടാമത്തെ മകന്‍ നാട്ടു നടപ്പില്‍ പെട്ട് നട്ടപ്പാതിര നേരം വന്നു കയറാന്‍
തുടങ്ങിയപ്പോള്‍ തളന്നു പോയെങ്ങിലും , നേരെയാക്കാന്‍ വിദേശ
വാസത്തിനു വിട്ടു .
പക്ഷെ വിധി വീണ്ടും അവരെ കീഴ്പെടുത്തി .
ഒരു കാര്‍ അപകടത്തിന്റെ രൂപത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം.
പിന്നീടുള്ള അവരുടെ ജീവിതം ഇളയമകന് വേണ്ടിയായിരുന്നു.
അവനു ജോലി ലഭിച്ചപ്പോള്‍ അവര്‍ അതിരറ്റു ആഹ്ലാദിച്ചു.
പക്ഷെ ഇടയ്ക്കു കുടുങ്ങിയ പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ വിവാഹം തന്നെ വേണ്ടെന്നു വെച്ച്
വാശി തീര്‍ത്തു അവന്‍ .പക്ഷെ ആ വേദനയാല്‍ തകന്നു പോയ
ഉപ്പ ഒരു ദിവസം പെട്ടെന്ന്ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ആ
ഉമ്മാക്ക് പിടിച്ചു നില്‍കാന്‍ ഒരുപാട് പാട് പെടേണ്ടി വന്നു .
പല പ്രാവശ്യം അവധിക്കു വന്നപ്പോഴും ഞാന്‍ റാഫിയോടു കല്യാണത്തെ പറ്റി സൂചിപ്പിച്ചപ്പോള്‍ ഒക്കെ അവന്‍ പറഞ്ഞത് അത് ഞാന്‍ എന്നോ മറന്നു എന്നായിരുന്നു. അതെ ചിലര്‍ക്ക് ചില മുറിവുകള്‍ അങ്ങിനെയാ - അതൊരിക്കലും ഉണങ്ങില്ല .
ഓര്‍മ്മകള്‍ മനസ്സില്‍ മിന്നലോട്ടം നടത്തിയപ്പോഴേക്കും ഞാന്‍ വീട്ടുമുറ്റത്ത് എത്തിയിരുന്നു .പതിയെ കാള്ലിംഗ് ബെല്‍ അമര്‍ത്തി . രണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു വാതില്‍ തുറന്നു .പുഞ്ചിരിക്കുന്ന ആ മുഖത്തേക്ക് ഒരു നിമിഷം ഞാന്‍ നോക്കി . കുശലന്വേഷനങ്ങള്‍ക്ക് ശേഷം ഞാന്‍ ചോദിച്ചു ..”ഉമ്മച്ചി എന്താ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം .പെട്ടെന്ന് എല്ലാംവിറ്റു പെറുക്കി നാട്ടില്‍ പോകാന്‍”
അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ . ?? എന്ന അവരുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു . ഇല്ല എന്ന് തലയാട്ടി . നീ വാ . നമുക്ക് അടുക്കളയില്‍ ഇരുന്നു സംസാരിക്കാം.
അടുക്കളയില്‍ ഇരുന്നു ആ കഥ അവര്‍ പറയ്യാന്‍ തുടങ്ങി ..
റാഫിക്ക് സഹകരണ ബാങ്കിലാണ് ജോലി. കഴിഞ്ഞ രണ്ടു വര്ഷം നാട്ടില്‍ ഉണ്ടായ ഭൂമി മാഫിയ അവനെ ഒരു ചെറിയ കരുവാക്കി . ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്ന ഒരാള്‍ അവനെ പറഞ്ഞു മയക്കി ബാങ്കിലെ ചില ഇടപാടുകാരില്‍ നിന്നും ബാങ്കിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ ദിപോസ്സിറ്റ് വാങ്ങി തിരിമറി നടത്തി . പക്ഷെ അവന്‍ മുങ്ങി ,ഇടപാടുകാര്‍ പൈസ തിരികെ ചോദിച്ചപ്പോള്‍
പ്രശ്നമായി ഏകദേശം പതിനഞ്ചു ലക്ഷം രൂപ ഈ ഇനത്തില്‍ കടം വന്നു. വീടും പുരയിടവും വിറ്റു കടം വീട്ടുകയല്ലാതെ എന്ത് ചെയ്യാന്‍ . ഒടുവില്‍ അത് ചെയ്തു .
നാട്ടില്‍ കുറച്ചു സ്ഥലം ഉണ്ട് .ശിഷ്ട കാലം അവിടെ കഴിയാം
ഇത് പറഞ്ഞു ആ അമ്മ കണ്ണ് നീര്‍ തുടച്ചു ..
സ്നേഹ നിധിയായ ആ അമ്മയുടെ കൂടെ കരയാനല്ലാതെ എനിക്കായില്ല
മൂന്ന് മക്കളെ പ്രസവിച്ചിട്ടും വിധി അവരെ ............
കണ്ണീരോടെ യാത്ര പറഞ്ഞു എന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ മൂന്നു നാലുപേര്‍ . ആരാ എന്ന എന്റെ ചോദ്യത്തിന് "ഞങ്ങള്‍ സ്ഥലം ബിസിനെസ്സ്കാരാ. നിങ്ങള്‍ ഗള്‍ഫില്‍ നിന്ന് വന്നു എന്നറിഞ്ഞു വന്നതാ.ഇവിടെ അടുത്ത് നല്ല കുറച്ചു സ്ഥലം വിലക്കാന്‍ ഉണ്ട് . ഇപ്പൊ വാങ്ങി ഇട്ടാല്‍ കുറച്ചു കഴിഞ്ഞു നല്ല വിലക്ക് വില്‍ക്കാം" . അടുത്ത് എവിടെയാ എന്ന എന്റെ ചോദ്യത്തിന് "ബാങ്കിലെ റാഫിയുടെ............" . കൂടുതല്‍ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇപ്പൊ എന്റെ കയ്യില്‍ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ എന്റെ മനസ്സില്‍ ആ ഉമ്മയുടെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീരും , വിസ്തീര്‍ണം വര്‍ദ്ധിക്കാതെ കഷ്ണങ്ങള്‍ ആയി മാറുന്ന നമ്മുടെ ഈ കൊച്ചു ഭൂമിയും മാത്രം ആയിരുന്നു ..
42 comments:
ചിലര്‍ക്ക് അങ്ങേനെയാണ്.. വിധിയെന്ന വേടന്‍ വിടാതെ വേട്ടയാടി കൊണ്ടിരിക്കും.. എല്ലാം വിധിയെന്ന് കരുതി സമാദാനിക്കാം..അല്ലാതെന്തു ചെയ്യാം..
എല്ലാര്ക്കും നന്മകള്‍ മാത്രം ഉണ്ടാവട്ടെ...
കബളിപ്പികലുകള്‍ എന്തെല്ലാം രീതിയില്‍ അല്ലെ ?നിസ്സഹായയായ ആ ഉമ്മയുടെ ദുഃഖം മനസ്സില്‍ തട്ടുന്ന വിധം അവതരിപ്പിച്ചു
ആര്‍ത്തി പൂണ്ട മനുഷ്യര്‍ക്കിടയില്‍ സാധാരണക്കാരുടെ ജീവിതത്തിനു എന്ത് വില. എല്ലാം കടം വന്നു തുലയുംപോള്‍ മാത്രമാണ് പലരുടെയും കണ്ണ് തുറക്കുക. നല്ല പോസ്റ്റ്.
മാതാവിന്റെ മാഹാത്മ്യം .. എന്തൊക്കെ നഷ്ടപെട്ടാലും അവസാനം വരെ അവര്‍ മക്കള്‍ക്കൊപ്പം കാണും ... ആശംസകള്‍
എന്താ പറയാ?, അനേകം സംഭവങ്ങളില്‍ ഒന്ന് മാത്രം. . . .ഒന്നിലും പെടാതെ ജീവിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. . .
എല്ലാം എഴുതുമല്ലേ ങ്ങള് ഭായ്
കാതലായ ഒരു പ്രശ്നത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ കുറിപ്പ്
ആധുനിക കേരളത്തിന്റെ മുഖം വ്യക്തമാക്കുന്നു ..
ഭൂമിയെ നാം മറക്കുന്നു,, നമുക്കിവിടെ ലാഭ ചിന്ത മാത്രം ..
ആശംസകള്‍ ജബ്ബാര്‍ ഭായ്
ലാഭത്തിനപ്പുറം കൊള്ളലാഭം പ്രതീക്ഷിക്കുമ്പോൾ നനമകളെല്ലാം കാറ്റിൽ പറക്കുന്നു.. ആ ക്കാറ്റിനി പോലും ദുഷിച്ച ഗന്ധം.. നല്ല പോസ്റ്റ് ഇക്കാ.. അഭിനന്ദനങ്ങൾ..
മൂന്നു ആണ്മക്കളും ആറു വർഷത്തിനകം, അതും നാല്പത് വയസ്സിൽ താഴെ അപകടമരണങ്ങളിൽ മരിച്ച ഒരു ബന്ധുവീട് എനിയ്ക്കുണ്ട്. ഞാൻ പാലക്കാട് എഞ്ചിനീയറിംഗ് ആദ്യവർഷം ആ വീട്ടിൽ നിന്നാണു പഠിച്ചത്. അന്ന് താഴെയുള്ളവനും ഞാനും സമപ്രായക്കാർ.
നിർഭാഗ്യം, അത്രെയുള്ളൂ...
വേദനിപ്പിച്ചു, അ.ജ.വ
കുറച്ചായി ഇക്കാ ബ്ലോഗില്‍ വന്നു കയറിയിട്ട്. സുഖം തന്നെയല്ലോ. പ്രാര്‍ഥിക്കുന്നു. ഭൂമാഫിയ കാട്ടിക്കൂട്ടുന്ന നെറികേടുകള്‍ എനിക്കറിയാം. ഞാനും ഒരു ബ്രോക്കര്‍ ആണ്. ധാര്‍മ്മിക ബോധമില്ലാത്തവര്‍ എവിടെ ചെന്ന് കേറിയോ അവിടെ കുളമാകും ഇക്കാ. ഭൂമി വാങ്ങല്‍ വില്പന രംഗവും അതില്‍ നിന്ന് മുക്തമല്ല.
പൊള്ളുന്ന വര്‍ത്തമാന കാല യാഥാര്‍ത്യങ്ങളുടെ ചൂടും ചൂരുമുണ്ട് താങ്കളുടെ കുറിപ്പില്‍......
വെറും അനുഭവം മാത്രമല്ല ,ഒരു സന്ദേശം കൂടിയാണ്.
നന്നായി ജബ്ബാര്‍ ഭായ്.
ശരിയാണ് ജബ്ബാര്‍ക്കാ ..എല്ലാം അല്ലാഹുവിന്‍റെ ഓരോ തീരുമാനങ്ങള്‍ ..ചില അനുഭവങ്ങള്‍ നമ്മെ വല്ലാതെ സന്കടപ്പെടുതും ....!
ഇന്നത്തെ അവസ്ഥ തന്നെയാണത് .....മണ്ണിനു വേണ്ടി മനുഷ്യന്‍ മൂല്യങ്ങളെ നഷ്ടപ്പെടുത്തുന്നു ..നല്ല അവതരണം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
എല്ലാം ഇപ്പോള്‍ ലാഭത്തില്‍ മാത്രം ചിന്തിക്കുകയും അവിടെ മാത്രം ചെന്ന് അവസാനിക്കുകയും ചെയ്യുന്നു. അതിനിടയില്‍ മനുഷ്യത്വം എന്നതൊക്കെ അട്ടപ്പുറത്ത് വെക്കുന്നു.
ഇഷ്ടപ്പെട്ടു.
കഥ ഇഷ്ട്ടമായി. ചില അനുഭവങ്ങള്‍ മുറിവുകളാണ്, ഉണങ്ങാതെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരിക്കും.
ആ പത്ര വായന രസമായി. കാരണം എന്റെ വീട്ടിലും അതുപോലെയാ... ഉപ്പ ഉള്ളപ്പോള്‍, അടുക്കളയില്‍ നിന്നുമുള്ള വിളിയും, തുടന്നു നടക്കുന്ന കച്ചറയും.
ജബ്ബാറിക്ക രാവിലെ തന്നെ സങ്കടം ആയല്ലോ..ആ ഉമ്മയുടെ മുഖം ഇക്കയുടെ വാക്കുകളിലൂടെ എനിക്കും കാണാന്‍ കഴിഞ്ഞു....നല്ല പോസ്റ്റ്..എല്ലാര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാവട്ടെ...
മനുഷ്യന്‍ വിധി യുടെ വിളയാട്ടം ... എല്ലാം നല്ലതിന് എന്ന് കരുതി യാത്ര ചെറു പുഞ്ചിരിയോടെ നമുക്ക് യാത്ര തുടങ്ങാം .... സസ്നേഹം ...
കണ്ണുകളെ നനയിച്ചു മാഷെ
ശരിയാണ് ഇത്ര ദിവസം ആയിട്ടും അവിടെ ഒന്ന് കയറിയിട്ടില്ല. എന്തോ എനിക്കറിയില്ല എന്താണ് അതിനു കാരണം.
ഒരു പക്ഷെ ഓരോ പ്രവാസിയുടെയും പതിവ് മരവിപ്പ് തന്നെ ആകാം കാരണം ........) വാപ്പയുടെ അടുത്ത സുഹൃത്താണ്.കിടപ്പിലാണ്, പോയി കാണണം...അതിസരസനായിരുന്ന അദ്ദേഹത്തെ ചിരിയുടെ പിന്തുണയോടെയല്ലാതെ ഓര്‍ക്കുമായിരുന്നില്ല....നാലു വീടപ്പുറത്തേക്ക് അകാരണമായി വൈകിച്ച സന്ദര്‍ശനം പക്ഷെ അദ്ദേഹത്തിന്‍റെ അന്ത്യയാത്രയുടെ അകമ്പടിക്കായി എന്നത് എന്‍റെ അലസതക്ക് ദൈവം തന്ന ശിക്ഷ....(ചെയ്യാനാവാതെ (ആവുമായിരുന്നിട്ടും)പോയ അനേകം കാര്യങ്ങളുടെ പട്ടികയില്‍ വേദനിപ്പിക്കുന്ന ഒരു വരിയായി ഇതും...) ഉമ്മ നൊമ്പരമായി...ജബ്ബാര്‍ ഭായ്... നന്നായി.
കബളിപ്പിക്കപെടുന്ന നിസാഹയര്‍ എല്ലാം നാട്ടിലും എല്ലാം കാലത്തും ഇവരുടെ വംശ നാശം നേരിടാതെ അല്ലാതെ എന്ത് പറയാന്‍
വിധിയുടെ വിളയാട്ടം..
ചില ജീവിതങ്ങൾ അങ്ങനെയാണ്
എന്നും തീ തിന്നു തീർക്കുന്നു.
അവർക്ക് നല്ലത് വരട്ടെ!
എല്ലാത്തിനും ദൈവം തുണ
ആശംസകള്‍
ഉമ്മയെ ഓര്‍മ്മിക്കുന്നു.....ബന്ധങ്ങളെയും....വിധിയുടെ അപ്രതീക്ഷിത ആഗമനങ്ങളില്‍, നല്ലത് മാത്രം സംഭവിക്കണേ എന്ന് മനമുരുകി തേടുന്നു... എല്ലാം സംയമനത്തോടെ നേരിടാന്‍ ശക്തിക്കും....
..........................................
ജബ്ബാര്‍ ഭായ്... നല്ല ശ്രമമായിരുന്നു താങ്കളുടേത്...
അഭിനന്ദനങ്ങള്‍....!!!
ഭായ്, പതിവുശൈലിയില്‍ നിന്നും അല്പം മാറിയുള്ള ഒരു രചനയാണല്ലോ ....... നന്നായിരിക്കുന്നു.
ജീവിതഗന്ധിയായ കഥ..ആശംസകള്‍!
വല്ലാത്ത ദുഃഖമായല്ലോ സുഹൃത്തേ ആ പാവം ഉമ്മയുടെ അവസ്ഥ...
അനുഭവമോ ,,കഥയോ ,,ജബ്ബാര്‍ജി മനസ്സില്‍ വല്ലാത്ത വിങ്ങല്‍ ഈ പോസ്റ്റു വായിച്ചപ്പോള്‍ ...
വല്ലാതെ അനുഭവിപ്പിച്ചു...!!
ഭൂമാഫിയയുടെ കളികള്‍... റാഫിയെ കരുവാക്കി അവന്റെ വീട് വില്പ്പിച്ച് ആ വീട് വില്‍ക്കാന്‍ നടക്കുന്നവര്‍... ഇതൊരു മുന്നറിയിപ്പാണ് എലാവര്‍ക്കും... നന്നായി ഭായ്
എല്ലാ വേദനകൾക്കുമൊടുവിൽ ആശ്വാസത്തിന്റെ ഒരു വെളിച്ചം കണ്ടേക്കാം...
വിധികളെ തടുക്കാന്‍ നമുക്കാവില്ലല്ലോ..എല്ലാം അവന്‍ തീരുമാനിക്കുന്നു...അതു നടക്കുന്നു...
എല്ലാവര്ക്കും നന്ദി ..
വട്ടൂസേ, നെഞ്ചുരുക്കിയല്ലോ!
ഉള്ള സമയം വെച്ച് ഓരോന്നും വായിച്ചു വരുമ്പോഴേക്കും പുതിയ പോസ്റ്റിട്ടിരിക്കും.
അങ്ങനെ വീണ്ടും വയ്കുന്നു.ഇതും അങ്ങനെത്തെ ഒരു വായന.
കഥ എന്നെഴുതിയെങ്കിലും അനുഭവമാണെന്ന് തോന്നി.
ഇത്തരം ഉമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്.
നന്നായവതരിപ്പിച്ചു.
നല്ലൊരു ഗുണ പാഠം വായിച്ചെടുക്കാനാകുന്നു.
കഥയല്ലിതു ജീവിതമെന്ന് പേര് ചൊല്ലി നീങ്ങുന്നു.
നാമൂസ്.
കൂടുതല്‍ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇപ്പൊ എന്റെ കയ്യില്‍ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ എന്റെ മനസ്സില്‍ ആ ഉമ്മയുടെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീരും , വിസ്തീര്‍ണം വര്‍ദ്ധിക്കാതെ കഷ്ണങ്ങള്‍ ആയി മാറുന്ന നമ്മുടെ ഈ കൊച്ചു ഭൂമിയും മാത്രം ആയിരുന്നു .. ..
നന്നായി പറഞ്ഞ് അനുഭവിപ്പിച്ചു ജബ്ഭാര്‍ ഭായ്..
താങ്കളുടെ എല്ലാ പോസ്റ്റുകളും കൃത്യമായി ശ്രദ്ധിക്കാറുള്ള എന്നോട് ഈ പോസ്റ്റ് എങ്ങിനെയോ വിട്ടു പോയി.. ഇപ്പോഴാണ് കണ്ടത്.. അതുകൊണ്ട് പതിവു രീതി വിട്ടുള്ള താങ്കളുടെ ഒരു രചന വായിക്കാന്‍ കഴിഞ്ഞു...
"ചില മുറിവുകള്‍ അങ്ങിനെയാ - അതൊരിക്കലും ഉണങ്ങില്ല"
ചില ആകസ്മികതകളും അങ്ങനെയാണ്. അവ നമ്മെ വിടാതെ പിന്തുടര്‍ന്ന് പീഡിപ്പിക്കും. ഞെരുക്കി ശ്വാസം മുട്ടിക്കും...
ഓരോരുത്തര്‍ക്കും അവരുടെതായ...
രാഫിയെപ്പോലുള്ള ആളുകള്‍ അവരോടു ഒപ്പം നില്‍ക്കുന്നവരുടെ തീരാവേദന ആയി മാറാറുണ്ട് .എനിക്കും ഉണ്ട് അങ്ങനൊരു കൂട്ടുകാരന്‍ .
ഭൂമി കച്ചവടത്തിന്റെയും മറ്റും കരുണയില്ലാത്ത ഇടപാടുകള്‍ ..ഈ പോസ്റ്റ് അങ്ങനെയും നന്നായി .
ജബ്ബാര്‍ ഭായ്, മുമ്പ് വായിച്ചിട്ടുണ്‌ടായിരുന്നു, കമെന്‌റിടുന്നതിപ്പോളാ... ആ ഉമ്മയുടെ വേദന വായനക്കാരിലേക്ക് പകരാന്‍ കഴിഞ്ഞിരിക്കുന്നു, നന്നായെഴുതി, അഭിനന്ദനങ്ങള്‍
ചിലരങ്ങിനെയാണ്...കഴുകന്‍ മാരെ പോലെ...പിടച്ചു മരിക്കാന്‍ പോവുന്ന സഹ ജീവിക്ക് ഒരിറ്റു വെള്ളം കൊടുക്കുന്നതിനു പകരം ..കൊത്തി വലിക്കാന്‍ കാത്തിരിക്കുന്നവര്‍ ...
നന്നായി അവതരിപ്പിച്ചു ...ഒരു പാവം ഉമ്മയുടെ നിരാലംബ ജീവിതത്തെ...
ഈ പോസ്റ്റ് നേരത്തെ വായിക്കാതെ വിട്ടു പോയതെങ്ങിനെ എന്നാലോചിക്കുമ്പോള്‍ ഉത്തരം പിടികിട്ടി ..ഞാനും ആ സമയത്ത് കട്ടന്‍ ചായയും കുടിച്ചു "പ്രവാസിയുടെ പതിവ് മരവിപ്പില്‍" തന്നെയായിരുന്നു. ഭൂമി കച്ചവടക്കാരെ" നല്ല വര്‍ത്താനം " പറഞ്ഞു ഒഴിവാക്കാന്‍ പാട് പെടുകയായിരുന്നു . ഇത് പോലേ ഒരു കുടുംബത്തിന്റെ കഥ പെണ്ണുമ്പിള്ള പറയുന്നത് മൂളി കേള്‍ക്കുകയായിരുന്നു. നൊമ്പരമായി അവശേഷിക്കുന്നു ഈ കഥ..കഥാപാത്രങ്ങള്‍ പരിചിതരെ പോലേ തോന്നുന്നു .
Post a Comment