ഒരു പെരുന്നാള്‍ കൂടലിന്റെ ഓര്‍മയ്ക്ക്
-----------------------------------------------------------------
നാം ചുരുങ്ങി ചുരുങ്ങി നമ്മിലേക്ക് ഒതുങ്ങുന്ന കാലം ........
കൂട്ട് കുടുംബം എന്ന ഒന്ന് നമ്മില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു..
തമ്മില്‍ കണ്ടാല്‍ അറിയാത്ത പുതിയ തലമുറക്കാര്‍ ..............
കൂടിച്ചേരലുകള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു ..മനസ്സുകളെ അടുപ്പിക്കുന്നു...
ഈ ചെറിയ പെരുന്നാളിന് വീണു കിട്ടിയ അഞ്ചു ദിവസത്തെ അവധിക്കു നാട്ടില്‍ പോയ
എനിക്ക് അത്തരത്തില്‍ ഉള്ള മറക്കാനാവാത്ത ഒരു കൂടിച്ചേരല്‍ കിട്ടി .........
എന്റെ അമ്മായി അമ്മയുടെ( ഭാര്യാ മാതാവ്) ഒന്‍പതു മക്കളുംചെറുമക്കളും ഒത്തു ചേര്‍ന്നപ്പോള്‍ ........
നീണ്ട പതിനേഴു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് വീണു കിട്ടിയഏറ്റവും വലിയ കൂടിച്ചേരലും ഇതായിരുന്നു.
ഈ സന്തോഷം നിങ്ങളോടൊപ്പം പങ്കു വെക്കുന്നു........
മുഖ്യ സംഘാടക .... സ്വാഗത പ്രസംഗം
ഉത്ഘാടനം
സദസ്സ്
കലാ പരിപാടികള്‍
നിങ്ങള്‍ക്കും ഇതൊരു പ്രചോദനം ആവട്ടെ എന്ന് ആശംസിച്ചു കൊണ്ട് ..................
27 comments:
kudumbabandham pularthunavare allahu anugrahikum,,
nashdamakunna kudumbangal, jeevithangal..
athu thirike labhikuka santhoshamullathu thanne
കുടുംബ സംഗമങ്ങള്‍ വലിയൊരു സംഭവം തന്നെയാണ് ..യോഗം (കൂടിച്ചേരല്‍ )തന്നെ മാനസിക വികാസത്തിനും ഉന്മേഷത്തിനും വേണ്ടിയുള്ളതാണല്ലോ .
കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുമെങ്കില്‍ അതാണ് ഉത്തമമായ കുടുംബം ...അങ്ങനെവേണം കുടുംബങ്ങള്‍ ..:)
കൂടുമ്പോള്‍ ഇമ്പമുള്ള എതൊന്നിനെയും കുടുംബം എന്ന് ആഖ്യാനിക്കാം
പക്ഷെ കാലിക ചുറ്റുപാടിലെ കുടുംബം ഇത് പോലെ സ്പെസല്‍ കൂടിചേരുലുകള്‍ മാത്രം ആയി മാറുന്നു
ഇതൊരു കിട് കിടിലന്‍ സംഭവം.. എല്ലാവരും മാതൃക ആക്കട്ടെ.. എല്ലാ നന്മകളും ഈ കുടുംബത്തിന് നേരുന്നു.
പണ്ട് എന്റെ അമ്മാവന്മാര്‍ ലീവിന് വരുമ്പോള്‍ എല്ലാവരും എങ്ങനെ കൂടിയിരുന്നു, പക്ഷെ ഇന്ന് ആര്‍കും സമയമില്ലാ എന്ത ചെയ്യ
കൂട്ടുകുടുംബത്തിൽ കിട്ടിയിരുന്ന സന്തോഷം ഇപ്പോഴതെ അണുകുടുംബത്തിൽ ഇല്ല എന്നുള്ളത് സത്യമാണ്.. ഇത്തരം കൂടച്ചേരലുകൾ ഇനിയും ഉണ്ടാവട്ടെ
Thikachum santhosham nalkunna nimisham thanne. Ippo ente manassilum chila paddhathikalund. Insha allah adutha avadhikkaakatte.
ബന്ധങ്ങള്‍ അകലുന്ന ലോകത്ത്
കുടുംബ യോഗങ്ങള്‍ ഏറെ പ്രസക്തമാകുന്നു
ഇക്കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ എനിക്ക് അഭിമാനിക്കാം.
വര്‍ഷങ്ങളായി ഓരോ പെരുന്നാള്‍ രാത്രിയും ഇവിടെ ആഘോഷമാണ്.
പെരുന്നാള്‍ ലീവില്‍ കഴിയുന്നതും എല്ലാവരും നാട്ടില്‍ വരും.
കുട്ടികളുടെ കലാപരിപാടികളും മറ്റും നടത്തുന്നു.
ഒക്കെ വീഡിയോയും ഫോട്ടോയുമായി സൂക്ഷിക്കുന്നു.
കുട്ടികള്‍ക്ക് വലുതാകുമ്പോള്‍ ഓര്‍മ്മകള്‍ അയവിറക്കാമല്ലോ..
ഈ സംരംഭത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍..
മുമ്പ് നടന്നൊരു പ്രോഗ്രാം.
http://www.youtube.com/watch?v=zG0mUgcrcQc
നമുക്കും കൂടണം ചെറുതായെങ്കിലും ..... അടുത്ത വരവിനു ഇവിടെയും പ്രദീക്ഷിക്കാം ഒരു സംഗമം ...
കാത്തിരിക്കുക .....
കൂടി ചേരലുകള്‍ തീര്‍ച്ചയായും സന്തോഷതിന്റെതാണ്
ആശംസകള്‍
നല്ല ആശയം, പക്ഷെ മക്കളില്‍ ചിലര്‍ വിദേശത്താണെങ്കില്‍ പലര്‍ക്കും ലീവ് പല സമയത്താവുമ്പോള്‍.... ആഗ്രഹിച്ചാലും ഇതൊന്നും പലയിടത്തും നടക്കില്ല.
കുടുംബ സംഗമം എപ്പോഴും സന്തോഷം പകരുന്ന കാര്യം തന്നെ..
ഇങ്ങിനെയുള്ള കൂട്ടായ്മകള്‍ നമ്മുടെ ജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.ജീവിതത്തെ അഭിമുഖീകരിക്കുവാനുള്ള പുതിയ ഊര്‍ജം അത് നല്‍കുന്നുണ്ട്.
ഇങ്ങിനെ ഒരു കൂടിച്ചേരലിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞ താങ്കള്‍ ഭാഗ്യവാനാണെന്ന് ഞാന്‍ പറയുന്നത് അസൂയകൊണ്ടൊന്നുമല്ല കേട്ടോ. എന്നാലും ചെറിയ ഒരു അസൂ...
കുടുംബം എന്നാ സങ്കല്പം പോലും ഇല്ലാതാവുന്ന കാലം ആണ് .ഇത്ര ഭംഗിയുള്ള നിമിഷങ്ങള്‍ ഉപേക്ഷിച്ചു നാം ചാനലുകളിലെ പിരാന്തന്‍ സിനിമകള്‍ കാണാനിരിക്കുന്നു ..
സന്തോഷം !! ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Fantastic....
എല്ലാ നന്മകളും.. എല്ലാവരും പ്രാവര്തികമാക്കേണ്ട ഒരു സംഭവം തന്നെയാണിത്.. ഹൃദയം നിറഞ്ഞ ആശംസകള്‍..
നന്നായി. എല്ലാ ആശംസകളും...
പരസ്പര സന്ദർശനങ്ങൾ കൊണ്ട് ബന്ധങ്ങളുടെ ഇഴകൾ അടുപ്പിക്കാൻ കഴിയട്ടെ...
വട്ടപ്പോയിലെ അസൂയ തോന്നുന്നു !! ഹും ആരോടും പറയാതെ നാട്ടില്‍ പോയി വന്നിരിക്കുന്നു !!
അന്ന് കുടുംബത്തില്‍ ആരുടെയും കല്യാണം ഉണ്ടായിരുന്നില്ലേ?
ആശംസകള്‍ !
നാട്ടില്‍ പോവുമ്പോള്‍ പകര്‍ത്തുന്ന ഇത്തരം രംഗങ്ങള്‍ എന്റെ ആല്‍ബത്തിലും നിരവധി. നൈമിഷികമായി വീണു കിട്ടുന്ന ആ സന്തോഷ രംഗങ്ങള്‍ ഇടയ്ക്കിടെ മറിച്ചു നോക്കി ആഹ്ളാദം കണ്ടെത്തലാണ് പ്രവാസിയുടെ പ്രധാന വിനോദം .... ആശംസകള്‍
ഇവിടെ ഒരു കമന്റിട്ടിരുന്നു .എവിടെ പോയോ എന്തോ.
കുടുബ സംഗമങ്ങള്‍ ഇക്കാലത്ത് അപൂര്‍വം തന്നെ,
വര്‍ഷങ്ങളായി ഓരോ പെരുന്നാളിനും ഞങ്ങള്‍ നടത്തിപ്പോരുന്ന ഒരു പരിപാടി എന്നനിലയില്‍ അഭിമാനത്തോടെ ഞാനെന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
എല്ലാവര്ക്കും നന്ദി
i like.....very nice
Post a Comment