September 20, 2011

നുറുങ്ങുകള്‍ ....


ആര്‍ത്തി 
------------
എനിക്കെന്തൊരു ആര്‍ത്തിയാണെന്നോ
പതിവുപോലെ ഒരു "സുപ്രഭാതം" ചൊല്ലി
ഫൈസ് ബുക്കില്‍ കേറാന്‍ ...........
കേറിയാല്‍ പിന്നെ ലൈകടിക്കാന്‍
ലൈകടിച്ചാല്‍ പിന്നെ കമന്റിടാന്‍ ..
അവസാനം
മുട്ടിതിരിഞ്ഞു പലയിടത്തും
കയറിയിറങ്ങി........
രാത്രിയുടെ ഏതോ യാമങ്ങളില്‍
നിദ്ര തലോടുമ്പോള്‍
ഒരു ഗുഡ് നൈറ്റ്‌ ചൊല്ലി .
വിട വാങ്ങിടാന്‍ .......
***********************
കാലികം
=======
അന്ന്.............
കാളവണ്ടി വിടചോല്ലുമ്പോള്‍
മോട്ടോര്‍ വണ്ടിയോട് പറഞ്ഞു,..
പച്ചപ്പില്ലാതെ , ദുര്‍ഘട പാതകളില്ലാതെ
എനിക്ക് നിലനില്പില്ല,
നിനക്ക് എല്ലാ നന്മകളും ...........
ഇന്ന്...
ഡോളര്‍ മാര്‍ക്കറ്റ്‌ എല്ലാം
കയ്യടക്കുമ്പോള്‍ മോട്ടോര്‍ വണ്ടി
നമ്മോടു ഉള്ളില്‍ത്തട്ടി പറയുന്നു
നിന്നെ "ഞാനെടുത്തോളാം "!!!!
*******************************
നിരാശ 
---------
പാടാന്‍ എത്ര പാട്ടുകള്‍ !
പറഞ്ഞിട്ടെന്താ സ്വരം നന്നാവണ്ടേ .
പറയാന്‍ എത്ര വാക്കുകള്‍ !
പറഞ്ഞിട്ടെന്താ കേള്‍ക്കാനാളു വേണ്ടേ !

പാടാതെ പോയ പാട്ടും
പറയാതെ പോയ വാക്കും
പിന്നിട്ട വഴികളില്‍ എന്നെ നോക്കി
പുഞ്ചിരിതൂകിയിരുന്നുവോ ?
******************************
സമ കാലികം
--------------------
അന്ന്.............
മഴയില്‍ നിന്നു കരിയില
മണ്ണാങ്കട്ടയെ രക്ഷിച്ചു ..
കാറ്റില്‍ നിന്ന് കരിയിലയെ
മണ്ണാങ്കട്ടയും ..........
ഇന്ന്..............
കാറ്റും മഴയും ഒന്നിച്ചു
വന്നപ്പോള്‍
മണ്ണാങ്കട്ടയും കരിയിലയും
സൈബര്‍ ലോകത്ത്
മഴയെക്കുറിച്ചും കാറ്റിനെ പറ്റിയും
ചാറ്റുകയായിരുന്നു,
പരസ്പരമറിയാതെ .........
 ###### ******##########
 

34 comments:

വിവിധ ഗ്രൂപുകളില്‍ വായിച്ചവര്‍ ക്ഷമിക്കുക ..
എല്ലാം ഇവിടെ സൂക്ഷിച്ചു വെക്കാം എന്ന് വെച്ചു..............

ഇത് കൊള്ളാലോ പരിപാടി. പലയിടത്തും എഴുതുന്നത്‌ അവിടെ തന്നെ ഉപേക്ഷിക്കുന്ന പതിവ് ഇനി നിര്‍ത്താം എന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കി. സംഗതി നന്നായി . നുറുങ്ങുകള്‍ ആണേലും അതില്‍ വലിയ കാര്യങ്ങള്‍ ഉണ്ട് .. ആശംസകള്‍

വട്ടപോയിലിന്റെ വട്ടുകള്‍ ആശയങ്ങളെ വാറ്റി എടുത്ത് അക്ഷരങ്ങളാക്കി കസറുന്നു

അഹാ അപ്പോ ഇതാണല്ലെ പ്രൊഗ്രാം
കൊള്ളാം ഭായി , നല്ല വരികള്‍ , കാലത്തിനൊത്ത വരികള്‍

ഞാൻ വായിച്ചിട്ടില്ല മുൻപ്. നന്നായിട്ടുണ്ട് കേട്ടോ..

നന്നായിട്ടുണ്ട് ജബ്ബാര്‍ ഭായ്.
എഫ് ബി യില്‍ കണ്ടിരുന്നു

സംഗതി കൊള്ളാലോ... ആദ്യമായിട്ടാണ് വായിക്കുന്നത്.... അര്‍ത്ഥവത്തായ നുറുങ്ങുകള്‍...

ഇഷ്ടപ്പെട്ട വായന.

മുമ്പ് വായിച്ചിരുന്നു. എങ്കിലും ക്ഷമിച്ചിരിക്കുന്നു......

>മണ്ണാങ്കട്ടയും കരിയിലയും
സൈബര്‍ ലോകത്ത്
മഴയെക്കുറിച്ചും കാറ്റിനെ പറ്റിയും
ചാറ്റുകയായിരുന്നു,
പരസ്പരമറിയാതെ .........<

സമകാലിക സത്യം

നന്നായിരിക്കുന്നു

നമ്മള്‍ രണ്ടു പേരും ഒരേ ദിവസം ഒരേ പേരില്‍ കവിത പോസ്റ്റി ...
കവിതകള്‍ നന്നായിട്ടുണ്ട് ..ആശംസകള്‍ ..

ഗ്രൂപ്പില്‍ വായിച്ചു. ന്നാലും സംഭവം എടുത്തു വെക്കുന്നത് നല്ലതാ..
ബ്ലോഗ് ഡയറിയാക്കാന്‍ ഉദ്ദേശമുണ്ടോ??

ഫെയ്സ്ബുക്കോമാനിയ പിടിപെട്ടോ ഇക്കാ...

നന്നായിട്ടുണ്ട് ....

വലിയ കാര്യങ്ങളും പറഞ്ഞു കൊണ്ടുള്ള നുറുങ്ങുകള്‍ ഇഷ്ടപ്പെട്ടു

നുറുങ്ങ് ആയതുകൊണ്ട് പെട്ടെന്ന് കഴിക്കാന്‍ പറ്റി.
പെട്ടെന്ന് ദഹിക്കുകയും ചെയ്യുമല്ലോ ..
എല്ലാം രുചികരമായി :)

നന്നായിട്ടുണ്ട് ,ഒരു തവണ വായിച്ചാ ഓര്‍മ്മയുണ്ട് ഒന്ന് രണ്ടെണ്ണം എന്തായാലും ഇത് നല്ല ഒരു ആശയം തന്നെ ..

ഗ്രൂപ്പില്‍ കണ്ടിരുന്നു..എല്ലാം ഇഷ്ടായി..ഗ്രൂപിലെ പല കമന്റുകളും കണ്ടപ്പോള്‍ തോന്നിയിരുന്നു ഇക്ക ഒരു നൈമിഷിക കവി (നിമിഷം കൊണ്ട് കവിത എഴുതുന്ന ആള്‍ എന്നതിന്റെ ഒറ്റ വാക് അത് തന്നെയല്ലേ ?) ആണെന്ന്..

നന്നായിരിക്കുന്നു ചേരുവകൾ..

ഞാനും ആദ്യം വായിക്കുകയാണ്.
നന്നായിരിക്കുന്നു.
ഫെയ്സ്ബുക്ക്‌, നെറ്റ് ലോകത്ത് സമയം
വ്യര്‍ഥമായി ചിലവിടുന്നവര്‍ കൂടി വരുന്നു.

ഇഷ്ടമായി .നല്ല കവിതകള്‍ .ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുക.ആശംസകളോടെ..

നല്ല രസമുണ്ട് കുഞ്ഞു വരികള്‍ വായിച്ചിരിയ്ക്കാന്‍..

പലപ്പോഴായി വായിച്ചെങ്കിലും ഒന്നിച്ചു കണ്ടതില്‍ സന്തോഷം.

ഒരു ഗുഡ് നൈറ്റ്‌ ചൊല്ലി .
വിട വാങ്ങിടാന്‍ .......പോകുമ്പോ ലോഗൌട്ട് ചെയ്യണേ....നന്നായിട്ടുണ്ട് ആശംസകള്‍

രു ഗുഡ് നൈറ്റ്‌ ചൊല്ലി .
വിട വാങ്ങിടാന്‍ .......പോകുമ്പോ ലോഗൌട്ട് ചെയ്യണേ....നന്നായിട്ടുണ്ട് ആശംസകള്‍ nice

ഇഷ്ടപ്പെട്ടു

ഇങ്ങിനെയും എഴുതാമല്ലേ..എല്ലാനുറുഗ്ങ്ങുകള്‍ക്കും നന്ദി....നന്നായിരിക്കുന്നു...ഇനിയും നുറുഗ്ങ്ങിക്കോട്ടേ....

അഷെയ്ഖ് ബ്ലോഗുരാജാ ,ഫേസ്ബുക്ക്‌ ഉസ്താദുല്‍ കമന്റെര്‍ ,,മഹാ കവി വട്ടപ്പോയില്‍ ജബ്ബാര്‍ ജി നീണാള്‍ വാഴട്ടെ !!!

നിരാശ
---------
പാടാന്‍ എത്ര പാട്ടുകള്‍ !
പറഞ്ഞിട്ടെന്താ സ്വരം നന്നാവണ്ടേ .
പറയാന്‍ എത്ര വാക്കുകള്‍ !
പറഞ്ഞിട്ടെന്താ കേള്‍ക്കാനാളു വേണ്ടേ !

പാടാതെ പോയ പാട്ടും
പറയാതെ പോയ വാക്കും
പിന്നിട്ട വഴികളില്‍ എന്നെ നോക്കി
പുഞ്ചിരിതൂകിയിരുന്നുവോ ?

ഈ മൂന്നാമത്തെ കവിത. അത്  അന്യായമായിട്ടുണ്ട്. തകർത്തു...
ആശംസകളോടെ...........

നുറുങ്ങുകള്‍ അത്ര നുറുങ്ങുകള്‍ അല്ലെന്നു മനസ്സിലായി....നല്ല എഴുത്ത്...തുടരുക...:)

നുറുങ്ങുകള്‍...

ഇഷ്ടമായി ഈ രചന ആശംസകള്‍.