ഇന്ന് ഒക്ടോബര്‍ രണ്ടു
അവധി ദിവസം ...
വെറുതെ നടക്കാനിറങ്ങിയ ഞാന്‍
വഴിയില്‍ കണ്ടു ഒരു
കണ്ണടയും , വടിയും
കീറിയ ഒരുടുപ്പും.
സത്യത്തില്‍ അവ ആരെയോ
തിരയുകയായിരുന്നു .
നടുറോഡില്‍ വെട്ടിയെരിയുന്ന
ശരീരവും , പിച്ചി ചീന്തുന്ന
സ്ത്രീത്വവും കണ്ടു മടുത്ത
അവ വീണ്ടും തിരച്ചില്‍ തുടര്‍ന്നു ..
അഴിമതി ഭരണവും
വിലക്കയറ്റവും
എല്ലാം നേരില്‍ കണ്ട അവക്ക്
പക്ഷെ തിരയുന്നത് മാത്രം
കണ്ടെത്താനായില്ല ..
അവസാനം ക്ഷീണിച്ചു
അവശരായി സെന്ട്രല് ജംഗഷനില്
എത്തിയ അവ മേലോട്ട് നോക്കി ..
ഹേയ് റാം...........!
ഉടമസ്ഥനെ കണ്ട സന്തോഷത്തോടെ
അച്ചടക്കത്തോടെ അവരവരുടെ
സ്ഥാനത്തു കയറിയിരുന്നു ........
അപ്പോള്‍ താഴെ ഒരു പുതിയ
അഴിമതി വിരുദ്ധ സമരം
പ്രഖ്യാപിച്ചു കൊണ്ട് ഒരു
ജാഥ തുടങ്ങുകയായിരുന്നു,
അവിടെ തന്നെ വന്നു
അവസാനിക്കാനും. !
45 comments:
ഞാനാണോ ആദ്യം !!
ഈ കവിതയാണ് ഭാരതം ഒരു ഒക്ടോബര്‍ രണ്ടിലേക്കുകൂടി പ്രവേശിക്കുകയാണല്ലോ എന്ന ബോധത്തിലേക്ക് പൊടുന്നനെ എന്നെ ഉണര്‍ത്തിയത്.
ശരിയാണ് ജബ്ബാര്‍ഭായ് ആ മഹാത്മവ് ഉണര്‍ത്തിയ മൂല്യബോധങ്ങള്‍ ഇന്ന് ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു.അവ തെരുവോരത്തെ പ്രതിമക്കുമേല്‍ ചേതനയറ്റ് തൂങ്ങിക്കിടക്കുന്ന നോക്കുകുത്തികള്‍ മാത്രമാവുകയാണ്.
നന്നായി എഴുതി.
ഗാന്ധി പ്രതിമകള്‍ കരയുന്ന കാലമാണ് ജബ്ബാരിക്ക. . . .
ഗാന്ധി എന്നാല്‍ ഇപ്പൊ ഒരര്‍ത്ഥം ആണുള്ളത്. . . .
"അണക്കെവിടെയ പണി?"
"ഞാനൊരു കടേല് നിക്കാണിക്കാ"
"അതിയോ. . . ഗാന്ധി എത്ര തടയും????"
പ്രദീപ് സര്‍ .........
ആദ്യമായി വന്നതിനു നന്ദി ..
ഇതൊരു കവിത അല്ല ..ഒരു കുറിപ്പ് മാത്രം അത്രയെ മനസ്സില്‍
ഉണ്ടായിരുന്നുള്ളു .......
മഹാത്മാവിന്റെ ഓർക്കാൻ വീണ്ടും ഒരു Oct2..
അദ്ദേഹം സ്വപ്നം കണ്ട ഭാരതം സ്വപ്നം മാത്രമായി അവശേഷിക്കുന്നു..
ഗാന്ധി പ്രതിമകള്‍ കരയുന്ന കാലമാണ് ജബ്ബാരിക്ക. . .
ഇന്ന് ഗാന്ധി എന്ന് പറഞ്ഞാല്‍ ഒരര്‍ത്ഥമേ ഉള്ളു
ആ വക്കീലിന്റെ കൂടെ നിന്ന്റ്റ്റ് അണക്കെത്ര ഗാന്ധി തടയിണ്ട്രോ???
ജബ്ബാര്‍ഭായ് ,
മഹാത്മാവിനെ ആ വടിക്കും കണ്ണടക്കും പോലും വേണ്ടാതായിരിക്കുന്നു .അദ്ദേഹത്തെ മറന്നത് തന്നെയാണ് രാജ്യത്തിന് പറ്റിയ വലിയ ദുരന്തവും ,പക്ഷെ ഇതൊക്കെ ആരോട് പറയാന്‍ ??
ഗാന്ധി പ്രതിമ കാകനിരിക്കാനെന്നു ടിന്റുമോന്‍.
ഇന്ത്യയെ കുറെ കുത്താക മുതലാളിമാര്‍ക്ക് ...അവരാണ് നമ്മെ യഥാര്‍ത്ഥത്തില്‍ ഭരിയ്ക്കുന്നത്...ഗാന്ധിജിയുടെ സ്വപ്നങ്ങളെ ഗാന്ധി ശിഷ്യന്മാര്‍ കുഴിച്ചുമൂടി....
ഗാന്ധി എന്ന മഹാത്മാവ് ഇന്ന് കാക്കകൾക്ക് കാഷ്ഠിക്കാൻ മാത്രം ഒരിടം..!!
പ്രതിമകൾ ഉണ്ടാക്കാൻ അത്യുൽസാഹവും സംരക്ഷിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത ഇന്നത്തെ നേതാക്കളുണ്ടോ അറിയുന്നു നാളെ താന്താങ്ങളുടെ പ്രതിമയിന്മേലും കാകനിരുന്ന് കാഷ്ഠിച്ച് നിർവൃതിയടയുമെന്ന്..!! ഹാ.. കാഷ്ടം.. ഛായ്.. കഷ്ടം..!!
ഗാന്ധി തലയില്‍ മാത്രം ഇന്ന് ജനങ്ങളുടെ കണ്ണ് .ആ മാഹാന്റെ വാക്കുകള്‍ ആരോര്‍ക്കാന്‍ അദേഹം ആഗ്രഹിച്ച നാടെവിടെ വരെ എത്തി .. അല്ലെ ... ഒരിക്കലും അവസാനിക്കാത്ത ജാഥകള്‍ .. ഇതൊനോക്കെ സാക്ഷ്യം വഹിക്കാന്‍ ആ ഊന്നു വടിയും.......നന്നായി എഴുതിയിരിക്കുന്നു...ഭാവുകങ്ങള്‍..
പ്രിയപ്പെട്ട ജബ്ബാര്‍ ബായ്..
സത്യം..ശരിക്കും അവ പറയാന്‍ ഉദ്ദേശിച്ചത് താങ്കള്‍ ഈ കവിതയില്‍ പറഞ്ഞു.
അഭിനന്ദനങ്ങള്‍...
www.ettavattam.blogspot.com
ഒരു ദിവസമെങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ , അത്രയും സമാധാനം അല്ലേ..?
അഴിമതി വിരുദ്ധ പ്രസംഗം, അഹിംസാ വാദം എല്ലാം മുറ പോലെ നടക്കും.
ഒരു തിരിഞ്ഞുനോട്ടം ആവശ്യപ്പെടുന്ന പോസ്റ്റ്. നന്നായി
ജബ്ബാർക്ക നന്നായിരിക്കുന്നു..
ഓര്ത്തല്ലോ "എന്‍റെ ഗുരുനാഥനെ".. ഒത്തിരി നന്ദി..
കവിത നന്നായിരിക്കുന്നു..
"ഒരു മനുഷ്യന്‍ തന്റെ സമ സൃഷ്ടികളുടെ കൂട്ടത്തില്‍ ഏറ്റവും പിന്നിലുള്ളവനായി സ്വയം സങ്കല്‍പ്പിക്കുന്നത് വരെ അവനു മോചനമില്ല, " ഗാന്ധിജി
ആശംസകള്‍
ഗാന്ധിയായി പലരും സ്വയം അവരോധിക്കുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍.
ഈ സ്മരണ നന്നായി.
ഈ ലോകത്ത് മഷിയിട്ടു നോക്കിയാല്‍ കിട്ടാത്ത സാധനമായി ഗാന്ധി ചിന്തകള്‍ ... ഒക്ടോബര്‍ രണ്ടിന് കഴുകി വൃത്തിയാക്കി ഒരു മാല ചാര്‍ത്തി നീട്ടി ഒരു സലുട്ട് ,,,, ഗാന്ധി സ്മരണ തീരുന്നു ,,,,, ഈ നാല് വരികള്‍ പ്രസക്തം സുഹൃത്തേ .....
എന്ത് തോന്ന്യാസം ചെയ്യുന്നതിന് മുമ്പും പുഷ്പാര്‍ച്ചന നടത്താന്‍ ഗാന്ധി പ്രതിമകള്‍. രക്തസാക്ഷി ദിനത്തില്‍ കൂട്ടം കൂടി ചമ്രം പടഞ്ഞിരുന്നു പ്രാര്‍ത്ഥന. ഇതൊക്കെ തന്നെ സ്മരണകള്‍ .
ഗാന്ധി പ്രതിമ കാകനിരിക്കാനെന്നു ടിന്റുമോന്‍.
കവിതയല്ല എന്നു പറയാന്‍ കാണിച്ച ധൈര്യം ആസ്വദിച്ചു. ..വട്ടപ്പൊയിലിന്റെ വട്ടുകള്‍ എന്നു കാണുമ്പോള്‍ ചെറുപ്പത്തില്‍ വട്ടുരുട്ടിയത് ഓര്‍മ വരുന്നു....
ഒക്ടോബര്‍ രണ്ടു എന്നാ ദിവസം ഇല്ലെങ്കില്‍ മഹാത്മാവിനെ ആര് ഓര്‍ക്കാന്‍.... ഇന്നത്തെ അവസ്ഥ കാണേണ്ടെന്നു കരുതിയായിരിക്കും കണ്ണട ഉപേക്ഷിച്ചത്... താഴെ വന്നു വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന(പറയുന്നത് ഒന്ന്, ചെയ്യുന്നത് വേറൊന്നു) നേതാക്കള്‍ക്കെതിരെ.. പറ്റുമായിരുന്നെന്കില്‍ ഗാന്ധി ആ വടി കൊണ്ട് രണ്ടെണ്ണം കൊടുക്കുമായിരുന്നു...
ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:
"അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്"
എല്ലാവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍
ഹേ റാം...........!
ഈ ദിനത്തെ ഓര്‍മ്മിപ്പിച്ച് കൊണ്ടൊരു എഴുത്ത് വളരെ നന്നായി...
ഗാന്ധി ജയന്തി ആശംസകള്‍..!
നന്നായിട്ടുണ്ട്... പ്രതിമയായും നോട്ടിന്റെ മൂലയിലുമായി ഒതുങ്ങിപ്പോയെ മഹാത്മാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം ഉള്ളത് നന്നായല്ലേ...
Ella gaandhi prathimakalum thachutakkanam.
Moolya bhodhavum, sathyavum, dharmavum nashtapetta samoohathil pakshikalkku kaashtikkaanaayi aa mahaathmaavinte prathimakal nokku kuththiyaayi nilkunnathu kaanumpol...
ellaa gandhi prathimakalum thachutakkanam...
valare uchithamayi paranju...... aashamsakal........
നല്ല കുറിപ്പ് ,കവിത അല്ല
'ഗാന്ധി'ക്ക് നല്ല വിലയാണിപ്പോള്‍ ...എത്ര മാത്രം ഗാന്ധിമാരാണ്.ഗോട്സെ പോലും പറഞ്ഞുപോകും അയാളും അതാണെന്ന്!!
നോട്ടുകെട്ടുകളിലെ 'ഗാന്ധി'യെയാണ് ഞാന്‍ ഉദ്ദേശിച്ചത്,ട്ടോ....
ആശംസകള്‍ !!
ഒന്നും കാണാന്‍ വയ്യാതെ കണ്ണടയും, ഉണ്ടായിട്ടും അടിക്കാന്‍ കഴിയാതെ വടിയും, മാനം നഷ്ടപ്പെടുന്നവരെ പുതപ്പിക്കാന്‍കൂടി കഴിയാത്തതിനാല്‍ ഉടുതുണിയും ഗാന്ധിജി വലിച്ചെറിഞ്ഞതായിരുന്നില്ലേ...?
പകലിന്‍ അദ്ദ്വാനം ഫലം ഗാന്ധി
സായാഹ്ന സോമ രസം നഷ്ട്ടം ഗാന്ധി
കൂടെ കിടന്നവള്‍ക്ക് പാരിതോഷികം ഗാന്ധി
ഫെസ് ബുക്കില്‍ ഒരു ഇന്ത്യന്‍ രൂപയുടെ
പടം വെച്ച് ആ പടത്തിലെ നോട്ടിന്‍ വിലക്ക്
ഗാന്ധി യിലെ മഹത്വം കണ്ടവരെ നിങ്ങള്‍ക്ക്
ഗാന്ധി യെ അറിയുമോ?
കേവലം ഒരു നാണയത്തിന്റെ
വില അല്ല എന്റെ ഗാന്ധി
ഒരു മനുഷ്യാ യുസ്സിന്‍ നന്മ യാണ് എന്റെ ഗാന്ധി
വേണ്ടത് വേണ്ടപ്പോള്‍ വേണ്ട രീതിയില്‍ പറഞ്ഞു.നല്ലത്.
ജബ്ബാര്‍ക്ക നന്നായിട്ടുണ്ട്..ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു കവിത എഴുതിയ ഇക്കയ്ക്ക് അഭിനദ്ധനങ്ങള്‍.
അതെ, ജബ്ബാർ...ഗാന്ധിപ്രതിമ നല്ല ഒരു സ്റ്റാർട്ടിംഗ് പോയിന്റ് ആണു; ഫിനിസ്ഷിംഗിനും കൊള്ളാം... :(
നന്നായിട്ടുണ്ട്, ജബ്ബാര്‍ക്ക.. ആശംസകള്‍
gandhi kachavada vasthivaakumbol..........
സത്യം പറയാലോ ഈ രണ്ടാം തിയതി നേരം ഉച്ചയാകാറായപ്പോഴാണു ഞാന്‍ ഓര്‍ത്തത് ഗാന്ധിജിയെ പറ്റി. മറന്നുപോയിരുന്നു. വയനാട്ടിലേക്കുള്ള യാത്രയില്‍ വഴിയില്‍ കുട്ടികള്‍ റോഡ് വൃത്തിയാക്കുന്നത് കണ്ടപ്പോഴാണു പെട്ടെന്ന് മനസ്സിലെക്കത് വന്നത്. ദൈവമേ..ഞാനിത് മറന്നല്ലോ എന്ന്.
എന്താ ചെയ്യാ....ഒരിക്കലും മറക്കാന്‍ പാടില്ലാത്തത്.
jabaar ji "നല്ല ചിന്തകള്‍ക്ക് നൂറു മാര്‍ക്ക് !!
കൊള്ളാം, നല്ല കാഴ്ച. ഒക്ടോബർ രണ്ടിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് എന്നാണാവോ മനസ്സിലാകുക? മഹനീയമായ ആ പ്രതിമ ഈയൊരു ദിവസമാണ് വളരെ വൃത്തിയായി ഒരു മാലയുമിട്ട് നിൽക്കുന്നത്. ജയ് മഹാത്മാവേ.......
പ്രിയപ്പെട്ട ജബ്ബാര്‍,
നന്മയുടെ ഒരു കിരണം എവിടെയെങ്കിലും കാണും!കാണണം!
വിലപിക്കാനും വിഷമിക്കാനും സമയം ഇല്ല...
തമസോ മാ ജ്യോതിര്‍ ഗമയ !
ബാപ്പുജി നമ്മുടെ മാതൃക!
വന്ദേ മാതരം !
സസ്നേഹം,
അനു
ഒരു കവിതയെന്നും കുറിപ്പെന്നും പറയാം, ഇതിന.
ഉത്തരാധൂനികതയ്ക്ക് അങ്ങനെ വ്യവസ്ഥാപിത ചിട്ടവട്ടങ്ങളൊന്നും ഇല്ലല്ലോ...
വരാന്‍ വൈകിപ്പോയി ..നന്നായിയിരിക്കുന്നു ആശംസകള്‍ .
വായിക്കാന്‍ വൈകിപ്പോയി... പോസ്റ്റ് ഇഷ്ടായി... ഇത് പോസ്റ്റ് ചെയ്തപ്പോഴത്തെതിനേക്കാള്‍ ദയനീയ അവസ്ഥയാണിപ്പോള്‍ ! ആ പ്രതിമയ്ക്ക് അപ്രത്യക്ഷമാവാന്‍ കഴിവുണ്ടായിരുന്നേല്‍ ഇതൊന്നും കാണാന്‍ നില്‍കാതെ അതെന്നേ ഇവിടുന്നു രക്ഷപ്പെട്ടേനെ...
ഈ ഒക്ടോബർ രണ്ട് ന്നൊക്കെ പറഞ്ഞാൽ ഇപ്പൊ ഒരർത്ഥേ ഉള്ളൂ, വെള്ളമടിക്കാൻ ഒരു ഒഴിവ്. അതിനിടയിലിങ്ങനെ ചിന്തിപ്പിക്കുന്ന സാധനങ്ങൾ ഇറക്കുന്നത് അടിപൊളിയാ ട്ടോ.
Post a Comment