December 27, 2014

പാഴാക്കികളയുന്ന ഭക്ഷണം

വര്‍ഷങ്ങള്‍ക്കു മുന്‍പു ധനുമാസക്കുളിരുള്ള ഒരു പ്രഭാതം. ഒരു ഞായര്‍ അവധിയുടെ ആലസ്യത്തില്‍ എന്നിലെ കൊച്ചുകുട്ടി പുതപ്പിനുള്ളില്‍ കിടക്കുകയാണ്. കിടക്കുന്നിടത്ത് നിന്ന് നോക്കിയാല്‍ അടുക്കള കാണാം. അവിടെ ഉമ്മ ചൂടുള്ള ഓട്ടടയും ചമ്മന്തിയും തയ്യാറാക്കുന്നു. അതിനിടക്കാണ്‌ അയല്‍പക്കത്തെ ആയിച്ചമ്മാത്ത വന്നു ഉമ്മയോട് എന്തോ പറഞ്ഞു പോയത്. പിന്നെ ഉമ്മയുടെ ഒരു നീണ്ട വിളയാണ് ."അദ്ദ്യോ......... ഒന്നെണീക്ക് മാനെ .. നേരം വെളുത്തിട്ടു...