പ്രിയ സുഹൃത്തുക്കളെ .......
എന്റെ ഫേസ് ബുക്ക് ഗ്രൂപുകളിലെ സകലമാന പോസ്റ്റുകളും നോക്കി കമന്റാനും , പിന്നെ കാക്കത്തൊള്ളായിരം ബ്ലോഗു വായിച്ചു നോക്കി അവക്കൊക്കെ തക്ക വീക്ക് കൊടുക്കാനും , ഇതിനിടക്ക് കെട്ട്യോളയും കുട്ട്യെളയുംനോക്കാനും. ഇടയ്ക്കു ഒന്ന് ബ്ലോഗാനും ഉള്ളതുകൊണ്ട് കഷ്ടപ്പ്ട്ടു കിട്ടിയ ഈ ജോലി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയില്‍ ഞാന്‍ കഴിഞ്ഞ മാസം ഒരവധിക്ക് അപേക്ഷിച്ചു.. ..എന്റെ പോസ്റ്റിനു കമന്റ് വരുന്നത് പോലെ ഇന്നാണ് അതിനു മറുപടി കിട്ടിയത്..... " ഇന്‍ ത രുഹ് ശാഹ്രൈന്... മാഫി മുശ്കില. (നീ 2 മാസം പോയി ബ്ലോഗി വാ ... എന്ന് വിവര്‍ത്തനം .. ) " .. സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യേ (ഹാപ്പി ജാം കിട്ടിയിരുന്നെങ്ങില്..... ) സത്യം പറയാലോ .. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഓരോ പോക്കിനും രണ്ടാഴ്ചയില്‍ കൂടുതല്‍ നാട്ടില്‍ നിന്നിട്ടില്ല!
അങ്ങിനെ ഞാന്‍ അടുത്ത ഞായര്‍ ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ നാട്ടില്‍ പോകുകയാണ് ... ആയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഞാന്‍ ഇവിടെ വളരെ ബിസി ആയിരിക്കും. ആര്ക്കെങ്ങിലും എന്തെങ്ങിലും "പഞ്ഞി" കൊണ്ടുപോകാന്‍ ഉണ്ടെങ്കില്‍ (ജിദ്ദ നിവാസികള്‍ക്ക് മാത്രം-- ) ഇപ്പൊബുക്ക്ചെയ്യണം..എയര്‍ ഇന്ത്യയാണ് ഫ്ലൈറ്റു... അവര്‍ വാങ്ങിയ ടിക്കറ്റ് ചാര്‍ജു കൊണ്ട് ഞാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ചൈനയില്‍ പോയി വരാറുണ്ട് ! മുതലാക്കെണ്ടേ ?? ..ഇയാളെന്താ ഇതൊക്കെ ഇവിടെ പറയുന്നേ എന്ന് ചോദിക്കണ്ട .. ഇപ്പൊ കല്യാണ വിളി മുതല്‍ പതിനാറടിയന്തിരം വരെ ബ്ലോഗിലാ....)
ഇനി നാട്ടില്‍ എത്തിയാലോ ?. ഇങ്ങോട്ടിരി മാഷ് , റാണി പ്രിയ , ലിങ്ക് മൊല്ലാക്ക , ദീപക് തുടങ്ങി എന്റെ ബൂലോകത്തെ ഗ്രൂപിലെ പത്തു മുപ്പതു പേരും , എന്റെ ബ്ലോഗിലെ സ്ഥിരം കമ്മെന്റികളായ പത്തു ഇരുപതു പേരും സല്‍ക്കാരം വിളിച്ചു കാത്തിരിക്കുകയാ ...( ഇപ്പൊ തന്നെ വായില്‍ കപ്പലോടുന്നു... )ദൈവനുഗ്രഹമുണ്ടെങ്ങില് നമ്മുടെ ബൂലോകത്തെ ഒരാളുടെ വിവാഹത്തിലും പങ്കെടുക്കണം (ആളെ ഞാന്‍ പറയില്ല .. സമയമാവുമ്പോള്‍ അയാള്‍ തന്നെ പറയും)
നാട്ടിലാണങ്ങില് ചക്ക, മാങ്ങാ കാലവും .എന്റമ്മോ.......
ഇനിആരെങ്കിലും എന്നെ സല്‍ക്കാരം വിളിക്കാന്‍ മറന്നു പോയ്ട്ടുന്ടെങ്ങില് ഈ പോസ്റ്റിനെ താഴെ കമന്റി ഡേറ്റ് ഉറപ്പിക്കാന്‍ അപേക്ഷ ...( ഒരു ബ്ലോഗേഴ്സ് മീറ്റ് (ഈറ്റും ) ആയി കണ്ടാല്‍ മതിന്നെ.. ഇപ്പൊ അതിനാണല്ലോ ഡിമാന്റ്റ്!!! ) ജൂണ്‍ 30 വരെ ഞാന്‍ റെഡി ..എന്റെ കുഗ്രാമത്തില്‍ ഞാന്‍ പോന്നതിനു ശേഷം ഇന്റര്‍നെറ്റ് ഉണ്ടോ എന്നറിയില്ല .. ഉണ്ടെങ്കില്‍ കാണാം ......... പ്രാര്ത്ധിക്കുമല്ലോ.....
പെട്ടി റെഡി ......കുട്ട്യേളും ........













27 comments:
ജബ്ബാർക്കാ നിങ്ങള്‍ റെഡിയായല്ലെ....
ഞാനും വരും...
ബോണ്‍ വോയേജ് ജബ്ബാര്‍
ഒകെ അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ ഠിം ഠിം പോട്ടെ വണ്ടി വിട് ....
nalloru avadhikkaalam aasamsikkunnu
ഈ മാസം ഇരുപത്താറാം തിയതി വൈകിട്ട് എട്ട് മണിക്ക് എന്റെ വീട്ടിൽ വെച്ച് ഞാൻ തരുന്നു താങ്കൾക്ക് ഒരു വിരുന്നു. വാ വരിക.
ശുഭയാത്ര നേരുന്നു ....
രണ്ടു മാസല്ലേ , അതൊക്കെ ദാന്നു പറയുമ്പോ തീരും (#ലേബല്‍ : അസൂയ )
പെട്ടി റെഡി.. കെട്ട്യോളും കുട്ട്യോളും... ഇന്ഷാ അല്ലഹ്... വിധിയുണ്ടേല്‍ ഞാനും തരാം ങ്ങള്‍ക്കൊരു മീറ്റ്... ഉസ്സാറാക്കി വെരി...
Enna Pinne..Double Mani Adikattea......Tim...Tim...Tim..Tim...Bandi Pooovattea....."Valilla" Puya Yileku....
ഞമ്മളും ബരനുണ്ട് ജബ്ബര്‍ക്ക.. ഇന്ഷ അല്ലഹ്, നാട്ടീന്നു കാണാം...
shubha yatra..
kollallo ..eee nattil pokk ...ashamsakal nerunnu ...koode orariyippum sathya osikkanelum vayaru swanthamanennu marakkenda ....thirike poranullathaaaa....
aashamsakalode...
ശുഭയാത്ര നേരുന്നു ....
ങള് പോയി ബര്യേന്ന് കോയ..
അങ്ങനെ ഒരു ഭാഗ്യവാന് കൂടി നാട്ടില്‍ പോവുന്നു....
ശുഭയാത്ര..... :)
ങ്ങള് പോയി വരീന്‍ ... നമ്മള് ഇവിടെ ഒക്കെതന്നെ കാണും.. നല്ല യാത്രയും അവധിക്കാലവും ആശംസിക്കുന്നു ..
ബെസ്റ്റ് ,
വാലില്ലപുഴ എന്ന സ്ഥലത്ത് ഇന്റര്‍ നെറ്റോ...? :-). അത് ചെറുവാടിയില്‍ വന്നു നോക്കേണ്ടി വരും
പക്ഷെ നല്ല ഭംഗിയുള്ള നാടാണ് ട്ടോ .
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു
പോയി വരൂ സാബ്....
ശുഭയാത്ര നേരുന്നു.
ഒപ്പം നല്ലൊരു അവധിക്കാലവും...
റബ്ബനാ വസ്സിലാക് സ്സലാമ ലി ബലദ...
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.അതിന്നായി പ്രാര്‍ഥിക്കുന്നു.
Have a nice holiday..
have a nice journey
മാഷെ..നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..
ഫ്ലൈറ്റ് ഒന്നൂടെ ചെക്ക് ചെയ്തോളൂ... സാറന്മാരെ ഒക്കെ അറെസ്റ്റ് ചെയ്തു എന്ന് കേള്‍ക്കുന്നു ! എയര്‍ ഇന്ത്യ...ലത് തന്നെ..സാറുമ്മാര് സമരത്തില്‍ ആണല്ലോ..
പെട്ടി റെഡി..കുട്ട്യോളും...
പിന്നെ വട്ടപ്പൊയിലനും.....കെട്ട്യോളും...
ശുഭയാത്രയും,ഒന്നാംതരമൊരു ഒഴിവുകാലവും നേരുന്നു.
ജബ്ബാര്‍ ഭായ്.. നല്ലൊരു അവധിക്കാലം നേരുന്നു. നാട്ടില്‍ വച്ച് കാണാം എന്ന് പ്രതീക്ഷിക്കുന്നു... ഫേസ്ബുക്കില്‍ നിന്ന് ഈ പോസ്റ്റ് ബ്ലോഗിലേക്ക് മാറ്റിയതും നന്നായി.
പെട്ടി റെഡി, കുട്ടികള്‍ റെഡി. എല്ലാവരെയും സ്വീകരിക്കാന്‍ വട്ടപ്പൊയിലും റെഡി..)
എന്റെ എല്ലാ പ്രിയ സുഹൃത്തുകള്‍ക്കും നന്ദി ............ വീണ്ടും കാണാം ( ഇ .അ)..............
Post a Comment