January 12, 2012

കംമെന്ട്ടുണ്ടോ സഖാവെ ................

അന്ന്  റോഡു വക്കിലെ  കലുങ്കില്‍ ഇരുന്നു 
അയ്യപ്പന്‍  ജോസിനോട് ചോദിച്ചു 
ബീഡി ഉണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാന്‍ !

ഇന്ന് ഫൈസു ബുക്കിലെ മയാലോകത്തിരുന്നു  
അയ്യപ്പന്‍ ജോസിനോട് ചോദിക്കുന്നു 
കംമെന്ട്ടുണ്ടോ  സഖാവെ ഗ്രൂപ്പ് ഒന്ന് പൊളിക്കാന്‍ ! 

എങ്ങോ നിന്ന് വന്ന അനോണികളും
തമ്മില്‍ കാണാത്ത  കൂട്ടരും തമ്മില്‍ തല്ലുന്നു
കാരണം പോസ്റ്റും കമന്റും !

പോസ്ടിയത് പെണ്ണായാല്‍ പിന്നെ പൊല്ലാപ്പാ
കമന്റ്‌ കൂടി എന്ന് ഒരു കൂട്ടര്‍
അതല്ല കമ്മന്റ്അടി   എന്ന് മറുകൂട്ടര്‍ !  

സദാചാര വാദികളും   അല്ലാത്തവരും
ഓടിക്കൂടുന്നു , തല്ലവനെ കൊല്ലവനെ
അഡ്മിന്‍ ഇടപെടുന്നു ...... ശുഭം !

പിന്നയല്ലേ പൊടിപൂരം  ,  രാവിലെ പോസ്ടിട്ടു
കംമെറ്റ് കിട്ടാതെ ഈച്ചയും ആട്ടി ഇരുന്നവന്‍
പൊടിയും തട്ടി ഇറങ്ങുന്നു , പുതിയ ഗ്രൂപുമായി !  

അളെക്കൂട്ടുന്നു , പേരിടുന്നു ,   കൂടാതെ
കൂട്ടത്തില്‍ നിന്ന് നാല് പേരെ
ഗ്രൂപ്പ് അട്മിനും ആക്കുന്നു !

വന്നവര്‍ വന്നവര്‍ ആടുന്നു കഥയറിയാതെ
കൂടുന്നു കൂടെ അവസാനം
ഓടുന്നു പുതിയ ഗ്രൂപുമായി !

ഓര്‍ക്കുക വല്ലപ്പോഴും തന്റെ സോദരനെ 
കാക്കക്കും തന്കുഞ്ഞു പൊന്കുഞ്ഞു പോലെ 
തന്റെ പോസ്റ്റ്‌ എല്ലാവര്ക്കും തന്‍ പോസ്റ്റു തന്നെ !

വേദനിപ്പിക്കാതിരിക്കുക സോദരനെ
കംമെന്റിനാലും പോര്‍ വിളിയാലും; അവന്‍
വേണ്ടുവോളം വേദന ഉള്ളില്‍ ഉള്ളവനാകാം !


കഴിയണം നമുക്ക് ചോദിയ്ക്കാന്‍ വീണ്ടും
പണ്ടത്തെ പോലെ , കലുങ്കില്‍ അല്ലേലും
ബീഡി ഉണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാന്‍ !! 



42 comments:

ബീഡിയും തീപ്പെട്ടിയു ഉണ്ട് സഖാവേ വരൂ നമുക്ക് നോക്കാം :)

'അറിയാന്‍ അറിയിക്കാന്‍ അതുവഴി ഉണരാന്‍ ഉണര്‍ത്താന്‍' ഇങ്ങനെയല്ലാതെ മനുഷ്യന്‍ സംഘം ചേര്‍ന്നിട്ടില്ല. അല്ലാത്ത സംഘങ്ങളില്‍ മനുഷ്യരുണ്ടാവില്ലെന്നു ചുരുക്കം. മനുഷ്യ സ്വഭാവം ആദ്യം പറഞ്ഞ സംഘം ചേരുന്നതിന്റെ താത്പര്യമാവണം. എന്തായാലും, പുതിയ കാലത്തെ 'സഖാക്കളെ' ഒരു വല്ലാത്ത ഭീതിയോടെയാണ് നോക്കി കാണുന്നത്. സത്യം. നല്ല ഭയവുമുണ്ട്.

ആക്ഷേപഹാസ്യം കേമമായിട്ടുണ്ട്.- കൊള്ളേണ്ടിടത്തൊക്കെ കൊള്ളുക തന്നെ ചെയ്യും...

ഹിഹി..നന്നായിട്ടുണ്ട്.

നര്‍മത്തില്‍ മര്‍മത്തിനൊരു കുത്ത് ...
അതാണ്‌ ഇന്ന് ഗ്രൂപ്പില്‍ കാണാഞ്ഞത് അല്ലെ ?
ആശംസകള്‍

എന്താ ജബ്ബാര്‍ക്ക ഇപ്പൊ ഇങ്ങനൊക്കെ തോന്നാന്‍ ???

ശ്ശോ.. എനിക്കു വയ്യ.. :) അതെല്ലാം ഒരു തമാശയല്ലെ..വരികളും തമാശയാണെന്നറിയാം.. എങ്കിലും നന്നായി ജബ്ബാർക്ക..

ജബ്ബാര്‍ക്കാ, തീപ്പെട്ടി ഇല്ല.... ഒരു ലൈറ്റര്‍ തരട്ടെ? അഡ്ജസ്റ്റ്‌ ചെയ്യുമോ? :-)

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ,ബ്ലോഗിന്റെ എഫ് ബി യുടെ നാരായ വേരുകള്‍ എന്നൊരു ഉത്തരാധുനിക ചോല്ലാണോ സഖാവേ ഇത് ...(എന്തായാലും ഇത് കലക്കി ജബ്ബാര്‍ ക്ക ..)
===================================
അതൊക്കെ പോട്ടെ ഇപ്പോള്‍ ഞാന്‍ പറയുന്നു "എനിക്കും ഒരു ബ്ലോഗുണ്ട് സഖാവേ വേണമെങ്കില്‍ കമന്റിക്കോ "

ഹിഹി..നന്നായിട്ടുണ്ട്. ആക്ഷേപഹാസ്യം കേമമായിട്ടുണ്ട്

ഹിഹി..നന്നായിട്ടുണ്ട്. ആക്ഷേപഹാസ്യം കേമമായിട്ടുണ്ട്

നന്നായി, ഒറ്റമൂലിയായി ഒരു ഒറ്റയിരുപ്പുനിര്‍മ്മിതി...
ആശംസകള്‍ !

പോസ്റ്റിട്ടു മുങ്ങുന്ന ബ്ലോഗര്‍ തന്റെ
പിമ്പേ നടക്കുന്നു ബ്ലോഗരെല്ലാം....

ബീഡി ഉണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാന്‍ !!

എഴുത്ത്‌ രസമാക്കിയിരിക്കുന്നു.

നന്നായിട്ടുണ്ടല്ലോ...പോസ്ട്ടുണ്ടോ ബ്ലോഗ്ഗരെ ഒരു കമന്‍റിടാന്‍ ...എന്തേ

നര്‍മ്മത്തില്‍ പൊതിഞ്ഞ ആക്ഷേപങ്ങള്‍ .നന്നായിട്ടുണ്ട്

വേദനിപ്പിക്കാതിരിക്കുക സോദരനെ
കംമെന്റിനാലും പോര്‍ വിളിയാലും; അവന്‍
വേണ്ടുവോളം വേദന ഉള്ളില്‍ ഉള്ളവനാകാം !

സ്നേഹാശംസകള്‍...

ചുണ്ണാമ്പുണ്ടോ അനിയാ ഒരു പിച്ചാത്തി എടുക്കാന്‍...?

ഹാസ്യം നന്നായിരിയ്ക്കുന്നൂ ട്ടൊ..

ഹ ഹ ഹ ..ആക്ഷേപഹാസ്യം നന്നായിട്ടുണ്ട് ട്ടോ ..

ഇപ്പോളാണ് മൌന വ്രതത്തിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത് :)

കൊള്ളാം ..വളരെ നന്നായി,

നന്നായിട്ടുണ്ട് !

വട്ടുണ്ടോ ജബ്ബാറിക്കാ ഒരു വട്ടയപ്പം വാങ്ങിക്കാൻ. ഇപ്പഴാണ് നമ്മടെ ലുട്ടുമോൻ ഗ്രൂപുണ്ടാക്കിയ കഥ പുറത്തു വന്നത്. നന്നായി ജബ്ബാറിക്കാ, ഇഞ്ഞും മ്മാതിരി വട്ടുകളുണ്ടേൽ ങ്ങ്ട് പോരട്ടേ ട്ടോ.

എന്റെ ബ്ലോഗ് അനുഭവം വെച്ച് സത്യം സത്യമായി
പറഞ്ഞു.താങ്കള്‍ക്ക് അകം നിറഞ്ഞ നന്ദി.എന്തിനാണ് മറ്റുള്ളവരെ വെറുതെ വേദനിപ്പിക്കുന്നത്.അവര്‍ സ്വയം തന്നെ വേദനകളുടെ താങ്ങാ ഭാരങ്ങള്‍ ഏറ്റി നടക്കുന്നവരാകും.അല്പമൊരാശ്വാസം തേടി വരുന്നവരാണ് നമ്മുടെ ബോഗര്‍ മാരില്‍ മിക്കവരും
എന്നാണു എന്റെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഞാന്‍ മനസ്സിലാക്കുന്നത്‌...ഇവിടെയും ചില കുത്തകകള്‍ 'വാഴുന്നു'ണ്ടോ എന്നും സംശയമുണ്ട്‌.പ്രിയ സുഹൃത്തിനു ഹൃദയം നിറഞ്ഞ നന്ദി...

കമന്റുണ്ട് സഖാവെ....
നന്നായിട്ടുണ്ട്.

പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് പറയുമ്പോ ലെ
ഫൈസ് ബുക്ക്‌ ജീവിതത്തിനു ഹാനികരം എന്നാ സിഗ്നല്‍ വെക്കാന്‍ സമയം ആയി

ഏത് ഓണ്‍ലൈന്‍ മീഡിയമായാലും മെമ്പേര്‍സ് കൂടുന്നതനുസരിച്ച് ഗ്രൂപ്പും കൂടും.അഭിപ്രായങ്ങളിലെ വ്യത്യ്സ്ഥതക്കനുസരിച്ചു പോരും കൂടും..വരികളിലൂടെ എഴുതിയത് രസമായി.

ഇതിലെ ഹാസ്യം പിടി കിട്ടി .രസായിട്ടുണ്ട് ..ട്ടോ

ബീഠിയുണ്ടോ സഘാവേ ?
ഈ ഒര്കൂട്ടി കേറീട്ടു പൂച്ചക്കുഞ്ഞു പോലും തിരിഞ്ഞു നോക്കുന്നില്ല .
അങ്ങനെയാണ് ബ്ലോഗാമെന്നു വച്ചത് .ഫെസ്വാല്യു ഇടിഞ്ഞുപോകരുതല്ലോ .
അതും കുഴപ്പമായോ ?

ആരേയും വേദനിപ്പിക്കാതിരിക്കുക, അത് തന്നെയാണു നല്ലത്.

മലയാളീസിന് എവിടെയാ ഗ്രൂപ്പില്ലാത്തത്..!?

ഇവിടെ ആദ്യം ആണെന്ന് തോന്നുന്നു...നല്ല എഴുത്ത്..ഇനി ഞാനും ഉണ്ട് കൂടെ...ആശംസകള്‍..

ബീഡിയുണ്ട് സഖാവേ ഒരു തീപ്പെട്ടിയെടുതാല്‍ മതി. സംഗതി നന്നായിട്ടുണ്ട്.
ഒരു മിനുട്ട്... ഞാന്‍ ഒരു ഗ്രൂപ്പ്‌ തുടങ്ങിയിട്ട് ഇപ്പോള്‍ വരാം

ഇതു കലക്കി മാഷേ ..
എഫ് ബീയിലേ ഇന്നിന്റെ കൂത്തുകള്‍ തന്നെ ഇത് ..
ഒരിത്തിരി നേരം നര്‍മ്മത്തിനൊ , മനസമാധനത്തിനോ
വേണ്ടീ വരുന്ന നമ്മേ പൊലുള്ളവര്‍ക്ക് ഈ തൊഴുത്തില്‍ കുത്തും നാടകം കളിയും സത്യത്തില്‍ മടുത്തിരിക്കുന്നു ..
സത്യത്തില്‍ രാഷ്ട്രീയക്കാരൊക്കെ എത്ര ഭേദം ..
ഈഗോകളും,വാശിയും കൊണ്ട് നിറഞ്ഞിരിക്കുന്നു ഒരൊ മനസ്സും ഒരൊ കൂട്ട്യായ്മയും ഒരു സുപ്രഭാതത്തില്‍ പൊളിയുന്നതും
കൂണ് പൊലെ ചിലത് പൊന്തി വരുന്നതുമെല്ലാം ഇതു തന്നെ കാരണം ..
നല്ല വരികള്‍ക്ക് ഒരു വരി തിരിച്ച് നല്‍കാതേ
ഒരുകുത്തിനും കോമക്കും ,കോമാളിത്തരത്തിനും
ആയിരവും പതിനായിരവും മറുപടികള്‍ നിറക്കുമ്പൊള്‍ ആത്ഥമാര്‍ത്ഥതയുള്ളൊരു ഹൃദയം തേങ്ങുന്നുണ്ടാവാം ..
എന്തായാലും വരികള്‍ ചാട്ടൂളീയായ് പതിക്കട്ടെ ..
ചില മനസ്സുകളില്‍ ...എനികിഷ്ടായീ ..

ലാല്‍ സലാം!
കൊള്ളാലോ...!:)
അഭിവാദ്യങ്ങള്‍....!
സസ്നേഹം,
അനു

മർമ്മം തകർക്കുന്ന നർമ്മം തകർത്തു!

ചിരിപിച്ച് ചിന്തിപ്പിക്കുന്നു.... പിളരും തോറും വളരും ബ്ലോഗിങ്ങ് എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു... നാളെ എന്ത് തോന്നും എന്ന് അറിയില്ല

ചിരിപ്പിച്ചു ,ചിന്തിപ്പിച്ചു ഈ വട്ടന്‍ ഒരു പൊട്ടനാ ,,