February 12, 2012

സഹയാത്രികര്‍


പ്രവാസത്തിന്റെ തുടക്കകാലം എന്തുകൊണ്ടും പ്രയാസം നിറഞ്ഞതായിരുന്നു .ഇന്നത്തെ പോലെ വാര്‍ത്താവിനിമയ സൌകര്യങ്ങളോ,എന്റര്‍ടയിന്മേന്റ്റ് ചാനലുകളോ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്  പിടിച്ചു നില്ക്കാന്‍ സാധിച്ചത്  നിഷ്കളങ്കരായ സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു . ആരുടെ പ്രയാസങ്ങളും സ്വന്തം എന്നോണം  കരുതി  സഹായിക്കുന്ന ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ . ജന്മം കൊണ്ടല്ലെങ്കിലും
സാമീപ്യം കൊണ്ട് കൂടെപ്പിറപ്പുകള്‍ ആയവര്‍ . ജോലിസ്ഥലത്ത് ഉണ്ടാവുന്ന 
പല പ്രയാസങ്ങളും  റൂമില്‍ എത്തിയാല്‍  മറക്കാന്‍ കഴിയുന്നത്  
ഇവരുടെ സരസമായ സാമീപ്യം കൊണ്ട് മാത്രം . 
 അന്ന് ഞങ്ങള്‍ അഞ്ചു പേര്‍ ആണ് കമ്പനി റൂമില്‍ താമസം 
ഞാനും പിന്നെ ബാബു, റഹീം ,നാസര്‍ ,   കരീം .
ഇതില്‍ കരീം വളരെ സരസന്‍ . ഏതുകാര്യവും ചിരിച്ചു കൊണ്ട് കൈകാര്യം ചെയ്യുന്നവന്‍ . സത്യത്തില്‍ ആ റൂമില്‍ മൂന്നു പേര്‍ക്ക് കിടക്കാന്‍ ഉള്ള സൗകര്യം മാത്രമേ ഉള്ളൂ .എന്നാലും ഞങ്ങള്‍ അഞ്ചു പേരും അതൊരു സ്വര്‍ഗം ആക്കി  . പലര്‍ക്കും പല സമയത്താണ് ഡ്യൂട്ടി .അതുകൊണ്ട് തന്നെ റൂമില്‍ വെളിച്ചം പരക്കുന്നത് വല്ലപ്പോഴും . ഇരുട്ടില്‍ തപ്പി തടഞ്ഞാണ് പലപ്പോഴും റൂമില്‍ നടത്തം  . ഭക്ഷണം കഴിക്കാനായി അടുക്കളയോട് ചേര്‍ന്ന് ഒരു ചെറിയ ഇടം  ഉണ്ട്. ഡ്യൂട്ടി കഴിഞ്ഞു വന്നു തപ്പി തടഞ്ഞു  ഡ്രസ്സ്‌ മാറ്റിയാല്‍ പിന്നെ ഞങ്ങളുടെ സൊറപറയല്‍ കേന്ദ്രം ഇവിടെ ആണ് .പിന്നെ റൂമിലേക്ക്‌ പോകുന്നത് ഉറങ്ങാന്‍ മാത്രം . പ്രവാസത്തിന്റെ   കണ്ണീര്‍ മുത്തുകള്‍ പൊഴിഞ്ഞതും   പുതു പ്രതീക്ഷകള്‍ തളിരിട്ടതും  ഈ കൊച്ചു കുടുസ്സു മുറിയില്‍  ആയിരുന്നു.  കത്തെഴുത്തുകളുടെ കാലം കൂടി ആയിരുന്നു അത്.
അന്ന് പതിവ് പോലെ ഞങ്ങള്‍ രാത്രി പന്ത്രണ്ടു മണിക്ക്  ഡ്യൂട്ടി കഴിഞ്ഞു എത്തി . ബാബും റഹീമും നേരത്തെ എത്തി കൂര്‍ക്കം വലി സ്റ്റാര്‍ട്ട്‌ ചെയ്തിട്ടുണ്ട് .  ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്ന സമയത്താണ്   ഗേറ്റ് കീപെര്‍  വന്നു പറയുന്നത് നാസറിനെ ആരോ ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട് എന്ന് . പടച്ചോനെ ആരാ ഈ പാതിരാത്രിയില്‍ എന്ന് ആലോചിച്ചു താഴെ പോയി നോക്കുമ്പോള്‍ അവന്റെ അമ്മാവന്‍ കോണ്‍ഫുദയില്‍ നിന്ന്  അവനെ കാണാന്‍ വന്നതാണ് . പെട്ടെന്ന് ഞങ്ങള്‍ അകെ അങ്കലാപ്പില്‍ ആയി .നട്ടപ്പാതിര നേരത്ത് ഒരു അതിഥി അതും വളരെ ദൂരെ നിന്ന് . റൂമില്‍ വെളിച്ചം ഇല്ല . ലൈറ്റ് ഇട്ടാല്‍ ബദര്‍ യുദ്ധം നടക്കും! ഞങ്ങളുടെ പ്രയാസം മനസ്സില്‍കണ്ടിട്ടാവണംഅമ്മാവന്‍ പറഞ്ഞു .
 "അവര്‍ ഉറങ്ങട്ടെ , നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം . 
എനിക്ക് അതി രാവിലെ പോകണം ; അവിടെ നിന്ന് സാധനം എടുക്കാന്‍ വന്ന ഒരു വണ്ടിക്കാരന്റെ കൂടെ വന്നതാണ്‌ ഞാന്‍ ". വളരെ സന്തോഷത്തോടെ    ഞങ്ങള്‍ അതിഥിക്ക് വേണ്ടി ഭക്ഷണം ഒരുക്കി  . അവര്‍ കുറെ സമയം സംസാരിച്ചിരുന്നു . അവസാനം  ഉറങ്ങാന്‍ നേരം അമ്മാവന്‍പറഞ്ഞു "നാസരെ ഒരു കള്ളിത്തുണി ഇങ്ങോട്ട് താ .
.ഞാന്‍ അതിരാവിടെ എണീറ്റ് പോകും - നിങ്ങള്‍ എണീക്കണ്ട" .  അപ്പോഴാണ്‌ അതിഥിക്ക് ഉടുക്കാന്‍ തുണി കൊടുത്തില്ലല്ലോ എന്ന് ആലോചിച്ചത് .  വീണ്ടും എന്റെ മനസ്സില്‍ ഒരു ഇടിവാള്‍ മിന്നി . കാരണം എക്സ്ട്രാ  തുണി  ആരുടെ കൈവശം ഇല്ല .എല്ലാവരും  നാട്ടില്‍ നിന്ന് പോന്നപ്പോള്‍ ഓരോ മൌലാന ലുങ്കി മാത്രം വാങ്ങി പോന്നവര്‍. എന്റെ അങ്കലാപ്പ് മനസ്സില്‍ വായിച്ചിട്റെന്നോണം കരീം പറഞ്ഞു . തുണി ഇപ്പൊ കൊണ്ടുവരാം . അവന്‍ അകത്തു പോയി രണ്ടു മിനിട്ടിനകം ഒരു തുണിയുമായി വന്നു. .  അമ്മാവന്‍  തുണി ഉടുത്തു നാസറിന്റെ കട്ടിലില്‍ കയറി ഉറങ്ങാന്‍ കിടന്നു - ഉള്ള സ്ഥലത്ത് ഞങ്ങളും . പിറ്റേന്ന്  നേരം പുലര്‍ന്നു അമ്മാവന്‍ പറഞ്ഞ പോലെ നേരെത്തെ എണീറ്റ്‌ പോയി . എല്ലാവരും ജോലിക്ക് പോകാനുള്ള തിരക്കിലാണ് . എല്ലാവരും എണീറ്റിട്ടും ബാബു മാത്രം പുതപ്പിനുള്ളില്‍ . എന്താടോ  ഇന്നു ഡ്യൂട്ടി ഇല്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിനൊന്നും മറുപടി ഇല്ല . ഇവനിതെന്തു പറ്റി എന്ന് വിചാരിച്ചു ഒന്ന് കൂടെ വിളിച്ചപ്പോള്‍ പുതപ്പിനുള്ളില്‍ നിന്ന് അവന്റെ മറുപടി 
" കള്ള ഹംക്കീങ്ങളെ എന്റെ തുണി ഇങ്ങോട്ട് കൊണ്ട് വന്നു താ ......"   അപ്പോഴാണ്‌   കരീം ഇന്നലെ രാത്രി അമ്മാവന്   ഉടുക്കാന്‍ കൊണ്ട് കൊടുത്ത തുണി  ബാബുവിന്റെ അഴിഞ്ഞു കിടന്ന തുണി ആയിരുന്നല്ലോ എന്ന് ഞങ്ങളും ഓര്‍ത്തത് !!

(വര: നൌഷാദ് അകമ്പാടം )

56 comments:

ഠേ......

സമാന ജീവിത സാഹചര്യങ്ങളിലൂടെ പ്രവാസകേളികള്‍ക്ക് കിക്കോഫ്‌ ചെയ്തു കളി തുടരുന്ന ഞാന്‍ തന്നെ തെങ്ങയുടക്കാന്‍ യോഗ്യന്‍...,,,,,,,

ഹഹ ഉടുമുണ്ട് ഉരിഞ്ഞാണ് മറ്റവന് കൊടുക്കല്‍ അല്ലെ നല്ല പണീ...

ജബ്ബാര്‍ ക്ക ഇത് വായിച്ചപ്പോള്‍ എനിക്കൊരു സംശയം "ഇവനല്ലേ അവന്‍" ?.....

ലങ്കും സ്മൃതികളുണര്‍ത്തുന്ന ലുങ്കി പോസ്റ്റ്... രസകരം.

പ്രവാസ സ്മൃതികള്‍ ചിലത് നെഞ്ചകം നീറ്റുമ്പോള്‍ മറ്റു ചിലത് ഓര്‍ത്ത്‌ ചിരിക്കാനും അവസരം തരും.
ഓരോ പ്രവാസിക്കും കാണും ഇത് പോലെ ഒരു പാട് അനുഭവങ്ങള്‍. അടുത്തിരുന്നു കഥ പറഞ്ഞു തരും പോലുള്ള ശ്രീ ജബ്ബാറിന്റെ വരികള്‍ അത്ത്യുല്സാഹത്തോടെ വായിച്ചു പോകും. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവന്‍ എന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന ഈ കൊച്ചു അനുഭവ കഥ നന്നായി . ആശംസകള്‍

നല്ലൊരു അനുഭവം പങ്കുവെച്ചു...
ഇങ്ങനെ എത്രയെത്ര സൌഹൃദ കഥകള്‍ അല്ലേ...
ആശംസകള്‍ ട്ടൊ..!

ജബ്ബാറിക്കയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ എന്റെ താമസമോര്‍ത്തുപോയി...ശരിക്കും ഒരു കുടുസ്സ് മുറിയില്‍ തന്നെയാണ് ഞങ്ങളും കഴിയുന്നത്. സത്യത്തില്‍ രണ്ടുപേര്‍ക്ക് മാത്രം കഴിയാവുന്ന മുറിയില്‍ ഡബില്‍ കട്ടിലിട്ട് നാലുപേര്‍...അസൌകര്യങ്ങളുണ്ടെങ്കിലും തികച്ചും സന്തോഷത്തില്‍ കഴിയുന്നു..

വട്ടപ്പോയിൽ..
കൊബൻ മൂസാ...
മണ്ടൂസൻ മനേഷ്....

നിങ്ങളോടൊക്കെ എനിക്കസൂയയാണ്...
ഇത്തരം അനുഭവങ്ങൾക്ക് 'ഇര'യാകുന്നതിന്നും അതിലേറെ ഇത്രരസകരമായി എഴുതി അവതരിപ്പിക്കുന്നതിന്നും!

'രസം പറയാനും രസം
കേള്‍ക്കാനും രസം
കാണാനും രസം
കുടിക്കാനും രസം
എല്ലാ രസങ്ങളും രസം..'

മുതിര്ന്നൊരു സഹോദരന് അടുത്തിരുന്ന് കഥ പറഞ്ഞുതരുന്ന പ്രതീതിയാണ്‍ ജബ്ബാറിക്കാടെ എഴുത്തുകള്‍..ക്ക്.. പതിവുപോലെ ഇതും രസകരം..

ജബ്ബാരിക്കയും മുണ്ട് പുരാണം കൊണ്ടാണല്ലോ വരവ്...സംഭവം രസായി...

ഇഷ്ടപ്പെട്ടു...........മുണ്ടൂരാനെ..
പ്രവാസ ബ്ലോഗേര്‍സ് ഒറ്റെക്കെട്ടായെടുത്ത പുതിയ തീരുമാനങ്ങളുടെ ചുവടുപിടിച്ച്, "ഈന്തപ്പനയില്‍ തേങ്ങാക്കൊല" തേടാതെ പച്ചയായി കാര്യങ്ങള്‍ പറഞ്ഞതില്‍., പുഞ്ചപ്പാടത്തിന്‍റെവക, ഒരൊന്നൊന്നര ആശംസകള്‍!.

സമാനമായ അനുഭവ്ങ്ങള്‍ ഓരോ പ്രവാസിക്കും പങ്കുവെക്കാനുണ്ടാകും. ഞാനും പഴയ ജീവിതത്തില്‍ കുറച്ചുനേരം പൊയിരുന്ന് ഒറ്റക്ക് ചിരിച്ചു.
നന്ദി

ഹഹഹ് ജബ്ബാര്‍ ബായി ശരിക്കും അവസാനം ചിരിപൊട്ടി
പ്രവാസികളുടെ കഥ അനുഭവിക്കുന്നവര്‍ക്ക് അല്ലെ അറിയൂ

ജബ്ബാരിക്കാ... മുണ്ട്..മുണ്ട്...

ഞാനെന്തു മുണ്ടാനാ... നീ മുണ്ട്... :)

അതാ മോനെ സ്നേഹം ,ഒരുമയുടെ ഈ കഥ പങ്കു വെച്ചതിനു നന്ദി ..

ജബ്ബാര്‍, അനുഭവക്കുറിപ്പ്‌ സരസമായി പറഞ്ഞു ഉടുതുണി കഴുകിയിടുമ്പോള്‍ ഈ പഹയന്‍മാര്‍ എന്താണാവോ ചെയ്യുക... ജെട്ടിയിട്ട്‌ നടക്കുമോ? :)

കൊള്ളാം..:)

അറിയിപ്പ്: ദയവു ചെയ്ത് താമസത്തിന് വരുന്ന അതിഥികള്‍ ലുങ്കിയുമായി വന്നു സഹകരിക്കേണ്ടതാണ്. ലുങ്കിയില്ലാത്ത അതിഥികളെ യാതൊരു കാരണവശാലും അതിഥികളായി പരിഗണിക്കുന്നതല്ല.

കൃത്യ സമയത്ത്‌ ബുദ്ധി വര്‍ക്ക്‌ ചെയ്തു.
എത്രയോ അനുഭവങ്ങള്‍ അല്ലെ.

പ്രവാസത്തിന്റെ ആ ആദ്യകാലങ്ങളെക്കുറിച്ച് ചില കൂട്ടുകാര്‍ പറഞ്ഞ് കുറച്ചൊക്കെ അറിയാം.... - എല്ലാ അനുഭവങ്ങളും നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുമെന്നും അതിന്റെ കിരണങ്ങള്‍ പെരുമാറ്റരീതികളില്‍ പ്രതിഫലിക്കുമെന്നും കേട്ടിട്ടുണ്ട്. ജബ്ഭാര്‍ ഭായ് പലപ്പോഴും ആലോചനാമൃതങ്ങളായ നര്‍മ്മങ്ങള്‍ സ്റ്റാറ്റസ് ആയി ഇടുന്നത് കണ്ടിട്ടുണ്ട്... എന്തിലും നര്‍മ്മം കണ്ടെത്താനുള്ള ഈ കഴിവ് ഒരു പക്ഷേ ആദ്യകാലത്തെ അനുഭവങ്ങളുടെ സംഭാവനായാവാം എന്നു തോന്നുന്നു.

ഇങ്ങിനെ എത്രയെത്ര അനുഭവങ്ങൾ ഓരോ പ്രവാസിക്കും അല്ലെ... !!

ഹ ഹ ഹ
ചിരിപ്പിച്ചു. :)

പലപ്പോഴും പ്രവാസികള്‍ക്ക് പരിചയമുള്ള ഈ കുടുസുമുറിയിലെ ലുങ്കി പുരാണം രസായിട്ടുണ്ട്.
വരട്ടെ ഈത്തപ്പഴങ്ങള്‍ ....

ഹ ഹ കരീമിന്‍റെ ലുങ്കി അടിച്ചു മാറ്റി അല്ലെ... രാത്രിയെ നിങ്ങള്‍ക്ക് വസ്ത്രമാക്കിയില്ലയോ, പിന്നെന്താ?

മൂട്ടയില്ലാത്ത ബെഡായിരുന്നുവെന്ന് ഊഹിയ്ക്കുന്നു. അല്ലെങ്കിൽ, ബാബുവിന്റെ.... അല്ല, ആ കുടുംബത്തിന്റെ തന്നെ കാര്യം കട്ട പൊഹ... :)

അഭിനന്ദനങ്ങൾ, അ.ജ.വ!

മുണ്ടുടുത്താല്‍ അല്ല, മുണ്ടുടുക്കാതിരുന്നാല്‍ എപ്പടി എന്ന് മനസ്സിലായില്ലേ..

അതാണ്‌ പ്രവാസി..!!

ബാച്ചലര്‍ റൂമുകളിലെ ചില തമാശകള്‍ നന്നായി ചേര്‍ത്തു കൂട്ടിയാല്‍ ഒരുപാട് പോസ്ട്ടുണ്ടാക്കാം അല്ലെ, നല്ല രസം തോന്നി, ഇനിയും വരട്ടെ നുറുങ്ങുകള്‍

ഇതാ പറയുന്നത് ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്ന്.

അനുഭവങ്ങള്‍ എന്ത് തന്നെ ആയാലും അത് പങ്കു വെക്കുന്ന രീതി,ശൈലി. അതെ സരസമായ ഉള്ളില്‍ കൊള്ളുന്ന വിധം ശ്രീ ജബ്ബാര്‍ എഴുതുമ്പോള്‍ സ്മൃതിമധുരമായ ഓര്‍മ്മകള്‍ക്ക് ചിറക് മുളക്കുന്നു
എന്ന് മാത്രമല്ല പ്രവാസി ഗാഥകളെഴുതിയ മുന്‍കാമികളെ ഓര്‍മിക്കാനും ഇടവരുമ്പോള്‍ രചയിതാവിന്‍റെ ലക്‌ഷ്യം സാര്‍ത്ഥകമാവുന്നു.നന്ദി,സുഹൃത്തെ,വല്ലപ്പോഴും അനുഭവിക്കുന്ന ഇത്തിരി മിന്നല്‍ .
വെട്ട ത്തിന്ന്,ഭാവുകങ്ങള്‍നേര്‍ന്നുകൊണ്ട്.

ഇത്തരം 'കുസൃതി'കള്‍ അത്ര ചെറുതല്ലാത്ത വിധം എല്ലായിടത്തും കാണാം.
സംഗതി എന്തായാലും ചെറിയൊരു ചിരിക്ക് വക നല്‍കി. അക്കൂടെ മറ്റെന്തൊക്കെയോ ചില വിചാരങ്ങളും.. നന്മകള്‍.!

ചിരിപ്പിക്കുന്ന പ്രവാസി പോസ്റ്റ്‌....

:)

ചിരിക്കിടയിലും പ്രവാസത്തിന്റെ നൊമ്പരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നല്ല പോസ്റ്റ്‌.. ...
ഉണ്ണാനും ഉടുക്കാനുമില്ലാത്ത അവസ്ഥ മാത്രം പ്രവാസജീവിതത്തില്‍ അപൂര്‍വ്വമായതാണ്.

കാണാന്‍ വൈകി ട്ടോ .
രസകരം

ഗൾഫിൽ ബാച്ചിലറ് എന്നാൽ കുടുംബമില്ലാതെ കഴിയുന്നവനും പ്രായപരിധിയിക്കപ്പുറം സുഹൃത്തുക്കളാണെന്നു മാത്രമല്ല, എല്ലാം ഷെയറ് ചെയ്യുന്ന നല്ല മനസ്സുള്ളവരുമാകുമ്പോൾ ഇത്തരത്തിലുള്ള കളി തമാശകൾ നടക്കും. രസികൻ പോസ്റ്റ്.

എന്തായാലും അഷ്രഫിക്ക തന്നെ തേങ്ങയുടച്ച് തുടങ്ങിയല്ലോ നന്നായി. നല്ല രസകരമായ കഥ രസമായിത്തന്നെ പരഞ്ഞു. നല്ല സുഖം അത് വായിച്ചോണ്ടിരിക്കാൻ, അവന്റെ കിടപ്പാലോചിച്ച് ഒരുപാട് ചിരിച്ചു. പിന്നെ ജബ്ബാറിക്കയോട് ഒരു കാര്യം എന്താ പ്പൊ ഞമ്മന്റെ പോസ്റ്റിൽക്ക് ഒന്നും വരാത്തേ.? ങ്ങള് ഈ അവസാനാ കെടക്കണേ, എന്റെ ഫോളോവേഴ്സ് ലിസ്റ്റിൽ. അപ്പൊ എത്ര വൈകിയാലും ഞാൻ വരൂം ന്ന് ങ്ങൾക്കറിഞ്ഞൂടേ. ആശംസകൾ.

നല്ല ഇഷ്ടമായി കേട്ടോ ,ഈ രചന.

രസകരമായി എഴുതി ..മുണ്ടില്ലാ കഥ..:)

ഏറെ ചിരിപ്പിക്കുക മാത്രമല്ല അതിലേറെ ടചിംഗ് ആയി. ചിരിക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന വേദന നന്നായി അനുഭവിപ്പിക്കുന്നു

തുനിയല്ലേ ഉരിഞ്ഞുള്ളൂ.. വേറെ പലതും ബാക്കി വെച്ചത് നന്നായി.

പ്രിയപ്പെട്ട സുഹൃത്തേ,
ഈ പോസ്റ്റ്‌ വളരെ രസിച്ചു വായിച്ചു. ഒരുമയുണ്ടെങ്കില്‍ ഓലക്കമേലും കിടക്കാം.
എങ്കിലും മിനിമം രണ്ടുമൂന്നു കള്ളിമുണ്ടെങ്കിലും എല്ലാരും മേടിക്കണം, കേട്ടോ! :)
സൌഹൃദങ്ങള്‍ പൂത്തുലയുന്ന പ്രവാസ ജീവിതം ഓര്‍മകളില്‍ എന്നുമുണ്ടാകട്ടെ !
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു

ജബ്ബാറിക്കാടെ മുണ്ട് പുരാണം ചിരിപ്പിച്ചു ...:) ചില അനുഭവങ്ങള്‍ ഇങ്ങനാണ് ഓര്‍ത്തു ചിരിക്കാന്‍ ഉള്ള വക നമുക്ക് തരും ല്ലേ ...:)

പ്രവാസത്തിന്റെ നട്ടം തിരിച്ചലുകളില്‍ ഇങ്ങനെയുള്ള അവിചാരിതമായ സംഭവങ്ങള്‍ പിന്നീട് തമാശകള്‍ ആയി മാറുന്നു. പിന്നെ എല്ലാവരും കൂടി ഒത്തു കൂടുമ്പോള്‍ ആയിരിക്കും ആ നര്‍മ്മത്തിന് രുചി എത്രത്തോളം ഉണ്ടായിരുന്നു എന്നറിയുക... ആശംസകള്‍ നേരുന്നു...സസ്നേഹം..

www.ettavattam.blogspot.com

നന്നായിരിക്കുന്നു പഴയ ഗള്‍ഫ്‌ വിശേഷങ്ങള്‍..
എന്നാലും മുണ്ടില്ലാത്തോനു മുണ്ടാതിരുന്നൂടെ...?!

വെറുതയല്ല ജബ്ബാര്‍ ഈയിടെയായി ബര്മുഡയില്‍ കയറിയത്...ക്ലൈമാക്സ്‌ അടിപൊളിയായി....!

ഞാന്‍ ബ്ലോഗു വായിക്കാനും ചിരിക്കാനും തുടങ്ങി

ബാച്സിലേറ്സ് കോളനികളില്‍ അരങ്ങേറുന്ന തമാശകള്‍.കോമഡിയും കളികളുമൊക്കെയായി
ഒത്തു പോകാന്‍ കഴിയുന്ന ഗ്ഗള്‍ഫ് റൂമുകള്‍ രസം തന്നെയാണ്.

valare rasakaramayi paranju..... bhavukangal..... blogil puthiya post..... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane...........

ഹ ഹ തുണിയൊപ്പിച്ചു കൊടുത്തല്ലൊ.... രസകരമായി. കൂടെ പ്രവാസജീവിതത്തിലെ ഒരു ഭാഗികമായ എത്തിനോട്ടവും..

ആശംസകൾ

athokke oru kaalam alle?pinne neela niram vaayanasukham kurykkunnu.

ബ്ലോഗ്‌ എഴുതുന്നു എന്ന
ധിക്കാരത്തിന്, ബ്ലോഗര്‍
എന്നെന്നെ പുച്ഛിച്ചുതാണ്,
ഈ ലോകം.....................
തല്‍ഹത്ത് ഇഞ്ചൂര്‍
http://velliricapattanam.blogspot.in/

ഇവിടുത്തെ ആദ്യ വായന രസമൂറുന്നതായത്തില്‍
സന്തോഷം, ഇനിയും വായിച്ചു മടങ്ങി വരാം
ബ്ലോഗില്‍ വന്നതിലും ചെര്ന്നതിലും നന്ദി
വീണ്ടും കാണാം

ഹ ഹ ഹ.... കഥ തുടങ്ങിയപ്പോള്‍ കരുതിയത് എന്തോ വല്യ ദുരന്തം ആണ് വരാന്‍ പോകുന്നത് എന്ന്... അവസാന ലൈന്‍ വരെ ആ സസ്പെന്‍സ് കാത്തു സൂക്ഷിക്കാന്‍ സാധിച്ചു.... എനിക്ക് ചിരി വരുന്നു മാഷെ... കൊള്ളാം

ജബ്ബാറിക്കാ... ഞാനിവിടെ ആദ്യമാണ്. ഏതായാലും സംഭവം രസിച്ചു. അമ്മാവന്‍ എല്ലാവരും ഉണര്‍ന്നു കഴിഞ്ഞേ പോകുന്നുള്ളു എന്നു തീരുമാനിക്കുകയും എല്ലാവരെയും പരിചയപ്പെടണമെന്നു താത്പര്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? മുണ്ടില്ലാതെ ബാബു അമ്മാവന്റെ മുന്നില്‍ പരുങ്ങുന്നതും കാര്യമറിയാതെ അമ്മാവന്‍ മുണ്ടുടുത്തു നില്‍ക്കുന്നതും സ്വന്തം മുണ്ട് പരിചയമില്ലാത്തൊരാള്‍ ഉടുത്തിരിക്കുന്നതു കാണുമ്പോഴുള്ള ബാബുവിന്റെ ഭാവവുമൊക്കെ ഞാന്‍ ഭാവനയില്‍ കാണുകയാ... ഇഷ്ടപ്പെട്ടു... ഞാന്‍ കൂടെ കൂടുന്നു... ആശംസകള്‍...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു