വളരെയേറെ സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയാണ് അയാള്‍ പ്രവാസ
ലോകത്തേക്ക് യാത്ര തിരിച്ചത് . അന്നും പതിവ് പോലെ
പാതിരാത്രിയോടടുത്തിരുന്നു അയാള്‍ ജോലി
കഴിഞ്ഞുറൂമില്‍ എത്തിയപ്പോള്‍. വിസ്തരിച്ചു ഒന്ന് കുളിച്ചു കട്ടിലില്‍ നീണ്ടു
നിവര്‍ന്നു കിടന്നപ്പോള്‍ അയാളിലെസ്വപ്‌നങ്ങള്‍ വീണ്ടും ചിറകു മുളച്ചു പറന്നുയരാന്‍ തുടങ്ങി . ഇടയ്ക്കു പാതി
വഴിയില്‍ മുടങ്ങിയ വീട്പണി ,പെണ്മക്കളുടെവിവാഹം. ഏക ആണ്‍ തരിയുടെ പഠനം. എല്ലാം കഴിഞ്ഞു അവസാനം തനിക്കും ഭാര്യക്കും
സുഖമായി കഴിയാന്‍ ഉള്ള വക . അയാളുടെ സ്വപ്നങ്ങള്‍ ശീതികരിച്ച മുറിയിലെ അരണ്ടവെളിച്ചത്തില്‍ കൂര്‍ക്കം വലിയായി മാറി .
പക്ഷെ പിറ്റേന്ന് രാവിലെ എട്ടുമണിക്ക് മൊബൈലില്‍
സെറ്റ് ചെയ്ത അലാറത്തിനുപോലുംആ സ്വപ്നത്തിനു വിഘ്നം വരുത്താന്‍ കഴിഞ്ഞില്ല.
34 comments:
വെറുതെ ഒരു സ്വപ്നം !
എല്ലാ പ്രവാസികളുടേയും രാത്രികള്‍ ഈ സ്വപ്നത്താല്‍ അനുഗ്രഹീതമായിരിക്കും അല്ലേ?
സുപ്രഭാതം..
ചിറകുകൾ മുളച്ചുയരും സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും വർണ്ണ പൊലിമകൾ ആ രാത്രിയ്ക്കു സ്വന്തം..
ഇച്ചിരി പോന്ന കഥ ഒത്തിരി നൊമ്പരം ഉണർത്തി..
ആശംസകൾ ട്ടൊ....!
പ്രവാസികൾക്കു മാത്രം സ്വന്തമീ സ്വപ്നങ്ങൾ എന്ന് നിയ്ക്ക് അഭിപ്രായം ഇല്ല ട്ടൊ..;(
പ്രവാസികൾക്കു മാത്രം സ്വന്തമീ സ്വപ്നങ്ങൾ എന്ന് നിയ്ക്ക് അഭിപ്രായം ഇല്ല ട്ടൊ..;(
ചില സ്വപ്‌നങ്ങള്‍ അങ്ങിനെയാണ്. കണ്ടു കൊതി തീരില്ല !!!!
പ്രവാസികള്‍ക്ക് പ്രത്യേകിച്ചും
സ്വപ്നം തീരുവോളം അതുകാണാന്‍ കഴിയണം ,അതെ വേണ്ടൂ .കയ്ക്കുന്ന ജീവിതത്തെക്കാളും മനോഹരമായ സ്വപ്‌നങ്ങള്‍ .വട്ടപ്പോയിലന്റെ വാലില്ലപ്പുഴയുടെ ഒഴുക്ക് വീണ്ടും അനുസ്യൂതം തുടരട്ടെ ..
ശീതീകരിച്ച മുറികളില്‍ പലപ്പോഴും സ്വപ്നം ഉറഞ്ഞു പോകാറാ പതിവ്..
നീതീകരിക്കാവുന്ന സ്വപ്നങ്ങൾ വെറും സ്വപനങ്ങളല്ല, പ്രാർത്ഥനകളും കൂടിയാണ്. അലാറത്തിനുപോലും വിഘ്നം വരുത്താൻ സാധിക്കാതെ അവ അനന്തസ്വപ്നങ്ങളായിത്തീരുമ്പോൾ ആഖിറത്തിലെങ്കിലും അവ ഗുണപ്രദമാവട്ടെ.....
സ്വപ്‌നങ്ങള്‍...അവയല്ലേ നമ്മെ മുന്നോട്ട് ജീവിപ്പിക്കുന്നത്...അതില്ലാതെ എന്ത് ജീവിതം.
സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ തുടരുമ്പോള്‍ അവയ്ക്കെന്തു ഭംഗിയാണ്. യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ന്നു.!!
കുറേയായി ഇക്കാ ഞാൻ ഇക്കായുടെ എഴുത്ത് വായിച്ചിട്ട്. ഇപ്പോളൊന്ന് വന്നതാ, അതെന്തായാലും നഷ്ടമായില്ല. അങ്ങനൊരു ദീർഘമായ ഉറക്കം,അലാറത്തിന് പോലും ഉണർത്താൻ കഴിയാത്തത്.! നിശ്വബ്ദമായ,ഭീകരത, അതാണത്തരം ഉറക്കം മറ്റുള്ളവർക്ക് തരുന്നത്. ആശംസകൾ.
ജീവിതം
ഒരു പാട് ചിന്തിക്കാന്‍ വക നല്‍കുന്ന വരികള്‍ ...ഈയാം പാറ്റകളെ പ്പോലെ ഗള്‍ഫ് എന്നാ വിളക്കിനു ചുറ്റും പാറി നടന്നു ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ട പ്രവാസി ..ഒരു പിടി സ്വപ്നങ്ങളുമായി കാലു കുത്തുന്നവന് ദിവസങ്ങള്‍ കഴിയും തോറും സ്വപ്നങ്ങളുടെയും ബാധ്യതകളുടെയും എണ്ണം കൂടിക്കൂടി വരും .നന്ദി വട്ടപോയില്‍ ...
gud dream.........
nice one.........
:-)
നല്ല സ്വപ്നം........................
നന്നായിരിക്കുന്നു......
അഭിനന്ദനങള്‍.......
സ്വപ്നം ഫ്രീസ് ചെയ്തുപോയല്ലേ...
പാവം മനുഷ്യന്‍.
ഇങ്ങനെ ഒരു അവസാനം വേണ്ടിയിരുന്നില്ല.
നിത്യ സ്വപ്നം..!
പ്രവാസപ്പുതപ്പിനടിയില്‍
കണ്ട് തീരാത്ത എത്രയെത്രകിനാവുകള്‍....!
നല്ല വട്ട്...:)
ഈ മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചവനെ പിടിച്ചു ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു .എന്നെ പോലുള്ള സ്വപ്ന ജീവികളെ സമയത്തിനു ഡ്യൂട്ടിക്കെത്തിക്കുന്നുണ്ടല്ലോ
സ്വപ്പനം അല്ലെ?
ചൊപ്പനം കണ്ടു ഒണന്നാപ്പോ ചുറ്റും ഇരുട്ട് ..പരിചയം ഉള്ള ആരും ഇല്ലാത്ത ലോകം
പുതിയ സ്ഥലം എങ്ങനെയുണ്ടായിരിക്കും?
പലരും പലതും പറഞ്ഞുകേള്‍ക്കുന്നു
എന്നാല്‍ പോയി പരിചയമുള്ള ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍.....
നന്നായി.
ചുമ്മാ ഫേസ് ബുക്കില്‍ കറങ്ങി നടക്കാതെ ഇങ്ങിനെ വല്ലതും എഴുത്. പറഞ്ഞില്ല എന്ന് വേണ്ട.
നല്ല സ്വപ്നം ...!
സ്വപ്നമൊരു ചാക്ക് ,തലയിലത് താങ്ങി ഒരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ,ഇവന് വഴി കാട്ട്
സ്വപ്നം എങ്കിലും പ്രവാസി കാണട്ടെ അല്ലെ
പ്രവാസിയുടെ മാത്രമല്ല, നിവാസികളുടെയും സ്വപ്നങ്ങളിലേക്ക് ക്ഷണിക്കപ്പെടാത്ത ആ അഥിതി വന്നെത്താറുണ്ട്.....
ലളിതമായി പറഞ്ഞു....
ചില സ്വപ്‌നങ്ങള്‍ അങ്ങനെയാണിക്കാ !
സ്വപ്നങ്ങള്‍ക്കെങ്ങാനും ചിറകു മുളചെങ്കില്‍ ...
നന്നായിരിക്കുന്നു......
അഭിനന്ദനങള്‍......എന്‍റെ സ്വപനങ്ങള്‍ വായിക്കാനും ക്ഷണിക്കുന്നു...http://kaypum-madhuravum.blogspot.in/
നല്ല ഉപസംഹാരം
ഉണ്ണിക്കഥ അല്ല മിനിക്കഥ അസ്സലായി
സ്വപ്നം കാണുന്നവര്‍ എവിടെയോ ഏത്തപ്പെടുന്നു
സ്വപ്നം.!
ഒരു ശരാശരി സ്വപ്നത്തെ എഴുത്തിന്റെ എല്ലാ ആഡംബരത്തോടെയും വരച്ചു വച്ചിരിയ്ക്കുന്നു.
Post a Comment