January 01, 2013

റൊട്ടിയും പത്രവും

റൊട്ടിയും  പത്രവും!
==================

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ എന്നാണു എന്റെ ഓര്മ. അതായത് ഏകദേശം ഇരുപതു കൊല്ലം മുന്‍പ്‌. പ്രവാസത്തിന്റെ തുടക്കം .രാവിടെ കട്ടന്‍ ചായയുടെ കൂടെ ന്യൂസ്‌ പേപ്പര്‍ വായിച്ചു ശീലിച്ച നമ്മള്‍ മലയാളികള്‍ക്ക് ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിച്ചു കൂട്ടാം - പക്ഷെ ഒരു ദിവസം പേപ്പര്‍ കിട്ടിയില്ലേല്‍... നാട്ടില്‍ നിന്ന് വന്ന ടെന്ഷനും , പുതിയ ലോകവും ആകെ ഒരു മ്ലാനത . ഇന്നത്തെ പോലെ ടെലിഫോണ്‍ സൌകര്യങ്ങളും ഇല്ല . മലയാള പത്രങ്ങള്‍ എവിടെ കിട്ടും എന്ന് ഒരു എത്തും പിടിയും ഇല്ല . വന്നു പത്തു ദിവസങ്ങള്‍ക്ക് ശേഷം സൂപ്പര്‍മാര്‍ കറ്റിലെ ന്യൂസ്‌ സ്റ്റാന്‍ഡില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പത്രം(ഖലീജ്‌ ടൈംസ്‌ ആണ് എന്നാണ് എന്റെ ഓര്‍മ്മ) കണ്ടു. ഒന്നും ആലോചിക്കാതെ രണ്ടു റിയാല്‍ കൊടുത്തു വാങ്ങി തൊക്കില്‍ തിരുകി റൂമിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി .. നോക്കുമ്പോള്‍ എന്റെ ഈജിപ്ത്ഷ്യന്‍ "മുദീര്‍" ആണ്. തൊക്കില്‍ ഇരിക്കുന്ന ന്യൂസ്‌ പേപ്പറിലെക്കും , എന്റെ മെലിഞ്ഞു ഉണങ്ങിയ മുപ്പതിമ്മൂന്നു കിലോ തൂക്കം വരുന്ന ശരീരത്തിലേക്കും മാറി മാറി നോക്കി പരിഹാസ രൂപത്തില്‍ ഒരു ഉപദേശം - "രണ്ടു റിയാലിന് ഈ ജരീദ വാങ്ങി വായിക്കുന്നതിനു പകരം "കുബ്ബൂസ്" വാങ്ങി തിന്നു ആ ശരീരം ഒന്ന് നന്നാക്കാന്‍ നോക്ക് " ............

കാലം ഒരു പാട് കഴിഞ്ഞു , ഇപ്പോഴും ന്യൂസ്‌ പേപ്പര്‍ വാങ്ങി വായിക്കുമ്പോള്‍ മനസ്സിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കണ്മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഇപ്പോഴും ആ പഴയ "മുദീറിനെ "ഓര്മ വരും .. രണ്ടു റിയാലിന്റെ റൊട്ടിയും , അന്നും ഇന്നും സ്വഭാവത്തില്‍ വലിയ മാറ്റമൊന്നും വരാത്ത ഈജിപ്ഷ്യന്‍ വംശജരെയും ............:)

12 comments:

ഹരിയാനയിലെ സിംഗ്പുര എന്നൊരു കുഗ്രാമത്തില്‍ കുറച്ചു മാസങ്ങള്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. അടുത്ത പട്ടണം പാനിപ്പത്ത് ആണ്. ഒരു ദിവസം അവിടെ നിന്നും എന്തോ പൊതിഞ്ഞു കിട്ടിയത് മലയാള പത്രത്തില്‍.'. ആ പഴയ പത്രം എത്ര ആവര്‍ത്തി എത്ര ആര്‍ത്തിയോടെ വായിച്ചുവെന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല.

രണ്ടു റിയാലിന് ഈ ജരീദ വാങ്ങി വായിക്കുന്നതിനു പകരം "കുബ്ബൂസ്" വാങ്ങി തിന്നു ആ ശരീരം ഒന്ന് നന്നാക്കാന്‍ നോക്ക് " ............


ഉപദേശം സ്വീകരിച്ചു അല്ലേ? ഹഹഹ

രണ്ടു റിയാലിന്റെ കുബ്ബൂസ് എങ്കിലും വാങ്ങി കഴിക്കൂ !!---

അന്ന് മുതല്‍ കുബ്ബൂസ് വാങ്ങി കഴിക്കാന്‍ തുടങ്ങി അല്ലെ, ഇപ്പൊ തൂക്കം ഒരു പാട് കൂടിയല്ലോ. :)

ശരീരത്തിന് പിടിക്കുന്ന ഉപ്പദേശമാണെങ്കി ഏത് മസിരി പറഞ്ഞാലും സ്വീകരിക്കണം..

വട്ടൂസ് വീണ്ടും പട്ടിണിയില്‍ ആയോ കൊള്ളാട്ടാ

ഉപദേശം സ്വീകരിച്ചു അല്ലേ !!!!!!!1

അപ്പൊ പേപ്പര്‍ വായിക്കണത് നിര്‍ത്തി അല്ലെ? അത് തടിയില്‍ അറിയുന്നുണ്ട്!

HEALTH IS WEALTH ..പറഞ്ഞില്ലാന്നു വേണ്ട...

(( മനസ്സിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കണ്മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഇപ്പോഴും ആ പഴയ "മുദീറിനെ "ഓര്മ വരും .)മുദീര്‍ പറഞ്ഞതാണ് ശരിയെന്ന് അല്ലേ...?ഇഷ്ട്ടപ്പെട്ടത് മാത്രം വായിക്കാന്‍ കാലം അനുവദിക്കുമോ?

ഇപ്പൊ കുബൂസ് തിന്നുന്നത് തന്നെ നല്ലത് ! പത്രത്തില്‍ ഇഷ്ട്ടപ്പെടാത്തത് തന്നെ അല്ലെ ഉള്ളു !

പത്രത്തിന്റെ കായ് പിടിവിട്ടു പോയപ്പോഴും കുബൂസ് കൊക്കിലോതുങ്ങി നില്‍ക്കണോണ്ട് നമ്മ തടികേടാകാതെ നില്‍ക്കുന്നു.