January 21, 2013

സി എച്ചിന്റെ പ്രസംഗം ......

സ്കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ ബഹു: മന്ത്രി മുനീര്‍ സാഹിബു പാടുന്ന ഒരു വീഡിയോ ഇന്നലെ ഫൈസ് ബുക്കില്‍ ഷെയര്‍ ചെയ്തു  കണ്ടു. ഒരു പക്ഷെ ആയിരം വാക്കുകളേക്കാള്‍ ആ കുട്ടികളുടെ മനസ്സിന്റെ ആഴങ്ങളില്‍ എത്തിയിട്ടുണ്ടാവുക ആ രണ്ടു വരി പാട്ടായിരിക്കും. അത് പോലെ ഒരു പക്ഷെ അവര്‍ക്ക് എക്കാലത്തും ഓര്‍ക്കാനും .....

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതു നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. പ്രാരാബ്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ  കിഴുപറമ്പ പഞ്ചായത്തിലെ തൃക്കളയൂര്‍ എന്നഒരു നാട്ടിന്‍ പുറം.  ഒരു കയ്യില്‍ പ്ലാസ്റ്റിക്‌ ബക്കറ്റിന്റെ പിടി കൊണ്ട് ഉണ്ടാക്കിയ ഒരു വട്ട ചക്രവും മറ്റേ കയ്യില്‍ അത് ബാലന്‍സ് ചെയ്തു ഉരുട്ടാന്‍ ചെറിയ കമ്പി അറ്റം  വളച്ചുണ്ടാക്കിയ ഒരു പിടിയും പിടിച്ചു വൈകുന്നേരം കളിയ്ക്കാന്‍ ഇറങ്ങിയാതാണ് ആ കൊച്ചു ബാലന്‍. വേഷം ഒരു മുറിയന്‍ ട്രൌസര്‍. ഷര്‍ട്ട്‌ ഇട്ടിട്ടില്ല. ചെമ്മണ്‍ പാത ശാന്തമാണ്. തന്റെ കളിത്തട്ട കത്തിലേക്ക് എത്താന്‍ ഇനിയും കുറച്ചു ദൂരം കൂടി ചക്രം ഉരുട്ടണം.. അപ്പോഴാണ്‌ പിന്നില്‍ നിന്ന് ഉച്ചത്തില്‍ ആ ശബ്ദം ആ ബാലന്‍ കേട്ടത്.." നമ്മുടെ ഏവരുടെയും പ്രിയകരനായ ബഹു: സി എച്ച് സാഹിബു ഇതാ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഈ വാഹനത്തിന്റെ തൊട്ടു പിന്നാലെ വരുന്നു.. ഏതാനും നിമിഷങ്ങള്‍ക്കകം തൃക്കളയൂര്‍  കല്ലിട്ടപ്പാലം അങ്ങാടിയില്‍ പ്രാസംഗിക്കുന്നു ..." 
എന്തെന്നില്ലാത്ത കൌതുകത്തോടെ ആ ബാലന്‍ മനോഹരമായി വര്‍ണ്ണ ക്കടലാസുകള്‍ കൊണ്ട് അലങ്കരിച്ച ആ വാഹനത്തിനു പിന്നാലെ ഓടി. പൊടി പാറിച്ചു കൊണ്ട് ആ വാഹനം കല്ലിട്ട പാലം അങ്ങാടിയിലേക്ക്. .. അല്‍പ സമയം കഴിഞ്ഞു ഏതാനും വാഹനങ്ങള്‍ കൂടി എത്തി. അതില്‍ ഒന്നില്‍ നിന്ന് വെള്ള തൊപ്പി വെച്ച ആള്‍ ഇറങ്ങി. ചുറ്റും മുദ്രാവാക്യം വിളികളും ആര്‍പ്പ് വിളികളും. തന്റെ കണ്‍ മുന്‍പില്‍  കാണുന്നതൊക്കെ ആ ബാലന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. യോഗ പരിപാടികള്‍ ആരംഭിച്ചു. റോഡില്‍ നിന്ന് കുറച്ചു ഉയരത്തില്‍ ഉള്ള ഒരു പീടിക കോലായിയാണ് വേദി. കുറച്ചു പേരുടെ പ്രാരംഭ പ്രസംഗങ്ങള്‍ക്ക്  ശേഷം സി ച്ചു സാഹിബു തന്റെ  പ്രസംഗം ആരംഭിച്ചു . മനോഹരമായ വാക്കുകളുടെ പ്രവാഹം. പുഞ്ചിരി മായാതെ യുള്ള പ്രസംഗം. തികച്ചും അമ്പരപ്പോടെയും അതിലേറെ ആശ്ചര്യ ത്തോടെയും ആ കൊച്ചു ബാലന്‍ മുന്നിലെ നിരയില്‍ തന്നെ തന്റെ ചക്രവും പിടിച്ചു നില്‍ക്കുന്നു. സി എച്ച്  തന്റെ പ്രസംഗം അവസാനിപ്പിച്ച്‌  കസേരയില്‍ ഇരുന്നു. അതിനിടക്കാന്   അദ്ദേഹം മുന്നില്‍ നില്‍ക്കുന്ന ആ കൊച്ചു ബാലനെ കാണുന്നത് . അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങി ആ കൊച്ചു ബാലന്റെ കൈ പിടിച്ചു സ്റ്റേജില്‍ താന്‍ ഇരിക്കുന്ന കസേരക്ക് അരികില്‍ നിര്‍ത്തി. കൈ പടിച്ചു കൊണ്ട് തന്നെ പേര് ചോദിച്ചു . തികഞ്ഞ പേടിയോടെയും അതിലേറെ അമ്പരപ്പോടെയും ആ ബാലന്‍ പേര് പറഞ്ഞു....."അ... ബ് ദുല്‍ .... ജ.. ബ്ബാ ര്‍,,,,,,,,,"  കൈ പിടിച്ചു കുലുക്കി നെറുകയില്‍ ഒരു മുത്തം തന്നു  പറഞ്ഞു... മോന്‍ നന്നായി പഠിച്ചു മിടുക്കന്‍ ആവണം കെട്ടോ...................

കാലം ഒരുപാട് കഴിഞ്ഞു . വളര്‍ന്നപ്പോള്‍ ആ ബാലനും അദ്ധേഹത്തെ പറ്റി കൂടുതല്‍ അറിഞ്ഞു.. കാലം മാറി ..രാഷ്ട്രീയക്കാരും പ്രവര്‍ത്തന രീതികളും മാറി ..പക്ഷെ ഇന്നും സി എച്ച് എന്ന പേര് കേള്‍ക്കുബോള്‍ ആ ബാലന്‍ അറിയാതെ  തന്റെ കയ്യുകൊണ്ട്  നെറുകയില്‍ ഒന്ന് തലോടും ഒരിക്കലും മായാത്ത ആ ഓര്‍മകളെയും .........!


(മന്ത്രി മുനീര്‍ സഹിബിന്റെ പാട്ട് ഇവിടെ )

http://www.facebook.com/photo.php?v=554149727930526&set=vb.100000065120146&type=2&theater




18 comments:

CH sahib inte anugraham veruthe aayillaaa....

സി.എച്ചിന് പകരം ഒരാള്‍ എന്നില്ല...ഉണ്ടാവുമെന്ന് തോന്നുന്നുമില്ല...

സീ എച്ച് ..... മരണമില്ല ഓര്‍മകള്‍ക്ക്

നല്ല ഓര്‍മ്മകള്‍ ,എന്തായാലും ആ അനുഗ്രഹം വെറുതെയായില്ലല്ലോ ,

ഇങ്ങള് പണ്ടേ സംഭവാ ലെ. സുഖമുള്ള ഓര്‍മ്മ അല്ലെ. സീ എച്ച് മഹാനായ നേതാവ്

നല്ല അനുഭവം

മധുരിക്കും ഈ ഓര്‍മ്മകള്‍..

ഓര്‍മ്മകള്‍ കൊണ്ട് ഒരു തോണി
സി എച്ചിന് മുന്നില്‍ ശിരസു നമിക്കുന്നു

നല്ല ഓർമകൾമ് സീ എച്ച് മൂപ്പരൊരു സമ്പവാ

അപ്പോള്‍ അതാണ്‌ അല്ലെ സി എച്ചിന്റെ പൊടിക്കൈകള്‍ കിട്ടിയത് നല്ല നേതാക്കളില്‍ ഒരാള്‍..... ആയിരുന്നു അദ്ദേഹം...ഇപ്പോള്‍ കണി കാണാന്‍ കിട്ടില്ലല്ലോ രാഷ്ട്രീയത്തില്‍...,,ഇങ്ങനെ

ഹൃദയസ്പര്‍ശിയായി എഴുതി...
കാലം മറ്റൊരു സി എച്ചിനെ ആ‍വശ്യപെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി...

വരും.. വരാതിരിക്കില്ല...

പ്രതീക്ഷകളോടെ...

നല്ല അനുഭവകുറിപ്പ്..

അതിഭാവുകത്വമില്ലാതെ,ആഢംബരങ്ങളുംകൊടിതോരണങ്ങളുമില്ലാത്തൊരോര്‍മ്മക്കുറിപ്പ്‌.

വിശദീകരങ്ങള്‍ക്കുമപ്പുറത്തേക്ക് വികസിക്കുന്നൊരു വ്യക്തിപ്രഭാവമുണ്ടായിരുന്നു സീ എച്ചിന്.
സമകാലിക ലീഗ് രാഷ്ട്രീയത്തില്‍ അത്തരത്തിലൊരാളുടെ അഭാവത്തിന്‍റെ അരുചി'കള്‍ പലപ്പോഴും അനുഭവപ്പെടുന്നുണ്ട്.

അസാന്നിദ്ധ്യത്തിലും വാഴ്ത്തപ്പെടുന്നവരുടെ ആശീര്‍വാദങ്ങള്‍ വിലമതിക്കാനാവാത്ത ബഹുമതികളാണ്.അതോര്‍മ്മയില്‍ സൂക്ഷിക്കുക,എപ്പോഴും.

കൊള്ളാമല്ല്

അദ്ദേഹം മഹാനായ നേതാവായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പറളി അറബിക്ക് കോളേജ് ഉത്ഘാടനത്തിന്ന് സി.എച്ച്. വന്നതും 
പ്രസംഗിച്ചതും ഓര്‍ത്തു. പോസ്റ്റില്‍ 
പറഞ്ഞതുപോലെ പുഞ്ചിരിയുടെ അകമ്പടിയോടു കൂടിയ ആ പ്രസംഗം മറക്കാനാവില്ല.

ഈ ഓര്‍മ്മയെ ഇതിലും മനോഹരമായി പറയാന്‍ കഴിയില്ല വട്ടപ്പൊയില്‌ ..really great!

പോസ്റ്റിന്‍റെ തലക്കെട് ഒന്ന് കൂടി ടച്ചിംഗ് ആക്കാമായിരുന്നു