
കാസി തൊണ്ട്
===========
എക്കണോമിക്സും മാത്തമാറ്റിക്കല്‍ എക്കണോമിക്സും ഒക്കെ പഠിക്കുന്നതിനു മുന്‌പ് , ബാങ്ക് അക്കൌണ്ടും , സേവിംഗ് ബാങ്കും ഒക്കെ എന്താണ് എന്ന് അറിയുന്നതിന് വളരെ മുന്‍പ് എന്റെ തകരപ്പെട്ടിയില്‍ ഒരു വലിയ സേവിംഗ് ഉണ്ടായിരുന്നു . "കാസി തൊണ്ട്" എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ചില്ലറകള്‍ സൂക്ഷിക്കുന്ന ഇന്നത്തെ കോഇന്‍ ബോക്സിന്റെ ഓള്‍ഡ് വേര്‍ഷന്‍. തല ചുമടായി മന്പാത്രങ്ങള്‍ കൊണ്ട് നടക്കുന്ന കൊശവന്‍മാരില്‍...