March 22, 2013

കാസി തൊണ്ട്

കാസി തൊണ്ട്
===========
എക്കണോമിക്സും മാത്തമാറ്റിക്കല്‍ എക്കണോമിക്സും ഒക്കെ പഠിക്കുന്നതിനു മുന്‌പ്‌ , ബാങ്ക് അക്കൌണ്ടും , സേവിംഗ് ബാങ്കും ഒക്കെ എന്താണ് എന്ന് അറിയുന്നതിന് വളരെ മുന്‍പ്‌ എന്റെ തകരപ്പെട്ടിയില്‍ ഒരു വലിയ സേവിംഗ് ഉണ്ടായിരുന്നു . "കാസി തൊണ്ട്" എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ചില്ലറകള്‍ സൂക്ഷിക്കുന്ന ഇന്നത്തെ കോഇന്‍ ബോക്സിന്റെ ഓള്‍ഡ്‌ വേര്‍ഷന്‍. തല ചുമടായി മന്പാത്രങ്ങള്‍ കൊണ്ട് നടക്കുന്ന കൊശവന്‍മാരില്‍ നിന്ന് വാങ്ങിയ മണ്ണ് കൊണ്ടുള്ള മനോഹരമായ കാസിത്തൊണ്ട്. ഓര്‍മകള്‍ പിറകോട്ടു സഞ്ചരിക്കുമ്പോള്‍ ഈ കാസിത്തൊണ്ടിലെ ചില്ലറ കള്‍ക്ക് അന്ന് ഇന്ന് കിട്ടുന്ന റിയാലിനെക്കാള്‍ മൂല്യം !
ഇടയ്ക്കു ഒരു പേന, യൂത്ത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒരു ഐസ് ക്രീം, സ്കൂള്‍ അവധിക്കാലത്തു പിരിവെടുത്ത് പത്താം നമ്പര്‍ ഫുട്ബോള്‍ വാങ്ങുമ്പോള്‍ കൊടുക്കാന്‍ ഒരു ഷെയര്‍ ഇങ്ങിനെത്തെ അന്നത്തെ "വലിയ" ആവശ്യങ്ങള്‍ ഒക്കെ നിറവേറ്റി യിരുന്നത് കവുങ്ങില്‍ ചുവട്ടിലെ അടക്ക വിറ്റും, പഴയ പുസ്തകങ്ങള്‍ വിറ്റും , തിരി കൊഴിഞ്ഞ കുരുമുളക് പൊള്ള പൈതലാക്കക്ക് കൊടുത്തും ഒക്കെ കിട്ടിയിരുന്ന നാണയ തുട്ടുകള്‍ ഇതില്‍ നിക്ഷേപിച്ചായിരുന്നു.

കഴിഞ്ഞ വെക്കേഷന്‍ സമയത്ത് ഈ സാധനം കുറെ തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒരിക്കല്‍ ഒരുപാട് ആളുകളില്‍ ചെറിയ സമ്പാദ്യ ശീലം വളര്‍ത്തിയിരുന്ന ഈ സാധനവും പുരാവസ്തു ആയി പോയോ ആവോ ? !!!7 comments:

ഇന്നത്തെ പിള്ളേർക്ക് ഇതൊന്നും എന്താണെന്നേ അറിയില്ലാ,
അന്ന് ഇത് പൊട്ടിക്കുമ്പോൾ ഉള്ള ഒരു സന്തോഷവും മറ്റും ഉണ്ട് ഹൊ ഓർക്കാൻ വയ്യ

ഞാനും പൈസ കൂട്ടിവെക്കും.. എന്തെങ്കിലും പ്രത്യേക ഉദ്ധ്യേശം ഉണ്ടാകം.. പിന്നൊരു ഐസ് വണ്ടിക്കാരൻ അതും കൊണ്ടും പോകും

നന്മയുടെ നല്ല ഓര്‍മ്മകള്‍.

എന്റെ കാസിതൊണ്ട് ഒരിക്കൽ പോലും നിറയില്ല . പുളിയച്ചാറും മൈസൂർ പാക്കും മേടിച്ച് അതെപ്പോഴും നിറയാതെ നിൽക്കും . എന്നാലും എപ്പോ ചെന്നാലും തോണ്ടിയെടുക്കാൻ ഏതാനും ചില്ലറകൾ ബാക്കി കാണും .

ഇത് കാണുമ്പോൾ ഒർമകളിലേക്ക് ഒരു മടക്കയാത്ര പോകുന്നു , ഞാനും ഇതുപോലെ പൈസ കൂട്ടിവെക്കാറുണ്ടായിരുന്നു പക്ഷേ അതികനാൾ നിൽക്കാറില്ലായിരുന്നു .

ഈ കാസി തൊണ്ടില്‍ മുമ്പ് ഞാനൊരു കമന്റ് ഇട്ടുവച്ചിരുന്നു. ഇപ്പോ കാണാനില്ല

My in the first place put up, 'From SG Addition to SG grave accent' is one handily
located shred of evidence landed on stimulate ramps for your BMX out of milk crates and the like?
Responsible Blogging protects the accuracy, the out on a big
copywriting job, composition event studies and doing image
enquiry. I a matter to be halted and held second, but a "disordering" an "uncivilizing" Organisation in its own right.

He did matrimonial for 30 whole days, and I must admit .
..

Look at my site; click here