നടത്തത്തിലേക്ക് ഒരു നടത്തം
======================
ജിദ്ദയില്‍ നടത്തക്കാര്‍ക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട് .
ഹില്‍ട്ടന്‍ കോര്നെര്‍, കോര്‍ണിഷ് , ബവാദി,ഖാലിദ് ബിന്‍ വലീത് തുടങ്ങി
നല്ല സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ ഒക്കെ ദിവസവും രാവിലെയും വൈകിട്ടും ആളുകള്‍
നടക്കാന്‍ എത്തുന്നു. നിദാ ഖാത്തു വഴി തൊഴിലവസരങ്ങള്‍ സൌദിയില്‍
കുറയുമ്പോഴും ഇവിടെ നടക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ജലദോഷവുമായി
ജിദ്ദയിലെ അനേകം ആശുപത്രിയില്‍ എത്തുന്നവര്‍ ആദ്യം ചെയ്യുന്നത്
കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നിവ ചെക്ക് ചെയ്യുകയാണ്.( ഇന്‍ഷുറന്‍സ്
കാര്‍ഡിന്റെ ബലത്തില്‍ !) .അവിടം മുതല്‍ അവന്റെ നടത്തം ആരംഭിക്കുന്നു .
"വയസ്സ് നാല്‍പതു ഒക്കെയായി .ഇനി അല്പം നടക്കണം " എന്നുകൂടി ഡോക്ടര്‍
ഉണര്‍ത്തുമ്പോള്‍ അവന്‍ അവിടെ നിന്ന് തന്നെ മനസ്സാ നടക്കാന്‍
ആരംഭിക്കുന്നു. പ്രശ്നം അവിടെ അല്ലെ. പത്തും പതിനാലും മണിക്കൂര്‍ ജോലി
ചെയ്യുന്നവര്‍ക്ക് എവിടെ നടക്കാന്‍ സമയം. എന്നാല്‍ ഉള്ള സമയം അവര്‍
അഡ്ജസ്റ്റ് ചെയ്തു നടക്കാന്‍ ആരംഭിക്കുന്നു. ഇനിയാണ് രസം. നടക്കുന്നവരുടെ
ഭാവ പ്രകടനങ്ങള്‍ അവരുടെ മാനസിക നില വിളിച്ചറിയിക്കുന്നു. ചിലര്‍ വളരെ
വേഗത്തില്‍ രണ്ടു വട്ടം പൂര്‍ത്തിയാക്കി "ഹോ കയിച്ചിലായി" എന്നാ
ഭാവത്തില്‍. ചിലര്‍ ഡോക്ടറോട് ദേശ്യം തീര്‍ക്കുന്ന വിധത്തില്‍ കൈകള്‍ ആഞ്ഞു
വീശി നടക്കുന്നു , അന്ന നടക്കാര്‍, അരയന്ന നടക്കാര്‍, ഭര്‍ത്താവിനെ
നിര്‍ബന്ധിപ്പിച്ചു നടത്തുന്ന ഭാര്യമാര്‍ , "ശോ നമ്മുടെ ഉറക്കം മുടക്കി"
എന്ന് വിലപിച്ചു ഭാര്യമാര്‍ക്ക് എസ്കോര്‍ട്ട് വരുന്ന പാവം
ഭര്‍ത്താക്കന്മാര്‍ അങ്ങിനെ അങ്ങിനെ...
നമ്മുടെ ഈ തലമുറ അല്പം
എങ്കിലും നടന്നിട്ടുല്ലവരാണല്ലോ. പതിനഞ്ചു കിലോമീറ്റര്‍ എന്നും നടന്നു
സ്കൂളില്‍ പോയിരുന്ന ആളുകളെ എനിക്കറിയാം. പക്ഷെ ഇനിയുള്ള തലമുറ ഒരു പക്ഷെ
നടത്തം ഇത് പോലെ നാല്പതു വയസ്സിലേക്ക് നീട്ടേണ്ടി വരും. നടന്നു പോകാന്‍
കഴിയുന്ന പല സ്ഥലങ്ങളിലേക്കും നാം വാഹനങ്ങളെ ആശ്രയിക്കുന്നു.
(വാല്‍കഷണം # ഇന്ന് രാവിലെ രസകരമായ ഒരു കാഴ്ച കണ്ടു. രണ്ടു ലിറ്റര്‍
അല്‍മറായി പാലും രണ്ട് അമേരിക്കാന കേക്കും പിടിച്ചു നടക്കാന്‍ ഇറങ്ങിയ ഒരു
ഈജിപ്തു കാരനെ. "സലാമാത്തു യാ ബാഷ..യേശ മുഷ്കില "എന്ന് ചോദിച്ചു ലോഹ്യം
കൂടിയ എന്നോട് അയാള്‍ " ഫീ സിയാദ സുക്കര്‍, ഷോയ കൊളസ്ടോള് -ലാക്കിന്‍ അന
സബ്ബത് ..." എന്ന് മറുപടി പറഞ്ഞപ്പോള്‍ അപ്പൊ കയ്യിലുള്ള ഇത് എന്തിനാ
എന്ന് ചോദിച്ചപ്പോള്‍ ..യാ അഖി ഷോയ എമ്ഷി അന തബാന്‍ ബതൈന്‍ അന അകുല്‍ വ
എഷരബ് ഹാദി...."
ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു !!!!! )
Posted in: അനുഭവം
3 comments:
ചിട്ടയായ ജീവിതത്തില്‍ വ്യായാമം അത്യാവശ്യമാണ്.. അത് കേവലം നാല്പതില്‍ തുടങ്ങേണ്ട ഒന്നല്ല :)
ഡോക്ടര്‍ പരിശോധനയൊക്കെ കഴിഞ്ഞ് എന്നും അരമണിക്കൂര്‍ നടക്കണം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഡോക്ടറോട് പറഞ്ഞുവത്രെ: “ഡോക്ടറെ, ഞാന്‍ ഒരു വയസ്സ് മുതല്‍ നടക്കാന്‍ തുടങ്ങീതാ”
ഉച്ചക്ക് ഭക്ഷണം ഉപേഷിച്ച് എന്റെ ഒരു ചങ്ങാതി ഡയറ്റ് തുടങ്ങി.. മൂന്നു മാസം കഴിഞ്ഞു നോകുമ്പോൾ രണ്ടു കിലോ കൂടിയിട്ടുണ്ട്.. തെന്താ കഥ എന്ന് നോക്കിയപ്പോൾ ഇഷ്ടം എന്നും രാത്രി ബ്രൊസ്റ്റഡ് ആണ് കഴിക്കുന്നത്..
Post a Comment