March 11, 2013

കരുണ

കരുണ 
=====
എന്നും രാവിലെ നടക്കാന്‍ പോകുമ്പോള്‍ കാണുന്ന മനോഹരമായ ഒരു കാഴ്ച ഉണ്ട്‌. സൂര്യന്‍ ഉദിച്ചു വരുന്നതെ ഉണ്ടാവൂ. ഞങ്ങള്‍ നടക്കുന്ന പാര്‍കിന്റെ അരികില്‍ യമനിയുടെ ഒരു ചെറിയ കട ഉണ്ട് . വെള്ളവും ജ്യൂസും കുട്ടികള്‍ക്കുള്ള മിട്ടായികളും ഒക്കെ വില്കുന്ന ഒരു നന്നേ ചെറിയ കട. കട തുറന്നാല്‍ ആയാള്‍ ആദ്യം ചെയ്യുന്നത് രണ്ടു ചെറിയ പത്രത്തില്‍ വെള്ളം എടുത്തു കടയുടെ അടുത്ത് വെക്കും . പിന്നെ കുറച്ചു ദൂരെ മാറി നില്കും .എവിടെ നിന്നോ എന്നറിയില്ല പൊടുന്നനെ ധാരാളം പ്രാവുകള്‍ അവിടെ പറന്നെത്തും . അവ വെള്ളം കുടിക്കാന്‍ തുടങ്ങുന്നതോടെ അയാള്‍ ഒരു ചെറിയ സഞ്ചിയില്‍ കരുതിയ ധാന്യങ്ങള്‍ അവക്ക് ഇട്ടു കൊടുക്കും. അപ്പോഴേക്കും കൂടുതല്‍ പ്രാവുകള്‍ അവിടെ എത്തിയിരിക്കും. അവക്ക് തീറ്റ കൊടുത്ത ശേഷം അയാള്‍ തന്റെ കടയില്‍ കയറി ഒരു കപ്പു ചായ എടുത്ത ശേഷം വീണ്ടും പുറത്തിറങ്ങി പ്രാവുകളെ നോക്കി അത് കുടിക്കും. അപ്പോള്‍ അയാളുടെ മുഖത്ത് കാണുന്ന ആ സംതൃപ്തി ഒന്ന് വേറെ തന്നെയാണ്. സഹജീവിയോട്‌ പോലും കരുണ കാണിക്കാത്ത ഈ കാലത്ത് എന്നും രാവിലെ കാണുന്ന ഈ കാഴ്ച എന്നെ പലതും ഓര്‍മിപ്പിക്കുന്നു. കടമകളും കടപ്പാടുകളും എല്ലാറ്റിലും ഉപരി "ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന ആപ്ത വാക്യവും .




8 comments:

ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും

ആശംസകള്‍

മൗനം വാചാലം.!

ഞാനിതു വായിച്ച് അത്ഭുതപ്പെട്ട്,സന്തോഷത്തോടെ കുറച്ച് നേരം ഇരുന്നു. ഹാപ്പിയായി, ഒന്നും പറയാനില്ല.!
ആശംസകൾ.

ഉള്ളിലെ നന്മകള്‍!

നന്മയുടെ ഈ കാഴ്ച നമ്മുടെ വഴിയില്‍ വെളിച്ചമാകട്ടെ

നന്മയുള്ള
ഈ കാഴ്ചകള്‍
നന്മയോടെ
എഴുതിവെച്ചതിനും
ഇത് വായിക്കാന്‍ കഴിഞ്ഞതിനും
അങ്ങേയ്ക്ക് ഒരുപാട്
നല്ലതും
നന്മയും നേരുന്നു.

ഞാനും വായിച്ച് ഹാപ്പിയായി

കരുണയിൽ കിനിയും സന്തോഷം .... ആശംസകൾ

ഫേസ്ബുക്ക് സ്റ്റാറ്റസെടുത്ത് പോസ്റ്റാക്കുന്ന വിദ്യ നിക്കട്ടെ. കുറേയായല്ലോ? നല്ലൊരു പോസ്റ്റ് പോരട്ടെ