November 18, 2013

പ്രവാസത്തിന്റെ അതിജീവന പാഠങ്ങള്‍

പ്രവാസമെന്ന മഹാ പ്രഹേളിക അനന്തമായി നീളുകയാണ്. എത്രയെത്ര മനുഷ്യർ എണ്ണ സൗഭാഗ്യങ്ങളുടെ ഈ സമ്പന്ന ഭൂമിയിൽ ജീവിതമെന്ന വലിയ കടങ്കഥക്ക് ഉത്തരം തേടിയെത്തി. പലരും വെറും കയ്യോടെ തന്നെ മടങ്ങി. നേടിയവരാവട്ടെ, നേട്ടങ്ങൾക്ക്‌ നല്കിയത് സ്വന്തം ജീവിതം തന്നെയാണ്. എന്നിട്ടും പ്രവാസ ലോകത്തിലേക്കുള്ള വിമാനങ്ങൾ പുതിയ അതിഥികളെ കൊണ്ട് നിറയുന്നു. തിരിച്ചു പോക്കും വന്നു ചേരലും പ്രവാസത്തിന്റെ നിത്യ കാഴ്ചകളാണ്. ഒഴിഞ്ഞും നിറഞ്ഞും ചിലപ്പോൾ...

May 03, 2013

തണല്‍

 തണല്‍ ---------- ഒരു ചെറിയ മയക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് കണ്‍ തുറന്നപ്പോഴാണ് ഞാന്‍ അവരെ കാണുന്നത്. നാലു ദിവസത്തെ തുടര്‍ച്ചയായ ജോലിത്തിരക്ക് കഴിഞ്ഞു ബൈയുആന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് യിവു വിലെക്കുള്ള  ബോര്‍ഡിംഗ് പാസ്‌ വാങ്ങി ലോഞ്ചില്‍ ഇരുന്നപ്പോള്‍ ക്ഷീണം കാരണം ഒന്ന് മയങ്ങി. ഏകദേശം അഞ്ചു മിനിറ്റ്.  യാത്രകള്‍ പലപ്പോഴും അങ്ങിനെയാണ് . ജീവിതത്തില്‍ ഓര്‍ത്തു വെക്കാന്‍ പറ്റുന്ന പലതും നമുക്ക് സമ്മാനിക്കുന്നു....

March 22, 2013

കാസി തൊണ്ട്

കാസി തൊണ്ട് =========== എക്കണോമിക്സും മാത്തമാറ്റിക്കല്‍ എക്കണോമിക്സും ഒക്കെ പഠിക്കുന്നതിനു മുന്‌പ്‌ , ബാങ്ക് അക്കൌണ്ടും , സേവിംഗ് ബാങ്കും ഒക്കെ എന്താണ് എന്ന് അറിയുന്നതിന് വളരെ മുന്‍പ്‌ എന്റെ തകരപ്പെട്ടിയില്‍ ഒരു വലിയ സേവിംഗ് ഉണ്ടായിരുന്നു . "കാസി തൊണ്ട്" എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ചില്ലറകള്‍ സൂക്ഷിക്കുന്ന ഇന്നത്തെ കോഇന്‍ ബോക്സിന്റെ ഓള്‍ഡ്‌ വേര്‍ഷന്‍. തല ചുമടായി മന്പാത്രങ്ങള്‍ കൊണ്ട് നടക്കുന്ന കൊശവന്‍മാരില്‍...

നടത്തത്തിലേക്ക് ഒരു നടത്തം

നടത്തത്തിലേക്ക് ഒരു നടത്തം ====================== ജിദ്ദയില്‍ നടത്തക്കാര്‍ക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട് . ഹില്‍ട്ടന്‍ കോര്നെര്‍, കോര്‍ണിഷ് , ബവാദി,ഖാലിദ്‌ ബിന്‍ വലീത്‌ തുടങ്ങി നല്ല സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ ഒക്കെ ദിവസവും രാവിലെയും വൈകിട്ടും ആളുകള്‍ നടക്കാന്‍ എത്തുന്നു. നിദാ ഖാത്തു വഴി തൊഴിലവസരങ്ങള്‍ സൌദിയില്‍ കുറയുമ്പോഴും ഇവിടെ നടക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ജലദോഷവുമായി ജിദ്ദയിലെ അനേകം ആശുപത്രിയില്‍ എത്തുന്നവര്‍ ആദ്യം ചെയ്യുന്നത് കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നിവ ചെക്ക് ചെയ്യുകയാണ്.( ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ബലത്തില്‍ !)...

March 11, 2013

കരുണ

കരുണ  ===== എന്നും രാവിലെ നടക്കാന്‍ പോകുമ്പോള്‍ കാണുന്ന മനോഹരമായ ഒരു കാഴ്ച ഉണ്ട്‌. സൂര്യന്‍ ഉദിച്ചു വരുന്നതെ ഉണ്ടാവൂ. ഞങ്ങള്‍ നടക്കുന്ന പാര്‍കിന്റെ അരികില്‍ യമനിയുടെ ഒരു ചെറിയ കട ഉണ്ട് . വെള്ളവും ജ്യൂസും കുട്ടികള്‍ക്കുള്ള മിട്ടായികളും ഒക്കെ വില്കുന്ന ഒരു നന്നേ ചെറിയ കട. കട തുറന്നാല്‍ ആയാള്‍ ആദ്യം ചെയ്യുന്നത് രണ്ടു ചെറിയ പത്രത്തില്‍ വെള്ളം എടുത്തു കടയുടെ അടുത്ത് വെക്കും . പിന്നെ കുറച്ചു ദൂരെ മാറി നില്കും .എവിടെ നിന്നോ എന്നറിയില്ല പൊടുന്നനെ ധാരാളം പ്രാവുകള്‍ അവിടെ പറന്നെത്തും . അവ വെള്ളം കുടിക്കാന്‍ തുടങ്ങുന്നതോടെ അയാള്‍ ഒരു ചെറിയ സഞ്ചിയില്‍...

February 15, 2013

തിരിച്ചുവരവ് ....!

സ്കൂള്‍ ജീവിതം ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത്  നട വരമ്പിലെ വയല്‍ പൂവിനോട് കിന്നാരം ചൊല്ലിയതും, വഴിവക്കിലെ ചളി വെളളത്തില്‍ കളിച്ചതും,ഞാവല്‍ പഴങ്ങള്‍ പറി ച്ചതും   പിന്നെ എണ്ണിയാല്‍ തീരാത്ത നാടന്‍ കളികള്‍ കളിച്ചതും ഒക്കെ തന്നെയാണ്. ഇന്നീ സൈബര്‍ ലോകത്തിന്റെ ശീതളച്ചായയില്‍ ബാല്യ കാലത്ത് വഴി പിരിഞ്ഞു പോയ പലരെയും വീണ്ടും കണ്ടു മുട്ടുമ്പോഴും    മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും...

January 21, 2013

സി എച്ചിന്റെ പ്രസംഗം ......

സ്കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ ബഹു: മന്ത്രി മുനീര്‍ സാഹിബു പാടുന്ന ഒരു വീഡിയോ ഇന്നലെ ഫൈസ് ബുക്കില്‍ ഷെയര്‍ ചെയ്തു  കണ്ടു. ഒരു പക്ഷെ ആയിരം വാക്കുകളേക്കാള്‍ ആ കുട്ടികളുടെ മനസ്സിന്റെ ആഴങ്ങളില്‍ എത്തിയിട്ടുണ്ടാവുക ആ രണ്ടു വരി പാട്ടായിരിക്കും. അത് പോലെ ഒരു പക്ഷെ അവര്‍ക്ക് എക്കാലത്തും ഓര്‍ക്കാനും ..... ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതു നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. പ്രാരാബ്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ  കിഴുപറമ്പ പഞ്ചായത്തിലെ തൃക്കളയൂര്‍ എന്നഒരു നാട്ടിന്‍ പുറം.  ഒരു കയ്യില്‍ പ്ലാസ്റ്റിക്‌ ബക്കറ്റിന്റെ പിടി കൊണ്ട് ഉണ്ടാക്കിയ...

January 16, 2013

പൊറാട്ട ഇന്‍ ഹാര്‍ബര്‍ സിറ്റി !!!

പൊറാട്ട  ഇന്‍ ഹാര്‍ബര്‍ സിറ്റി  !!! ========================== രണ്ടായിരത്തി ഏഴു ഏപ്രില്‍ ഇരുപത്തി രണ്ടിലെ  മനോഹരമായ ഒരു സായാഹ്നം .സ്ഥലം ഹോങ് കോങ് നഗരത്തിലെ ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാള്‍. ഏപ്രില്‍ പത്തിനഞ്ചിനു ഗുവങ്ങ്സുവില് നിന്ന് തുടങ്ങി, യിവു , ഷന്കായി വഴി   തിരക്ക് പിടിച്ച പര്‍ച്ചേസ് മഹാമഹത്തിന്റെ കൊട്ടിക്കലാശം . കൂടെ ഈജിപ്ത് കാരന്‍ താരിക്ക്‌ മഹമൂദ്‌ , ഹോങ് കോങ് ബയിംഗ് ഓഫീസിലെ  കാരെന്‍...

January 01, 2013

റൊട്ടിയും പത്രവും

റൊട്ടിയും  പത്രവും! ================== ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ എന്നാണു എന്റെ ഓര്മ. അതായത് ഏകദേശം ഇരുപതു കൊല്ലം മുന്‍പ്‌. പ്രവാസത്തിന്റെ തുടക്കം .രാവിടെ കട്ടന്‍ ചായയുടെ കൂടെ ന്യൂസ്‌ പേപ്പര്‍ വായിച്ചു ശീലിച്ച നമ്മള്‍ മലയാളികള്‍ക്ക് ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിച്ചു കൂട്ടാം - പക്ഷെ ഒരു ദിവസം പേപ്പര്‍ കിട്ടിയില്ലേല്‍... നാട്ടില്‍ നിന്ന് വന്ന ടെന്ഷനും , പുതിയ ലോകവും ആകെ ഒരു മ്ലാനത . ഇന്നത്തെ പോലെ ടെലിഫോണ്‍ സൌകര്യങ്ങളും ഇല്ല . മലയാള പത്രങ്ങള്‍ എവിടെ കിട്ടും എന്ന് ഒരു എത്തും പിടിയും ഇല്ല . വന്നു പത്തു ദിവസങ്ങള്‍ക്ക്...